Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ സുന്ദരമായ 8 ഉദ്യാനങ്ങള്‍

ഇന്ത്യയിലെ സുന്ദരമായ 8 ഉദ്യാനങ്ങള്‍

By Maneesh

ബാംഗ്ലൂരില്‍ വന്നിട്ടുള്ള ആരും തന്നെ ലാല്‍ബാഗില്‍ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാര്‍ക്കാണ് ലാല്‍ബാഗ്. നിരവധിപ്പേരാണ് ദിവസവും ലാല്‍ബാഗ് സന്ദര്‍ശിക്കുന്നത്. വിശ്രമത്തിനും, ജോഗിംഗിനുമൊക്കെ ഈ പാര്‍ക്ക് തെരഞ്ഞെടുക്കുന്നവര്‍ വിരളമല്ല.

വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന, ഇത്തരത്തി‌ൽ കർണാടകയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗാർഡനാണ് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് മൈസൂരിലെ വൃന്ദാവനം നിർമ്മിച്ചിരിക്കുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഗാർഡൻ ആണ് ശ്രീനഗറിലെ ഷാലിമാർ ഗാർഡൻ. മുഗൾ ഭരണാധികാരിയായ ജഹാംഗീർ ആണ് ഈ ഗാർഡൻ നിർമ്മിച്ചത്.

ഇത്തരത്തിൽ നിരവധി ഗാർഡനുകൾ ഇന്ത്യയിൽ ഉണ്ട് അവയിൽ പ്രശസ്തവും സുന്ദരവുമാ ചില ഗാർഡനുകൾ നമുക്ക് കാണാം.

1. മുംബൈയിലെ ഹാംഗിംഗ് ഗാർഡൻ

മുംബൈയിലെ പ്രശസ്തമായ മലബാർ ഹില്ലിൽ ആണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഫിറോസ മേത്ത ഗാർഡൻ എന്നാണ് ഈ പൂന്തോട്ടത്തിന്റെ ഔദ്യോഗിക നാമം. മലബാർ ഹില്ലിലെ പടിഞ്ഞാറ് വശത്തായാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ അറബിക്കടലിലെ സൂര്യാസ്തമയം കാണാം ഇതു കാണാനായി ധാരാളം പേർ ഇവിടെ എത്താറുണ്ട്.

ചിത്രത്തിന് കടപ്പാട്: Nichalp

2. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ

കർണാടകയിലെ മൈസൂരിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ച ഈ ഗാർഡൻ മൈസൂരിലെ കൃഷ്ണരാജസാഗരഡാമിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീറിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് ഈ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: Joe Ravi

3. ഡൽഹിയിലെ ലോദി ഗാർഡൻ

ഡൽഹിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് ഷായുടെയും സിക്കന്ദർ ലോദിയുടെയും ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലുള്ളവർ പ്രഭാത സവാരി നടത്തുന്ന സ്ഥലമാണ് ഇത്.

ചിത്രത്തിന് കടപ്പാട്: PP Yoonus

4. ശ്രീനഗറിലെ ഷാലിമാർ ബാഗ്

ശ്രീനഗറിനടുത്തള്ള പ്രശസ്തമായ ഡാൽ തടാകത്തിന്റെ കരയിലാണ് ഷാലിമാർ ബാഗ് എന്ന് അറിയപ്പെടുന്ന ഈ മുഗൾഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂർ ജഹാന്റെ സ്മരണയ്ക്ക് ഈ പൂന്തോട്ടം നിർമ്മിച്ചത്.

ചിത്രത്തിന് കടപ്പാട്: (WT-en) Catchuec

5. ശ്രീനഗറിലെ നിഷാത് ബാഗ്

ശ്രീനഗറിലെ ഷാലിമർ ബാഗിന് അടുത്ത് തന്നെയാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ നഗരത്തിന് അടുത്തായി ഡാ‌ൽ തടാകക്കരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: McKay Savage

6. അലഹബാദിലെ കമ്പനി ഗാർഡൻ

അലഹബാദിലെ ചന്ദ്രശേഖർ ആസാദ് പാർക്കാണ് കമ്പനി ഗാർഡൻ എന്ന പേരിൽ അറിയപ്പെടുന്നത്. അലഹബാദിലെ ഏറ്റവും വലിയ പാർക്കാണ് ഇത്.

ചിത്രത്തിന് കടപ്പാട്: Lara van Dyk

7. ബാംഗ്ലൂരിലെ ലാൽ ബാഗ്

ബാംഗ്ലൂരിലെ പ്രശസ്തമായ ബോട്ടോണിക്കൽ ഗാർഡൻ ആണ് ഇത്. റെഡ് ഗാർഡൻ എന്ന പേരിലും ഈ പാർക്ക് അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണമാണ് ഈ ഗാർഡൻ.

ചിത്രത്തിന് കടപ്പാട്: Ashishsharma04

8. ശ്രീനഗറിലെ തുളിപ് ഗാർഡൻ

ഏഷ്യയിലെ ഏറ്റവും വലിയ തുളിപ്പ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൻ തുളിപ്പ് ഗാർഡൻ സ്ഥിതി ചെയ്യുന്നത് ശ്രീനഗറിലാണ്. സബർവാൻ മലനിരകളുടെ അടിവാരത്താണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ സുന്ദരമായ 8 ഉദ്യാനങ്ങള്‍

ചിത്രത്തിന് കടപ്പാട്: Abdars

Read more about: mumbai മുംബൈ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X