Search
  • Follow NativePlanet
Share
» »കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കോഴിക്കൊട് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ആനന്ദിക്കാൻ പറ്റിയ ബീച്ചുകൾ പരിചയപ്പെടാം

By Maneesh

കണ്ണൂരിലെ പയ്യാമ്പലം ബീ‌ച്ച് പോലെയോ മുഴപ്പിലങ്ങാട് ബീച്ച് പോലെയോ കാസർകോട്ടെ ബേക്കൽ ബീച്ച് പോലെയോ അത്ര പ്രശസ്ത‌മല്ല കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ. എങ്കിലും സഞ്ചാരികളുടെ ഹൃ‌ദയം കവരാൻ കഴിവുള്ള‌വയാണ് ഈ ബീച്ചുകൾ.

കോഴിക്കോട്ടെ ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ കാപ്പാട് ബീച്ചായിരിക്കും എല്ലാവരുടേയും മനസിൽ ആദ്യം വരിക. ബീച്ചിന്റെ ‌ഭംഗിയേക്കാൾ കാപ്പാട് ബീച്ചിനുള്ള ച‌രി‌ത്ര പ്രാധാന്യമാണ് ഇതിന് കാരണം. കോഴിക്കൊട് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ആനന്ദിക്കാൻ പറ്റിയ മൂന്ന് ബീച്ചുകൾ പരിചയപ്പെടാം.

കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍

കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍

01. കോഴിക്കോട് ബീച്ച്

01. കോഴിക്കോട് ബീച്ച്

കോ‌ഴിക്കോട് നഗരത്തിന്റെ ‌പടിഞ്ഞാറ് ഭാഗത്തായി അറബിക്കടിലിന്റെ തീരദേശമാ‌ണ് കോഴിക്കോട് ബീച്ച് എന്ന് അറിയപ്പെടുന്നത്. ഗാ‌ന്ധി റോഡ് എന്നാണ് ഈ ബീ‌ച്ചിലേക്കുള്ള റോഡ് അറിയപ്പെടുന്നത്. 1934 ൽ മഹാത്മഗാന്ധി ഇവിടെ സന്ദർശിച്ചിരുന്നു.

Photo Courtesy: Vengolis

ചരിത്രം

ചരിത്രം

കോഴിക്കോട് ബീച്ചും ബീച്ചിന് സമീപത്തെ വലിയങ്ങാടിയും ആയിരുന്നു 100 വർഷങ്ങൾക്ക് കോഴിക്കോട് നഗരത്തിന്റെ പ്രധാന ഭാഗം. 1970ൽ നഗരം മാനഞ്ചിറയ്ക്ക് ചുറ്റുമായി വളർന്നുവെങ്കിലും ബീച്ചിനുള്ള ‌പ്രാധാന്യത്തിന് ഒരു കുറവും വന്നിട്ടില്ല.
Photo Courtesy: Dhruvaraj S from India

വലിയങ്ങാ‌ടി

വലിയങ്ങാ‌ടി

കോഴിക്കോട് ബീച്ചിന്റെ തെക്ക് ഭാഗത്തായാണ് വലിയങ്ങാടി സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് യൂറോപ്യന്മാരും അറബികളും വ്യാപാരം നടത്തിയിരുന്നത് ഇവിടെ നിന്നാണ്.
Photo Courtesy: Vengolis

02. ബേപ്പൂർ തുറമുഖം

02. ബേപ്പൂർ തുറമുഖം

കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള പഴയകാല കച്ചവടബന്ധത്തിലെ പ്രധാന ഏടാണ് ബേപ്പൂര്‍ തുറമുഖം.
Photo Courtesy: Pradeep717

സിൽക്ക് റൂട്ട്

സിൽക്ക് റൂട്ട്

സില്‍ക്ക് റൂട്ടിലെ പ്രധാന കേന്ദ്രമായ ബേപ്പൂര്‍ തുറമുഖം വഴിയാണ് കോഴിക്കോട് മെസപ്പെട്ടോമിയയുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
Photo Courtesy: Rahul Bose

ഉരു നിർമ്മാണം

ഉരു നിർമ്മാണം

ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖം ഏറെ പ്രശസ്തമായത് ഉരുനിര്‍മാണത്തിനാണ്. മരം കൊണ്ടുണ്ടാക്കുന്ന കൂറ്റന്‍ കപ്പലായ ഉരുവിന് പ്രാചീനകാലം മുതലുള്ള കടല്‍വ്യാപാരരംഗത്ത് വലിയ പ്രശസ്തിയും പ്രാധാന്യവുമുണ്ട്. ഉരുനിര്‍മാണ രംഗത്ത് പേരുകേട്ട ബേപ്പൂരിന് ഇക്കാര്യത്തില്‍ 1500 വര്‍ഷഷത്തിലധികം പെരുമയുണ്ടെന്നാണ് കേള്‍വി.
Photo Courtesy: Rahulclt at English Wikivoyage

03. കാപ്പാ‌ട് ബീച്ച്

03. കാപ്പാ‌ട് ബീച്ച്

ചരിത്രപ്രാധാന്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. കോഴിക്കോട്ട് നിന്നും 18 കിലോമീറ്റര്‍ അകലത്തിലാണ് കാപ്പാട് ബീച്ച്. മനോഹരമായ പാറക്കൂട്ടങ്ങളും ഒരു ചെറുക്ഷേത്രവും കാപ്പാട് കടല്‍ത്തീരത്ത് കാണാം. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.
Photo Courtesy: Dijaraj Nair from Mangalore, INDIA

വാസ്‌കോ ഡ ഗാമ

വാസ്‌കോ ഡ ഗാമ

വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയതിന്റെ ഓര്‍മയ്ക്കായുള്ള ഒരു സ്മാരകഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1498 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത് കാപ്പാടാണ്. തുടര്‍ന്ന് നിരവധി വിദേശരാജ്യങ്ങളിലേക്കും കോളനി വാഴ്ചയിലേക്കും നീണ്ട കഥകള്‍ പറയാനുണ്ട് കാപ്പാടിന്.
Photo Courtesy: Join2manish

റിസോർട്ടുകൾ

റിസോർട്ടുകൾ

ആയുര്‍വേദ ചികിത്സയ്ക്കും മറ്റും പേരുകേട്ട കാപ്പാട് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരുന്നു. വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് നിരവധി കാഴ്ചകളും റിസോര്‍ട്ടുകളും നിറഞ്ഞ കാപ്പാട് ബീച്ച്.
Photo Courtesy: Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X