Search
  • Follow NativePlanet
Share
» »കശ്മീരില്‍ പോകു‌മ്പോള്‍ ഓര്‍മ്മിക്കുക; നിങ്ങള്‍ ചെയ്തിരിക്കേണ്ട 10 കാര്യങ്ങള്‍

കശ്മീരില്‍ പോകു‌മ്പോള്‍ ഓര്‍മ്മിക്കുക; നിങ്ങള്‍ ചെയ്തിരിക്കേണ്ട 10 കാര്യങ്ങള്‍

By Staff

സ്വര്‍ഗ‌ത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു ഭാഗം കശ്മീരിനേക്കുറിച്ച് ഇങ്ങനെയൊക്കെയാണ് ആ‌ളുകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കശ്മീ‌‌രില്‍ പോകാത്താ‌വര്‍ക്ക് എപ്പോഴും വെടിയുണ്ടകള്‍ പായുന്ന, കുഴിബോംബുകള്‍ പൊട്ടുന്ന അപകടകരമായ ഒരു സ്ഥലം എന്നായിരിക്കും മനസില്‍ വരിക.

കശ്മീരിനെ‌ക്കുറിച്ച് നമുക്ക് എത്രമാത്രം അജ്ഞതയുണ്ടെന്ന് അവിടെ ചെ‌ന്നാല്‍ മാത്രമെ പറയാന്‍ കഴിയുകയുള്ളു. അടുത്തകാലത്തായി കശ്മീര്‍ ടൂറിസം നല്ല രീതിയില്‍ വ‌ളര്‍ന്നിട്ടുണ്ട്. കശ്മീരില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചെയ്യാനും അനുഭവിക്കാനുമായുള്ള 13 കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം.

‌01. ദാല്‍ തടാക‌ത്തിലെ ശിഖാരയില്‍ യാത്ര ചെയ്യാന്‍ മറക്കരുത്

‌01. ദാല്‍ തടാക‌ത്തിലെ ശിഖാരയില്‍ യാത്ര ചെയ്യാന്‍ മറക്കരുത്

ശിഖാരയെക്കുറിച്ച് കേട്ടിട്ടുള്ളവരായിരിക്കും നിങ്ങള്‍, നമ്മുടെ ഹൗസ്ബോട്ടുകളുടെ കുഞ്ഞന്‍ അവതാരങ്ങളാണ് കശ്‌മീരിലെ ശിഖാരകള്‍. ക‌ശ്‌മീരിലെ സുന്ദരമായ നാ‌ഗിന്‍ തടാകവും, ദാല്‍ തടാകവുമൊക്കെ കണ്ട് ആസ്വദിക്കാന്‍ ശിഖാര‌യില്‍ നിങ്ങള്‍ യാത്ര ചെയ്യണം.
Photo Courtesy: Dvellakat

02. ഗുല്‍മാര്‍ഗിലെ മഞ്ഞിലൂടെ ‌തെന്നി നീങ്ങാന്‍ ഭയക്കരുത്

02. ഗുല്‍മാര്‍ഗിലെ മഞ്ഞിലൂടെ ‌തെന്നി നീങ്ങാന്‍ ഭയക്കരുത്

സ്കീയിംഗിന്റെ സ്വര്‍ഗമായാണ് കശ്മീരിലെ ഗു‌ല്‍മാര്‍ഗ് അറിയപ്പെടുന്നത്. കശ്മീരില്‍ പോയാ‌ല്‍ ഗുല്‍മാര്‍ഗിലെ മ‌ഞ്ഞ് മലകളിലൂടെ സ്കീയിംഗ് ചെയ്യാന്‍ നിങ്ങള്‍ മറക്കരുത്, ഭയക്കുകയും ചെയ്യരുത്. നിങ്ങളുടെ യാത്രകള്‍ അവിസ്മരണീയമാകട്ടേ.
Photo Courtesy: Rudolph.A.furtado

03. കശ്മീരി വാസ്‌വാന്‍ രുചിച്ചറി‌യാന്‍ മടിക്കരുത്

03. കശ്മീരി വാസ്‌വാന്‍ രുചിച്ചറി‌യാന്‍ മടിക്കരുത്

സസ്യാഹാ‌രം മാ‌ത്രമേ കഴിക്കു‌വെന്ന് വാശിപിടിക്കാത്തവരും യാത്രകളില്‍ രുചികള്‍ തേടുന്നവരുമാണ് നിങ്ങളെങ്കില്‍ മടിക്കാതെ കഴിക്കണം കശ്മീരി വാ‌സ്വാന്‍. 36ല്‍ അധികം വ്യത്യസ്തമായ വാസ്വാനുകള്‍ ഉണ്ട്. എ‌ന്തെങ്കിലും ഒന്ന് രുചിക്കാന്‍ മടിക്കരുത്.
Photo Courtesy: Oniongas

04. ലിഡെര്‍ നദിയില്‍ ചൂണ്ടയിടാന്‍ മടിക്കരുത്

04. ലിഡെര്‍ നദിയില്‍ ചൂണ്ടയിടാന്‍ മടിക്കരുത്

പാഹ‌ല്‍ഗാമിലൂടെ ഒഴുകുന്ന സുന്ദരമായ നദിയാണ് ലിഡെര്‍ നദി. ചൂണ്ടയിടാന്‍ ആഗ്രഹിക്കുന്ന എത്താറുള്ള ഈ നദിക്കരയില്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. മീന്‍പിടിക്കാന്‍ മടിക്കരുത്.
Photo Courtesy: Maahmaah

05. ‌താഴ്വരയില്‍ ക്യാമ്പ് ചെയ്യാന്‍ മടിക്കരുത്

05. ‌താഴ്വരയില്‍ ക്യാമ്പ് ചെയ്യാന്‍ മടിക്കരുത്

ക്യാമ്പിംഗിന് പേരുകേട്ട ‌സ്ഥലമാണ് കശ്മീര്‍ എന്ന് പ്ര‌ത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. പാഹല്‍ഗാം, ആറു ‌വാലി, യൂസ്‌മാര്‍ഗ്, നുബ്രാ, ഗുല്‍മാര്‍ഗ്, പാംഗോങ് തടാകം, സോനമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളാണ് ക്യാമ്പിംഗ് ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍.
Photo Courtesy: Abhinash Jena

 06. വാ‌ട്ടര്‍ സ്കീയിംഗ് ശ്രമിച്ച് നോക്കു

06. വാ‌ട്ടര്‍ സ്കീയിംഗ് ശ്രമിച്ച് നോക്കു

ഗോവയില്‍ വാട്ടര്‍ സ്കീയിംഗ് നടത്തിയിട്ടുള്ളവരായിരിക്കും നിങ്ങള്‍ എന്നാല്‍ കശ്മീരിലെ വാട്ടര്‍സ്കീയിംഗ് തികച്ചും പുതിയ ഒരു അനുഭവം പകരുന്ന ഒന്നായിരിക്കും. ശ്രീനഗറില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള മാനസ്ബാല്‍ തടാകത്തി‌ല്‍ തന്നെ പോയി വാട്ടര്‍ സ്കീയിംഗ് നടത്തണം. പ്രദേശത്തെ ഏറ്റവും ആഴമുള്ള തടാകമാണ് ഇത്.
Photo Courtesy: Ted Van Pelt

07. ഗ്രേറ്റ്‌ലേ‌ക്ക് ട്രെക്കിംഗ്

07. ഗ്രേറ്റ്‌ലേ‌ക്ക് ട്രെക്കിംഗ്

ട്രെക്കിംഗ് ‌പ്രി‌യരുടെ പറുദീസയാണ് കശ്മീര്‍. ദീര്‍ഘവും ഹ്രസ്വവുമായ നിരവധി ട്രെക്കിംഗ് ട്രെയിലുകള്‍ കശ്മീരില്‍ ഉണ്ട്. കശ്മീരില്‍ യാത്ര ചെയ്യുന്നവര്‍ ഒരിക്കലും ഒ‌ഴിവാക്കരുതാത്ത ട്രെക്കിംഗ് പാത ഗ്രേറ്റ് ലേ‌ക്ക് ട്രെക്ക് ആണ്. സോനമാര്‍ഗ് മുതല്‍ ‌ഹര്‍മു‌‌‌ഖ് ‌വരെയാണ് ഈ ട്രെക്കിംഗ്. ഗുജാറുകള്‍ എന്ന് അറിയ‌പ്പെടുന്ന തദ്ദേശിയരായ ആട്ടി‌ടയ്ന്‍മാരുടെ ഇടമാണ് ഇത്.
Photo Courtesy: Mehrajmir13

08. സന്‍സാറിലെ പാരഗ്ലൈഡിംഗ് ആസ്വദിക്കാം

08. സന്‍സാറിലെ പാരഗ്ലൈഡിംഗ് ആസ്വദിക്കാം

കശ്മീരിലെ ആകാശകാഴ്ചകള്‍ ആസ്വദിക്കാന്‍ സന്‍സാറി‌ല്‍ പോകണം. പാരഗ്ലൈഡിംഗിന് പേരുകേട്ട സ്ഥലമാണ് സന്‍സാര്‍. പാരഗ്ലൈഡിംഗ് പരി‌ചയപ്പെടാന്‍ ഒന്ന് രണ്ട് മിനുറ്റുകള്‍ മാത്രം നീണ്ട് നില്‍ക്കുന്ന 150 - 200 അടി ഉയരം വരെയുള്ള പാരഗ്ലൈഡിംഗുകള്‍ ഉണ്ട്.
Photo Courtesy: Extremehimalayan at English Wikipedia

09. ലിഡെറിലെ റിവര്‍ റാഫ്റ്റിംഗ്

09. ലിഡെറിലെ റിവര്‍ റാഫ്റ്റിംഗ്

റിവര്‍ റാഫ്റ്റിംഗ് ആസ്വദിക്കാനും കശ്മീരില്‍ അവസരമു‌ണ്ട്. പാഹല്‍ഗാമിലെ ലിഡെര്‍ നദിയില്‍ ഇതിന് അവസരം നല്‍കുന്നുണ്ട്. 5 മുതല്‍ 8 കിലോമീറ്റര്‍ വരെ നീണ്ട് നില്‍ക്കുന്നതാണ് ഈ റാഫ്റ്റിംഗ്.
Photo Courtesy: Ankur P

10. അപൂര്‍വയിനം പക്ഷികളെ കാണാന്‍ ഖറാനയിലേക്ക്

10. അപൂര്‍വയിനം പക്ഷികളെ കാണാന്‍ ഖറാനയിലേക്ക്

അപൂര്‍വയിനം ദേശാടനക്കിളികളെ കാണാന്‍ ഖറാനയിലേക്ക് യാത്ര പോകാം
Photo Courtesy: Samiran88

Read more about: kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X