Search
  • Follow NativePlanet
Share
» »ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗുജറാത്തില്‍ പോയാലോ?

ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗുജറാത്തില്‍ പോയാലോ?

By Maneesh

ഇന്ത്യയില്‍ ‌ഹണിമൂണ്‍ ആഘോഷിക്കാന്‍ പ‌റ്റിയ സ്ഥലങ്ങള്‍ എതൊക്കെയാണെന്ന് തിരയുമ്പോള്‍ തീര്‍ച്ചയായിട്ടും ‌ഗുജറാത്ത് ഉണ്ടാകില്ലാ. ശ്രീനഗറും ഷിംലയും മണാലിയും കൂര്‍ഗും മൂന്നാറും ഊട്ടിയും കൊടൈക്കനാലുമൊക്കെയാണ് ഇപ്പോഴും ഇന്ത്യയിലെ ഹണിമൂണ്‍ പറുദീസകളായി കരുതപ്പെടുന്നത്. എന്നാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗുജറാ‌ത്ത് അത്ര മൊശം സ്ഥലമൊന്നും അല്ലാ.

MAKEMYTRIP കൂപ്പണുകള്‍; ഹോട്ടല്‍ ബുക്കിംഗില്‍ 4000 രൂപ വരെ ലാഭം നേടാം

എന്തുകൊണ്ട് ഹണിമൂണിന് ഗുജറാത്ത് തെരഞ്ഞെടുക്കണം?

1. അറബിക്കടലിന് തീരത്തുള്ള സുന്ദരമായ ബീച്ചുകള്‍
2. സത്‌പുരമലനിരകളുടെ അടിവാരത്തെ റൊമാന്റിക് റിസോര്‍ട്ടുകള്‍
3. റാന്‍ ഓഫ് കച്ചിലെ ടെന്റ് ഹൗസുകള്‍
4. സഫാരി നടത്താന്‍ പറ്റിയ വന്യജീവി സങ്കേതങ്ങള്‍
5. ഏല്ലാത്തിനും ഉപ‌രിയായി പ്രശസ്തമായ സോമനാഥ ക്ഷേത്രവും

മേല്‍പ്പറഞ്ഞതൊക്കെ പോരെ ഹണിമൂണ്‍ യാത്രയ്ക്ക് ഗുജറാത്ത് തെരഞ്ഞെടുക്കാന്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഗുജറാത്തിലെ പ്രശസ്തമായ 6 ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം

01. ജൂനാഗഡ്

01. ജൂനാഗഡ്

ഗുജറാത്തിലെ ഗിര്‍നര്‍ പര്‍വ്വതനിരയുടെ താഴ്വാരത്തിലാണ് പഴയകോട്ട എന്നര്‍ത്ഥം വരുന്ന ജുനാഗട്ട് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ വളര്‍ന്നു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ജൂനാഗഡ്. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon

കാഴ്ചകള്‍

കാഴ്ചകള്‍

പാറയില്‍ തുരന്നുണ്ടാക്കിയ വഘന്‍ കുവോ, ആദി-കുദി വാവ് എന്നീ പടിക്കിണറുകള്‍. വന്യജീവി സങ്കേതങ്ങള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, അങ്ങനെ കാഴ്ചകളുടെ വൈവിധ്യം തന്നെ ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Jadia gaurang at the English language Wikipedia

താമ‌സിക്കാന്‍

താമ‌സിക്കാന്‍

ചെറുതും വലുതുമായി നിരവധി ഹോട്ടലുകള്‍ ഉള്ള സ്ഥലമാണ് ജുനാഗഡ്. അതിനാല്‍ താമസകാര്യത്തില്‍ ഒരു പ്രശ്നവും ഇവിടെയില്ലാ. ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
Photo Courtesy: Emmanuel DYAN

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

104 കിലോമീറ്റര്‍ അകലെയു‌ള്ള രാജ്കോട്ടാണ് ജുനാഗഡിന് സമീപത്തുള്ള പ്രധാന നഗരം. അഹമ്മദ്ബാദ്, ജാം നഗര്‍ എന്നിവടങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ബസുകള്‍ ലഭിക്കും. സമീപസ്ഥലങ്ങ‌ള്‍ പരിചയപ്പെടാം

Photo Courtesy: Arian Zwegers

02. സപുതാര

02. സപുതാര

പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ പീഠഭൂമിയായ സപുതാര ഗുജറാത്തിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ്. രാമന്‍ വനവാസകാലത്ത് ഇവിടെ നീണ്ടകാലം താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. സര്‍പ്പഭൂമിയെന്നാണ് സപുതാരയുടെ അര്‍ഥം. വിശദമായി വായിക്കാം
Photo Courtesy: Sumeet photography

കാഴ്ചകള്‍

കാഴ്ചകള്‍

അരുവികളും തടാകങ്ങളും നീര്‍ച്ചാലുകളും കൊണ്ട് സമൃദ്ധമാണ് സപുതാര. ടൂറിസത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. വിശദമായി കാണാം

Photo Courtesy: JB Kalola (patel)
താമസിക്കാന്‍

താമസിക്കാന്‍

ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy: nevil zaveri
എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സൂറത്തില്‍ നിന്ന് 162 കിലോമീറ്ററാണ് സപുതാരയിലേക്കുള്ള ദൂരം. മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രമേ സപുതാരയിലേക്ക് ദൂരമുള്ളൂ. ബില്ലിമോറയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. സൂറത്താണ്‌ അടുത്ത വിമാനത്താവളം. സമീപ സ്ഥലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Apurv Kiri

03. സോമനാഥ്

03. സോമനാഥ്

ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദി‌ല്‍ നിന്ന് 407 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സോമനാ‌ഥിനെ പ്രശസ്തമാക്കുന്നത് അവിടുത്തെ ജ്യോതി‌ര്‍ലിംഗ ക്ഷേ‌ത്രമാണ്. സോമനാഥിലെ ബീ‌ച്ചുകളാണ് ഈ സ്ഥലത്തെ ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Samadolfo
കാഴ്ചകള്‍

കാഴ്ചകള്‍

സോംനാഥ ക്ഷേത്രത്തെക്കൂടാതെ ഒരു സൂര്യക്ഷേത്രവും സോംനാഥിലുണ്ട്. ഒട്ടകസവാരി നടത്തിയും മത്സ്യവിഭവങ്ങള്‍ രുചിച്ചും നേരം പോക്കാവുന്ന സോനാഥ് ബീച്ചാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ച്ച. വിശദമായി കാണാം

Photo Courtesy: Nagarjun Kandukuru

താമസിക്കാന്‍

താമസിക്കാന്‍

സോമനാഥ് ഗുജറാത്തിലെ പ്രമുഖ തീര്‍ത്ഥാട‌ന ‌കേന്ദ്രം കൂടിയായതിനാല്‍ താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ‌ലഭ്യമാണ്. ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy: Nagarjun Kandukuru
എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊങ്കണ്‍ പാതയിലുള്ള വിരാവല്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി സഞ്ചാരികള്‍ക്ക് എളുപ്പം സോംനാഥിലെത്താം. വിരാവലില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രമേ സോംനാഥിലേക്കുള്ളു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം മുംബൈ വഴി സഞ്ചാരികള്‍ക്ക് വിരാവലില്‍ എത്താം. സമീപ സ്ഥലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Kaushik Patel

04. കച്ച്

04. കച്ച്

ഗുജറാത്തി‌ല്‍ എന്നല്ലാ ഇന്ത്യയിലെ തന്നെ ഏറ്റവും അസാധാരണ‌മായ സ്ഥലമാണ് കച്ച്. ദ്വീപ് എന്നാണ് സംസ്കൃതത്തില്‍ കച്ചിന്‍റെ അര്‍ത്ഥം. കച്ചിലെ ടെന്റുകളിലെ രാത്രികാല താമസമാണ് കച്ചിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Koshy Koshy

കാഴ്ചകള്‍

കാഴ്ചകള്‍

കച്ചില്‍ എത്തുന്നവര്‍ക്ക് കാണാനും ആസ്വദിക്കാനും നിരവധി കാഴ്ചകള്‍ ഉണ്ട് കാട്ടു കഴു‌തകളുടെ സങ്കേതമാണ് ഇതില്‍ ഏറ്റവും ആകര്‍കമായത്. കാഴ്ചകള്‍ കാണാം

Photo Courtesy: Chandra

താമസം

താമസം

കച്ചില്‍ അധികം ഹോട്ടലുകള്‍ ഇല്ലാ. താമസിക്കാന്‍ കച്ചിന് സമീപത്തെ നഗരമായ ഭുജിലേക്ക് പോകുന്നതാണ് ന‌ല്ലത്. വായിക്കാം

Photo Courtesy: Kaushik Patel

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയിൽ നിന്ന് ട്രെയിന്‍ യാത്രയാണ് നല്ലത് ഏകദേശം 15 മണിക്കൂര്‍ കൊണ്ട് ഭുജ് റെയില്‍വെ സ്റ്റേഷനില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാം. ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ഭുജിലേക്ക് ബസ് സര്‍വീസ് ലഭ്യമാണ്. സമീപ സ്ഥലങ്ങള്‍ ‌പരിചയപ്പെടാം

Photo Courtesy: Kaushik Patel

05. ദ്വാരക

05. ദ്വാരക

സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക. ജറാത്തിന്റെ പടിഞ്ഞാറേ തീരത്ത് ജാംനഗര്‍ ജില്ലയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bhargavinf
കാഴ്ചകള്‍

കാഴ്ചകള്‍

രുഗ്മണീ ദേവി ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാന കാഴ്ചകളില്‍ ഒന്ന്. ദ്വാര‌കയിലെ പ്രധാന കാഴ്ച‌കള്‍ മനസിലാക്കാം
Photo Courtesy: T.sujatha

താമസിക്കാന്‍

താമസിക്കാന്‍

നിരവധി ഹോട്ടലുകള്‍ ഉള്ള സ്ഥലമാണ് ദ്വാരക. അതിനാല്‍ താമസ സ്ഥലം അന്വേഷി‌ച്ച് ബുദ്ധിമുട്ടേണ്ടി വരില്ലാ. ഹോട്ടലുകളിലെ നിരക്കുകള്‍ പരിശോധിക്കാം

Photo Courtesy: nevil zaveri

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജാംനഗര്‍ വിമാനത്താവളമാണ് ദ്വാരകയ്ക്ക് സമീപത്തുള്ള എയര്‍പോര്‍ട്ട്. 127 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെനിന്നും ഡല്‍ഹി, മുംബെ, ലക്‌നൗ, ഭോപ്പാല്‍, പുനെ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ലഭ്യമാണ്. വിമാനത്താവളത്തില്‍ നിന്നും ദ്വാരകയിലേക്ക് ടാക്‌സി, ബസ്സ് സര്‍വ്വീസുകള്‍ ലഭ്യമാണ്. സമീ‌പ സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Neo198717
Read more about: honeymoon gujarat hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X