Search
  • Follow NativePlanet
Share
» »വിന്റർ എത്തി, മഞ്ഞിൽ തെന്നി നീങ്ങാൻ 10 സ്ഥലങ്ങൾ

വിന്റർ എത്തി, മഞ്ഞിൽ തെന്നി നീങ്ങാൻ 10 സ്ഥലങ്ങൾ

By Maneesh

അങ്ങനെ ഒരു മഞ്ഞുകാലം വരവായി, ഹിമാലയത്തിന്റെ താഴ്വരയിൽ അടർന്ന് വീഴുന്ന മഞ്ഞുപാളികളിലൂടെ തെന്നി നീങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ. എങ്കിൽ ആ അഗ്രഹം സഫലമാക്കാനുള്ള കാലമാണ് വരാൻ പോകുന്നത്. അതെന്താണെന്നല്ലേ? സ്നോസ്കീയിംഗ് എന്ന് അറിയപ്പെടുന്ന, മഞ്ഞിലൂടെ തെന്നി നീങ്ങുന്ന ഒരു സാഹസിക വിനോദം!

എന്താണ് സ്നോ സ്കീയിംഗ്?

മഞ്ഞുമലകളിലൂടെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വീതികുറഞ്ഞ് നീളം കൂടിയ ഒരു പാദുകമാണ് സ്കീ (Ski) എന്ന് അറിയപ്പെടുന്നത്. ഇതുപയോഗിച്ച് മഞ്ഞുപാളിയിലൂടെ തെന്നി നീങ്ങുന്ന സാഹസിക വിനോദമാണ് സ്നോ സ്കീയിംഗ്. ഇന്ത്യയിൽ ഹിമാലയത്തിന്റെ താഴ്വരയിലുള്ള സ്ഥലങ്ങളിലാണ് സ്നോ സ്കീയിംഗ് നടക്കാറുള്ളത്. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്താണ് സ്നോ സ്കീയിംഗ് നടത്താൻ അനുയോജ്യം.

സ്നോ സ്കീയിംഗിന് പേരുകേട്ട ഇന്ത്യയിലെ പത്തുസ്ഥലങ്ങൾ പരിചയപ്പെടാം.

1. പാഹൽഗാം

ജമ്മുകാശ്മീരിലെ അനന്തനാഗ് ജില്ലയിലെ ചെറിയ ഒരു നഗരമാണ് പാഹൽഗാം. പശ്ചിമ ഹിമാലയൻ പ്രദേശങ്ങളിൽ വച്ച് സ്നോസ്കീയിംഗിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് പാഹൽഗാം. സ്കീയിംഗിൽ താൽപര്യമുള്ളവരെ കൂടാതെ ട്രെക്കിംഗിൽ താ‌ല്പര്യമുള്ളവരുടേയും പറുദീസയാണ് പാഹൽഗാം.
പാഹൽഗാമിനെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Balaji.B

2. ഗുൽമാർഗ്

സ്നോ സ്കീയിംഗിന് പേരുകേട്ട ജമ്മുകാശ്മീരിലെ മറ്റൊരു സ്ഥലമാണ് ഗുൽമാർഗ്. ജമ്മുകാശ്മീരിലെ ബാരമുള്ള ജില്ലയിലാണ് ഗുൽമാർഗ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനുകളിൽ ഏഴാം സ്ഥാനമാണ് ഗുൽമാർഗിനുള്ളത്. ഗുൽമാർഗിലെ കേബിൾ കാറും ഏറെ പ്രശസ്തമാണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
ഗുൽമാർഗിനെക്കുറിച്ച് കൂടുതൽ വായിക്കാം

3. സോലാംഗ് വാലി

ഹിമാചൽ പ്രദേശിലെ മനാലിയിലാണ് സോലാംഗ് വാലി സ്ഥിതി ചെയ്യുന്നത്. സ്കീയിംഗ് ഉൾപ്പെടെ നിരവധി വിന്റർ ഗെയിമുകൾക്ക് പേരുകേട്ട സ്ഥലമാണ് ഈ താഴ്വര. മണാലിയിൽ നിന്ന് എളുപ്പത്തിൽ സോലാംഗ് വാലിയിൽ എത്തിച്ചേരാം.
കുളു മണാലി യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Photo Courtesy: Rick Bradley

4. മുൻശ്യാരി

ഉത്തരാഖണ്ഡിൽ പിതോരഘർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു സ്ഥലമാണ് മുൻശ്യാരി. ഗോറിഗംഗാ നദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്കീയിംഗ് പോലെ ട്രെക്കിംഗിനും പേരുകേട്ട സ്ഥലമാണ് മുൻശ്യാരി. മുൻശ്യാരിയേക്കുറിച്ച് കൂടുതൽ അറിയാം

5. മണാലി

ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മണാലി. മഞ്ഞുകാലം ആകുന്നതോടെ മണാലിയിലേക്ക് സ്നോ സ്കീയിംഗ് പ്രേമികളുടെ ഒഴുക്കായിരിക്കും. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് മണാലിയിൽ സ്കീയിംഗിന് അനുയോജ്യം.
മണാലിയേക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Balu

6. ഓലി

സ്നോസ്കീയിംഗിന്റെ പേരിൽ പ്രശസ്തമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഓലി. ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്ന് 250 കിലോമീറ്റർ അകലെയായാണ് ഓലി സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന ട്രെക്കിംഗ് പാതകളാണ് ഓലിയുടെ മറ്റൊരു പ്രത്യേകത‌. ഇതില്‍ മൂന്ന്‌ കിലോമീറ്ററോളം വരുന്ന അതിമനോഹരമായൊരു ട്രെക്കിംഗ് പാതയുമുണ്ട്.

ഓലിയേക്കുറിച്ച് കൂടുതൽ വായിക്കാം

7. ദയരാ ബുഗ്യാല്‍

ഉത്തരകാശി-ഗംഗോത്രി റോഡിലെ ബട്ട്വാരിയ്ക്കടുത്താണ് സമുദ്രനിരപ്പില്‍നിന്നും 3048 മീറ്റര്‍ ഉയരമുള്ള ദയരാ ബുഗ്യാല്‍ എന്ന മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബര്‍സു എന്ന ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തിയാലേ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടാനാകു. മഞ്ഞുകാലം ആകുമ്പോഴേക്കും സ്കീയിംഗ് പ്രേമികൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങും.

ദയരാ ബുഗ്യാലിനേക്കുറിച്ച് കൂടുതൽ വായിക്കാം

വിന്റർ എത്തി, മഞ്ഞിൽ തെന്നി നീങ്ങാൻ 10 സ്ഥലങ്ങൾ

Photo Courtesy: Peter

8. കുഫ്രി

മഞ്ഞിനും മരങ്ങള്‍ക്കും ഇടയില്‍ സാഹസികതയുടെ വലിയ ലോകം തുറന്നുവച്ചുകൊണ്ടൊരു ചെറിയ നഗരം ഉണ്ടിവിടെ. സിംലയുടെ മഞ്ഞ്‌ തൊപ്പി എന്നു വിശേഷിപ്പിക്കാവുന്ന കുഫ്രി. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സ്കീയിംഗിന് അനുയോജ്യം.
കുഫ്രിയേക്കുറിച്ച് വായിക്കാം

9. നാർക്കണ്ട

ഇന്ത്യ- ടിബറ്റ്‌ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2708 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന നാര്‍ക്കണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്‌. നാര്‍ക്കണ്ടയില്‍ സന്ദര്‍ശിക്കാന്‍ നിരവധി സ്ഥങ്ങളുണ്ട്‌.

നാർക്കണ്ടയേക്കുറിച്ച് കൂടുതൽ വായിക്കാം

10. ഡെറഡൂൺ

ഉത്തരാഖാണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ മുണ്ഡാലിയാണ് പ്രശസ്തമായ ഒരു സ്കീയിംഗ് കേന്ദ്രം. മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഈ സ്ഥലത്ത് വർഷം മുഴുവൻ സഞ്ചാരികളുടെ ഒഴുക്കാണ്.

ഡെറാഡൂണിനേക്കുറിച്ച് കൂടുത‌ൽ വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X