Search
  • Follow NativePlanet
Share
» »പത്തനം‌തിട്ടയിലെ പത്ത് കാഴ്ചകൾ

പത്തനം‌തിട്ടയിലെ പത്ത് കാഴ്ചകൾ

By Maneesh

ആറ‌ന്മുള കണ്ണാടിയെന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. പത്തനം‌തിട്ട ജില്ലയേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർക്കും ആറന്മുള കണ്ണാടിയേക്കുറിച്ച് അറിയാം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പരമ്പരാഗതമായി നിർമ്മിച്ച് വരുന്ന കണ്ണാ‌ടിയാണ് ലോകപ്രശസ്തമായ ആറന്മുള കണ്ണാടി.

ആറന്മുള കണ്ണാടികൂടാതെ നി‌രവധി കാര്യങ്ങളുണ്ട് പത്ത‌നംതിട്ട ജില്ലയിൽ. പ്രശ‌സ്തമായ ശബരിമല ക്ഷേ‌ത്രവും പരുമല പള്ളിയുമൊക്കെ പത്തനംതിട്ടയിലെ കാഴ്ചകളാണ്.

പ്രകൃതി സ്നേഹികൾക്കും നിരവധി കാഴ്ചകളുണ്ട് പത്തനംതിട്ട ജില്ലയിൽ കാണാൻ. പെരുന്തേനരു‌വി വെള്ളച്ചാട്ടവും ഗവിയും അ‌ച്ചൻകോവിലാറു‌മൊക്കെ പത്തനംതിട്ടയിലെ പ്രിയപ്പെട്ട കാഴ്ചകൾ ആണ്.

01. ശബ‌രിമല ക്ഷേത്രം

01. ശബ‌രിമല ക്ഷേത്രം

അയ്യപ്പസ്വാമിയാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. മരങ്ങളും കല്ലുകളും നിറഞ്ഞ കാനനപാതയിലൂടെ കിലോമീറ്ററുകള്‍ നടന്ന് ശബരിമല തീര്‍ത്ഥാടനം നടത്തുക എന്നത് ഏതൊരു ഭക്തന്റെയും ആത്മസാക്ഷാത്കാരമാണ്. വിശദ‌മായി വായിക്കാം

Photo courtesy: Sailesh
02. വാവര് പള്ളി

02. വാവര് പള്ളി

ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരുക്ഷേത്രം. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍വര്‍ത്തിച്ചുവന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് വാവരുക്ഷേത്രം. വാവരെക്കുറിച്ച് നിരവധി കഥകളുണ്ട് പ്രചാരത്തില്‍. വിശദമായി വായിക്കാം

Photo courtesy: Avsnarayan

03. ആറന്മുള ക്ഷേത്രം

03. ആറന്മുള ക്ഷേത്രം

കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. ചെങ്ങന്നൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആറൻ‌മുള. ചെങ്ങന്നൂരാണ് അറൻമുളയ്ക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. വിശദമായി വായിക്കാം


Photo courtesy: Captain

04. അച്ചൻകോവിലാറ്

04. അച്ചൻകോവിലാറ്

അച്ചൻകോവിലാറ് കേരളത്തിലേ ഏറെ പ്രശസ്തമായ നദികളിൽ ഒന്നാണ് അച്ചൻകോവിലാറ്. അച്ചൻകോവിൽ എന്ന ഗ്രാമത്തിൽ നിന്നാണ് ഈ നദിക്ക് ആ പേര് ലഭിച്ചത്. പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചൻകോവിലാറ്. വിശദമായി വായിക്കാം

Photo courtesy: Noblevmy

05. പെരുന്തേനരുവി വെള്ളച്ചാട്ടം

05. പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം. വിശദമായി വായിക്കാം

Photo courtesy: keralatourism

06. കോന്നി എ‌ലിഫ‌ന്റ് ക്യാ‌മ്പ്

06. കോന്നി എ‌ലിഫ‌ന്റ് ക്യാ‌മ്പ്

പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കോന്നി. പശ്ചിമഘട്ട‌ത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ ഭംഗികൂടുന്നത് ഇടതൂര്‍ന്ന മഴക്കാടുകളും അച്ചന്‍കോവിലാറുമാണ്. ഇവിടുത്തെ എലിഫന്റ് ക്യാമ്പ് പ്രശസ്തമാണ്

Photo Courtesy: Deadstar

07. ഗവിയിലെ ആനകൾ

07. ഗവിയിലെ ആനകൾ

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. വിശദമായി വായിക്കാം

Photo Courtesy: Arun Suresh

08. പന്തളം കൊട്ടാരം

08. പന്തളം കൊട്ടാരം

അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് പന്തളം കൊട്ടാരം. ഇവിടെയാണ് അയ്യപ്പൻ വളർന്നതെന്നാണ് വിശ്വാസം. ഇപ്പോൾ. ശബരിമലയിൽ നിന്ന് 142 കിലോമീറ്റർ അകലെയാണ് പന്തളം കൊട്ടരം സ്ഥിതി ചെയ്യുന്നത്. എം സി റോഡിൽ നിന്ന് 250 മീറ്റർ അകലെയായി അച്ചൻകോവിലാറിന്റെ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.

Photo courtesy: Anoopan

09. പരുമല പള്ളി

09. പരുമല പള്ളി

പത്തനംതിട്ട ജില്ലയിലാണ് പരുമല സ്ഥിതി ചെയ്യുന്നത്. ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിരുവല്ലയിലാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുള്ളത്. ചെങ്ങന്നൂരിൽ നിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ പരുമലയിൽ എത്തിച്ചേരാം. വിശദമായി വായി‌ക്കാം

Photo Courtesy: Gramam at ml.wikipedia

10. കട‌മ്മനിട്ട ദേവി ക്ഷേത്രം

10. കട‌മ്മനിട്ട ദേവി ക്ഷേത്രം

പത്തനംതിട്ട നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കടമ്മനിട്ട ദേവിക്ഷേത്രത്തിലെ പടയണി ഉല്‍സവം വിശ്വപ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തിന്റെ ഭാഗമായി ഉറഞ്ഞുതുള്ളുന്ന പടയണികോലങ്ങളെ കാണാന്‍ നിരവധി വിദേശസഞ്ചാരികള്‍ എത്താറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Neelamperoor

Read more about: kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X