Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയ ഹോട്ടലുകള്‍

ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയ ഹോട്ടലുകള്‍

By Maneesh

ഒരു ദിവസം താമസിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ഹോട്ടലുകള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളെന്താ ഞെട്ടാത്തത്? ഇതൊക്കെ ഒരു പാട് കേട്ടിരിക്കുന്നു എന്നായിരിക്കും നിങ്ങളുടെ മനസില്‍. കാരണം ലക്ഷങ്ങള്‍ പൊടിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ ഉള്ളപ്പോള്‍ ഇത്തരം ഹോട്ടലുകള്‍ ഇല്ലെങ്കിലല്ലേ നാണക്കേട്!

Bookingkhazanaല്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് 50% വരെ ലാഭം നേടാം

ലക്ഷങ്ങള്‍ കൊടുത്ത് ഇന്ത്യയിലെ ചില ഹോട്ടലുകളില്‍ താമസിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? ഇന്ത്യയിലേ ഏറ്റവും ചെലവ് കൂടിയ പത്ത് ഹോട്ടലുകള്‍ നമുക്ക് പരിചയപ്പെടാം!

താജ് ലേക്ക് പാലസ് ഉദയ്പ്പൂര്‍

താജ് ലേക്ക് പാലസ് ഉദയ്പ്പൂര്‍

ഇന്ത്യയിലേ ഏറ്റവും മികച്ച റൊമാന്റിക്ക് ഹോട്ടല്‍ എന്ന് പേരുകേട്ട ഉദയ്പ്പൂരിലെ താജ്‌ ലേക്ക് പാലസ് ആണ് ഏറ്റവും ചെലവ് കൂടിയ ഹോട്ടലും. ആറു ലക്ഷം രൂപയാണ് ഇവിടുത്തെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ വാടക. സാധാരണ ലക്ഷറി ഡബിള്‍ ബെഡ്റൂമിന് 36,000 രൂപ കൊടുക്കണം

Photo: Taj Hotels

ലീല പാലസ്, ന്യൂഡല്‍ഹി

ലീല പാലസ്, ന്യൂഡല്‍ഹി

ഡല്‍ഹിയിലെ ചാണക്യപുരിയിലാണ് ലീല പാലസ് സ്ഥിതി ചെയ്യുന്നത്. ബുള്ളറ്റ് പ്രൂഫ് ജനാലകളാണ് ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. 25,000 രൂപമുതലാണ് ഇവിടുത്തെ നിരക്ക് ആരംഭിക്കുന്നത് ഏറ്റവും ഉയര്‍ന്ന സ്യൂട്ടായ മഹാരാജാസ് സ്യൂട്ടില്‍ അന്തിയുറങ്ങാന്‍ 4.5 ലക്ഷം രൂപ ചെലവാക്കാണം.

Photo Courtesy: The Leela

ലീല പാലസ്, ന്യൂഡല്‍ഹി

ലീല പാലസ്, ന്യൂഡല്‍ഹി

ന്യൂഡൽഹിയിലെ ലീലാ പാലസിന്റെ മുൻഭാഗം
Photo Courtesy: The Leela

ലീല പാലസ്, ന്യൂഡല്‍ഹി

ലീല പാലസ്, ന്യൂഡല്‍ഹി

ന്യൂഡൽഹിയിലെ ലീലാ പാലസിന്റെ ഉൾവശം
Photo Courtesy: The Leela

ലീല പാലസ്, ന്യൂഡല്‍ഹി

ലീല പാലസ്, ന്യൂഡല്‍ഹി

ന്യൂഡൽഹിയിലെ ലീലാ പാലസിന്റെ ഉൾവശം
Photo Courtesy: The Leela

ദി ഒബ്റോയ്, ഗുര്‍ഗാവ്

ദി ഒബ്റോയ്, ഗുര്‍ഗാവ്

ഗൂര്‍ഗാവിലെ ദി ഒബ്റോയ് ഹോട്ടലിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ നിരക്ക് മൂന്ന് ലക്ഷം രൂപയാണ്. ഒരു സിംഗിള്‍ ഡിലക്സ് റൂം വേണമെങ്കില്‍ 30,000 രൂപ ചെലവാക്കേണ്ടി വരും. പരമ്പരാകൃതമായ ആര്‍ട്ട് ഗ്യാലറിയാണ് ഈ ഹോട്ടലിന്റെ പ്രത്യേകത

Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുര്‍ഗാവ്

ദി ഒബ്റോയ്, ഗുര്‍ഗാവ്

ഗുർഗാവിലെ ഒബ്റോയ് ഹോട്ടലിലെ ലോബി
Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുര്‍ഗാവ്

ദി ഒബ്റോയ്, ഗുര്‍ഗാവ്

ഗുർഗാവിലെ ഒബ്റോയ് ഹോട്ടലിലെ ഒരു ബെഡ്റൂം
Photo Courtesy: oberoihotels

ദി ഒബ്റോയ്, ഗുര്‍ഗാവ്

ദി ഒബ്റോയ്, ഗുര്‍ഗാവ്

ഗുർഗാവിലെ ഒബ്റോയ് ഹോട്ടലിലെ ഡൈനിംഗ് ഹാൾ

Photo Courtesy: oberoihotels

ദി ഒബ്റോയ്, മുംബൈ

ദി ഒബ്റോയ്, മുംബൈ

രാജ്ഞിയുടെ നെക്ലേസ് പോലെ തോന്നിപ്പിക്കുന്ന ഈ ഹോട്ടല്‍ എപ്പോഴും ആഢംബരത്തിന്റെ പര്യായമാണ്. ഇവിടുത്തെ ഡിലക്സ് റൂമ്മിന് 25,000 രൂപയും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് മൂന്ന് ലക്ഷം രൂപയുമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഈ ഹോട്ടലില്‍ തങ്ങിയിട്ടുണ്ട്.
Photo Courtesy: oberoihotels

ദി ഒബ്റോയ്, മുംബൈ

ദി ഒബ്റോയ്, മുംബൈ

മുംബൈയിലെ ഒബ്റോയ് ഹോട്ടലിലെ ഒരു ഡൈനിംഗ് ഹാൾ

Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

താജ്‌മഹലിന് സമീപം താജ്‌മഹലിനെ നോക്കി പ്രണയിക്കാന്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കണമെന്ന് മനസി ആഗ്രഹമുണ്ടോ? ആഗ്രയിലെ ദി ഒബ്റോയ് അമരവിലാസില്‍ പോയാല്‍ മതി. ഈ ഹോട്ടലിലെ ഏറ്റവും ഉയര്‍ന്ന ക്ലാസായ കോഹിനൂര്‍ സ്യൂട്ടിന്റെ നിരക്കി രണ്ടര ലക്ഷമാണ്. നിങ്ങള്‍ സാധാരണക്കാരനാണെങ്കില്‍ 35,000 രൂപയ്ക്ക് സാധാരണ മുറി ലഭിക്കും.
Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ദി ഒബ്റോയി അമരവിലാസ്, ആഗ്ര

ആഗ്രയിലെ ഒബ്റോയി അമരവിലാസ് ഹോട്ടൽ

Photo Courtesy: oberoihotels

താജ് ലാന്‍ഡ് എന്‍ഡ്, മുംബൈ

താജ് ലാന്‍ഡ് എന്‍ഡ്, മുംബൈ

മുംബൈയുടെ പ്രാന്തപ്രദേശമായ ബന്ദ്രയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അറബിക്കടിലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ഒരു ദിവസം തങ്ങാന്‍ 2.5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 23,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

Photo Courtesy: tajhotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

സ്വകാര്യ നീന്തല്‍ക്കുളമാണ് ഈ ഹോട്ടലിന്റെ പ്രത്യേകത ഈ നീന്തല്‍കുളം അടങ്ങിയ കൊഹിന്നൂര്‍ വില്ലയില്‍ ഒരു ദിവസം താമസിക്കാന്‍ 2.3 ലക്ഷം രൂപ ചിലവാകും. 35,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
Photo Courtesy: oberoihotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

ജയ്പ്പൂരിലെ ഒബ്റോയ് രാജ്‌വിലാസ് ഹോട്ടൽ
Photo Courtesy: oberoihotels

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

ഒബ്റോയ് രാജ് വിലാസ്, ജയ്പൂര്‍

ജയ്പ്പൂരിലെ ഒബ്റോയ് രാജ്‌വിലാസ് ഹോട്ടൽ
Photo Courtesy: oberoihotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹൈദരബാദിലെ ഭരണാധികാരിയായിരുന്ന നൈസാമിന്റെ കൊട്ടരമായിരുന്നു മുന്‍പ് ഈ ഹോട്ടല്‍. ഇവിടുത്തെ ഗ്രാന്‍ഡ് റോയല്‍ സ്യൂട്ടിന്റെ നിരക്ക് 1.95 ലക്ഷം രൂപയാണ്. 33,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹൈദരബാദിലെ താജ് ഫലക്നുമ പാലസ്
Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

ഹോട്ടലിലെ ആഡംഭരപൂർണമായ ഡൈനിംഗ് ഹാൾ
Photo Courtesy: tajhotels

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

താജ്‌ ഫലക്‌നുമ പാലസ്, ഹൈദരബാദ്

സ്റ്റെയർകെയ്സിലെ രാജകീയ പ്രൗഢി
Photo Courtesy: tajhotels

ലീലാ പാലസ് ഉദയ്പ്പൂര്‍

ലീലാ പാലസ് ഉദയ്പ്പൂര്‍

ഉദയ്പ്പൂരിലെ പ്രശസ്തമായ പിച്ചോള തടാകത്തിന് കരയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലില്‍ ഇരുന്ന് ആരവല്ലി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. രണ്ട് ലക്ഷം രൂപയാണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്യൂട്ടിന്റെ നിരക്ക്. കുറഞ്ഞ നിരക്ക് 26,000 രൂപയാണ്.
Photo Courtesy: The Leela

ലീലാ പാലസ് ഉദയ്പ്പൂര്‍

ലീലാ പാലസ് ഉദയ്പ്പൂര്‍

ഹോട്ടലിന്റെ ഉ‌ൾവശം

Photo Courtesy: The Leela

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌ മഹല്‍ പാലസ്, മുംബൈ

മുംബൈയുടെ ഒരു ലാന്‍ഡ് മാര്‍ക്ക് എന്ന് വേണമെങ്കില്‍ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. ആഢംബരത്തിന് കുറവില്ലെങ്കിലും ഈ ഹോട്ടലിലെ നിരക്ക് മറ്റ് ആഢംബര ഹോട്ടലുകളേ അപേക്ഷിച്ച് വളരെ കുറവാണ്. ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്യൂട്ടായ ഗ്രാന്‍ഡ് ലക്ഷ്വറി സ്യൂട്ടിന് 1.7 ലക്ഷം രൂപയാണ് നിരക്ക്. 21,500 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

Photo Courtesy: tajhotels

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌മഹൽ പാലസിലെ നീന്തൽക്കുളം
Photo Courtesy: tajhotels

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌മഹൽ പാലസിലെ രാ‌ജ്പത് സ്യൂട്ട്

Photo Courtesy: tajhotels

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌ മഹല്‍ പാലസ്, മുംബൈ

താജ്‌മഹൽ പാലസിന്റെ മേൽക്കൂരയിലെ ശില്പ ചാരുത

Photo Courtesy: tajhotels

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X