Search
  • Follow NativePlanet
Share
» »നമ്മുടെ ഗ്രാമങ്ങളെ നമ്മള്‍ അറിയുന്നുണ്ടോ?

നമ്മുടെ ഗ്രാമങ്ങളെ നമ്മള്‍ അറിയുന്നുണ്ടോ?

By Maneesh

നമുക്ക് നമ്മുടെ ഗ്രാമത്തെ ഒന്നുകൂടി കാണാന്‍ പോയാലോ? വിദേശികള്‍ കൂട്ടം കൂട്ടമായി കാഴ്ചകാണാന്‍ എത്തിച്ചേരാറുള്ള ചില ഗ്രാമങ്ങളുണ്ട് കേരളത്തില്‍ അവിടേയ്ക്ക് നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നമുക്ക് നമ്മുടെ ഗ്രാമീണ ഭംഗി മനസിലാകും. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും സഞ്ചാരികള്‍ എത്തിച്ചേരാറുള്ള നിരവധി ടൂറിസ്റ്റ് ഗ്രാമങ്ങളുണ്ട് കേരളത്തില്‍ അവയില്‍ ചില ടൂറിസ്റ്റ് ഗ്രാമങ്ങള്‍ നമുക്ക് പരിചയപ്പെടാം

നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങൾ നാഗാലാന്‍ഡിലെ ഗോത്രഗ്രാമങ്ങൾ

കുമരകം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് വില്ലേജ് ഏതെന്ന് ചോദിച്ചാൽ കുമരകം ആണെന്ന് പറയാം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെയായാണ് കുമരകം സ്ഥിതി ചെയ്യുന്നത്. കായല്‍ നികത്തിയെടുത്ത കേരളത്തിലെ കൃഷിയിടങ്ങളാണ് കുമരകത്തിന്റേ ഏറ്റവും വലിയ പ്രത്യേകത. സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ നെതർലാ‌ൻഡ് എന്നും അറിയപ്പെടുന്നു. കുമരകത്തേക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Voyages Lambert

കുമരകത്തെ കൂടുതൽ ചിത്രങ്ങൾകുമരകത്തെ കൂടുതൽ ചിത്രങ്ങൾ

കുമ്പളങ്ങി

കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തില്‍ പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത.

Photo Courtesy: Aruna at ml.wikipedia

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുകകൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടനാട്

ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം, ഒപ്പം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. പമ്പ, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെയൊഴുകുന്നു. ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. തോണികളില്‍ പച്ചക്കറികളും പലചരക്കും വില്‍ക്കുന്ന കച്ചവടക്കാരെ ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ജലയാത്രയാണ് കുട്ടനാട്ടിലെ പ്രധാന വിനോദങ്ങളിലൊന്ന്.

Photo Courtesy: P.K.Niyogi

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുകകൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴാറ്റുമുഖം

എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏഴ് നദികൾ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് ലഭിച്ചത്.

Photo Courtesy: Ranjithsiji

ആക്കുളം

ആക്കുളം ലേക്കിന്റെ കരയിലായാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. വേളി കായലിന്റെ ഭാഗമായാണ് ആക്കുളം ലേക്ക് കടലില്‍ ചേരുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാറ്റേറ്റുകൊണ്ട് ഒരു ബോട്ടിംഗാണ് ആക്കുളം ലേക്കിലേക്കെത്തുന്ന സഞ്ചാരികളുടെ ഹൈലൈറ്റ്.

നമ്മുടെ ഗ്രാമങ്ങളെ നമ്മള്‍ അറിയുന്നുണ്ടോ?

Photo Courtesy: Suniltg

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X