വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഉത്തരാഖണ്ഡിലെ സുഖവാസ കേന്ദ്രങ്ങള്‍

Written by:
Published: Thursday, February 23, 2017, 11:31 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഹിമാലയ പര്‍വതത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. എപ്പോഴും മഞ്ഞ് പൊഴിയുന്ന കനത്ത വേന‌ലില്‍പ്പോലും ചൂട് ലഭിക്കാത്ത സ്ഥലങ്ങളാണ് ഉത്തരാഖണ്ഡിലെ ഏറെ സ്ഥലങ്ങളും. വേനല്‍ വെന്തുരുകുമ്പോള്‍ നമുക്ക് ഉത്തരാഖണ്ഡിലേക്ക് യാത്ര പോയാലോ.

ഈ വേനലവധിക്കാലം ചിലവിടാന്‍ പറ്റിയ ഉത്തരാഖണ്ഡിലെ 10 ഹില്‍സ്റ്റേഷനുകളും അവിടുത്തെ പ്രധാനപ്പെട്ട ഹോട്ടലുകളും പരിചയപ്പെടം. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോട്ടല്‍ മുന്‍കൂട്ട് ബുക്ക് ചെയ്യുകയും ചെയ്യാം.

01. മുക്തേശ്വര്‍

ഉത്തരഖണ്ഡിലെ കുമയൂണ്‍ ഡിവിഷനില്‍ നൈനിറ്റാള്‍ ജില്ലയില്‍ ആണ് മുക്തേശ്വര്‍ എന്ന മനോഹര ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ജിം കോര്‍ബറ്റിന്റെ കുമയൂണിലെ നരഭോജികള്‍ എന്ന പുസ്തകത്തിലൂടെയാണ് മുക്തേശ്വര്‍ പ്രശസ്തമായത്. വിശദമായി വായിക്കാം

Photo Courtesy: RameshSharma1

 

താമസിക്കാന്‍

മുക്തേശ്വറില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. മുക്തേശ്വറിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy:

02. കനാറ്റാ‌ല്‍

ഉത്തരാഖണ്ഡിലെ ടെഹ്‌രി ഗര്‍ഹ്വാള്‍ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിലാണ് ഈ സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 8500 അടിയോളം ഉയരമുണ്ട് ഈ പ്രദേശത്തിന്. വിശദമായി വായിക്കാം

Photo Courtesy: Nimish2004

 

താമസിക്കാന്‍

കനാറ്റാലില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. കനാറ്റാലിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

 

 

03. ഭീംതാള്‍

സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭീംതല്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണിന്ന്‌. വിശദമായി വായിക്കാം

Photo Courtesy: Manoj Khurana

 

താമസിക്കാന്‍

ഭീംതാളില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. ഭീംതാളിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

04. ഡെറഡൂണ്‍

സമ്മറില്‍ നിരവധി സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറഡൂണ്‍‌. പ്രസന്നമായ കാലാവസ്ഥയും പ്രകൃതി മനോഹാരതിയും ഡെറാഡൂണിനെ വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാക്കിയിട്ടുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Abhishek Verma

താമസിക്കാന്‍

ഡെറഡൂണില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. ഡെറാഡൂണിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

 

 

05. തെഹ്രി

തെഹ്രി അണക്കെട്ടിന്റേയും അതിനെതിരായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള സമരത്തെയും തുടര്‍ന്നാണ് ഹിമാലയത്തിലെ ഈ ചെറുനഗരത്തെ ലോകമറിഞ്ഞത്. തെഹ്രി ഗര്‍വാള്‍ ജില്ലയുടെ ആസ്ഥാനമായ ഇവിടം ന്യൂ തെഹ്രി എന്നാണ് അറിയപ്പെടുന്നത്.
Photo Courtesy: Amar

താമസിക്കാന്‍

തെഹ്രിയില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. തെഹ്രിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

06. നൈനിറ്റാള്‍

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകളാണ്‌ മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക്‌ കൈപിടിച്ചു നടത്തിയതെന്ന്‌ പറയപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Girish Sharma

താമസിക്കാന്‍

നൈനിറ്റാളില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. നൈനിറ്റാളിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy: Sanjoy

07. അല്‍മോറ

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker from Mumbai, India

 

താമസിക്കാന്‍

അല്‍മോറയില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. അല്‍മോറയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

08. മുസ്സൂറി

ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ്‌ മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന്‌ അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന്‌ 1880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം

Photo Courtesy: RajatVash

താമസിക്കാന്‍

മുസൂറിയില്‍ എത്തുന്നവര്‍ക്ക് താമസിക്കാന്‍ നിരവധി ഹോട്ടലുകളുണ്ട്. മുസൂറിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
Photo Courtesy: Harshanh

09. ധനോല്‍ടി

ഉത്തരാഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Alok Prasad

 

10. ധാര്‍ചൂള

ധാര്‍ച്ചൂള ടൗണ്‍ സ്ഥിതി ചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള പിത്തോറഗാര്‍ഹ് ജില്ലയിലാണ്. വിശദമായി വായിക്കാം

Photo Courtesy: rajkumar1220

English summary

Top 10 Hill Stations in Uttarakhand

The best time to explore Uttarakhand is during the summer season as climatic conditions remain comfortable. Here is the list Top 10 Destinations for Summer Vacation in Uttarakhand
Please Wait while comments are loading...