Search
  • Follow NativePlanet
Share
» »മെയ്മാസം ചെലവിടന്‍ പറ്റിയ 10 സംസ്ഥാനങ്ങള്‍

മെയ്മാസം ചെലവിടന്‍ പറ്റിയ 10 സംസ്ഥാനങ്ങള്‍

By Maneesh

മാസങ്ങളില്‍ ഏറ്റവും ചൂടുള്ള മാസമാണ് മെയ്മാസം. അതിനാല്‍ മെയ്മാസത്തില്‍ ആരും തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടില്ലാ. എന്നാല്‍ കന വേ‌നല്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തണുപ്പ് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിരളമല്ലാ. വേനല്‍ക്കാലത്ത് സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍ തേടി നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്.

ഫ്രീക്കൂപ്പണുകള്‍: വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക നിരക്കുകള്‍ (Air India)

ഏപ്രില്‍ - മെയ്മാസത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കനത്ത ചൂടായിരിക്കും. ഒറീസയും, മധ്യപ്രദേശും, രാജസ്ഥാനുമൊക്കെ ചുട്ടുപൊള്ളുകയായിരിക്കും. എന്നാല്‍ ഈ സമയങ്ങളിലും കുളിര് പകരുന്ന പലസ്ഥലങ്ങളുമുണ്ട്. ഇന്ത്യയില്‍ വേനല്‍ക്കാലത്ത് കുളിര് തേടിപ്പോകാന്‍ പറ്റിയ 10 സംസ്ഥാനങ്ങളിലെ ഹില്‍സ്റ്റേഷനുകള്‍ പരിചയപ്പെടാം.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

ഹിമാലയ പര്‍വതത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. എപ്പോഴും മഞ്ഞ് പൊഴിയുന്ന കനത്ത വേന‌ലില്‍പ്പോലും ചൂട് ലഭിക്കാത്ത സ്ഥലങ്ങളാണ് ഉത്തരാഖണ്ഡിലെ ഏറെ സ്ഥലങ്ങളും. വേനല്‍ വെന്തുരുകുമ്പോള്‍ നമുക്ക് ഉത്തരാഖണ്ഡിലേക്ക് യാത്ര പോയാലോ. വിശദമായി വായിക്കാം

Photo Courtesy: Abhishek Verma

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

വിസ്മയം തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം ഒരുക്കി വച്ചിട്ടുള്ള ഒരു സംസ്ഥാനം. പറഞ്ഞുവരുന്നത് ഹിമാചല്‍ പ്രദേശിനേക്കുറിച്ചാണ്. 12 ജില്ലകളി‌ലായി പരന്ന് കിടക്കുന്ന ഹിമാചല്‍ പ്രദേശില്‍ സഞ്ചാരികളെ വിസ്മയിപ്പിക്കാത്ത സ്ഥലങ്ങള്‍ ഒന്നും തന്നെയില്ലാ. വിശദമായി വായിക്കാം

Photo Courtesy: Ritpr9
രാജസ്ഥാനിലെ മൗണ്ട് അബു

രാജസ്ഥാനിലെ മൗണ്ട് അബു

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള്‍ നിറഞ്ഞ രാജസ്ഥാനില്‍ ആയതുകൊണ്ടാണ്. രജസ്ഥാന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ മരുപ്പച്ചയാണ് രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനും. വിശദമായി വായിക്കാം

Photo Courtesy: Selmer van Alten

ജമ്മു കശ്മീര്‍

ജമ്മു കശ്മീര്‍

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ സ്ഥിതി ചെയ്യുന്നത് ജമ്മുകാശ്മീരിലാണ്. ഒരു സഞ്ചാരി കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം കശ്മീരില്‍ ഉണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ തീ‌ര്‍ച്ചയായും പോയിരിക്കേണ്ട സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍. കശ്മീരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: hamon jp

അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശ്

അവധിക്കാലം വരുമ്പോള്‍ എവിടെ പോകണമെന്ന ആലോചനയിലാണോ നിങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ ഒരു ദീര്‍ഘദൂര യാത്രയാണോ നിങ്ങളുടെ മനസിലെ പ്ലാന്‍. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ലാദം നല്‍കുന്ന അത്തരം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അരുണാചല്‍ പ്രദേശാണ് ചെലവ് കുറഞ്ഞ ഉല്ലാസ യാത്രയ്ക്ക് പേരുകേട്ട സംസ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: Catherine Marciniak

മധ്യപ്രദേശിലെ പച് മറി

മധ്യപ്രദേശിലെ പച് മറി

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. അതിനാല്‍ വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ ഇന്‍ഡോറിലും ഭോപ്പാലിലും മറ്റുമുള്ള ആളുകള്‍ ഇവിടേയ്ക്ക് യാത്ര തിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Manishwiki15

സിക്കിം

സിക്കിം

സഞ്ചാരികള്‍ തീര്‍ച്ചയായും പോകാന്‍ കൊതിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമാണ് സിക്കിം. ഇന്ത്യയുടെ വടക്ക് കിഴക്കായി ഹിമാലയന്‍ സാനുക്കളുടെ അടിവാരത്തിലാണ് സിക്കിം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sivakumar
തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനുകള്‍

തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനുകള്‍

ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂര്‍വഘട്ടം അതാണ് തമിഴ്നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഉണ്ട്. ഇവയില്‍ ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രശസ്തമായ ഹില്‍സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ ആണ്. എന്നാല്‍ പൂര്‍വഘട്ട മലനിരകളും ഹില്‍സ്റ്റേഷനുകളുടെ കാര്യത്തില്‍ അത്ര പിന്നിലല്ല. വിശദമായി വായിക്കാം

Photo Courtesy:Parthan

കര്‍ണാടകയിലെ ഹില്‍സ്റ്റേഷനുകള്‍

കര്‍ണാടകയിലെ ഹില്‍സ്റ്റേഷനുകള്‍

പശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കര്‍ണാടകയുടെ മലനിരകളില്‍ പലതും വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഹില്‍സ്റ്റേഷനുകളാണ്. ചിക്കമഗളൂര്‍, കൂര്‍ഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കര്‍ണാടകയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളില്‍ അധികവും സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vmjmalali

കേരളത്തിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കേരളത്തിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

വേനലില്‍ ചൂടുകൂടുമ്പോള്‍ ആളുകള്‍ യാത്രപോകാന്‍ മടിക്കും. ഈ പൊരി വെയിലത്ത് എവിടേയ്ക്ക് പോകാനാണെന്ന് ചിന്തിക്കുന്നവരാണ് പലരും. സമ്മര്‍ വെക്കേഷന്‍ ആയതിനാല്‍ ഒരു ദീര്‍ഘദൂര സമ്മര്‍ വെക്കേഷന്‍ ടൂര്‍ പോകുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടില്ല. കനത്ത‌ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഷിംല പോലുള്ള തണുപ്പുള്ള സ്ഥലങ്ങളിലേക്കായിരിക്കും ഇവരുടെ യാത്ര. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X