വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തി‌രുവനന്ത‌പുരത്ത് കായലിലൂടെ ഒഴുകുന്ന ഭക്ഷണശാല

Written by:
Published: Friday, February 17, 2017, 15:45 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ സുന്ദരമായ വേളി കായലാണ്.

ഈ കായലിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയും നഗരത്തിരക്കില്‍ ഒന്ന് റിലാക്സ് ആകാ‌ന്‍ വേണ്ടിയും നിരവധി ആളുകള്‍ വീക്കെന്‍ഡില്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. മഴക്കാലത്ത് ഈ മണല്‍‌തിട്ടമുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് ചേരും.

ആക്കുളം

വേളിക്കായലിന്റെ ഭാഗമാണ് ആക്കുളം കായല്‍. വേളിക്കായാല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായ‌ല്‍ എന്നറിയപ്പെടുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ക്കും ഇവിടെയുണ്ട്. ഒഴുകുന്ന കഫേയും ഇവിടെയുണ്ട്.

Photo Courtesy: Kerala Tourism

 

സന്ദര്‍ശന സമയം

എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ സന്ദര്‍ശന സമയം.

Photo Courtesy: Kerala Tourism

ബോട്ട് സര്‍വീസ്

ബോട്ട് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഇവിടെയുണ്ട്. പെഡല്‍ബോട്ടുകളും തുഴബോട്ടുകളുമാണ് ഇവിടെയുള്ളത്. വേഗത ആഗ്രഹിക്കുന്നവര്‍ക്ക് മോട്ടോര്‍ ഘടിപ്പിച്ച സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം.

Photo Courtesy: Aravind Sivaraj

കായലും കടലും

അറബിക്കടലിനോട് ചേരുന്ന വേളി കായല്‍. കായലിനേയും കടലിനേയും വേര്‍തിരിക്കുന്ന പൊഴി എന്ന് അറിയപ്പെടുന്ന മണല്‍തിട്ടയും കാണാം.

Photo Courtesy: Aravind Sivaraj

അസ്തമയം

വേളിക്കായലില്‍ നിന്നുള്ള ഒരു അസ്തമയ കാഴ്ച. വീ‌ക്കെന്‍ഡുകളിലാണ് ഇ‌വിടെ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

Photo Courtesy: Aravind Sivaraj

 

ഒഴുകുന്ന ഭക്ഷണ ശല

വേളിയില്‍ കെ ടി ഡി സിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒഴുകുന്ന ഭക്ഷണശാല. കായലില്‍ ആണ് ഭക്ഷണ ശാലസ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mohan K from Singapore, India

കുട്ടികളുടെ പാര്‍ക്ക്

വേളിയിലെ ആക്കുളം കായലിന് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ശംഖിന്റെ ഒരു ശില്‍പ്പം.

Photo Courtesy: Bijoy Mohan

 

ആക്കുളം കായല്‍

ആക്കുളം കായലിന്റെ സുന്ദരമായ ഒരു കാഴ്ച

Photo Courtesy: Sreejithk2000

കൂടുതൽ ചിത്രങ്ങൾ

വേളി ടൂറിസം ഗ്രാമത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Kimberly Snyder

 

കൂടുതൽ ചിത്രങ്ങൾ

വേളി ടൂറിസം ഗ്രാമത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Easa Shamih

 

English summary

Top Things To do in Veli Tourism Village

Veli is about 10 km from Kerala's capital Thiruvananthapuram. Veli Lake is is connected to the Arabian Sea. The park adjacent to the lake has huge sculptures to attract the visitors
Please Wait while comments are loading...