Search
  • Follow NativePlanet
Share
» »കണ്ണൂരിലെ അഞ്ച് ബീച്ചുകൾ

കണ്ണൂരിലെ അഞ്ച് ബീച്ചുകൾ

By Maneesh

സുന്ദരമായ മലമേടുകൾക്കും കടലോരത്തിനും പേരുകേട്ട സ്ഥലമാണ് കണ്ണൂർ. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും കണ്ണൂരിനെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. പയ്യാമ്പലവും മുഴപ്പിലങ്ങാടും പോലുള്ള പ്രശസ്തമായ ബീച്ചുകളാണ് കണ്ണൂരിന്റെ പ്രധാന ആകർഷണം.

പയ്യാമ്പലം ബീച്ചിൽ നടക്കുന്ന സാഹസിക വിനോദങ്ങളിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് പയ്യാമ്പലം ബീച്ചിൽ എത്തുന്നത്. ഡ്രൈവിംഗിനോട് താൽപര്യമുള്ളവർക്ക് പറ്റിയ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. ഈ ബീച്ചിലൂടെ ഡ്രൈവ് ചെയ്യാൻ നിരവധി ആളുകളാണ് എത്താറുള്ളത്. കണ്ണൂരിൽ എത്തുന്ന സഞ്ചരിക്കാൻ പറ്റുന്ന 5 പ്രധാനപ്പെട്ട ബീച്ചുകൾ പരിചയപ്പെടാം.

1. മുഴപ്പിലങ്ങാട് ബീച്ച്

ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത. നാലു കിലോമീറ്റർ നീളമുള്ള ഈ ബീച്ചിലൂടെ വാഹനം ഓടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവിടെ നിന്ന് നോക്കിയാലും ധർമ്മടം തുരുത്ത് കാണാനാകും. ഇവിടെ നിന്ന് 15 കിലോമീറ്റർ ആണ് കണ്ണൂരിലേക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo Courtesy: Dvellakat

2. കീഴുന്ന ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇരട്ട ബീച്ചുകളാണ് ഏഴരബീച്ചും കീഴുന്ന ബീച്ചും. മുഴപ്പിലങ്ങാട് നിന്ന് എടക്കാട് ബീച്ച് റോഡിലൂടെ മുന്നോട്ട് പോയാൽ ഈ ബീച്ചിൽ എത്താം. ദേശീയ പാത പതിനേഴിലൂടെ യാത്ര ചെയ്യുന്നവർക്ക് നടാലിൽ നിന്ന് തിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം. കൂടുത‌ൽ വായിക്കാം


Photo: Ks.mini

3. തോട്ടട ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽതീരമാണ് തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. കണ്ണൂർ - തലശ്ശേരി റോഡിൽ ദേശീയ പാത 17ൽ ആണ് തോട്ടട സ്ഥിതി ചെയ്യുന്നത്.

Photo: Arjunmangol

4. പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന്‌ മറ്റൊരു ബീച്ച് പരതിപോകണം. കൂടുത‌ൽ വായിക്കാം

കണ്ണൂരിലെ അഞ്ച് ബീച്ചുകൾ

Photo: Ajeeshcphilip

5. മീൻകുന്ന് ബീച്ച്

പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ ബീച്ചിന് മീന്‍കുന്ന് എന്ന പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. നിറയെ തെങ്ങുകളുള്ള മനോഹരമായ ഈ ബീച്ച് അത്രയധികം ആള്‍ത്തിരക്കില്ലാത്തതാണ്. അതുകൊണ്ട് തന്നെ വൃത്തിയുള്ളതും മലിനികരണപ്രശ്‌നങ്ങളില്ലാത്തതുമായ ഈ ബീച്ച് കുടുംബസമേതം ഒരു അവധിദിനം ചെലവഴിക്കാന്‍ പറ്റിയതാണ്.

Photo Courtesy: Sreejithk2000

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X