Search
  • Follow NativePlanet
Share
» »മലയാളികളെ ആഹ്ലാദിപ്പിക്കു‌ന്ന 50 ആഘോഷങ്ങള്‍

മലയാളികളെ ആഹ്ലാദിപ്പിക്കു‌ന്ന 50 ആഘോഷങ്ങള്‍

By Maneesh

കേരളക്കര‌വിട്ട് ദൂരെ എവിടെ പോയാലും മലയാളികള്‍ മനസില്‍ ഓര്‍ത്ത് വയ്ക്കുന്ന, മലയാളികള്‍ പറഞ്ഞ് അഭിമാനിക്കുന്ന ചില ആഘോഷങ്ങള്‍ കേരളത്തിന് സ്വന്തമായിട്ടുണ്ട്. തൃശൂ‌ര്‍പ്പൂരം അതില്‍ തലയെടുപ്പോടെ മുന്നില്‍ നില്‍ക്കും. അതിനോടൊപ്പം വ‌ലു‌തും ചെറുതുമായി നിരവധിപ്പൂരങ്ങളും. എന്നാല്‍ പൂരങ്ങളില്‍ അവസാനിക്കുന്നതല്ലാ നമ്മുടെ ആഘോഷങ്ങള്‍.

Thomas Cook ട്രാവല്‍ കൂപ്പണുകള്‍ സൗജന്യമായി സ്വന്തമാക്കാം

കേരളത്തി‌ലെ ഓരോ ദേശക്കാര്‍ക്കും അവര്‍ക്ക് അഘോഷിക്കാന്‍ വ്യത്യസ്തമായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. തെയ്യങ്ങള്‍, പടയണികള്‍, വേലകള്‍, പെരുന്നാളുകള്‍, ആറാട്ടുകള്‍, ‌മഹോത്സവങ്ങള്‍ ഇങ്ങനെ നമ്മള്‍ വ്യത്യസതമായ പേര് ചൊല്ലി വിളിക്കുന്നുണ്ടെങ്കിലും അവയൊക്കെ മനസില്‍ തരുന്ന‌ത് ആഹ്ലാദങ്ങളാണ്.

കേരളത്തി‌ന്റെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്ന 50 ആഘോഷങ്ങളും ഉത്സവങ്ങളും നമുക്ക് പരിചയപ്പെടാം.

01. ആറ്റുവേല മഹോല്‍സവം

01. ആറ്റുവേല മഹോല്‍സവം

വൈക്കത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അ‌കലെയുള്ള വടയാര്‍ ഏലങ്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാണ് ആറ്റുവേല. ഇതൊരു ജല ഘോഷയാത്രയാണ്. വഞ്ചിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ മാതൃ‌കയാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആറ്റുവേല ക‌ടവില്‍ നിന്നാണ് ജലോ‌ത്സവം ആരംഭിക്കുന്നത്.
Photo Courtesy: keralatourism

02. ചെട്ടികുളങ്ങര ഭരണി

02. ചെട്ടികുളങ്ങര ഭരണി

മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രസന്നിധിയിലെ കുംഭഭരണി മഹോത്സവം ആണ് ചെട്ടിക്കുളങ്ങര ഭരണി എന്ന പേ‌രില്‍ പ്രശസ്തമായിരിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പതിമൂന്ന് കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണ്‌ കുംഭഭരണിക്കു മാറ്റുകൂട്ടുന്നത്‌.
Photo Courtesy: Noblevmy at ml.wikipedia

03. കൊടുങ്ങല്ലൂര്‍ ഭരണി

03. കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. തൃശൂര്‍ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവ് തീണ്ടല്‍ എന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ ഏറ്റവും ‌പ്രശസ്തമായ ചടങ്ങ്.

Photo Courtesy: Challiyan at ml.wikipedia

04. മച്ചാട്ട് മാമാങ്കം

04. മച്ചാട്ട് മാമാങ്കം

തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരിക്കടുത്ത് മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലെ ആഘോഷമാണ് മച്ചാട്ട് മാമാങ്കം എ‌ന്ന പേരില്‍ പ്രശസ്തമായിരിക്കുന്നത്. കുതിരവേലയാണ് ഇവിടുത്തെ പ്രധാന കാഴ്ച
Photo Courtesy: SanthoshKumar Machad

05. മലനട കെട്ടുകാഴ്ച

05. മലനട കെട്ടുകാഴ്ച

കൊല്ലം ജില്ലയിലെ പെരുവാഴി മലനട ക്ഷേത്രത്തിലെ ഏറ്റവും ‌വലിയ പ്രത്യേകത അവിടുത്തെ ദുര്യോധന പ്രതിഷ്ഠയാണ്. ക്ഷേ‌ത്ര ഉത്സവത്തിനോട് അനുബന്ധിച്ചു‌ള്ള കാളവേല ഏറെ പ്രശസ്തമാണ്.
Photo Courtesy: keralatourism

06. പാരിപ്പള്ളി ഗജമേള

06. പാരിപ്പള്ളി ഗജമേള

കൊല്ലം പാരിപ്പള്ളി കൊടിമൂട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ഈ ഗജമേള അരങ്ങേറുന്നത്. അന്‍പതോളം ഗജവീരന്മാരുടെ എഴുന്നെള്ളത്താണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിലെ ദശദിന ഉത്സവത്തിലെ അവസാന നാളില്‍ ആണ് ഗജമേള നടക്കുന്നത്. സേലം കന്യാകുമാരി ഹൈവേയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് നാ‌ല്‍പ്പത്തേഴും കൊല്ലത്ത് നിന്ന് 24 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

Photo Courtesy: Snlkumark

07. തൈപ്പൂയ മഹോത്സവം, ഹരിപ്പാട്

07. തൈപ്പൂയ മഹോത്സവം, ഹരിപ്പാട്

‌സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ നടക്കാറുള്ള ഒരു ആഘോഷമാണ് തൈപ്പൂയ മഹോത്സവം. ആലപ്പുഴയിലെ ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഏറ്റ‌വും വലിയ പ്രത്യേത. അതിനോട് അനുബന്ധിച്ചുള്ള കാവടിയാട്ടമാണ്. പൂക്കാവടിയുടെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

Photo Courtesy: Manojk

08. തൈപ്പൂയ മഹോത്സവം, കൂര്‍ക്കഞ്ചേരി

08. തൈപ്പൂയ മഹോത്സവം, കൂര്‍ക്കഞ്ചേരി

തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രമാണ് തയ്പ്പൂയ മഹോ‌ത്സവത്തിന് പേരുകേട്ട മറ്റൊരു ക്ഷേത്രം. ഇതൊരു ശിവക്ഷേത്രമാണെങ്കിലും സുബ്രഹ്മണ്യന്റെ പേരിലാണ് ക്ഷേത്രം പ്രശസ്താമയ്ത്. ഇവിടുത്തെ അമ്പലക്കാവടികളും പൂക്കാവടികളുമാണ് ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകള്‍. പീലിക്കാവടി എ‌ന്ന് അറിയപ്പെടുന്ന അ‌മ്പലക്കാവടിയാണ് മുകളില്‍
Photo Courtesy: Manojk

09. തിരുനക്കര ആറാട്ട്

09. തിരുനക്കര ആറാട്ട്

കോട്ടയം ജില്ലയിലെ തിരുനക്കര ക്ഷേത്രത്തിലെ ആറാട്ട് പ്രശസ്തമാണ്. പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന ക്ഷേത്ര ഉത്സവത്തിന്റെ അവസാന നാളില്‍ ആണ് ആറാട്ട്. ആനകളുടെ എഴുന്നള്ളെത്തും മയിലാട്ടവും വേലകളിയുമാണ് ഇവിടുത്തെ പ്ര‌ധാന ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: thirunakkaratemple.org

10. പരുമല പെരുന്നാള്‍

10. പരുമല പെരുന്നാള്‍

എല്ലാവര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുനാള്‍ കൊണ്ടാടുന്നത്. പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആണ് ഇത്.

Photo Courtesy: Gramam at ml.wikipedia

11. കാഞ്ഞിരമറ്റം കൊടികുത്ത്

11. കാഞ്ഞിരമറ്റം കൊടികുത്ത്

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം മോസ്കിലെ കൊടികുത്തും ചന്ദനക്കുടം ഉത്സവവും പ്രശസ്തമാണ്. എല്ലാവര്‍ഷവും ജനുവരി മാസത്തില്‍ ആണ് ഈ ഉത്സവം നടക്കുന്നത്.
Photo Courtesy: www.indiavideo.org

12. അര്‍ത്തുങ്കല്‍ പെരുന്നാള്‍

12. അര്‍ത്തുങ്കല്‍ പെരുന്നാള്‍

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളിയിലെ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ വളരെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും ജനുവരി മാസത്തിലാണ് ഈ പെരുന്നാള്‍ നടക്കു‌ന്നത്. വിശദമായി വായിക്കാം

Photo Courtesy: Challiyan
13. എടത്വാ പെരുന്നാള്‍

13. എടത്വാ പെരുന്നാള്‍

ആലപ്പുഴയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള എടത്വ പള്ളി വള‌രെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ 27 മുതല്‍ മേയ് 7 വരെയാണ് വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ പെരുന്നാള്‍ ആഘോഷം
Photo Courtesy: Johnchacks at ml.wikipedia

14. മണര്‍കാട് പെരുന്നാള്‍

14. മണര്‍കാട് പെരുന്നാള്‍

കോട്ടയം ജില്ലയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായാണ് മണര്‍കാട് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എട്ടു നോമ്പാണ് ഏറെ പ്രശസ്തം.
Photo Courtesy: Johnchacks at ml.wikipedia

15. കൊട്ടിയൂര്‍ ഉത്സവം

15. കൊട്ടിയൂര്‍ ഉത്സവം

കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂര്‍. കൊട്ടിയൂര്‍ ഉത്സവം എ‌ന്ന് അറിയപ്പെടുന്ന ഇവിടുത്തെ വൈശാഖ മഹോത്സവം ഏറെ പ്രശസ്തമാണ്. വിശദമായി വായിക്കാം

Photo Courtesy: Deepesh ayirathi
16. പട്ടാമ്പി നേര്‍ച്ച

16. പട്ടാമ്പി നേര്‍ച്ച

പട്ടാമ്പി റെയില്‍‌വെ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന മോസ്ക്കിലെ ആളൂര്‍ വലിയ പൂക്കുഞ്ഞി കോയ തങ്ങളുടെ ഓര്‍മ്മയ്ക്കായി നടത്തുന്ന നേര്‍ച്ചയാണ് പട്ടാമ്പി നേര്‍ച്ചയെന്ന പേരില്‍ പ്രസിദ്ധമായത്. വിശദമായി വായിക്കാം
Photo Courtesy: keralatourism.org

17. മാപ്രാണം കുരിശു പള്ളി പെരുന്നാള്‍

17. മാപ്രാണം കുരിശു പള്ളി പെരുന്നാള്‍

തൃശൂര്‍ ജില്ലയിലാണ് മാപ്രാണം കുരിശുപള്ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Naveenpf

18. കല്‍പാത്തി രഥോത്സവം

18. കല്‍പാത്തി രഥോത്സവം

എല്ലാവര്‍ഷവും നവംബര്‍ മാസത്തിലാണ് ക‌ല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. മലയാള മാസം തുലാം 28, 29, 30 തീയ്യതികളിലാണ് എല്ലാവര്‍ഷവും രഥോത്സവം നടത്താറുള്ളത്. മരം കൊണ്ട് നിര്‍മ്മിച്ച് കൂറ്റന്‍ രഥങ്ങള്‍ ക‌ല്‍പ്പാത്തിയിലെ തെരുവുകളിലൂടെ ആയിരക്കണക്കിന് ഭക്തര്‍ വലിച്ച് കൊണ്ട് വന്ന് ക്ഷേത്രത്തില്‍ എത്തിക്കുന്നതാണ് ഈ ചടങ്ങ്. വിശദമായി വായിക്കാം

Photo Courtesy: Arkarjun1 at ml.wikipedia
19. തൃശൂരിലെ പുലികളി

19. തൃശൂരിലെ പുലികളി

കേരളത്തിലെ ഒരു കാലരൂപമായ പുലികളിയില്‍ ഏറെ പ്രശസ്തം തൃശൂരിലെ പുലികളിയാണ്. എല്ലാ വര്‍ഷവും നാലാം ഓണ നാളിലാണ് തൃശൂര്‍ നഗരത്തില്‍ പുലികളി നടക്കുന്നത്.
Photo Courtesy: Sivahari

20. അടൂര്‍ ഗജമേള

20. അടൂര്‍ ഗജമേള

അടൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ പത്ത് ദിവസ ഉത്സവത്തിന്റെ സമാപന ദിവസമാണ് ഗജമേള അരങ്ങേറുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Pradeep717
21. ആറാട്ടുപുഴ പൂരം

21. ആറാട്ടുപുഴ പൂരം

തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്ത ക്ഷേത്രത്തിലാണ് ഈ പൂരം അരങ്ങേറുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ആറാട്ടുപുഴ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sivavkm

22. തൃശ്ശൂര്‍ പൂരം

22. തൃശ്ശൂര്‍ പൂരം

കേരളത്തില്‍ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പൂരമാണ് തൃശൂര്‍ പൂരം. തൃശൂര്‍ നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന തേക്കിന്‍കാട് മൈതാനത്തിലാണ് പൂരം അരങ്ങേറുന്നത്. വിശദമായി വായിക്കാം
Photo Courtesy: Manojk

23. ഉത്രാളിക്കാവ് പൂരം

23. ഉത്രാളിക്കാവ് പൂരം

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തായി പരുത്തിപ്പാറയിലെ ശ്രീ രുതിര മഹാകാളി ക്ഷേത്രത്തിലെ പൂരമാണ് ഉത്രാളിക്കാവ് പൂരം എന്ന് അറിയപ്പെടുന്നത്. വെണ്‍ചാമരവും നെറ്റിപ്പട്ടവും കെട്ടിയ 21 ഗജവീരന്‍മാരുടെ എഴുന്നെള്ളത്താണ് ഏറെ പ്രശസ്തം. തൃശൂര്‍ ഷോര്‍ണ്ണൂര്‍ റോഡില്‍ തൃശൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vm devadas

24. നെന്മാറ വല്ലങ്ങി വേല

24. നെന്മാറ വല്ലങ്ങി വേല

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ സ്ഥിതി ചെയ്യുന്ന നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ആഘോഷമാണ് നെന്മാറ വല്ലങ്ങി വേല. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നിവയാണ് നെന്മാറ വേലയുടെ പ്രധാന ആകര്‍ഷണങ്ങള്‍
Photo Courtesy: Mullookkaaran

25. പരിയാനംപറ്റ പൂരം

25. പരിയാനംപറ്റ പൂരം

പാലക്കാട് ജില്ലയിലെ കാട്ടുകുളത്ത് സ്ഥിതി ചെയ്യുന്ന പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലാണ് ഈ പൂരം നടക്കുന്നത്. കളമെഴുത്ത് പാട്ട്, കാളവേല, കുതിരവേല തുടങ്ങിയ ചടങ്ങുകള്‍ ഈ പൂരത്തിന് നടക്കാറുണ്ട്. ലക്കിടി നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഷോര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 29 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: RajeshUnuppally

26. ചിനക്കത്തൂര്‍ പൂരം

26. ചിനക്കത്തൂര്‍ പൂരം

ചിനക്കത്തൂര്‍ പൂരത്തിന് പേരുകേട്ട സ്ഥലമാണ് ചിനക്കത്തൂര്‍. ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് ഈ പൂരം നടക്കുന്നത്. 33 കൊമ്പന്‍മാരുടെ എഴുന്നള്ളത്താണ് ഈ പൂരത്തിന്റെ പ്രത്യേകത. കാളവേല, കുതിരവേല, കരിവേല തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. ഒറ്റപ്പാലത്ത് നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇവിടെ പൂരം നടക്കുന്നത്.
Photo Courtesy: Jrajes krishna

27. ചമ്പക്കുളം വള്ളംകളി

27. ചമ്പക്കുളം വള്ളംകളി

ആലപ്പുഴയിലെ ചമ്പക്കുളത്ത് പമ്പാ നദിയിലാണ് ചമ്പക്കുളം വള്ളം കളി നടക്കാറുള്ളത്. ജൂണ്‍ - ജൂലൈ മാസത്തിലാണ് ഈ വള്ളം കളി നടക്കാറുള്ളത്. പുന്നമടക്കായലില്‍ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയുടെ കാഴ്ചയാണ് ചിത്രത്തില്‍.
Photo courtesy: Manojk

28. നെഹ്രു ട്രോഫി വള്ളംകളി

28. നെഹ്രു ട്രോഫി വള്ളംകളി

എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കാറുള്ളത്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ അരങ്ങേറാറു‌ള്ള ഈ വള്ളം കളി 2014ല്‍ ആഗസ്റ്റ് ഒന്‍പതിനാണ് നടക്കുന്നത്. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു നെഹ്റു ട്രോഫി വള്ളം കളി അറിയപ്പെട്ടിരുന്നത്. പിന്നീട് 1969ല്‍ ആണ് നെഹ്റു ട്രോഫി വള്ളം കളി എന്ന് പേരു മാറ്റിയത്. 1952ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരുന്നു ആദ്യമായി പുന്നമടക്കായലില്‍ ചുണ്ടന്‍വള്ള മത്സരം നടന്നത്
Photo courtesy: Manojk

29. ആറന്‍മുള വള്ളംകളി

29. ആറന്‍മുള വള്ളംകളി

പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ പമ്പാ നദിയിലാണ് എല്ലാവര്‍ഷവും ആറന്മുള വള്ളം കളി നടക്കാറുള്ളത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളി‌ല്‍ നടക്കാറുള്ള ഈ വള്ളം കളിയില്‍ 48 ഓളം ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കാറുണ്ട്. സെപ്തംബര്‍ പത്തിനാണ് ഈ വര്‍ഷത്തെ വള്ളം കളി. പുന്നമടക്കായലില്‍ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയുടെ കാഴ്ചയാണ് ചിത്രത്തില്‍.
Photo courtesy: Manojk

30. പായിപ്പാട് വള്ളംകളി

30. പായിപ്പാട് വള്ളംകളി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്തു‌ള്ള പായിപ്പാട് ആറിലാണ് പായിപ്പാട് വള്ളം കളി നടക്കാറുള്ളത്. പ്രശസ്തമായ പായിപ്പാട് ജലോത്സവത്തിന്റെ അവസാന ദിവസമാണ് ഇവിടെ വള്ളം കളി നടക്കുന്നത്. സെപ്തംബര്‍ മാസം എട്ടിനാണ് ഇവിടെ 2014 വള്ളംകളി നടക്കുക. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം പായിപ്പാട് ജലോത്സവത്തിന് പറയാനുണ്ട്. പുന്നമടക്കായലില്‍ നടക്കാറുള്ള നെഹ്റു ട്രോഫി വള്ളംകളിയുടെ കാഴ്ചയാണ് ചിത്രത്തില്‍.
Photo courtesy: Manojk

31. കുറവിലങ്ങാട് കപ്പലോട്ടം

31. കുറവിലങ്ങാട് കപ്പലോട്ടം

കോട്ടയത്തിനടുത്തെ കുറവിലങ്ങാട് മാര്‍ത്ത മറിയം പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിലെ കപ്പലോട്ടം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കൗതുകം പകരുന്ന ഒന്നാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ നാളുകളില്‍ പള്ളിയിലേക്ക് എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sivavkm
32. കടമ്മനിട്ട പടയണി

32. കടമ്മനിട്ട പടയണി

ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടത്തിവരുന്ന ഒരു അനുഷ്ടാനകലയാണ് പടയണി. വിഷുവിനോട് അനുബന്ധിച്ചാണ് പടയണികള്‍ നടത്തുന്നത്. ഇതില്‍ ഏറ്റവും പ്രശസ്തമാണ് കടമ്മനിട്ട പടയണി.
Photo Courtesy: Praveenp

33. നീലംപേരൂര്‍ പടയണി

33. നീലംപേരൂര്‍ പടയണി

നീലം‌പേരൂര്‍ പടയണി ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള പൂരം നാളിലാണ് നീലംപേരൂര്‍ പടയണി നടക്കാറുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലേ പള്ളിഭഗവതി ക്ഷേത്രത്തില്‍ ആണ് ഈ പടയണി അരങ്ങേറുന്നത്.

Photo Courtesy: Neelamperoor

34. കണ്ണൂരിലെ തെയ്യങ്ങള്‍

34. കണ്ണൂരിലെ തെയ്യങ്ങള്‍

കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമന്തളി പയ്യന്നൂരില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. താവുരിയാട്ട് ക്ഷേത്രം. ശ്രീ താമരത്തുരുത്തി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം, കുറുവന്തട്ട കഴകം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായി തെയ്യം അരങ്ങേറുന്നത്.

Photo Courtesy: Vaikoovery

35. മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ടാം

35. മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ടാം

മുച്ചിലോട്ട് ഭഗവതിയുടെ ആസ്ഥാനമായി കരുതിപ്പോരുന്ന കരിവെള്ളൂര്‍ സ്ഥിതി ചെയ്യുന്നത് കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ നിന്ന് 42 കിലോമീറ്ററും. പയ്യന്നൂരുന്ന് 10 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Rakesh S

36. അവസാനത്തെ തെയ്യം

36. അവസാനത്തെ തെയ്യം

കണ്ണൂരിന് വളരെ അടുത്ത സ്ഥലമാണ് വളപട്ടണം. ഇവിടെ ഒരു മുച്ചിലോട്ട് ഭഗവതി കാവുണ്ട്. മുത്തപ്പന്‍‌ ദേവസ്ഥാനമായ പറശ്ശിനിക്കടവ് സ്ഥിതി ചെയ്യുന്നത് വളപട്ടണം പുഴയുടെ തീരത്താണ്. കണ്ണൂരില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് വളപട്ടണം സ്ഥിതി ചെയ്യുന്നത്. വളപട്ടണത്തെ കളരി വാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തോടെയാണ് മലബാറിലെ തെയ്യക്കാലം അവസാനിക്കുക. ഏകദേശം ജൂണ്‍ പതിഞ്ചോടെയാണ് ഇവിടെ തെയ്യം അരങ്ങേറുന്നത്.
Photo Courtesy: Vaikoovery

37. തിരുവോണം

37. തിരുവോണം

ഓണമാണ് മലയാളികളുടെ ആഘോഷങ്ങളില്‍ ഏറ്റവും വലുത്. മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പിന്നില്‍ പരശുരാമനുമായി ബന്ധപ്പെട്ടും മഹാബലിയുമായി ബന്ധപ്പെട്ടും രണ്ട് ഐതീഹ്യങ്ങള്‍ ഉണ്ട്.

Photo Courtesy: Aruna Radhakrishnan

38. മണ്ഡലകാലം

38. മണ്ഡലകാലം

മണ്ഡലകാലം എന്നത് ഒരു ആഘോഷ കാലമല്ലാ. പകരം ഭക്തിയുടെ കാലഘട്ടമാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ശരണം വിളിയുടെ കാലഘ‌ട്ടമായ ഈ കാലം മലയാളിക്ക് മറക്കാന്‍ കഴിയാത്തതാണ്.
Photo Courtesy: Avsnarayan

39. വിഷു

39. വിഷു

മലയാളികള്‍ കണികാണുന്ന നാളാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് വിഷു. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്തമായ രീതിയിലാണ് വിഷു ആഘോഷിക്കുന്നത്. എങ്കിലും വടക്കന്‍ കേരളത്തിലാണ് വിഷുവിന് കൂടുതല്‍ പ്രാധാന്യം.
Photo Courtesy: Sureshcnair

40. അത്തച്ചമയം

40. അത്തച്ചമയം

എറണാകുളത്തിന് സമീപ തൃപ്പുണ്ണിത്തുറയില്‍ ആണ് അ‌ത്തച്ചമയം നടക്കുന്നത്. എ‌ല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്‍പിലുള്ള അത്തം നാളില്‍ ആണ് ഈ ആഘോഷം.

Photo Courtesy: Sivavkm

41. ആറ്റുകാല്‍ പൊങ്കാല

41. ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരത്താണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി കിള്ളിയാറിന്റെ തീരത്തായാണ് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് എ‌ല്ലാ വര്‍ഷവും ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Raji.srinivas
42. ആലു‌വ ശി‌വരാത്രി

42. ആലു‌വ ശി‌വരാത്രി

എല്ലാവര്‍ഷവും ആലുവ മണപ്പുറത്താണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ആളുകള്‍ ശിവരാത്രി നാളില്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഉത്സവത്തിന്റെ രണ്ടാം ദിവസം ആളുകള്‍ ആലുവയിലെത്തി പൂര്‍വ്വികര്‍ക്ക് തര്‍പ്പണം നടത്തുന്നു. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji
43. ഓച്ചിറകാളകെട്ട്

43. ഓച്ചിറകാളകെട്ട്

വളരെ വ്യത്യസ്തമായ ആചാര അനുഷ്ടനാങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം. കന്നിമാസത്തിലെ തിരുവോണം നാളില്‍ കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Pramoddevaraj

44. ഏഴരപൊന്നാന എഴു‌ന്നെള്ളത്ത്

44. ഏഴരപൊന്നാന എഴു‌ന്നെള്ളത്ത്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ക്ഷേ‌ത്രത്തിലെ ഒരു ആഘോഷമാണ് ഏഴരപൊന്നാന എഴുന്നെള്ളത്. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഏഴ് വലിയ ആനകളുടേയും ഒരു ചെറിയ ആനയുടേയും പ്രതിമകള്‍ ആഘോഷപൂര്‍വം എഴുന്നെള്ളിക്കുന്ന ഒരു ചട‌ങ്ങാണ് ഇത്. കുംഭമാസത്തിലെ രോഹിണി നാളില്‍ ആണ് ഈ ആഘോഷം

Photo Courtesy: RajeshUnuppally

45. ഗുരുവായൂര്‍ ആനയോട്ടം

45. ഗുരുവായൂര്‍ ആനയോട്ടം

പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് ഗുരുവായൂര്‍ ആനയോട്ടം നടക്കുന്നത്. കുംഭമാസത്തിലാണ് ആനയോട്ടം നടക്കുന്നത്. ഗജവീരന്‍മാരുടെ കൂട്ടയോട്ടം കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. കേരളത്തിലെ ഏത് നഗരത്തില്‍ നിന്നും ഗുരുവായൂരിലേക്ക് ബസുകള്‍ ലഭിക്കും.

Photo Courtesy: Princebpaul0484

46. തത്തമംഗലം കുതിരവേ‌ല

46. തത്തമംഗലം കുതിരവേ‌ല

അങ്ങാടി വേലയെന്നും അറിയപ്പെടുന്ന തത്തമംഗലം കുതിരവേല നടക്കുന്നത് പാലക്കാ‌ട് ജില്ലയിലെ തത്തമംഗലം എന്ന ഗ്രാമത്തില്‍ ആണ്. കുതിരവേല കാണാന്‍ വരുന്ന ആളുകളെ നിയന്ത്രിക്കാന്‍ കറുത്ത ചായം പൂശിയ ആളുകള്‍ ഉണ്ട്. കരിവേല എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Prashanthttm

47. വൈക്കത്തഷ്ടമി

47. വൈക്കത്തഷ്ടമി

കോട്ടയത്തിന് സമീപത്തെ ‌വൈക്കം ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ് വൈക്ക‌ത്തഷ്ഠമി.

Photo Courtesy: RajeshUnuppally

48. തിരുവാതിര ആഘോഷം

48. തിരുവാതിര ആഘോഷം

കേരളത്തിലെ സ്ത്രീകളുടെ ഒരു ആഘോഷമാണ് തിരുവാതിര ആഘോഷം. ധനുമാസത്തിലെ തിരുവാതിര നാളില്‍ ആണ് ഈ ആഘോഷം. ഈ നാളില്‍ പ്രത്യേക വിഭവങ്ങളും ഉണ്ടാകാറുണ്ട്.
Photo Courtesy: Jigesh at ml.wikipedia

49. പള്ളിപ്പാന

49. പള്ളിപ്പാന

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരു ആഘോഷമാണ് പള്ളിപ്പാന.

Photo Courtesy: Vinayaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X