Search
  • Follow NativePlanet
Share
» »മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍

മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍

മഴയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മഴയില്‍ അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ പത്തിടങ്ങള്‍ പരിചയപ്പെടാം.

By Elizabath

കനത്ത ചൂടില്‍ ഉരുകുന്ന നാടും നഗരവും മഴയ്ക്കായി കാത്തിരിക്കുകയാണ്. ഒറ്റയ്ക്ക് പെയ്ത കുറച്ച് മഴകളിലൂടെ മഴക്കാലം തന്റെ വരവറിയിച്ചു. ഇനി മഴയുടെ ആഘോഷ ദിനങ്ങള്‍.

മഴമേഘങ്ങള്‍ അണിയിച്ചൊരുക്കിയ അംബോലിമഴമേഘങ്ങള്‍ അണിയിച്ചൊരുക്കിയ അംബോലി

മഴക്കാലം ചിലവിടാന്‍ പറ്റിയ ഇന്ത്യയിലെ പത്തു സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഉദയ്പൂര്‍

ഉദയ്പൂര്‍

കോട്ടകൊണ്ട് അതിര്‍ത്തി സംരക്ഷിക്കുന്ന ഒരു നഗരത്തില്‍ മഴക്കാലം ചിലവിടുക എന്നത് എത്ര സുന്ദരമായിരിക്കും.
ചരിത്ര പ്രധാന്യമുള്ള മന്ദിരങ്ങളും ക്ഷേത്രങ്ങളും ഭവനങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഉദയ്പൂര്‍ ലോകത്തിലെ ഏറ്റവും നല്ല നഗരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1884ല്‍ മഴമേഘങ്ങളുടെ സഞ്ചാരം അറിയുന്നതിനായി മഹാറാണ് സജ്ജന്‍ സിങ് നിര്‍മ്മിച്ച മണ്‍സൂണ്‍ പാലസാണ് ഉദയ്പൂരിലെ മഴക്കാലത്തെ പ്രധാന ആകര്‍ഷണം.ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊട്ടാരത്തില്‍ നിന്നുള്ള മഴക്കാഴ്ച ഗംഭീരമാണ്.

PC: Sarah Chen

ഡിയോറിയ തടാകം

ഡിയോറിയ തടാകം

മലനിരകളാലും തിങ്ങിയ കാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഉത്തരാഖണ്ഡിലെ ഡിയോറിയ തടാകം ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗമാണ്. തെളിഞ്ഞ ഒരു ദിവസമാണെങ്കില്‍ തടാകത്തിലെ വെള്ളത്തില്‍ പര്‍വ്വത നിരകള്‍ പ്രതിഫലിക്കുന്ന കിടിലന്‍ കാഴ്ച കാണാന്‍ സാധിക്കും.
ഐതിഹ്യങ്ങള്‍ കൊണ്ടും തനതായ ഭംഗികൊണ്ടും സമ്പന്നമാണ് ഈ തടാകം. മഴക്കാലങ്ങളില്‍ മരതക നിറം കൈവരുന്ന തടാകം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്.
പുരാണങ്ങളനുസരിച്ച് ദേവഗണങ്ങള്‍ കുളിക്കാന്‍ വന്നിരുന്ന സ്ഥലമായിരുന്നത്രെ ഈ തടാകം.

PC:Rajborah123

മൂന്നാര്‍

മൂന്നാര്‍

മഴമേഘങ്ങള്‍ മൂന്നാറിനെ പൊതിയുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. മഴക്കാലത്ത് മിക്കവരും മൂന്നാറിലേക്കുള്ള സന്ദര്‍ശനം വെട്ടിച്ചുരുക്കാറുണ്ട്. എന്നാല്‍ മൂന്നാറിന്റെ ഭംഗി മുഴുവന്‍ വെളിവാകുന്നത് മഴയിയൂടെയാണ്. ഈ സമയത്ത് സഞ്ചാരികള്‍ കുറവായതിനാല്‍ ശാന്തമായൊരു അവധിക്കാലം ചിലവിടാന്‍ മണ്‍സൂണിലെ മൂന്നാറിനെ തിരഞ്ഞെടുക്കാം.

PC: Yogendra Joshi

ബിഷ്ണുപൂര്‍

ബിഷ്ണുപൂര്‍

കളിമണ്ണില്‍ തീര്‍ത്ത വസ്തുവിദ്യയ്ക്ക് പേരുകേട്ട നാടാണ് പശ്ചിമ ബംഗാളിലെ ബിഷ്ണുപൂര്‍. ബംഗാളിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായ ബിഷ്ണുപൂരിന്റെ ഭംഗിയ്ക്ക് പിന്നില്‍ 16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കളിമണ്‍ക്ഷേത്രങ്ങളുടെ പങ്ക് ചില്ലറയല്ല.
മഴയില്‍ തനതായ നിറത്തില്‍ നിലകൊള്ളുന്ന കളിമണ്‍ നിര്‍മ്മിതികളാണ് മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

pc: Abhijit Kar Gupta

ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്

ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്

ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണ്. വന്യജീവി സ്‌നേഹികള്‍ക്കൊരു വിരുന്നു തന്നെയായിരിക്കും ഇവിടുത്തെ കാഴ്ചകള്‍. സുരക്ഷാ കാരണങ്ങളാല്‍ മഴക്കാലത്ത് പാര്‍ക്കിലെ ചില സോണുകള്‍ അടച്ചിടുമെങ്കിലും മറ്റുള്ളവ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. പാര്‍ക്കിനുള്ളിലൂടെ ഒഴുകുന്ന കോസി നദിയിലെ റിവര്‍ റാഫ്റ്റിങ് മഴക്കാലത്ത് മാത്രം കിട്ടുന്ന ഒരവസരമാണ്.

PC: Nitish Bindal Agrawal

 കച്ച്

കച്ച്

ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണ്. വന്യജീവി സ്‌നേഹികള്‍ക്കൊരു വിരുന്നു തന്നെയായിരിക്കും ഇവിടുത്തെ കാഴ്ചകള്‍. സുരക്ഷാ കാരണങ്ങളാല്‍ മഴക്കാലത്ത് പാര്‍ക്കിലെ ചില സോണുകള്‍ അടച്ചിടുമെങ്കിലും മറ്റുള്ളവ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. പാര്‍ക്കിനുള്ളിലൂടെ ഒഴുകുന്ന കോസി നദിയിലെ റിവര്‍ റാഫ്റ്റിങ് മഴക്കാലത്ത് മാത്രം കിട്ടുന്ന ഒരവസരമാണ്.

PC: Nitish Bindal Agrawal

ഗോവ

ഗോവ

ഗോവയില്‍ മണ്‍സൂണ്‍ ആഘോഷമാണ്. ബീച്ചുകളും കാഴ്ചകളും മാറ്റി നിര്‍ത്തിയൊരു ഗോവയുണ്ടെങ്കില്‍ അത് മഴക്കാലത്താണ്.
ഗോവയിലെ മഴയുടെ ത്രില്ല് അറിയണമെങ്കില്‍ തെക്കേയറ്റത്തുള്ള ദൂത് സാഗര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കണം. മഴക്കാലത്ത് പച്ചക്കാടുകളുടെ പശ്ചാത്തലത്തില്‍ പാല്‍പ്പുഴ പോലെ മലമുകളില്‍ നിന്നും കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടം കണ്ടിരിക്കേണ്ട ഒന്നാണ്.

PC:Rajarshi MITRA

 ലഡാക്ക്

ലഡാക്ക്

പ്രകൃതിയേയും സാഹസികതയെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്നവര്‍ക്കുള്ള സ്ഥലമാണ് ലഡാക്ക്. ലഡാക്കിലെ ഇന്‍ഡസ് നദിയിലെ റിവര്‍ റാഫ്റ്റിങ് മഴക്കാലത്ത് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണ്.

PC: irumge

മല്‍ഷേജ് ഘട്ട്

മല്‍ഷേജ് ഘട്ട്

എണ്ണമറ്റ തടാകങ്ങള്‍ കൊണ്ടും വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും മലനിരകള്‍ കൊണ്ടും അനുഗ്രഹീതമായ സ്ഥലമാണ് മഹാരാഷ്ട്രയിലെ മല്‍ഷേജ് ഘട്ട്. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് ഇവിടം.
പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്ക്കുന്ന ഇവിടുത്തെ മലനിരകളില്‍ മഞ്ഞുപൊതിയുന്ന കാഴ്ച ആകര്‍ഷണീയമാണ്.

PC: Akshay N

 ശാന്തിനികേതന്‍

ശാന്തിനികേതന്‍

രവീന്ദ്രനാഥ ടാഗോറിനാല്‍ പണികഴിപ്പിക്കപ്പെട്ട ശാന്തിനികേതന്‍ എന്നും സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുന്ന ഒരിടമാണ്.
മഴ പെയ്യുമ്പോള്‍ ഒരു റിസോര്‍ട്ടുപോലെ തോന്നിക്കുന്ന ഇവിടം മഴ
തോര്‍ന്നു കഴിയുമ്പോള്‍ കൂടുതല്‍ ഭംഗിയാകും.

PC: Olga Berrios

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X