Search
  • Follow NativePlanet
Share
» »ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

ഉത്തരാഖണ്ഡിലെ 10 പുണ്യഭൂമികൾ പരിചയപ്പെടാം

By Maneesh

ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം യാത്രയിലെ മറ്റു മൂന്ന് ക്ഷേത്രങ്ങൾ.

ഹിമാലയ പർവ്വതത്തിന്റെ താഴ്വരയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര തീർച്ചയായു ത്രില്ലടിപ്പുക്കുന്ന ഒന്നായിരിക്കും. ഛോട്ടാ ചാർ ധാം ക്ഷേത്രങ്ങളിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ശക്തിദേവതയുടേതാണ്. കേദാർനാഥിലേത് ശിവക്ഷേത്രവും ബദ്രിനാഥിലേത് വിഷ്ണു ക്ഷേത്രവുമാണ്.

ഈ നാല് പുണ്യസ്ഥലങ്ങൾ കൂടാ‌തെ പഞ്ച പ്രയാഗ് എന്ന് അറിയപ്പെടുന്ന അഞ്ച് പുണ്യ സ്ഥലങ്ങൾ കൂടി ഉത്തരാഖണ്ഡിൽ ഇണ്ട്. ഉത്തരാഖണ്ഡിലെ 10 പുണ്യഭൂമികൾ പരിചയപ്പെടാം

01. ബദരിനാഥ്, ഉത്തരാഖണ്ഡ്

01. ബദരിനാഥ്, ഉത്തരാഖണ്ഡ്

ചാർധാം ക്ഷേത്രങ്ങളിൽ ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള സന്ദർശനമാണ് ഒരു തീർത്ഥാടകനെന്ന നിലയിൽ നിങ്ങൾക്ക് ഏറെ വെല്ലുവിളികൾ നേരിടാനുള്ളത്. എല്ലാക്കാലത്തും ഇവിടേയ്ക്ക് യാത്ര ചെയ്യാം സാധിക്കില്ല എന്നതാണ് പ്രധാന കാരണം. വേനൽക്കാലത്ത് പ്രത്യേകിച്ച് ഏപ്രിൽ അവസാനം മുതൽ ആണ് ഈ ക്ഷേത്രത്തിൽ തീർത്ഥാടനം അനുവദിക്കുക. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അപകടമേഖല ആയതിനാൽ കടുത്ത നിയന്ത്രണങ്ങളോടേ മാത്രമേ ഇവിടേയ്ക്ക് തീർത്ഥാടകരെ കടത്തിവിടുകയുള്ളു. വിശദമായി വായിക്കാം

Photo Courtesy: Shitha Valsan

02. ഋഷികേശ്‌, ഉത്തരാഖണ്ഡ്

02. ഋഷികേശ്‌, ഉത്തരാഖണ്ഡ്

പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Asis K. Chatterjee
03. ഗംഗോത്രി, ഉത്തരാഖണ്ഡ്

03. ഗംഗോത്രി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur

04. ദേവപ്രയാഗ്, ഉത്തരാഖണ്ഡ്

04. ദേവപ്രയാഗ്, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ തെഹ്രി-ഗഡ്വാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലുള്ള പ്രസിദ്ധ ക്ഷേത്രനഗരമാണ് ദേവപ്രയാഗ്.ദേവപ്രയാഗ് എന്നാല്‍ സംസ്കൃതത്തില്‍ 'പുണ്യനദികളുടെ സംഗമസ്ഥാനം' എന്നാണ് അര്‍ത്ഥം. അളകനന്ദാ നദിയുടെയും ഭഗീരഥീ നദിയുടേയും സംഗമസ്ഥാനമായതുകൊണ്ടാണ് ദേവപ്രയാഗിന് ഈ പേര് ലഭിച്ചത്. വിശദമായി വായിക്കാം

Photo Courtesy: AjitK332
05. രുദ്രപ്രയാഗ്‌, ഉത്തരാഖണ്ഡ്

05. രുദ്രപ്രയാഗ്‌, ഉത്തരാഖണ്ഡ്

രുദ്രപ്രയാഗ്‌ എന്ന പേരില്‍ തന്നെയുണ്ട്‌ സ്ഥലത്തിന്റെ പ്രത്യേകത. രാജ്യത്തെ അതിമനോഹരങ്ങളായ പുണ്യഭൂമികളില്‍ ഒന്നായാണ്‌ രുദ്രപ്രയാഗ്‌ കണക്കാക്കപ്പെടുന്നത്‌. ഇവിടുത്തെ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും പുരാണത്തിലെ ഓരോ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ പരമശിവന്റെ മറ്റൊരു നാമമായ രുദ്രനില്‍ നിന്നുമാണ്‌ ഈ സ്ഥലത്തിന്‌ രുദ്രപ്രയാഗ്‌ എന്ന പേര്‌ ലഭിക്കുന്നത്‌.

Photo Courtesy: Vvnataraj

06. ഉത്തരകാശി, ഉത്തരാഖണ്ഡ്

06. ഉത്തരകാശി, ഉത്തരാഖണ്ഡ്

പേരു സൂചിപ്പിക്കും പോലെ വടക്കിന്‍റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ 'ക്ഷേത്രങ്ങളുടെ നഗരം'.ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ് നിലവില്‍ വന്നത്. വിശദമായി വായിക്കാം

Photo Courtesy: Atarax42
07. കേദര്‍‌നാഥ്, ഉത്തരാഖണ്ഡ്

07. കേദര്‍‌നാഥ്, ഉത്തരാഖണ്ഡ്

ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഉത്തരാഖണ്ടിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Kmishra19
08. ഹരിദ്വാര്‍, ഉത്തരാഖണ്ഡ്

08. ഹരിദ്വാര്‍, ഉത്തരാഖണ്ഡ്

എം മുകുന്ദന്റെ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ, ഉത്തരാഖണ്ഡിലെ അതിപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവും തീര്‍ത്ഥാടനകേന്ദ്രവുമായ ഹരിദ്വാറിന് അങ്ങനെ പല മുഖങ്ങളാണുള്ളത്. ദൈവങ്ങളിലേക്കുള്ള വഴി എന്നാണ് ഹരിദ്വാര്‍ എന്ന സംസ്‌കൃതവാക്കിന് അര്‍ത്ഥം. വിശദമായി വായിക്കാം

Photo Courtesy: Barry Silver from Tokyo
09. വിഷ്ണു പ്രയാഗ്

09. വിഷ്ണു പ്രയാഗ്

അളകനന്ദ നദിയും ദൗലി‌ഗംഗയും തമ്മിൽ ചേരുന്ന ഇടത്താണ് വിഷ്ണുപ്രയാഗ് സ്ഥിതി ചെയ്യുന്നത്. ഉത്തരഖാണ്ഡിലെ ചമോലി ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Fowler&fowler at English Wikipedia

10. കർണപ്രയാഗ്

10. കർണപ്രയാഗ്

ഉത്തരാഖണ്ഡി‌ലെ ചമോലി ജില്ലയിലാണ് കർണ‌പ്രയാഗ് സ്ഥിതി ചെയ്യുന്നത്. അഞ്ച് പ്രയാഗിൽ ഒന്നായ കർണപ്രയാഗ് ‌സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പിൻഡാർ നദി അളക നന്ദയി‌ൽ ചേ‌രുന്നത്.
Photo Courtesy: Fowler&fowler at English Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X