Search
  • Follow NativePlanet
Share
» »സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

ഡൽഹിയിൽ പോയിട്ടുള്ളവരും പോകാൻ ഒരുങ്ങുന്നവരുടേയും മനസിൽ, ഡ‌ൽഹി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ചില ചിത്രങ്ങളുണ്ട്. പ്രൈമറി ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിൽ കണ്ടിട്ടുള്ള അതേ ബഹുവർണ്ണ കാഴ്ചകൾ

By Maneesh

ഡൽഹിയിൽ പോയിട്ടുള്ളവരും പോകാൻ ഒരുങ്ങുന്നവരുടേയും മനസിൽ, ഡ‌ൽഹി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന ചില ചിത്രങ്ങളുണ്ട്. പ്രൈമറി ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിൽ കണ്ടിട്ടുള്ള അതേ ബഹുവർണ്ണ കാഴ്ചകൾ.

ഡൽഹി എന്ന നഗരത്തെ അടയാളപ്പെടുത്തുന്ന ചെങ്കോട്ടയും ഇന്ത്യാഗേറ്റും ലോട്ടസ് ടെമ്പിളും ജന്ദർ മന്ദറുമൊക്കെ നമ്മുടെ മനസിൽ പതിഞ്ഞ് കിടക്കുന്നത് ഈ പാഠപുസ്തക അനുഭവങ്ങൾ തന്നെയാണ്. നമുക്ക് ആ പാഠപുസ്തക കാലത്തേക്ക് ഒന്ന് തിരിച്ച് പോകാം.

ലോട്ടസ് ടെമ്പിളിനേക്കുറിച്ച് 5 കാ‌ര്യങ്ങള്‍; നിങ്ങള്‍ ഇത് കേട്ടിട്ടുണ്ടാവില്ല!ലോട്ടസ് ടെമ്പിളിനേക്കുറിച്ച് 5 കാ‌ര്യങ്ങള്‍; നിങ്ങള്‍ ഇത് കേട്ടിട്ടുണ്ടാവില്ല!

ഗേറ്റ് മാത്രമേയുള്ളു മതിലില്ല, ഇന്ത്യാ ഗേറ്റിനേക്കുറിച്ച് 5 കാര്യങ്ങള്‍ഗേറ്റ് മാത്രമേയുള്ളു മതിലില്ല, ഇന്ത്യാ ഗേറ്റിനേക്കുറിച്ച് 5 കാര്യങ്ങള്‍

ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്ഷര്‍ധാം ക്ഷേത്രംഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്ഷര്‍ധാം ക്ഷേത്രം

ഖുത്ത‌ബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം

01. ഇന്ത്യാ ഗേറ്റ്

01. ഇന്ത്യാ ഗേറ്റ്

ഡൽഹിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡൽഹി നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള പേര്.
Photo Courtesy: Nomad Tales

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചത് ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്. ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഇന്ത്യന്‍ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്, അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്. എഡ്വിന്‍ ല്യൂട്ടന്‍സ് ആണ് ഇതിന്റെ ശില്‍പി. 1921 ഫെബ്രുവരി 10നാണ് ഇതിന് ശിലാസ്ഥാപനം നടത്തിയത്. 1931ല്‍ പണി പൂര്‍ത്തിയായി.
Photo Courtesy: Hideyuki KAMON

02. റെഡ് ഫോർട്ട്

02. റെഡ് ഫോർട്ട്

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച വലിയ കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ട ഒരുകാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1857ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്നും ബ്രിട്ടീഷുകാര്‍ ചുവപ്പുകോട്ട പിടിച്ചടക്കുകയായിരുന്നു. 2007ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു.
Photo Courtesy: David Gil

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

ഷാജഹാനബാദ് നഗരത്തിന്റെ കേന്ദ്രഭാഗത്താണ് ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ കിഴക്കുവശത്തുകൂടി യമുന നദി ഒവുകുന്നു. പടിഞ്ഞാറുഭാഗത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന കവാടം. ഇതിലേ കടന്ന് ഛത്ത ചൗക്ക് എന്ന മാര്‍ക്കറ്റും നോബത്ഖാന എന്ന മന്ദിരവും കഴിഞ്ഞാല്‍ രാജാവ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ദിവാന്‍ ഇ ആം എന്ന കെട്ടിടം കാണാം.

Photo Courtesy: Graniers

03. ലോട്ടസ് ടെമ്പിൾ

03. ലോട്ടസ് ടെമ്പിൾ

1986ല്‍ തുടങ്ങിയ ഈ കേന്ദ്രം ഇപ്പോള്‍ ദില്ലിയിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോട്ടസ് ടെംപിളെന്ന് അറിയപ്പെടുന്ന ഇവിടെ എല്ലാവര്‍ഷവും നാല് മില്യണ്‍ ജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബഹാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ആരാധനാലം ഏതൊരു ബഹായ് ആരാധനാലയവും പോലെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. തങ്ങളുടേതായ പ്രാര്‍ത്ഥാനാ രീതിയില്‍ ഇവിടെ ആര്‍ക്കും പ്രാര്‍ത്ഥന നടത്തുകയും ചെയ്യാം.

Photo Courtesy: whiskeyandtears

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

ഒന്‍പത് കവാടങ്ങളിലൂടെയും ഈ ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നെത്തുന്നത് ഒരു ഹാളിലേയ്ക്കാണ്. എല്ലാമതങ്ങളും ചെന്നെത്തുന്നത് ഒരേ ദൈവത്തിലേയ്ക്കാണ് എന്ന തത്വത്തിലധിഷ്ഠിതമാണ് ഇത്. ബഹായ് വിശ്വാസപ്രകാരം ഒന്‍പത് എന്ന സംഖ്യ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ ഒന്‍പതുഭാഗങ്ങള്‍ മാര്‍ബിളില്‍ തയ്യാറാക്കിയതാണ്. 27 ദലങ്ങളുണ്ടിതിന്. ഫരിബോസ് സഹ്ബയെന്ന ഇറാന്‍കാരനാണ് ഇതിന്റെ ശില്‍പി. ക്ഷേത്രത്തിന്റെ നടുത്തളത്തില്‍ ഏതാണ്ട് 2500 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
Photo Courtesy: timeflicks

04. അക്ഷർധാം ഡൽഹി

04. അക്ഷർധാം ഡൽഹി

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്.
Photo Courtesy: Russ Bowling

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

മൂവായിരത്തിലധികം സ്വയംസേവകരും പതിനായിരത്തിലധികം വിദഗ്ധതൊഴിലാളികളും ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ദില്ലിയിലെത്തുന്ന ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിയ്ക്കുന്നസ്ഥലമാണിത്. 2005 നവംബര്‍ ആറിനാണ് ഈ ക്ഷേത്രം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകടുത്തത്.
Photo Courtesy: Kapil.xerox

05. ജന്തർ മന്ദർ ഡൽഹി

05. ജന്തർ മന്ദർ ഡൽഹി

ഡൽഹിയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ജന്തര്‍ മന്ദര്‍. ഡൽഹി നഗരത്തല്‍ത്തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1724ലാണ് ഇത് പണികഴിപ്പിച്ചത്. ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജെയ് സിങ് രണ്ടാമനായിരുന്നുവത്രേ ഇത് നിര്‍മ്മിച്ചത്.
ഇത്തരം പതിനഞ്ചെണ്ണമായിരുന്നു അദ്ദേഹം പണിതത്, അതിലൊന്നാണ് ഡൽഹിയിലുള്ളത്. 13 ജ്യോതിഷ ഉപകരണങ്ങളാണ് ജന്തര്‍ മന്ദറിലെ പ്രധാന കാഴ്ച.
Photo Courtesy: A.winzer

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ജ്യോതിഷത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ജയ്‌സിങ് ജയ്പൂരില്‍ പണിത ജന്തര്‍ മന്ദറില്‍ തയ്യാറാക്കിയ അതേപോലുള്ള അതേ പേരുള്ള നിര്‍മ്മിതികളാണ് ഇവിടെയും ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ഈ ഉപകരണങ്ങള്‍ വച്ച് കൃത്യമായി കാര്യങ്ങള്‍ അളക്കാനും കണ്ടെത്താനും സാധ്യമല്ല, പക്ഷേ എല്ലാ ജന്തര്‍ മന്ദറുകളും വലിയ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്.
Photo Courtesy: AKS.9955

06. രാഷ്ട്രപതിഭവൻ

06. രാഷ്ട്രപതിഭവൻ

ഇന്ത്യയുടെ അഭിമാനസ്തംഭമായ കെട്ടിടങ്ങളില്‍ ഒന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനു തന്നെയാണ്. ന്യൂ ദില്ലിയിലെ റെയ്‌സിന കുന്നില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. 1950വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയി ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നു. 1931 ജനുവരി 23ന് ആദ്യതാമസക്കാരനായ ഇന്‍വ്വിന്‍ പ്രഭു ഇവിടെ താമസം തുടങ്ങി.

Photo Courtesy: Anupom sarmah

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

1911ഡിസംബര്‍ 12ന് ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ് ഈ കെട്ടിടം രൂപകല്‍പ്പനചെയ്തു. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ ഒന്നാംലോകമഹായുദ്ധം കാരണം 19വര്‍ഷമെടുത്താണ് പണികള്‍ പൂര്‍ത്തിയായത്.
Photo Courtesy: Dhanushthonaparthi

07. ഖുത്തബ് മിനാർ

07. ഖുത്തബ് മിനാർ

ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടിന് 14.3 മീറ്റര്‍ വ്യാസവും മുകള്‍ത്തട്ടിന് 2.75 മീറ്റര്‍ വ്യാസവുമാണുള്ളത്.

Photo Courtesy: Koshy Koshy from Faridabad, Haryana, India

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

ദില്ലി സുല്‍ത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് 1199ല്‍ ഈ മിനാരത്തിന്റെ ആദ്യനില പണിതത്. പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനില്‍ പണിതീര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗോറികളുടെ അടിമയായിരുന്നു ഖുത്തബുദ്ദീന്‍ ഈ ഗോപുരം നിര്‍മ്മിച്ചത്.
Photo Courtesy: Krishanveerchauhan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X