Search
  • Follow NativePlanet
Share
» »ജോഗ്ഫാ‌ള്‍സ് മുതല്‍ ശിവാനസമുദ്ര വരെ, കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട 10 വെള്ളച്ചാട്ട‌ങ്ങള്‍

ജോഗ്ഫാ‌ള്‍സ് മുതല്‍ ശിവാനസമുദ്ര വരെ, കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട 10 വെള്ളച്ചാട്ട‌ങ്ങള്‍

By Maneesh

ഹരിതഭംഗി മാത്രമല്ല, കർണാടകയുടെ മലമേടുകളുടെ അലങ്കാരം. ഇരമ്പി ആര്‍ക്കുന്ന വെള്ളച്ചാട്ടങ്ങൾ കര്‍ണാടകയുടെ മലമേടുകളിലേക്ക് യാത്ര പോകാൻ സഞ്ചാരികളെ പ്രേരി‌പ്പിക്കുന്ന ഒന്നാണ്.

ഹരിതഭംഗിയുടെ പശ്ചാത്തലത്തില്‍ പാല്‍നുരപോലെ പതഞ്ഞ് ചാടുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കര്‍ണാടകയുടെ മലമേടുകളിലേക്ക് ട്രെക്കിംഗ് നടത്താന്‍ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. കര്‍ണാടകയി‌ൽ നിങ്ങൾ തീർച്ചയാ‌യും സന്ദർശിച്ചിരിക്കേണ്ട 10 വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം.

01. ജോഗ് ഫാള്‍സ്, ഷിമോഗ

01. ജോഗ് ഫാള്‍സ്, ഷിമോഗ

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. വിശദമായ വായനയ്ക്ക്

Photo Courtesy: SajjadF
02. അബ്ബി ഫാള്‍സ്, കൂര്‍ഗ്

02. അബ്ബി ഫാള്‍സ്, കൂര്‍ഗ്

മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്. വെള്ളച്ചാട്ടവും സമീപത്തെ പച്ചപ്പുമെല്ലാം ചേര്‍ന്ന് നിര്‍വ്വചിക്കാനാവാത്ത ഒരു ഭാവം നമ്മുടെ ഉള്ളിലുണ്ടാക്കും. ആദ്യകാലത്ത് ഇതിനെ ജെസ്സി ഫാള്‍സ് എന്നാണ്രേത വിളിച്ചിരുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy: Abhijitsathe

03. ഹനുമാന്‍ ഗുണ്ടി ഫാള്‍സ്, കുദ്രേമു‌‌ഖ്

03. ഹനുമാന്‍ ഗുണ്ടി ഫാള്‍സ്, കുദ്രേമു‌‌ഖ്

100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രക്കിങിന് അനുയോജ്യം. കര്‍ക്കളയ്ക്കും ലാഘ്യ അണക്കെട്ടിനും ഇടയിലായിട്ടാണ് ഈ വെള്ളച്ചാട്ടം. വിശദമായ വായനയ്ക്ക്

Photo Courtesy: vinay
04. ഹെബ്ബെ ഫാള്‍സ്, കെമ്മനഗുണ്ടി

04. ഹെബ്ബെ ഫാള്‍സ്, കെമ്മനഗുണ്ടി

കെമ്മനഗുണ്ടിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. 168 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ഒരു കാപ്പിത്തോട്ടത്തിന് നടുവിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകിവീഴുന്നത്. നടന്നും, വാഹനങ്ങളിലും വെള്ളച്ചാട്ടത്തിന്റെ താഴേ ഭാഗംവരെ എത്താന്‍ കഴിയും. രണ്ട് ഭാഗങ്ങളായിട്ടാണ് വെള്ളം താഴേയ്ക്കുവീഴുന്നത് ഇതില്‍ വലിയ വെള്ളച്ചാട്ടത്തെ ദൊഡ്ഡ ഹെബ്ബെയെന്നും ചെറുതിനെ ചിക്ക ഹെബ്ബെയെന്നുമാണ് പറയുന്നത്. വിശദമായ വായനയ്ക്ക്

Photo Courtesy: Srinivasa83
05. ഇരുപ്പു ഫാള്‍സ്, കൂര്‍ഗ്

05. ഇരുപ്പു ഫാള്‍സ്, കൂര്‍ഗ്

വീരാജ്‌പേട്ടില്‍ നിന്നും 48 കിലോമീറ്ററും, മടിക്കേരിയില്‍ നിന്നും നാഗര്‍ഹോളെ ഹൈവേയില്‍ 80 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇരുപ്പു ഫാള്‍സില്‍ എത്താം. കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും വളരെ അടുത്താണിത്.മഹാശിവരാത്രി സമയത്ത് ഇവിടെ മുങ്ങിക്കുളിച്ചാല്‍ സര്‍വ്വപാപങ്ങളും അകലുമെന്നാണ് വിശ്വാസം. മഴക്കാലത്ത് പശ്ചിമഘട്ടത്തില്‍ കനത്ത മഴയുണ്ടാകുന്നതിനാല്‍ത്തന്നെ വെള്ളച്ചാട്ടത്തിനും ആ സമയത്ത് ശക്തികൂടും. വിശദമായ വായനയ്ക്ക്

Photo Courtesy: Philanthropist 1
06. മഗോഡ് ഫാള്‍സ്, യെല്ലാപ്പൂർ

06. മഗോഡ് ഫാള്‍സ്, യെല്ലാപ്പൂർ

യെല്ലാപ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ മഗോഡ് ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം. ബേഡ്തി നദിയിലാണ് ഈവെള്ളച്ചാട്ടമുള്ളത്. രണ്ട് തട്ടുകളിലായി 650 അടി ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ജെനുകല്ലുഗുഡ സണ്‍സെറ്റ് പോയിന്റില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. വിശദമായ വായനയ്ക്ക്

Photo Courtesy: Prad.gk
07. സത്തൊഡി ഫാള്‍സ്, യെ‌ല്ലാപ്പൂർ

07. സത്തൊഡി ഫാള്‍സ്, യെ‌ല്ലാപ്പൂർ

കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. കല്ലരമനെഘട്ടനടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. ഒട്ടേറെ ചെറിയ അരുവികളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗണേശ്ഗുഡി ഫോറസ്റ്റ് റേഞ്ചിലാണ് ഈ വെള്ളച്ചാട്ടം. ഉത്തര കന്നഡ ജില്ലയിലെ മിനി നയാഗ്രയെന്നാണ് സത്തൊഡി വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നത്. വിശദമായ വായനയ്ക്ക്
Photo Courtesy: Hema Priyadharshini

08. ശിവാനസമുദ്രം, മൈസൂർ

08. ശിവാനസമുദ്രം, മൈസൂർ

ബാംഗ്ലൂരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് ശിവാന സമുദ്രം സ്ഥിതി ചെയ്യുന്നത്. മൈസൂരില്‍ നിന്ന് 83 കിലോമീറ്ററും ഹാസനില്‍ നിന്ന് 83 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ശിവാനസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ശിവനസമുദ്രം വെള്ളച്ചാട്ടം. കാവേരിനദിയുടെ ഗഗന ചുക്കി, ഭരചുക്കി എന്നീ രണ്ടു കൈവഴികള്‍ ഇരുനൂറടി താഴേക്കു പതിച്ചാണ് ഈ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഇവിടെയാണ് നിലകൊള്ളുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bgajanan

09. സിരിമാനെ ഫാള്‍സ്, ശൃംഗേരി

09. സിരിമാനെ ഫാള്‍സ്, ശൃംഗേരി

ശൃംഗേരി ടൗണില്‍നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ട് സിരിമാനെ ഫാള്‍സിലേക്ക്. കര്‍ണാടകയിലെ പശ്ചിമഘട്ട നിരകളിലെ നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സിരിമാനെ ഫാള്‍സ്. വളരെ ചെറുതും എന്നാല്‍ പ്രകൃതിഭംഗി കൊണ്ട് വളരെ മനോഹരവുമാണ് സിരിമാനെ ഫാള്‍സ്. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

Photo Courtesy: Vaikoovery

10. ഉഞ്ചാള്ളി ഫാള്‍സ്, സിർസി

10. ഉഞ്ചാള്ളി ഫാള്‍സ്, സിർസി

സിര്‍സിയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണ് ഉഞ്ചാള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സിദ്ധാപ്പൂര്‍ താലൂക്കിലാണ് ഈ വെളളച്ചാട്ടം.

Photo Courtesy: Balaji Narayanan

Read more about: waterfalls karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X