Search
  • Follow NativePlanet
Share
» »ഇതിനേക്കുറിച്ച് അറിയില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ല; ഇന്ത്യയുടെ 20 ലാൻഡ്മാർക്കുകൾ

ഇതിനേക്കുറിച്ച് അറിയില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ല; ഇന്ത്യയുടെ 20 ലാൻഡ്മാർക്കുകൾ

നിങ്ങൾക്ക് സു‌പരിചിത‌മായ 20 ചരിത്രസ്മാരകങ്ങളുടെ ചിത്രങ്ങൾ ഒന്നുകൂടി കണ്ട് നോക്കാം

By Anupama Rajeev

നൂറുകണക്കിന് കോട്ടകളും കൊട്ടാരങ്ങ‌ളും ‌ചരിത്ര സ്മാരകങ്ങളുമുള്ള ഇന്ത്യയിൽ, ഓരോ ഇന്ത്യക്കാ‌രനും കേട്ടറിവുള്ള നിരവധി ച‌രി‌ത്ര സ്മാരകങ്ങളുണ്ട്. ഡൽഹിയിലെ ഖുത്തബ് മിനാർ മുതൽ ആഗ്രയിലെ താജ്‌മഹൽ വരെയുള്ള ചരിത്രസ്മാരകങ്ങളുടെ ചിത്രം കാണി‌ച്ചാൽ നിങ്ങൾക്ക് അവ ഏതൊക്കെയാണെന്ന് മനസിലാകും.

നിങ്ങൾക്ക് സു‌പരിചിത‌മായ 20 ചരിത്രസ്മാരകങ്ങളുടെ ചിത്രങ്ങൾ ഒന്നുകൂടി കണ്ട് നോക്കാം. ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് അറിയാത്തായിട്ടുണ്ടെങ്കിൽ അത് ഒരു നാണക്കേട് തന്നെയാണ്.

സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍

സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍

ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനാണ് ഇത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കപ്പെട്ടത്. അതിനാല്‍ കോളനികാലഘട്ടത്തിന്റെ പ്രൗഡി ഈ സ്റ്റേഷനില്‍ കാണാം.

Photo Courtesy: Rameshng

ഇന്ത്യ ഗേറ്റ്

ഇന്ത്യ ഗേറ്റ്

ദില്ലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡൽഹി നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Avinashsingh1989
ബാംഗ്ലൂര്‍ പാലസ്

ബാംഗ്ലൂര്‍ പാലസ്

നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. വിശദമായി വായിക്കാം

Photo Courtesy: SMit224
അജന്ത ഗുഹ

അജന്ത ഗുഹ

പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വിശിഷ്ടമാണ്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയാണ്.

Photo Courtesy: Soman

അക്ഷര്‍‌ധാം ‌ക്ഷേത്രം

അക്ഷര്‍‌ധാം ‌ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. വിശദമായി വായിക്കാം

Photo Courtesy: Swaminarayan Sanstha

മൈസൂ‌ര്‍ പാലസ്

മൈസൂ‌ര്‍ പാലസ്

മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. ഇന്തോ അറബ്, റോമന്‍, ദ്രവീഡിയന്‍ നിര്‍മാണരീതികളുടെ സങ്കലനമാണ് ഈ മൂന്നുനില കൊട്ടാരം. വിശദമായി വായിക്കാം

Photo Courtesy: Jim Ankan Deka

ഛത്രപതി ശിവാജി ടെര്‍മിനസ്,

ഛത്രപതി ശിവാജി ടെര്‍മിനസ്,

ഛത്രപതി ശിവാജി ടെര്‍മിനസ് വിക്ടോറിയ ടെര്‍മിനസ് സ്റ്റേഷന്‍ എന്നായിരുന്നു മുന്‍പ് ഈ റെയില്‍വെ സ്റ്റേഷന്‍ അറിയപ്പെട്ടിരുന്നത്. യുനെസ്കോയുടെ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ റെയില്‍വെ സ്റ്റേഷന്‍ വിക്ടോറിയന്‍ ഗോഥിക് ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുംബൈയുടെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷന്‍ ആണ് ഇത്

Photo Courtesy: Ramnath Bhat

ലോട്ടസ് ടെമ്പിള്‍

ലോട്ടസ് ടെമ്പിള്‍

1986ല്‍ തുടങ്ങിയ ഈ കേന്ദ്രം ഇപ്പോള്‍ ദില്ലിയിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോട്ടസ് ടെംപിളെന്ന് അറിയപ്പെടുന്ന ഇവിടെ എല്ലാവര്‍ഷവും നാല് മില്യണ്‍ ജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബഹാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: LASZLO ILYES
ബൃഹദേശ്വര ക്ഷേത്രം,

ബൃഹദേശ്വര ക്ഷേത്രം,

തമിഴ്‌ വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ്‌ ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ശിവ ക്ഷേത്രം.

Photo Courtesy: Aruna
സുവര്‍ണ ക്ഷേ‌ത്രം,

സുവര്‍ണ ക്ഷേ‌ത്രം,

സിക്ക് മതക്കാരുടെ ആത്മീയ തലസ്ഥാനമാണ് പഞ്ചാബിലെ അമൃത്സര്‍. നാലാം സിക്കുഗുരുവാറ്റ ഗുരു രാംദാസ് ആണ് 1577ല്‍ അമൃത്സര്‍ നഗരം സ്ഥാപിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന അമൃതസരോവര്‍ എന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് അമൃത്സറിന് ആ പേര് ലഭിച്ചത്. അമൃതസരോവര്‍ തടാകത്തിലാണ് പ്രശസ്തമായ സുവര്‍ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ken Wieland

സൂര്യക്ഷേത്രം,

സൂര്യക്ഷേത്രം,

ഒറീസയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള അതിന്റെ ശില്‍പ ചാരുതയാണ്. രഥത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ചുമരുകള്‍ ശില്‍പങ്ങളുടെ ഒരു കലവറ തന്നെയാണ്. വിശദമായി വായിക്കാം

Photo Courtesy: Antoniraj
സാ‌ഞ്ചി സ്തൂപം,

സാ‌ഞ്ചി സ്തൂപം,

മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ സ്തൂപങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയാണ് സാഞ്ചിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കായി സാഞ്ചി ഒരുക്കിവെക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Tsui
ഖുത്തബ് മീനാര്‍, ഡല്‍ഹി

ഖുത്തബ് മീനാര്‍, ഡല്‍ഹി

ദില്ലിയിലെ മെഹ്‌റുലി ഭാഗത്താണ് ഖുത്തബ് കോംപ്ലക്‌സ്. ഖുത്തബ് മിനാര്‍ ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. യുനെസ്‌കോയുടെ വേള്‍ഡ് ഹെറിസ്‌റ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണിത്. വിശദമായി വായിക്കാം

Photo Courtesy: chopr
മഹാബോധി ക്ഷേത്രം, ബിഹാര്‍

മഹാബോധി ക്ഷേത്രം, ബിഹാര്‍

ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. കേവല ബുദ്ധനെ ശ്രീബുദ്ധനാക്കുന്നതില്‍ നിര്‍ണ്ണായക സാക്ഷ്യം വഹിച്ച ബോധിവൃക്ഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. അശോക ചക്രവര്‍ത്തി പണിത ഈ ക്ഷേത്രം ദ്രാവിഡ വാസ്തുകലയുടെ അനുപമ നിദര്‍ശനമാണ്. വിശദമായി വായിക്കാം

Photo Courtesy: Rao'djunior
ഹവാ മഹല്‍,

ഹവാ മഹല്‍,

1799ല്‍ ജയ്പൂര്‍ വാണിരുന്ന കവികൂടിയായിരുന്ന രാജാ സവായ് പ്രതാപ് സിങ് പണികഴിപ്പിച്ചതണ് ഈ കെട്ടിടം. ജൊഹരി ഹസാറിനടുത്തായി സ്ഥിതിചെയ്യുന്ന അഞ്ചു നിലയുള്ള ഈ കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള കല്ലുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Amit Rawat
വിക്ടോറി‌യ മെമ്മോറിയല്‍,

വിക്ടോറി‌യ മെമ്മോറിയല്‍,

വിക്ടോറിയ മെമ്മോറിയല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ സ്മാരകമാണ്. താജ് മഹലിന്‍റെ രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1921 ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തത്. രാജകുടുംബത്തിന്‍റെ ചില പെയിന്‍റിംഗുകള്‍ ഇവിടെ കാണാം. വിശദമായി വായിക്കാം

Photo Courtesy: Samitkumarsinha
ഗേറ്റ് വേ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര

ഗേറ്റ് വേ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര

8 നിലകളുള്ള കെട്ടിടത്തിന്റെ അത്ര ഉയരമുള്ള നിര്‍മ്മിതിയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈയിലെ കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Andy Hay
താ‌ജ്‌മഹല്‍,

താ‌ജ്‌മഹല്‍,

ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ലോക സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഇന്ത്യയിലെ നിര്‍മ്മാണ വിസ്മയം താജ്മഹല്‍ ആയിരിക്കും. ആഗ്രയില്‍ യമുനാ നദിയുടെ കരയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലിനെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്.

Photo Courtesy: Oscar Benito Linares

Read more about: agra taj mahal maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X