Search
  • Follow NativePlanet
Share
» »ഹിമാചൽ യാത്ര‌യിൽ സന്ദർശിക്കാവുന്ന 7 തടാകങ്ങള്‍

ഹിമാചൽ യാത്ര‌യിൽ സന്ദർശിക്കാവുന്ന 7 തടാകങ്ങള്‍

ഹിമാചൽപ്രദേശിലെ ഏറ്റവും സുന്ദരമായ 7 തടാകങ്ങൾ നമുക്ക് പരിചയപ്പെടാം

By Maneesh

ചൂട് തുടങ്ങി, നമ്മള്‍ ഇനി തേടുന്നത് അല്‍പ്പം കുളിരാണ്. എപ്പോഴും തണുപ്പ് ആഗ്രഹിക്കുന്ന സമയം. കത്തുന്ന വെയില്‍ ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല അപ്പോഴല്ലേ യാത്ര എന്ന് ചിന്തിക്കുന്നവരാണ് എല്ലാരും. ഈ വേ‌നലില്‍ ഒരു ദീർഘദൂര യാത്ര നടത്തിയാലോ?

നമുക്ക് അങ്ങ് പോകാം ഹിമാചൽ പ്രദേശ് വരെ. അവിടെ നമ്മുടെ മനസിനെ കുളിർപ്പിക്കുന്ന നിരവധി കാഴ്ചകളുണ്ട്. അതിൽ പ്രധാനപ്പെട്ടവ അവിടുത്തെ ‌തടകങ്ങളാണ്

ഹിമാചൽപ്രദേശിലെ ഏറ്റവും സുന്ദരമായ 7 തടാകങ്ങൾ നമുക്ക് പരിചയപ്പെടാം.

കുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾകുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾ

ലോകത്തിന് അത്ഭുതമാണ് ഈ തടാകം! പ്രഷാര്‍ തടാകത്തെക്കുറി‌ച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ലോകത്തിന് അത്ഭുതമാണ് ഈ തടാകം! പ്രഷാര്‍ തടാകത്തെക്കുറി‌ച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

01. പ്രഷാർ തടാകം

01. പ്രഷാർ തടാകം

മാണ്ഢിയിൽ നിന്നും 62 കിലോമീറ്റർ യാത്ര ചെയ്യണം പ്രഷാർ തടാകത്തിൽ എത്താൻ. ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു തടാകമാണ് ഇത്. തടാകത്തിന്റെ കരയിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.

Photo Courtesy: Manojkhurana

വിശുദ്ധ തടാകം

വിശുദ്ധ തടാകം

ഹിന്ദുക്കൾ ഏറെ പവിത്രമായി കരുതുന്ന പ്രഷാർ തടാകത്തെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Dr Satendra

02. കരേരി തടാകം

02. കരേരി തടാകം

ഹിമചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കരേരി തടാകം. ഹിമാചൽ പ്രദേശിൽ കാൻഗ്രയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമായ ധർമ്മശാലയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Shalabh

03. നാക്കോ തടാകം

03. നാക്കോ തടാകം

ഹിമാചലിലെ ഒരു അപരിഷ്കൃത ഗ്രാമമായ നാക്കോയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഹങ് രംഗ് താഴ്വരയിൽ നിന്ന് 2 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo Courtesy: Snotch

നാക്കോ തടാകം

നാക്കോ തടാകം

നാക്കോ തടാകത്തിന്റെ മറ്റൊരു ദൃശ്യം. ഈ തടാകത്തിന് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Cacahuate

04. ചന്ദ്രാതാൽ

04. ചന്ദ്രാതാൽ

ചന്ദ്രന്റെ തടാകം എന്നാണ് ചന്ദ്രാതാൽ എന്ന വാക്കിന്റെ അർത്ഥം. സമുദ്രനിരപ്പിൽ നിന്ന് 4,300 മീറ്റർ ഉയരത്തിലായി ഹിമാലയത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് അതിനാലാണ് ഈ തടാകത്തിന് ചന്ദ്രാതടാകം എന്ന പേര് ലഭിച്ചത്.

Photo Courtesy: 4ocima

ചന്ദ്രതാൽ

ചന്ദ്രതാൽ

ഹിമാചൽപ്രദേശിലെ സ്പിതിയിലാണ് ചന്ദ്രാതാ‌ൽ സ്ഥിതി ചെയ്യുന്നത്. ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ് ചന്ദ്രതാൽ. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ഇവിടെ ട്രെക്കിംഗ് നടത്താൻ അനുയോജ്യമായ സമയം.
Photo Courtesy: Akshaymishra

ചന്ദ്രതാൽ

ചന്ദ്രതാൽ

മെയ് മാസം അവസാനം മുതൽ ഒക്ടോബർ ആദ്യംവരെയുള്ള കാലയളവിൽ ബാതാലിൽ നിന്നും കുൻസും ചുരത്തിൽ നിന്നും കാൽനടയായി ഇവിടേയ്ക്ക് എത്തിച്ചേരാം. ചന്ദ്രാതാലിൽ നിന്ന് ബതാലിലേക്ക് 16 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവ് ചെയ്യാവുന്ന ഒരു റോഡ് ഉണ്ട്. ആഗസ്റ്റ് മാസത്തിന് ശേഷമെ ഈ റോഡിലൂടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയു.
Photo Courtesy: Christopher L Walker

05. സൂരജ് താൽ

05. സൂരജ് താൽ

ചന്ദ്രാതാലിന് സമീപത്ത് തന്നെയാണ് സൂരജ് താലും സ്ഥിതി ചെയ്യുന്നത്. സൂര്യദേവന്റെ തടാകം എന്നാണ് സൂരജ് താലിന്റെ അർത്ഥം. സൂര്യ താൽ എന്നും ഈ തടാകം അറിയപ്പെടുന്നുണ്ട്. ഹിമാചൽ പ്രദേശിലെ സ്പിതിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Hiranmay

സൂരജ് താൽ

സൂരജ് താൽ

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ് ഈ തടാകം. ഈ തടാകത്തിലേക്ക് നിരവധി ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. ബൈക്കിംഗിനും ഈ ട്രെയിലുകൾ പറ്റിയ സ്ഥലമാണ്.

Photo Courtesy: Ankit Solanki

06. ബ്രിഗു തടാകം

06. ബ്രിഗു തടാകം

ഹിമാചൽ പ്രദേശിൽ കുളു ജില്ലയിലാണ് ബ്രിഗുതടാകം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,235 മീറ്റർ ഉയരത്തിലായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. റോഹ്താങ് ചുരത്തിന് കിഴക്കായി ഗുലാബ് ഗ്രാമത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: DarthTang

07. മണിമഹേഷ് തടാകം

07. മണിമഹേഷ് തടാകം

ഹിമാചൽ പ്രദേശിലെ ചാംബ ജില്ലയിലാണ് മണിമഹേഷ് തടാകം സ്ഥിതി ചെയ്യുന്നത്. ടിബറ്റിലെ മാനസസരോവർ തടാകം പോലെ മതപരമായി ഏറേ പ്രാധാന്യമുള്ള തടാകമാണ് ഇത്.

Photo Courtesy: Ashish3724

മണിമഹേഷ് തടാകം

മണിമഹേഷ് തടാകം

പർവ്വതിയെ വിവാഹം കഴിച്ചതിന് ശേഷം ശിവനാണ് ഈ തടാകം നിർമ്മിച്ചതെന്നാണ് വിശ്വാസം. ഈ തടാകത്തിന് സമീപത്ത് ഒരു ശിവക്ഷേത്രമുണ്ട്. പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ തടാകവും ക്ഷേത്രവും.
Photo Courtesy: Hiranmay

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X