Search
  • Follow NativePlanet
Share
» »വല്ലപിടിയുമുണ്ടോ കര്‍ണാടകയെക്കുറിച്ച്?

വല്ലപിടിയുമുണ്ടോ കര്‍ണാടകയെക്കുറിച്ച്?

By Maneesh

കര്‍ണാടക തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, അതിന്റെ തലസ്ഥാനമാണ് ബാംഗ്ലൂര്‍ എന്നൊക്കെ മാത്രമേ നിങ്ങളുടെ തലച്ചോറില്‍ കര്‍ണാടകയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വച്ചിട്ടുള്ളുവെങ്കില്‍ നിങ്ങള്‍ കര്‍ണാടകയെക്കുറിച്ച് അറിയണം. കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ ഊറ്റം കൊണ്ട് നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചെങ്കില്‍ അതിനുമുകളിലുള്ള വിശേഷണമാണ് കര്‍ണാടകയ്ക്ക് ചേരുക. കാരണം അത്രയ്ക്ക് മനോഹരമാണ് കര്‍ണാടകയുടെ ഭൂപ്രകൃതി.

'ഒരു സംസ്ഥാനം പല ലോകങ്ങള്‍' എന്ന് കര്‍ണാടകയെ വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അത് സത്യമാണ്. കാരണം കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചാല്‍ നമുക്ക് മനസിലാകും. അവിടുത്തെ സഞ്ചാര വൈവിധ്യങ്ങളെക്കുറിച്ച്.

ഒരു സഞ്ചാരി തീര്‍ച്ചയായും സഞ്ചരിക്കേണ്ട സ്ഥലമാണ് കര്‍ണാടക. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ ആധുനിക നഗരങ്ങള്‍ വരെ നിങ്ങളെ വിസ്മയിപ്പിക്കും. സുന്ദരമായ മലനിരകളും ആവേശം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും നിങ്ങളെ ആനന്ദിപ്പിക്കും. വന്യജീവി സങ്കേതങ്ങളുടേയും ബീച്ചുകളുടേയും വിസ്മയങ്ങള്‍ വേറേയും.

നമുക്ക് കര്‍ണാടകയിലെ എല്ലാ ടൂറിസ്റ്റുകേന്ദ്രങ്ങളും കണ്ടറിയാം. ഇവയില്‍ പല സ്ഥലങ്ങളേക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുപോലും ഉണ്ടാകില്ല.

ഭദ്ര

ഭദ്ര

കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. കൂടുതൽ
Photo Courtesy: Dineshkannambadi

ഭീമേശ്വരി

ഭീമേശ്വരി

പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. മാണ്ഡ്യ ജില്ലയിലാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മേക്കേദാടുവിനും ശിവനസമുദ്രത്തിനും ഇടയിലായാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. കൂടുതൽ

Photo Courtesy: Anne Roberts

ബി ആര്‍ ഹില്‍സ്

ബി ആര്‍ ഹില്‍സ്

പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ - ജന്തുവൈവിദ്ധ്യമാണ് ബി ആര്‍ ഹില്‍സിന്റെ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി ക്ഷേത്രത്തില്‍നിന്നാണ് ബിലിഗിരി രംഗണ ഹില്‍സിന്ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്‌പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര്‍ ഹില്‍സ്. കൂടുതൽ

Photo Courtesy: life's tough in the jungle

കാവേരി ഫിഷിംഗ് ക്യാംപ്

കാവേരി ഫിഷിംഗ് ക്യാംപ്

തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ ലാസ്യവതിയായി പരന്നൊഴുകുന്ന കാവേരിനദിയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാവേരി ഫിഷിംഗ് ക്യാംപ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്ന ശാന്തമായ കുറച്ച് സമയമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍, മറ്റൊന്നും ആലോചിക്കാനില്ല. കാവേരിനദിയുടെ ശാന്തമായ ഈ തീരത്തേക്കൊരു യാത്രയാവാം. സാഹസികതയ്ക്കും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങള്‍ക്കും ഇവിടെ ഇടമുണ്ട്. കാടിന്റെ എല്ലാ മനോഹാരിതയും ഒളിപ്പിച്ചുവച്ച് പ്രകൃതിയെ സ്‌നേഹിക്കുന്ന സഞ്ചാരികളെ കാത്തിരിക്കുകയാണ് കാവേരി ഫിഷിംഗ് ക്യാംപ്.
Photo Courtesy: Joshua Singh

ചിക്കമഗളൂര്‍

ചിക്കമഗളൂര്‍

കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. കൊച്ചുമകളുടെ നാട് നാട് (ചിക്ക - മഗളു - ഊര്) എന്നാണ് ചിക്കമഗളൂര്‍ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. ഇവിടത്തെ ഒരു നാട്ടുരാജാവിന്റെ മകള്‍ക്ക് സ്ത്രീധനമായി സമ്മാനിക്കപ്പെട്ടാണത്രെ ചിക്കമഗളൂര്‍ എന്ന ഈ സ്ഥലം. ഇതിനോടടുത്തായി ഹിരെ മഗളൂര്‍ എന്നുപേരായി മൂത്തമകളുടെ സ്ഥലവുമുണ്ട്. എന്തായാലും ഹിരമഗളൂര്‍ ഇപ്പോള്‍ ചിക്കമഗളൂര്‍ ജില്ലയുടെ ഭാഗമാണ്. കൂടുതൽ

Photo Courtesy: ZeHawk
ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

കര്‍ണാടകയുടെ തെക്കുകിഴക്കുഭാഗത്തായിട്ടാണ് ബാംഗ്ലൂര്‍ കിടക്കുന്നത്. ഡക്കാന്‍ പീഠഭൂമിയുടെ ഭാഗമായ മൈസൂര്‍ പീഠഭൂമിയുടെ ഹൃദയഭാഗത്തായിട്ടാണ് ബാംഗ്ലൂരിന്റെ സ്ഥാനം. 741 ചതുരശ്ര കിലോമീറ്ററിലാണ് ഈ നഗരം പരന്നുകിടക്കുന്നത്. 58 ലക്ഷത്തോളമാണ് ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യയേറിയ നഗരങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ബാംഗ്ലൂരിന്. കൂടുതൽ

Photo Courtesy: Bharath Achuta Bhat

മംഗലാപുരം

മംഗലാപുരം

അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. കൂടുത‌ൽ

Photo Courtesy: Manoj Vasanth

മൈസൂര്‍

മൈസൂര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. കൂടുതൽ

Photo Courtesy: Ezhuttukari

ഹാസ്സന്‍

ഹാസ്സന്‍

പതിനൊന്നാം നൂറ്റാണ്ടില്‍ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സന്‍ നഗരം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയുടെ ആസ്ഥാനമെന്ന് ഹാസ്സന്‍ നഗരത്തെ വിശേഷിപ്പിക്കാം. കര്‍ണാടകയുടെ വാസ്തുവിദ്യാ തലസ്ഥാനമെന്നാണ് ഹാസ്സന്‍ അറിയപ്പെടുന്നത്. പ്രാദേശിക ദേവതയായ ഹാസ്സനാംബയുടെ പേരില്‍ നിന്നാണ് ഹാസ്സന്‍ എന്ന സ്ഥലനാമമുണ്ടായത്. ഹൊയ്‌സാല സംസ്‌കാരത്തിന്റെ സമൃദ്ധിയാണ് ഹാസ്സന്‍ ജില്ലയില്‍ കാണാന്‍ കഴിയുക. കൂടുതൽ
Photo Courtesy: Sbblr0803

കോലാർ

കോലാർ

സ്വര്‍ണഖനിയുടെ പേരില്‍ ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനസ്തംഭമായിരുന്നു കോലാര്‍. കുഴിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും കോലാറിന്റെ പെരുമ കുറഞ്ഞിട്ടില്ല. സ്വര്‍ണഖനനമുണ്ടായിരുന്ന കാലത്തിന് മുമ്പേ തന്നെ കോലാറിന് സുവര്‍ണകാലമുണ്ടായിരുന്നു. ഒട്ടേറെ പഴയകാല ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട കഥകളുമുള്ള നാടാണ് കോലാര്‍. കൂടുതൽ
Photo Courtesy: Hariharan Arunachalam

ബീജാപ്പൂർ

ബീജാപ്പൂർ

പോയകാലത്തെ മഹത്തായ പാരമ്പര്യത്തിന്റെ മഹിമകളുടെ കഥകളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന ചരിത്രനഗരം. ബാംഗ്ലൂരിൽ നിന്ന് 521 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ബീജാപ്പൊരിനെ അങ്ങനെയാണ് വിശേഷിപ്പിക്കാൻ കഴിയുക. ഇവിടുത്തെ പള്ളികളും മിനാരങ്ങളും തന്നെ പറയും ഒരുനൂറു കഥകള്‍, എല്ലാം നശബ്ദമായി കേട്ടുകൊണ്ടുനടന്നാല്‍ പഴയൊരു സുവര്‍ണകാലത്തിന്റെ സമ്പൂര്‍ണ ചിത്രവുമായി സഞ്ചാരികള്‍ക്ക് ഇവിടെനിന്നും മടങ്ങാം. കൂടുതൽ
Photo Courtesy: Sanyam Bahga

ഷിമോഗ

ഷിമോഗ

ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന കന്നഡ വാക്കിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിലെ പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. മലനാടിന്റെ ഭാഗമായ ഷിമോഗയിലേക്ക് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം. കൂടുത‌ൽ

Photo Courtesy: Vinayak GS
ഹൂബ്ലി

ഹൂബ്ലി

തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഹൂബ്ലി. കര്‍ണാടകത്തിലെ ഇരട്ടനഗരങ്ങള്‍ ചേര്‍ന്ന കോര്‍പ്പറേഷനാണ് ഹൂബ്ലി - ധാര്‍വ്വാഡ്. ധാര്‍വ്വാഡ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഇത്. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ ഏറ്റവും വികസിത നഗരമായാണ് ഹൂബ്ലി കണക്കാക്കപ്പെടുന്നത്. അനുദിനം വളരുന്ന വിദ്യാഭ്യാസ - സാങ്കേതിക - വ്യാവസായിക മേഖലകളാണ് ഹൂബ്ലിയുടെ പ്രത്യേകത.

Photo Courtesy: Goudar

ദുബാരെ

ദുബാരെ

കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍ എത്താം. കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. കൂടുതൽ
Photo Courtesy: Subhashish Panigrahi

ഗാലിബോർ

ഗാലിബോർ

കര്‍ണാടകയിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഗാലിബോര്‍. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഗാലിബോറിലേക്ക് ബാംഗ്ലൂരില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട്. അര്‍ക്കാവതി നദി കാവേരിയുമായി ചേരുന്ന സംഗമസ്ഥാനത്തുനിന്നും പത്ത് കിലോമീറ്റര്‍ ദൂരത്താണ് സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട ഗാലിബോര്‍.

Photo Courtesy: Chesano
ശിവാനസമുദ്ര

ശിവാനസമുദ്ര

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. കൂടുതൽ

ജോഗ് ഫാൾസ്

ജോഗ് ഫാൾസ്

പ്രകൃതിയുടെ മനോഹാരിതയും രൗദ്രതയും അതിന്റെ ഏറ്റവും പരമകോടിയില്‍ കാണണമെങ്കില്‍ അതിന് ജോഗ് ഫാള്‍സിനോളം ചേര്‍ന്ന മറ്റൊരിടമുണ്ടാകാനില്ല. 830 അടിയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ രാജകീയ വെള്ളച്ചാട്ടം ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമത്തേതാണ്. നാലു ജലപാതങ്ങളാണ് ജോഗ് ഫാള്‍സിലുള്ളത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിവയാണ് അവ. കൂടുതൽ

Photo Courtesy: Bharath Achuta Bhat

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികളുടെ ഈ പ്രിയ താവളം. ചിക്കബല്ലാപൂര്‍ ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലമില്ല. കൂടുതൽ

Photo Courtesy: Koshy Koshy

സംഗമം

സംഗമം

ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം എന്ന പേരില്‍ പ്രശസ്തമായ ഈ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

Photo Courtesy: Renjith Sasidharan

രാമനഗര

രാമനഗര

ബാംഗ്ലൂരില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് സില്‍ക്കിന്റെയും ഷോലെയുടെയും സ്വന്തം സ്ഥലമെന്നറിയപ്പെടുന്ന രാമനഗരത്തിലേക്ക്. 1970 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലെയിലെ ഗബ്ബര്‍സിങ് എന്ന കൊള്ളക്കാരനായ വില്ലന്റെ താവളം ചിത്രീകരിച്ച സ്ഥലമെന്ന പേരിലാണ് രാമനഗരത്തിന്റെ പ്രശസ്തി പുറത്തറിയുന്നത്. തുടര്‍ന്നും ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഇവിടം. കൂടുതൽ
Photo Courtesy: muscicapa

മുത്തത്തി

മുത്തത്തി

ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. കൂടുതൽ
Photo Courtesy: Karthik Prabhu

സാവന്‍ദുര്‍ഗ

സാവന്‍ദുര്‍ഗ

കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ ഒരുക്കിവച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം.

Photo Courtesy: L. Shyamal

യെല്ലാപ്പൂർ

യെല്ലാപ്പൂർ

കാടും മലയും കയറിയിറങ്ങി നടക്കാനിഷ്ടമുള്ള കാടനുഭവങ്ങളെ പ്രണയിയ്ക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് കര്‍ണാടകത്തിലെ യെല്ലാപ്പൂര്‍. ഉത്തരകന്നഡ ജില്ലയിലുള്ള ഈ സ്ഥലം പശ്ചിമഘട്ടത്തിലെ കാടാണ്. സമുദ്രനിരപ്പില്‍ നിന്നും 1774 അടി ഉയരത്തിലാണ് യെല്ലാപ്പൂരിന്റെ കിടപ്പ്. പച്ചപ്പുനിറഞ്ഞ വനങ്ങളും മനോഹരമായ താഴ്‌വരകളും വെള്ളച്ചാട്ടങ്ങളുമാണ് യെല്ലാപ്പൂരില്‍ കാണാനുള്ളത്.

Photo Courtesy: Hema Priyadharshini

അന്തര്‍ഗംഗെ

അന്തര്‍ഗംഗെ

സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്.
Photo Courtesy: solarisgirl

ശിവഗംഗെ

ശിവഗംഗെ

ഒറ്റദിവസത്തെ ട്രക്കിംഗാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ശിവഗംഗെ. ബാംഗ്ലൂരില്‍ നിന്നും ഏകദേശം 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സംശയമേതുമില്ലാതെ തിരഞ്ഞെടുക്കാം ശിവഗംഗെ.

Photo Courtesy: Manjeshpv

ഹൊന്നേമാര്‍ഡു

ഹൊന്നേമാര്‍ഡു

വാട്ടര്‍ സ്‌പോര്‍ട്‌സും അല്‍പസ്വല്‍പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

Photo Courtesy: Sarthak Banerjee

ശിവ്ഗിരി

ശിവ്ഗിരി

പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് യാത്രപോകാവുന്ന സ്ഥലമാണ് കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ ശിവ്ഗിരിയെന്ന സ്ഥലം. കാടും മലയും എന്നുവേണ്ട പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ഇവിടെ ആസ്വദിയ്ക്കാം. ഹൊക്ഷരെകന്‍ഗ്രി മലവാരത്തിലുള്ള യെമ്മെനദൊഡ്ഡി ഗ്രാമത്തിനടുത്താണ് ശിവ്ഗിരി.

Photo Courtesy: Rajyadavbijapur999

കൊക്കാരെ ബെല്ലൂർ

കൊക്കാരെ ബെല്ലൂർ

പ്രകൃതിയും, മനുഷ്യനും ഇത്തരം പരസ്പര സൗഹൃദത്തില്‍ കഴിഞ്ഞ് കൂടുന്ന സ്ഥലമാണ് കൊക്കാരെ ബെല്ലൂര്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സ്ഥലമാണ് ഇത്. ബാംഗ്ലൂര്‍-മൈസൂര്‍ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ശാന്തത നിറഞ്ഞതും, പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലവുമാണ്.

Photo Courtesy: Koshy Koshy

ദൊഡ്ഡമക്കലി

ദൊഡ്ഡമക്കലി

നാഗരികത തൊട്ടുതീണ്ടാത്ത മനോഹരമായ ഒരു പ്രകൃതിദൃശ്യമാണ് ദൊഡ്ഡമക്കലി. കാവേരി ഫിഷിംഗ് ക്യാപിന് സമീപത്തായുള്ള ദൊഡ്ഡമക്കലിയുടെ വന്യസൗന്ദര്യം നുകരാന്‍ ഭീമേശ്വരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ യാത്രചെയ്താല്‍ മതി. നഗരത്തില്‍ വളര്‍ന്നു ശീലിച്ചവര്‍ക്ക് ദുര്‍ഘടവും പ്രാകൃതവുമായിത്തോന്നാനിടയുണ്ട് ഇവിടത്തെ കാഴ്ചകളും വഴികളും. ബാംഗ്ലൂരില്‍ നിന്നും 132 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൂടുതൽ

നേര്‍സ

നേര്‍സ

ഗോവ - കര്‍ണാടക അതിര്‍ത്തിയിലെ മനോഹരമായ ഒരു കൊച്ചുഗ്രാമമാണ് നേര്‍സ. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം ചെലവഴിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണിത്. ലോകത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിദ്ധ്യ പ്രദേശങ്ങളിലൊന്നായ മഹദി താഴ്‌വരയ്ക്ക് സമീപമാണ് നേര്‍സ. കൂടുതൽ

Photo Courtesy: Kalyanvarma

സിദ്ധാപ്പൂര

സിദ്ധാപ്പൂര

പ്രകൃതി സൗന്ദര്യമാര്‍ന്ന ദൃശ്യങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകത്തിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് സിദ്ധാപ്പൂര്‍. കുടക് ജില്ലയിലാണ് സിദ്ധാപ്പൂര സ്ഥിതി ചെയ്യുന്നത്. സുന്ദരവും ശാന്തവുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സിദ്ധാപ്പൂരില്‍ വര്‍ഷം തോറും നിരവധി യാത്രികരാണ് എത്തിച്ചേരുന്നത്. കൂടുതൽ

ബൈന്ദൂര്‍

ബൈന്ദൂര്‍

കര്‍ണാടകത്തിലെ തീരങ്ങളില്‍ മനോഹരമായ അസ്തമയക്കാഴ്ചകള്‍ക്കു പേരുകേട്ട തീരമാണ് ബൈന്ദൂരിലേത്. ഉഡുപ്പി ജില്ലയിലെ കുന്ദാപുരതാലൂക്കിലെ ചെറു ഗ്രാമമാണ് ബൈന്ദൂര്‍.
Photo Courtesy: Vaikoovery

കാര്‍വാർ

കാര്‍വാർ

കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കാര്‍വാറിലേയ്ക്ക് ഗോവയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ മാത്രമാണ് ദൂരം.

Photo Courtesy: Ayan Mukherjee

മാല്‍പെ

മാല്‍പെ

ഉടുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്. ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്.

Photo Courtesy: Subhashish Panigrahi

മറവാന്തെ

മറവാന്തെ

കര്‍ണാടകയിലെ തെക്കന്‍ കാനറ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീര പ്രദേശമാണ് മറവാന്തെ. വലതുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും ഇടതുവശത്ത് സൗപര്‍ണിക നദിയുമാണ് മറവാന്തെയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍. കുന്താപുരയ്ക്കടുത്തുള്ള ഈ ബീച്ചിലേക്ക് ഉടുപ്പിയില്‍ നിന്നും കൃത്യം 50 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ബാംഗ്ലൂരില്‍ നിന്നും 450 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറവാന്തെയിലെത്താം.

Photo Courtesy: Ashwin Kumar

ബട്കൽ

ബട്കൽ

ഉത്തരകന്നഡ ജില്ലയിലുള്ള ബട്കല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കംകൂടിയ തുറമുഖങ്ങളിലൊന്നാണ്. വളരെ സമ്പന്നമായ ഒരു ഭൂതകാലവും ബട്കലിനുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാര്‍വാറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ബട്കല്‍. ദേശീയപാത 17ലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കൊങ്കണ്‍ റെയില്‍വേ വഴി ബുദ്ധിമുട്ടില്ലാതെ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Sharf Tonse

കുംത

കുംത

സമ്പന്നമായ ഇന്നലെകളുടെ പ്രൗഢിയില്‍ പ്രകൃതി സൗന്ദര്യം ഇഴചേര്‍ത്ത മനോഹരമായ കാഴ്ചയാണ് ഉതതരകന്നഡയിലെ കുംത. അപൂര്‍വ്വമായ പാറക്കെട്ടുകള്‍ പശ്ചാത്തലമായുള്ള കടല്‍ത്തീരമാണ് കുംതയിലെ ഒരു പ്രധാന ആകര്‍ഷണം. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കുന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ കുംതയില്‍ സാധ്യമാണ്.

Photo Courtesy: Kamat

ഗോകര്‍ണം

ഗോകര്‍ണം

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. അഹനാശിനി, ഗംഗാവലി
എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം.

Photo Courtesy: Andre Engels

തലക്കാട്

തലക്കാട്

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളും ചരിത്രസ്മൃതികളുമായി കാവേരിയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ കിടക്കുന്ന സ്ഥലമാണ് തലക്കാട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 120 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. നവംബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയിലുള്ള സമയമാണ് തലക്കാട് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

Photo Courtesy: Dineshkannambadi

ശൃംഗേരി

ശൃംഗേരി

അദ്വൈത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദിശങ്കരനിന്റെ ശൃംഗേരി ആശ്രമം.

വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഈ അദൈ്വതത്തിന്റെ പൊരുള്‍ തേടി ഈ പാഠശാലയിലെത്തുന്നത്. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് ശൃംഗേരി മഠം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: umstwit

ധര്‍മ്മസ്ഥല

ധര്‍മ്മസ്ഥല

ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. മനോഹരമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം.

Photo Courtesy: Gopal Venkatesan

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

Photo Courtesy: Soorajna

ഹൊറനാട്

ഹൊറനാട്

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.

Photo Courtesy: Gnanapiti

ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായി ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ മൈസൂരിന്റെ തൊട്ടടുത്തായാണ് ശ്രീരംഗപട്ടണത്തിന്റെ കിടപ്പ്.

Photo Courtesy: Adam Jones Adam63

നഞ്ചന്‍ഗുഡ്

നഞ്ചന്‍ഗുഡ്

കര്‍ണാടക സംസ്ഥാനത്തെ മൈസൂര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണ് നഞ്ചന്‍ഗുഡ്. ഗംഗന്മാരും അതിനുശേഷം ഹൊയ്‌സാലരും പിന്നീട് മൈസൂര്‍ വോഡയാര്‍ രാജാക്കന്മാരുമാണ് നഞ്ചന്‍ഗുഡ് ഭരിച്ചിരുന്നത്. ശ്രീരംഗപട്ടണം തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഹൈദര്‍ അലിക്കും പുത്രന്‍ ടിപ്പു സുല്‍ത്താനും നഞ്ചന്‍ഗുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു.

Photo Courtesy: Dineshkannambadi

കുടജാദ്രി

കുടജാദ്രി

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി, മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. സഹ്യപര്‍വ്വതമലനിരകലില്‍ സമുദ്രനിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉരത്തിലാണ് കുടജാദ്രിയുടെ കിടക്കുന്നത്.എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടുത്തെ മഴക്കാടുകളുടെ ദൃശ്യം ആകര്‍ഷണീയമാണ്.

Photo Courtesy: Vijayakumarblathur

ഉഡുപ്പി

ഉഡുപ്പി

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തിലാണ് ഉഡുപ്പി. മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക് 62 കിലോമീറ്ററാണ് ദൂരം. ഉഡുപ്പിയെ ശ്രീകൃഷ്ണക്ഷേത്രമാണ് ഏറെ പ്രശസ്തമെങ്കിലും അതുപോലെ തന്നെ പ്രാധാന്യമേറിയ ഒരു ശിവക്ഷേത്രവുമുണ്ടിവിടെ. ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. യെല്ലൂരിനടുത്താണ് ഈ ക്ഷേത്രമുള്ളത്.

Photo Courtesy: Ashok Prabhakaran

കൊല്ലൂര്‍

കൊല്ലൂര്‍

കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്രനഗരം സ്ഥിതി ചെയ്യുന്നത്. വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.

Photo Courtesy: Vedamurthy.j

ഘടി സുബ്രഹ്മണ്യക്ഷേത്രം

ഘടി സുബ്രഹ്മണ്യക്ഷേത്രം

ബാംഗ്ലൂരിനടുത്തുള്ള ദൊഡ്ഡബല്ലാപ്പൂരിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഘടി സുബ്രഹ്മണ്യക്ഷേത്രം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ്.

Photo Courtesy: Rejenish

എം എം ഹില്‍സ്

എം എം ഹില്‍സ്

കുന്നിന്‍മുകളിലെ മനോഹരമായ ശിവക്ഷേത്രമാണ് എം എം ഹില്‍സ് അഥവാ മെയില്‍ മഹാദേശ്വര ഹില്‍സിലെ പ്രധാന ആകര്‍ഷണീയത. ശിവക്ഷേത്രത്തോടൊപ്പം തന്നെ പ്രകൃതിരമണീയമായ എം എം ഹില്‍സും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

Photo Courtesy: Tumkurameen

ബനവാസി

ബനവാസി

അവധിക്കാലത്ത് പുരാതനമായ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്രചെയ്യുകയെന്നൊരു ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് ബനവാസി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ പുരാതന ക്ഷേത്രനഗരമാണ് ബനവാസി.

Photo Courtesy: Clt13

കുരുഡുമല

കുരുഡുമല

കര്‍ണാടക സംസ്ഥാനത്തെ കോലാര്‍ ജില്ലയിലെ അതിപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കുരുഡുമല. ഗണപതിയാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുരുഡുമലയിലെ ഗണേശഭഗവാന് പ്രത്യേക ശക്തിയുള്ളതായി ഭക്തര്‍ കരുതിവരുന്നു.
Photo Courtesy: Ganesha1

കടീ‌ൽ

കടീ‌ൽ

ദക്ഷിണ കന്നഡ ജില്ലയിലാണ് കടീ‌ൽ എന്ന ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. ശക്തിആരാധന നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടഒന്നാണിത്. നന്ദിനി നദിയുടെ കരയിലുള്ള ഇവിടുത്തെ ദേവീക്ഷേത്രത്തില്‍ പ്രതിവര്‍ഷം അനേകം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്.
Photo Courtesy: Premkudva

കൂര്‍ഗ്

കൂര്‍ഗ്

ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം.

Photo Courtesy: Hemant kumar05

സകലേശ്പൂർ

സകലേശ്പൂർ

പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. ഹാസ്സന്‍ ജില്ലയുടെ ഭാഗമായ സകലേശ്പൂര്‍ ഇന്ത്യയിലെ കാപ്പി, ഏലം ഉദ്പ്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥലമാണ്.
Photo Courtesy: snapper san

കെമ്മനഗുണ്ടി

കെമ്മനഗുണ്ടി

കര്‍ണാടകത്തിലെ ചികമംഗളൂര്‍ ജില്ലയിലാണ് കെമ്മനഗുണ്ടിയെന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. മലനിരകളും, വെള്ളച്ചാട്ടങ്ങളും കാടും മേടുമുള്ള ഒന്നാന്തരമൊരു ഹില്‍ സ്‌റ്റേഷനാണിത്. കൂടുതൽ
Photo Courtesy: Pradeep Kumbhashi

കുദ്രെമുഖ്

കുദ്രെമുഖ്

പുല്‍മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. ചിക്കമഗളൂർ ജില്ലയിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: solarisgirl

സിര്‍സി

സിര്‍സി

പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് കുടികൊള്ളുന്ന സിര്‍സിയിലേക്ക് തലസ്ഥാന നഗരമായ ബാംഗ്ലൂരില്‍ നിന്നും 407 കിലോമീറ്റര്‍ ദൂരമുണ്ട്. നിരവധി കാഴ്ചകളുളള ഒരു കൊച്ചു വിനോദസഞ്ചാര കേന്ദ്രമാണിത്. സിര്‍സിക്കടുത്തുള്ള ദൊനിഹള്ളയില്‍ നിന്നാണ് ആഗനാശിനി നദിയുടെ ഉത്ഭവം.

Photo Courtesy: Sanathkumar 88

അഗുംബെ

അഗുംബെ

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്.

Photo Courtesy: Kalyan Varma

ദേവരായനദുര്‍ഗ

ദേവരായനദുര്‍ഗ

കര്‍ണാടകത്തിലെ തുംകൂര്‍ താലൂക്കിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3940 അടി ഉയരത്തില്‍ കിടക്കുന്ന ഈ മലയോരം മനോഹരമായ കാഴ്ചയാണ്. ക്ഷേത്രങ്ങളും കാടും വിദൂരതയിലേയ്ക്കുള്ള കാഴ്ചകളുമെല്ലാമുള്ള ദേവരായനദുര്‍ഗ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിയ്ക്കുക.

Photo Courtesy: Srinivasa83

യാന

യാന

അപൂര്‍വ്വസുന്ദരങ്ങളായ പാറക്കൂട്ടങ്ങളാണ് യാനയുടെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും ട്രക്കിംഗ് പ്രിയര്‍ക്കും ഒരുപോലെ ഇഷ്ടമായ യാന സഹ്യാദ്രിയെന്നു വിളിക്കപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. കുംടയില്‍ നിന്നും 29 കിലോമീറ്ററും സിര്‍സിയില്‍ നിന്നും 55 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഉത്തര കര്‍ണാടകയിലെ മനോഹരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലെത്താം.

Photo Courtesy: Srinivas G

തടിയന്റമോള്‍

തടിയന്റമോള്‍

കര്‍ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്. ട്രക്കിംഗിനെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് ശരിക്കും വെല്ലുവിളിയുയര്‍ത്തിയാണ് തടിയന്റമോളിന്റെ കിടപ്പ്.

Photo Courtesy: Bhuvan N

ഹംപി

ഹംപി

രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു. ചരിത്രനഗരമായ ഹംപി യൂനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വടക്കന്‍ കര്‍ണാടകത്തിലാണ് ഈ പുരാതനനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്.

Photo Courtesy: Vinoth Chandar

ബദാമി

ബദാമി

വടക്കന്‍ കര്‍ണാടകത്തിലെ ബംഗല്‍ക്കോട്ട് ജില്ലയില്‍ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് മുമ്പ് വാതാപിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബദാമി. 6, 8 നൂറ്റാണ്ടുകളില്‍ ചാലൂക്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ബദാമി. ചാലൂക്യന്മാരുടെ കാലത്ത് പണിത ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ഗുഹാക്ഷേത്രങ്ങളാണ് ബദാമിയിലെ ഏറ്റവും വലിയ ആകര്‍ഷണം.

Photo Courtesy: Dineshkannambadi

ബേലൂര്‍

ബേലൂര്‍

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയായാണ്‌ ബേലൂര്‍ സ്ഥിതി ചെയ്യുന്നത്. യാഗച്ചി നദീതീരത്തുള്ള ബേലൂരിനെ ദക്ഷിണ ബനാറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിഭംഗിയും നിറയെ ക്ഷേത്രങ്ങളുമാണ് ഈ വിശേഷണത്തിന് കാരണം.

Photo Courtesy: Dineshkannambadi

ഗഡാഗ്

ഗഡാഗ്

വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് കര്‍ണാടകത്തിലെ ഗഡാഗ് ജില്ല. കര്‍ണാടകത്തിലെ മറ്റു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയത്ര പ്രശസ്തമായിട്ടില്ലെങ്കിലും ഒറ്റ സന്ദര്‍ശനത്തില്‍ത്തന്നെ പ്രണയത്തിലാകാന്‍ തക്ക പ്രത്യേകതകളുമായിട്ടാണ് ഗഡാഗ് കാത്തിരിക്കുന്നത്.

Photo Courtesy: Manjunath nikt

കാര്‍ക്കള

കാര്‍ക്കള

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ജൈനരാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചുവരെ സഞ്ചാരികളോട് പറയാനുണ്ട് കാര്‍ക്കളയ്ക്ക്.

Photo Courtesy: Subhashish Panigrahi

കൊപ്പൽ

കൊപ്പൽ

ബാംഗ്ലൂരില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് കൊപ്പല്‍. തീര്‍ത്ഥാടന പ്രിയരുടെയെന്നപോലെ ചരിത്രാന്വേഷികളുടെയും ഇഷ്ടസ്ഥലമാണ് കൊപ്പല്‍.

Photo Courtesy: Ravibhalli

ഹാലേബിഡ്

ഹാലേബിഡ്

കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയിലാണ് ഹാലേബിഡ് സ്ഥിതിചെയ്യുന്നത്. കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൈസൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 118 കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂരില്‍ നിന്നാകട്ടെ 184 കിലോമീറ്റര്‍ സഞ്ചരിക്കണം.

Photo Courtesy: Calvinkrishy

ശ്രാവണബലെഗോള

ശ്രാവണബലെഗോള

ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ കാഴ്ചയെത്തേടിയെത്തും.

Photo Courtesy: Anks.manuja

വെനൂര്‍

വെനൂര്‍

കര്‍ണാടകത്തിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രമാണ് ദക്ഷിണ കന്നഡ ജില്ലയിലുള്ള വെനൂര്‍. ഗുരുപുര്‍ നദിക്കരയിലുള്ള ഈ കൊച്ചു പട്ടണം ഒരുകാലത്ത് സര്‍വ്വ ഐശ്വര്യങ്ങളും കളിയാടിയിരുന്ന സ്ഥലമായിരുന്നു. അജില സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നുവത്രേ ഒരുകാലത്ത് വെനൂര്‍.

നൃത്യഗ്രാം

നൃത്യഗ്രാം

നൃത്തത്തെ പ്രണയിക്കുന്നവര്‍ ചെന്നുകാണേണ്ടുന്ന സ്ഥലമാണ് ബാംഗ്ലൂരിലെ നൃത്യഗ്രാം. ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ ഹേസരഗട്ടയിലാണ് നൃത്യഗ്രാം എന്ന നൃത്ത ഗ്രാമം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം.

Photo Courtesy: Pavithrah

ഐഹോളെ

ഐഹോളെ

കര്‍ണാടകത്തിലെ മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് അടുത്താണ് ഐഹോളെ. ബാംഗ്ലൂരില്‍ നിന്നും 483 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

Photo Courtesy: Arian Zwegers

ചിക്കബെല്ലാപ്പൂര്‍

ചിക്കബെല്ലാപ്പൂര്‍

മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാമുണ്ട് ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ്. ന്യൂ ചിക്കബെല്ലാപ്പൂര്‍ ജില്ലാ കേന്ദ്രമാണ് ചിക്കബെല്ലാപൂര്‍ നഗരം. ഇത് മുമ്പ് കോലാര്‍ ജില്ലയുടെ ഭാഗമായിരുന്നു.

Photo Courtesy: Jayaprakash Narayan MK

പട്ടടക്കല്‍

പട്ടടക്കല്‍

കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിലാണ് യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന പട്ടടക്കല്‍ സ്ഥിതിചെയ്യുന്നത്.

Photo Courtesy: Nithin bolar k

ബന്നാര്‍ഗട്ട നാഷണൽ പാർക്ക്

ബന്നാര്‍ഗട്ട നാഷണൽ പാർക്ക്

ബാംഗ്ലൂര്‍ നഗരഹൃദയത്തില്‍ നിന്നും 22 കിലോമീറ്റര്‍ പോയാല്‍ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിലെത്താം. 104 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് ബന്നാര്‍ഗട്ട ഫോറസ്റ്റ് ഡിവിഷനിലെ അനേക്കല്‍ റേഞ്ജിലെ പത്ത് റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ്.

Photo Courtesy: Amol.Gaitonde

കബനി

കബനി

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം.

Photo Courtesy: Yathin S Krishnappa

നാഗര്‍ഹോളെ

നാഗര്‍ഹോളെ

ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്.

Photo Courtesy: Yathin S Krishnappa

ബന്ദിപ്പൂര്‍

ബന്ദിപ്പൂര്‍

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ബന്ദിപ്പൂര്‍ കാട് പരന്നുകിടക്കുന്നത്. തമിഴ്‌നാട്ടിലെ മുതുമലൈയിലും കേരളത്തിലെ വയനാട്ടിലുമായിട്ടാണ് കാടിന്റെ കിടപ്പ്. മൈസൂരില്‍ നിന്നും ഇവിടേയ്ക്ക് 80കിലോമീറ്ററാണ് ദൂരം, ബാംഗ്ലൂരില്‍ നിന്നാവട്ടെ 220 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം.

Photo Courtesy: Yathin S Krishnappa

ദാണ്‌ഡേലി

ദാണ്‌ഡേലി

കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ വനങ്ങളാൽ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്.

Photo Courtesy: Sowmya Kidambi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X