Search
  • Follow NativePlanet
Share
» »ഡൽഹി മലയാളികൾക്ക് സന്ദർശിക്കാൻ 5 തടാക‌ങ്ങൾ

ഡൽഹി മലയാളികൾക്ക് സന്ദർശിക്കാൻ 5 തടാക‌ങ്ങൾ

ഡൽഹി‌യിൽ നിന്ന് സന്ദർശിക്കാവുന്ന ചില തടാകങ്ങൾ പരിചയപ്പെടാം

By Maneesh

ഇന്ത്യയിലെ സുന്ദരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി പാര്‍ക്കുകളും ചരിത്രസ്മാരകങ്ങളും വൈവിധ്യമായ രുചി ഒരുക്കുന്ന റെസ്റ്റോറെന്റുകളും ഡല്‍ഹിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു.

പക്ഷെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയവര്‍ ഈ കാഴ്ചകളൊക്കെ കണ്ടുമടുത്തിട്ടുണ്ടാകും. അത്തരത്തില്‍ വ്യത്യസ്തത തേടുന്നവര്‍ക്കായി ചില തടാകങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.

01. ധംധമാ തടാകം

01. ധംധമാ തടാകം

ധംധമാ തടാകം ആരവല്ലി മലനിരകളുടെ താഴ്വരയിലാണ് സുന്ദരമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് ന്യൂഡൽഹിയിൽ നിന്ന് 42 കിലോമീറ്റർ ദൂരമേയുള്ളു. ഗൂർഗാവിന് അടുത്താണ് ഈ തടാകം. ഇവിടെയെത്തിയാൽ നിരവധി ദേശടനക്കിളികളെ കാണാം.
Photo Courtesy: Ekabhishek

02. ബട്കൽ ‌തടാകം

02. ബട്കൽ ‌തടാകം

ബെടാഖാൽ തടാകം എന്നായിരുന്നു ബട്കൽ തടാകം മുൻപ് അറിയപ്പെ‌ട്ടി‌രുന്നത്. ഡൽഹി എൻ സി ആറിൽ ഉ‌ൾപ്പെട്ട ഫരിദാബാദി‌ൽ ആണ് ഈ തടാകം സ്ഥി‌‌തി ചെ‌യ്യുന്നത്. ഡൽഹിയിൽ നിന്ന് 32 കിലോമീറ്റർ അകലെയായാണ് ഈ തടാകം. കനത്ത വേ‌നൽക്കാലത്ത് ഈ തടാകം വറ്റാറുണ്ട്. എന്നാൽ മഴക്കാലത്ത് ഈ തടാകത്തിലെ കാഴ്ച സുന്ദരമാണ്.
Photo Courtesy: Aradhya (talk)

03. സൂരജ്കുണ്ഡ് തടാകം

03. സൂരജ്കുണ്ഡ് തടാകം

ഫരീദാബാദിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഇവിടം. ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഉദയ സൂര്യന്‍ എന്ന് അര്‍ഥം വരുന്ന സൂരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പാറ വെട്ടിയുണ്ടാക്കിയ പടവുകള്‍ക്കുള്ളിലുള്ള സിദ്ധ കുണ്ഡിലെ വെള്ളത്തിന് ഔഷധ ഗുണമുള്ളതായാണ് വിശ്വാസം. മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട്.
Photo Courtesy: Jyoti Prakash Bhattacharjee

സൂരജ്കുണ്ഡ് മേള

സൂരജ്കുണ്ഡ് മേള

എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ് ഇവിടെ പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര ഉല്‍സവം നടക്കുന്നത്. ഗ്രാമീണ ശില്‍പ്പികളും കലാകാരന്‍മാരും അണിനിരക്കുന്ന മേള സഞ്ചാരികള്‍ക്ക് ഗ്രാമീണ ഇന്ത്യയെ അനുഭവിച്ചറിയാനുള്ള നല്ല മാര്‍ഗമാണ്.
Photo Courtesy: Anupamg

04. ധൗജ് തടാകം

04. ധൗജ് തടാകം

ഫരീദാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ മനോഹര തടാകം. മരങ്ങള്‍ക്കും ചെടികള്‍ക്കും നടുവില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ക്യാമ്പ് ചെയ്യാന്‍ സഞ്ചാരികള്‍ വരാറുണ്ട്.

05. ബിന്ദാവാസ് തടാകം

05. ബിന്ദാവാസ് തടാകം

പ്രകൃതിസ്നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കും പറ്റിയ വിനോദ സഞ്ചാരകേന്ദ്രമാണ് ബിന്ദാവാസ് തടാകതീരം. ഹരിയാനയിലെ ഏറ്റവും വലിയ ചതുപ്പുനില പ്രദേശമാണിത്. 12കിലോമീറ്റര്‍ നീളമുള്ള തടാകമാണ് ഇവിടത്തേത്.

വന്യജീവി സങ്കേതം

വന്യജീവി സങ്കേതം

1985ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ച ഇവിടത്തെ തടാകം മനുഷ്യനിര്‍മ്മിതമാണെന്നതാണ് മറ്റൊരു അതിശയം. ഹരിയാനയിലേക്ക് ശുദ്ധജലമെത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു കനാലില്‍ നിന്നും യന്ത്രത്തകരാറ് കാരണം പാഴായിപ്പോകുന്ന വെള്ളം പിടിച്ചുവയ്ക്കാന്‍ ഉണ്ടാക്കിയ സംവിധാനമാണിത്.മഞ്ഞുകാലത്ത് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള നിരവധി ദേശാടനപക്ഷികള്‍ ഇവിടെയെത്താറുണ്ട്.
Photo Courtesy: Priyambada Nath

Read more about: delhi yathra sanchari sancharam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X