Search
  • Follow NativePlanet
Share
» »കൂര്‍ഗിലൂടെ ചില നടപ്പുവ‌ഴികള്‍; കൂര്‍ഗിലെ ട്രെക്കിംഗ് ട്രെയിലുകള്‍ പരിചയപ്പെടാം

കൂര്‍ഗിലൂടെ ചില നടപ്പുവ‌ഴികള്‍; കൂര്‍ഗിലെ ട്രെക്കിംഗ് ട്രെയിലുകള്‍ പരിചയപ്പെടാം

By Maneesh

കൂര്‍ഗില്‍ എത്തുന്ന സ‌ഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാഹ‌സികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികള്‍ ഉണ്ട്. ട്രെക്കിംഗ് ആണ് അവയില്‍ ഏറ്റ‌വും പ്രശസ്തമായത്. കൂര്‍ഗിലെ സുന്ദ‌രമായ കാഴ്ചകള്‍ കാണാന്‍, കാപ്പിത്തോട്ട‌ങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മല‌ഞ്ചെ‌രിവുകളിലൂടെയുമുള്ള നടത്തം സഞ്ചാരികള്‍ക്ക് ഇഷടപ്പെട്ടതാണ്.

പ്രശസ്തവും അതികം അറിയപ്പെടാത്ത‌തുമായ നിരവധി ട്രെക്കിംഗ് ട്രെയിലുകള്‍ കൂര്‍ഗില്‍ ഉണ്ട്. കൂര്‍ഗില്‍ യാത്ര ചെയ്യുന്നവര്‍‌ക്ക് പോകാന്‍ പറ്റുന്ന പ്രശസ്തമായ 7 ട്രെക്കിംഗ് ട്രെയിലുകള്‍ ‌നമുക്ക് പരിചയപ്പെടാം.

01. തടി‌യന്റമോള്‍ ട്രെക്ക്

01. തടി‌യന്റമോള്‍ ട്രെക്ക്

കൂര്‍ഗിലെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകളില്‍ ഒന്നാണ് തടിയന്റമോ‌ള്‍. ഏതൊരു സഞ്ചാരിക്കും വളരെ അനയാസമായി ‌ട്രെക്കിംഗ് ചെയ്യാവുന്ന സ്ഥലമാണ് തടിയന്റ‌മോള്‍. സമുദ്രനിരപ്പില്‍ നിന്ന് 5,735 അടി ഉയ‌രത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആണ് തടിയ‌ന്റെ‌മോളിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. ഇവിടെ ക്യാമ്പിംഗിന് സൗകര്യമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Vijay S

അടിസ്ഥാന ‌വിവരങ്ങള്‍

അടിസ്ഥാന ‌വിവരങ്ങള്‍

‌‌നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ‌സഞ്ചരിക്കാന്‍ നല്ല സമയം. വളരെ എളുപ്പത്തില്‍ ഗൈഡിന്റെ സഹായമില്ലാതെ 8 കിലോമീറ്റര്‍ ട്രെക്ക് ചെയ്യാം.
Photo Courtesy: Vijay S

02. ബ്രഹ്മ‌ഗിരി ട്രെക്ക്

02. ബ്രഹ്മ‌ഗിരി ട്രെക്ക്

കൂര്‍ഗിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് ട്രെയില്‍ ആണ് ബ്രഹ്മഗിരി ട്രെക്കിംഗ്. പശ്ചിമഘട്ടത്തില്‍ സമുദ്രനിര‌പ്പില്‍ നിന്ന് 5,276 അടി ഉയരത്തിലാ‌ണ് ഈ മലനി‌ര സ്ഥിതി ചെയ്യുന്നത്. വയനാട്ടില്‍ നിന്നും കൂര്‍ഗില്‍ നിന്നും ബ്രഹ്മഗിരി മലനിരകളിലെത്താം. കേരളത്തില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നതെങ്കില്‍ തിരുനെല്ലിയിലാണ് യാത്ര തുടങ്ങേണ്ടത്. കൂര്‍ഗില്‍ നിന്നാണെങ്കില്‍ ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്തുനിന്നും മലകയറാന്‍ തുടങ്ങണം. വിശദമായി വായിക്കാം

Photo Courtesy: Ramesh NG

അടിസ്ഥാന വിവരങ്ങള്‍

അടിസ്ഥാന വിവരങ്ങള്‍

വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിവേണം ഇവിടേയ്ക്ക് ട്രെ‌ക്കിംഗ് നടത്താന്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താ‌ന്‍. 10 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം. അത്ര അനായാസം ട്രെക്കിംഗ് ചെയ്യാവുന്ന പാതയല്ല ഇത്. അതിനാല്‍ ഒരു ഗൈഡിന്റെ സഹായം തേടുന്നത് നല്ലതാ‌ണ്.
Photo Courtesy: muscicapa

03. കു‌മാര പര്‍വത ട്രെക്ക്

03. കു‌മാര പര്‍വത ട്രെക്ക്

കുമാര പര്‍വത ട്രെക്കിംഗിനേക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ചുരുക്കമാണ്. കൂര്‍ഗ് ജില്ലയിലെ തടിയന്റമോള്‍ കൊടുമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കുമാരപര്‍വത. കൂര്‍ഗ് ജില്ലയില്‍ ദക്ഷിണകന്നഡ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പഗിരി വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ കൊടുമുടിയുടെ സ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: solarisgirl

അടിസ്ഥാന വിവരങ്ങള്‍

അടിസ്ഥാന വിവരങ്ങള്‍

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കുമ‌രാ‌പര്‍വത ട്രെക്കിംഗിന് പറ്റിയ സമയം. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിംഗ് അത്ര അനായാസമല്ല. ഒരു ഗൈഡിന്റെ സേ‌വനം തേടുന്നത് നല്ലതാ‌ണ്.

Photo Courtesy: solarisgirl

04. നിശാനി മൊട്ടെ

04. നിശാനി മൊട്ടെ

ബ്രഹ്മഗിരി മലനിരകളി‌ലെ അധികം ശ്രദ്ധ നേടാത്ത ഒരു ട്രെ‌ക്കിംഗ് പാതയാണ് ഇത്. നിശാനി ബേട്ട എന്നും ഇത് അറിയ്പ്പെടുന്നുണ്ട്.
Photo Courtesy: Thejaswi

അടിസ്ഥാന വിവരങ്ങള്‍

അടിസ്ഥാന വിവരങ്ങള്‍

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ‌സമയമാണ് ഇവിടെ എ‌ത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യം. 8 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം. വളരെ അനായസം ഇവിടെ ട്രെക്കിംഗ് നടത്താം.
Photo Courtesy: Thejaswi

05. കാക്കബെ ട്രെയില്‍

05. കാക്കബെ ട്രെയില്‍

പച്ചപ്പും സ്വച്ഛതയും ശുദ്ധവായുവും തേടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് കാക്ക‌ബെ. തടിയന്റമോള്‍ കൊടുമുടിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തടിയന്റോമോള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെ യാത്ര ചെയ്യാന്‍ ശ്രമിക്കുക. ന‌ള്‍നാട് കൊട്ടാരം, പാടി ഇഗ്ഗുത‌പ്പ ക്ഷേത്രം എന്നിവ ഇവിടുത്തെ കാഴ്‌‌ചകള്‍ ആണ്.
Photo Courtesy: Sankara Subramanian

അടിസ്ഥാന വിവരങ്ങള്‍

അടിസ്ഥാന വിവരങ്ങള്‍

തേനിന് പേരുകേട്ട സ്ഥലമാണ് ഇത്. നിങ്ങള്‍ക്ക് ഇവിടെ നിന്ന് തേന്‍ വാങ്ങാം. സെപ്തംബര്‍ മുത‌ല്‍ ഡിസംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. 6 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം.
Photo Courtesy: Pradeep Kumbhashi

06. പുഷ്പഗിരി ട്രെക്ക്

06. പുഷ്പഗിരി ട്രെക്ക്

കൂര്‍ഗിലെ സോംവാര്‍പേട്ട് താലൂക്കിലാണ് പുഷ്പഗിരി വന്യജീവി സങ്കേതം. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പക്ഷിസങ്കേതകങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഗ്രേ ബ്രസ്റ്റഡ് ലാഫിങ് ത്രഷ്, ബ്ലാക്ക്, ഓറഞ്ച് ഫ്‌ളൈകാച്ചര്‍, നീല്‍ഗിരി ഫ്‌ളൈകാച്ചര്‍, ടീക്ക് ഷെല്‍ട്ടര്‍ തുടങ്ങി ഒട്ടനേകം ഇനങ്ങളിലുള്ള പക്ഷികളുടെ ആവാസസ്ഥലമാണിവിടം. വിശദമായി വായിക്കാം

Photo Courtesy: Thejaswi

അടിസ്ഥാന വിവരങ്ങള്‍

അടിസ്ഥാന വിവരങ്ങള്‍

എട്ടുമണിക്കൂര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം. ഏകദേശം 15 കിലോമീറ്റര്‍ യാത്ര ചെയ്യാം.

Photo Courtesy: lohit v

07. അബ്ബി ‌വെള്ളച്ചാട്ടം

07. അബ്ബി ‌വെള്ളച്ചാട്ടം

മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്.

Photo Courtesy: Nmadhubala

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X