Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ പ്രശസ്തമായ 5 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

ബാംഗ്ലൂരിലെ പ്രശസ്തമായ 5 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

By Maneesh

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നഗരമാണ് ബാംഗ്ലൂര്‍. ഇതില്‍ പല ഹോട്ടലുകളും ഇന്ത്യയിലെ തന്നെ മികച്ച ഹോട്ടലുകളുമാണ്. ബാംഗ്ലൂരിലെ ആഢംബര ഹോട്ടലുകള്‍ എല്ലാം തന്നെ ആഢംബരത്തില്‍ സൗകര്യങ്ങളിലും മുന്നിട്ട് നില്‍ക്കുന്നത്
തന്നെയാണ്. വിസ്തൃതിയുടെ കാര്യത്തിലും രൂപ ഭംഗിയുടെ കാര്യത്തിലും ലോകോത്തര നിലവാരം പുലര്‍ത്തുന്ന ബാംഗ്ലൂരിലെ
അഞ്ച് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ പരിചയപ്പെടാം.

ഡൊമസ്റ്റിക് ഫ്ലൈറ്റ്, നേടു 15% ക്യാഷ്ബാക്ക്!!

1. താജ് വെസ്റ്റ് എൻഡ്

നഗരത്തിലെ ഏറ്റവും ആദ്യത്തെ സ്റ്റാർഹോട്ടൽ എന്ന് അറിയപ്പെടുന്ന താജ് വെസ്റ്റ് ഹോട്ടൽ 1887 മുതൽ ബാംഗ്ലൂർ നഗത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ ഹോട്ടലിന് പിന്നീട് കുറേ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും രൂപഭംഗി അതുപോലെ തന്നെ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്.

Photo Courtesy: www.tajhotels.com

ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 20 ഏക്കറിലായാണ് ഈ ഹോട്ടൽ നിലകൊള്ളുന്നത്. ഈ ഹോട്ടലിന് സമീപത്തയാണ് ബാംഗ്ലൂർ ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്.

താജ് വെസ്റ്റ് എൻഡിലെ നിരക്കുകൾ പരിശോധിക്കാം

2. ഐ ടി സി വിൻഡ്‌സോർ

ബാംഗ്ലൂരിലെ പ്രശസ്തമായ മറ്റൊരു പഞ്ച നക്ഷത്ര ഹോട്ടലാണ് ഐ ടി സി വിൻഡ്സോർ. വീട് വീട്ടാൽ മറ്റൊരു വീടെന്നാണ് ഇവിടെ താമസിച്ചിട്ടുള്ളവരിൽ പലരുടേയും അഭിപ്രായം. ബാംഗ്ലൂർ ഡൗൺടൗൺ ഏരിയയി‌ൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിൽ എത്തിച്ചേരാൻ കുറച്ച് പ്രയാസമാണെങ്കിലും മറ്റു ഫൈവ് സ്റ്റാർ ഹോട്ടലുകളെ അപേക്ഷിച്ച് ചിലവ് കുറവാണ്

Photo Courtesy: www.itchotels.in

ഐ ടി സി വിൻഡ്‌സോറിലെ നിരക്കുകൾ പരിശോധിക്കാം

3. ഐ ടി സി റോയൽ ഗാർഡേനിയ

കബ്ബൺ പാർക്കിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചൻനക്ഷത്ര ഹോട്ടൽ ബാംഗ്ലൂരിലെ പുതിയ ഹോട്ടലുകളിൽ ഒന്നാണ്. നഗരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ ഹോട്ടലിൽ ഹെലി‌പ്പാട് സൗകര്യവരെയുണ്ട്. സ്വിമ്മിംഗ് പൂൾ ഉൾക്കൊള്ളുന്ന , ഇന്ത്യൻ‌ ഹോട്ടലുകളിൽ വച്ച് ഏറ്റവും വലിയ സ്യൂട്ട് ഈ ഹോട്ടലിലാണ് ഉള്ളത്. ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഈ ഹോട്ടലിൽ എത്തിച്ചേരാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

Photo Courtesy: www.itchotels.in

ഐ ടി സി റോയൽ ഗാർഡേനിയ ഹോട്ടലിലെ നിരക്കുകൾ പരിശോധിക്കാം

4. ദി ഒബ്റോയ്

ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിങ്ങൾക്ക് പ്രാധാന്യമെങ്കിൽ, ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന എം ജി റോഡിൽ സ്ഥിതി ചെയ്യുന്ന ഒബ്റോയ് ഹോട്ടലാണ് അതിന് പറ്റിയ സ്ഥലം. പൂന്തോട്ടങ്ങളിലേക്കും സ്വിമ്മിംഗ് പൂളിലേക്കും ബാൽക്കണി കാഴ്ച ഒരുക്കുന്ന മുറികളാണ് ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: www.oberoihotels.com

ദി ഒബ്റോയ് ഹോട്ടലിലെ നിരക്കുകൾ പരിശോധിക്കാം

5. ലീലാ പാലസ്

പേരുപോലെ തന്നെ ഒരു കൊട്ടാരം തന്നെയാണ് ഈ ഹോട്ടൽ. കൊട്ടാരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഹോട്ടൽ തെരഞ്ഞെടുക്കാം. മൈസൂരിലെ റോയൽ പാലസിന്റെ മാതൃകയിലാണ് ലീലാ പാലസ് നിർമ്മിച്ചിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് മാറി ഒൻപത് ഏക്കർ സ്ഥലത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

/bangalore/hotels/the-leela-palace-bangalore-37349-bangalore-0-30919852/

Photo Courtesy: www.theleela.com

ലീലാ പാലസ് ഹോട്ടലിലെ നിരക്കുകൾ പരിശോധിക്കാം

ബാംഗ്ലൂരിലെ മറ്റു ചില പഞ്ചനക്ഷത്ര ഹോട്ടലുകൾ പരിചയപ്പെടാം

ദി ലളിത് അശോക്

ലാ മെറിഡിയൻ

ഷെറാട്ടോൺ

വിവന്ത ബൈ താജ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X