Search
  • Follow NativePlanet
Share
» »സഞ്ചാരികൾക്ക് പ്രിയങ്കരമായ തെ‌ലങ്കാനയിലെ 10 ‌സ്ഥലങ്ങൾ

സഞ്ചാരികൾക്ക് പ്രിയങ്കരമായ തെ‌ലങ്കാനയിലെ 10 ‌സ്ഥലങ്ങൾ

ഇന്ത്യയുടെ ഇരുപത്തി ഒൻപതാമത്തെ സംസ്ഥാനമായ തെലങ്കാനയിലെ പ്രധാനപ്പെട്ട നഗരങ്ങളും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഏതൊക്കെയാണെന്ന് പരിചയപ്പെടാം

By Maneesh

ആന്ധ്രപ്രദേശിൽ നിന്ന് തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമായി വേർപിരിഞ്ഞത് 2014 ജൂണിലാണ്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരബാദ് ഉൾപ്പടെ മുൻപ് ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന പ്രശസ്തമായ നഗരങ്ങളിൽ ചിലതൊക്കെ ഇപ്പോൾ തെലങ്കാനയുടെ ഭാഗമാണ്.

വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നൽഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ തെലങ്കാന സംസ്ഥാനം. കൃഷ്ണയും ഗോദാവരി എന്നീ നദികൾ തെലങ്കാനയിലൂടെയാണ് ഒഴുകുന്നത്.

ഇന്ത്യയുടെ ഇരുപത്തി ഒൻപതാമത്തെ സംസ്ഥാനമായ തെലങ്കാനയിലെ പ്രധാനപ്പെട്ട നഗരങ്ങളും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

വരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാംവരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാം

ഭദ്രാചലം

ഭദ്രാചലം

പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. ഭദ്രാചലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy:Srichakra Pranav

നാഗാര്‍ജുനസാഗര്‍

നാഗാര്‍ജുനസാഗര്‍

തെലങ്കാനയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗാര്‍ജുനസാഗര്‍, ബുദ്ധമത്തതിന് പ്രാധാന്യമേറെയുള്ള സ്ഥലമാണിത്, ലോകത്താകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ക്കിടയില്‍ പ്രശസ്തമാണ് നാഗാര്‍ജുനസാഗര്‍. നാഗർജുന സാഗറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Abhinaba Basu
ആദിലാബാദ്

ആദിലാബാദ്

തെലങ്കാനയിലെ ആദിലാബാദ് ജില്ലയുടെ ആസ്ഥാനമാണ് ആദിലാബാദ് നഗരം. ബീജാപ്പൂരിലെ പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ആദിലാബാദ് എന്നു പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. ആദിലബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Shivamshivamshivam
മേഡക്‌

മേഡക്‌

തെലങ്കാനയിലെ മേഡക്‌ ജില്ലയില്‍ പെടുന്ന പട്ടണമാണ്‌ മേഡക്‌. തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേഡക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മേഡക്ക്‌. മേഡക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Msurender
പോച്ചംപള്ളി

പോച്ചംപള്ളി

പട്ടുതുണിയോട് താല്‍പര്യമുള്ളവര്‍ക്കെല്ലാം കേട്ടുപരിചയമുള്ള പേരായിരിക്കും പോച്ചാപള്ളി, തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന പോച്ചാംപള്ളി അറിയപ്പെടുന്നതുതന്നെ ഇന്ത്യയുടെ സില്‍ക് സിറ്റിയെന്നാണ്. പോച്ചംപള്ളിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Spot Us
നൽഗൊണ്ട

നൽഗൊണ്ട

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുള്ള ഒരു മുനിസിപല്‍ പട്ടണമാണ് നല്‍ഗൊണ്ട. കറുത്ത, കുന്ന് എന്ന് യഥാക്രമം അര്‍ത്ഥം വരുന്ന നല്ല, കൊണ്ട എന്നീ തെലുങ്ക് പദങ്ങള്‍ ചേര്‍ന്നാണ് ഈ പേരുണ്ടായത്. കറുത്തകുന്ന് എന്നാണ് ഈ വാക്കിന്‍റെ പ്രാദേശിക ഭാഷാര്‍ത്ഥം. നീലഗിരി എന്നായിരുന്നു ഈ പട്ടണം മുന്പ് അറിയപ്പെട്ടിരുന്നത്. നൽഗൊണ്ടയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ൾ പരിചയപ്പെടാം

Photo courtesy: Sudhirnlg
ഖമ്മം

ഖമ്മം

ഹൈദരാബാദില്‍ നിന്ന് 273കി മീ . ദൂരെയുള്ള ഖമ്മം തെലങ്കാനയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഖമ്മം ജില്ലയുടെ ആസ്ഥാനവും ആ പേരിലാണ് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ പതിനാലു ഗ്രാമങ്ങള്‍ കൂടി ചേര്‍ന്ന് നഗരം ഇപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആയി മാറിയിരിക്കുന്നു. ഖമ്മത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Pavithrans
നിസാമാബാദ്

നിസാമാബാദ്

തെലങ്കാനയിലെ പ്രധാനപ്പെട്ട നഗരമാണ് നൈസാമുമാരുടെ ചരിത്രമുറങ്ങുന്ന നിസാമാബാദ്. നേരത്തേ ഇന്ദൂരു എന്നും ഇന്ദ്രപുരി എന്നും അറിയപ്പെട്ടിരുന്ന ഈ നഗരത്തിന്റെ പേര് 1905ല്‍ ഹൈദരാബാദ് നൈസാമായിരുന്ന അസഫ് ജാ ആറാമന്റെ കാലത്താണ് നിസാമാബാദ് എന്ന് മാറ്റിയത്. നിസാമബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo courtesy: Ananth Naag Kaveri
വാറങ്കൽ

വാറങ്കൽ

തെലങ്കാനയിലെ പ്രശസ്തമായ നഗരമാണ് വാറങ്കൽ. എ.ഡി 12 മുതല്‍ 14 വരെ കാക്കാത്തിയ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടം വളരുന്ന വ്യവസായ നഗരവും സാംസ്കാരിക കേന്ദ്രവുമാണ്. വാറങ്കലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം.

Photo courtesy: Adityamadhav83
ഹൈദരാബാദ്

ഹൈദരാബാദ്

നൈസാമുമാരുടെ നഗരം എന്നറിയപ്പെടുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഈ നഗരം ആധുനികതക്കൊപ്പംചരിത്ര-സാംസ്കാരിക-കലാ പൈതൃകങ്ങള്‍ ഇഴചേര്‍ന്ന കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് 61 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോനഗരമായ ഹൈദരാബാദ് 1591ലാണ് സ്ഥാപിതമായത്. ഹൈദരബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാം

Photo courtesy:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X