Search
  • Follow NativePlanet
Share
» »ടൂറിസ്റ്റ് കേന്ദ്രങ്ങളായ 30 നിയമസഭാ മണ്ഡലങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങളായ 30 നിയമസഭാ മണ്ഡലങ്ങള്‍

By Maneesh

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 30 നിയമസഭാ മണ്ഡല‌ങ്ങള്‍ നമുക്ക് പരിചയപ്പെടാം. ഈ മുപ്പത് നിയമസഭമണ്ഡലങ്ങളുടെ പ്രത്യേകത എന്താ‌ണെന്ന് ചോദിച്ചാല്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളാണ് ഈ സ്ഥലങ്ങള്‍.

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി അറിയപ്പെടുന്ന 30 നിയമ സഭാ മണ്ഡ‌ല‌ങ്ങളിലൂടെ നമുക്ക് ഒരു യാത്ര ചെയ്യാം.

01. കോവളം

01. കോവളം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കോവളം തിരുവനന്തപുരത്തെ ഒരു നിയമസഭാ മണ്ഡലമാണ്. ബീച്ചുകള്‍ക്ക് പേരുകേട്ട കോവളത്ത് ലൈ‌റ്റ്‌ഹൗസ് ബീച്ച്, ഹൗവ്വ ബീച്ച്, സമുദ്ര ബീച്ച് തുടങ്ങി സുന്ദരമായ ബീച്ചുകളുണ്ട്.
Photo Courtesy: Hari Prasad

02. അരുവിക്കര

02. അരുവിക്കര

തിരുവനന്തപുരം ജില്ലയിലെ സുന്ദരമായ ഒരു സ്ഥലമാണ് അരുവിക്കര. തിരുവന‌ന്തപുരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന അരുവിക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം അരുവിക്കര അണക്കെട്ടാണ്. അരുവിക്കര ഭഗവതി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം. നഗരത്തില്‍ നിന്ന് നിരവധി സഞ്ചാരികള്‍ ആഴ്ച അവസാനം ഇവിടെ എത്തിച്ചേരാറുണ്ട്.
Photo Courtesy: Tinucherian at English Wikipedia

03. വര്‍ക്കല

03. വര്‍ക്കല

തിരുവനന്തപുരത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയിലേക്ക് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമുണ്ട്. ബീച്ചുകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട വര്‍ക്കല കൊല്ലം നഗരത്തില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
Photo Courtesy: Kerala Tourism

04. കൊല്ലം

04. കൊല്ലം

കേരളത്തിലെ പുരാ‌തന നഗരങ്ങളില്‍ ഒന്നാണ് കൊല്ലം. പല വിദേശ രാജ്യങ്ങളുമായി പണ്ടുകാലം മുതല്‍ക്കെ കൊല്ലത്തിന് വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. കൊല്ലത്ത് എത്തിയാല്‍ ചരിത്രത്തിലേക്ക് കൈപിടിച്ച് നടത്തുന്ന നിരവധി കൊട്ടാരങ്ങളും മ്യൂസിയങ്ങളും കാണാന്‍ കഴിയും. അഷ്ടമുടികായലും കൊല്ലം ബീച്ചുമാണ് കൊല്ലത്തേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.
Photo Courtesy: Arunvrparavur

05. ചടയമംഗലം

05. ചടയമംഗലം

കൊല്ലം ജില്ലയിലെ പ്രമുഖ നഗരങ്ങളായ കിളിമാനൂരിന്റെയും നടുവിലായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമായ ചടയമംഗലത്തെ കേരളത്തിലെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുന്ന‌ത് അവിടെ സ്ഥിതി ചെയ്യുന്ന കൂറ്റന്‍പാറയുടെ പേരിലാണ്. ജഡായൂപാറ എന്നാണ് ഈ പാറ അറിയപ്പെടുന്നത്. ജഡായു മംഗലമാണ് പിന്നീട് ചടയമംഗലമായി മാറിയെതെന്നാണ് പറയപ്പെടുന്നത്. ജഡായപ്പാറുവിലെ കാഴ്ച്ചക്കാരെ ആകര്‍ഷിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവയില്‍ ഒന്നാണ് ജഡായുവിന്റെ കൂറ്റന്‍പ്ര‌തിമ.
Photo Courtesy: Kumar.kisalaya

06. പുനലൂര്‍

06. പുനലൂര്‍

കൊല്ലം ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ മടിത്തിട്ടയി‌ല്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഈ സ്ഥലം സഞ്ചാരികളുടെ പറുദീസയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രമായ തെന്മല സ്ഥിതി ചെയ്യുന്ന‌ത് പുനലൂരിന് സമീപത്തായാണ്. പുനലൂര്‍ തൂക്കുപാലവും പുനലൂര്‍ മീറ്റര്‍ഗേജ് റെയില്‍വേയും കല്ലടയാറും പാലരുവി വെ‌ള്ളച്ചാട്ടവുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

Photo Courtesy: Jpaudit

07. കൊട്ടാര‌ക്കര

07. കൊട്ടാര‌ക്കര

കൊട്ടരാക്ക‌ര ഗണപതിയേക്കുറിച്ച് കേള്‍ക്കാ‌ത്തവര്‍ ഉണ്ടാകില്ല. കൊട്ടാ‌രക്കര മഹാദേ‌വ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് കൊട്ടാരക്കരഗണപതി. കൊട്ടാരക്കരയെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത് ഈ ക്ഷേത്രമാണ്. കൊല്ലം നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര കൊട്ടാരവും ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്.
Photo Courtesy: Binupotti at English Wikipedia

08. കുട്ടനാട്

08. കുട്ടനാട്

കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന കുട്ടനാട് കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. സുന്ദരമായ കായല്‍ക്കാഴ്ചകളും ഗ്രാമീണ അനുഭവങ്ങളും കള്ളും കരിമീനുമൊക്കൊയാണ് കുട്ടനാടിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നത്.

Photo Courtesy: Sourav Niyogi

09. അമ്പലപ്പുഴ

09. അമ്പലപ്പുഴ

അമ്പലപ്പുഴ പാല്‍പ്പായസം ‌രുചിച്ചില്ലെങ്കിലും പാല്‍പ്പായസത്തേക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസാദമാണ് പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം. ആലപ്പുഴ ജില്ല്അയിലെ നിയോജക മണ്ഡലങ്ങളില്‍ ഒന്നായ അമ്പലപ്പുഴയെ പ്രസിദ്ധമാക്കുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രമാണ്.
Photo Courtesy: Balagopal.k at English Wikipedia

10. ആലപ്പുഴ

10. ആലപ്പുഴ

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രശസ്തമായ ഒരു സ്ഥലമാണ് ആലപ്പുഴ. കായലും ഹൗസ്ബോട്ടുകളുമാണ് ആലപ്പുഴയിലേക്ക് സഞ്ചാരികള്‍ എത്തി‌ച്ചേരാന്‍ പ്രധാന കാരണം.
Photo Courtesy: Vimaljoseph93

11. തിരുവനന്തപുരം

11. തിരുവനന്തപുരം

കേരളത്തിന്റെ ത‌ലസ്ഥാന നഗരമായ തിരുവനന്തപുരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് പദ്മനാഭ സ്വാമി ക്ഷേത്രവും. മൃഗശാലയും മ്യൂസിയങ്ങളും കൊട്ടാരങ്ങളും ബീച്ചുകളും അങ്ങനെ സഞ്ചാരികള്‍ക്ക് വേണ്ടുന്ന പല കാഴ്ചകളും തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരത്ത് നിന്ന് അധികമല്ലാതെ കോവളം, കന്യാകുമാരി പോലുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വേറെയുമുണ്ട്.
Photo Courtesy: Manu rocks at English Wikipedia

12. ഏറ്റുമാനൂര്‍

12. ഏറ്റുമാനൂര്‍

ഏഴരപൊന്നാന പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പന്‍ കുടിയിരിക്കുന്ന ഏറ്റുമാനൂര്‍ കോട്ടയം ജില്ലയിലെ ഒരു നിയോജക മണ്ഡലമാണ്. ഏറ്റൂമാനൂര്‍ മഹദേ‌വ ക്ഷേത്രമാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറ്റുമാനൂരിനെ ‌പ്രശസ്തമാക്കുന്നത്.

Photo Courtesy: Ranjithsiji

13. വൈക്കം

13. വൈക്കം

വേമ്പനാട്ട് കായലിന്റെ ഒരു കരയില്‍ സ്ഥിതി ചെയ്യുന്ന വൈക്കം എന്ന സുന്ദരമായ സ്ഥലത്തെ പ്രശസ്തമാക്കുന്നത് പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രമാണ്.

Photo Courtesy: Sivavkm

14. പീരുമേട്

14. പീരുമേട്

കേരളത്തിലെ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പീരുമേട് ഒരു മികച്ച ഹില്‍സ്റ്റേഷന്‍ എന്നതിനോടൊപ്പം തന്നെ ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡല‌ങ്ങളില്‍ ഒന്നുകൂടിയാണ്.
Photo Courtesy: Visakh wiki

15. ഇടുക്കി

15. ഇടുക്കി

കേരളത്തിലെ 14 ജില്ലകളില്‍ ഒന്നായ ഇടുക്കി ജില്ലയുടെ ആസ്ഥാനം പൈനാവ് ആണ്. കേരളത്തിലെ ഒരു നിയമ സഭമണ്ഡലം കൂടിയായ ഇടുക്കിയിലെ ആര്‍ച്ച് ഡാമാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: Rameshng

16. ദേവികുളം

16. ദേവികുളം

സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മൂന്നാറില്‍ നി്ന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്.
Photo Courtesy: Jean-Pierre Dalbéra from Paris, France

17. കൊച്ചി

17. കൊച്ചി

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി.
Photo Courtesy: Oceanblueboats

18. കൊടുങ്ങല്ലൂര്‍

18. കൊടുങ്ങല്ലൂര്‍

തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍. നിറയെ ജലാശയങ്ങളും നദികളും തോടുകളും ഉള്ള കൊടുങ്ങല്ലൂരിന്‍െറ പൈതൃകത്തിനും ചരിത്രത്തിനും പെരുമക്കും നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. മുമ്പ് മഹോദയപുരം എന്ന് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കിയാണ് ചേരമാന്‍ പെരുമാള്‍മാര്‍ കേരളം ഭരിച്ചിരുന്നത്.
Photo Courtesy: Challiyil Eswaramangalath Vipin from Chalakudy, India

19. ചാലക്കുടി

19. ചാലക്കുടി

കേരളത്തിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളാ‌യ അതി‌രപ്പള്ളിയും വാഴ‌ച്ചാലും ചാ‌ലക്കുടിക്ക് സമീപത്താണ്. ഈ സ്ഥലങ്ങളിലേക്കുള്ള കവാടമായി നിലകൊള്ളുന്ന ചാലക്കുടിയിലേക്ക് നിരവധി ടൂറിസ്റ്റുകളാണ് വര്‍ഷാ വര്‍ഷം എത്തിച്ചേരുന്നത്. സഞ്ചാരികളെ ആനന്ദിപ്പിക്കുന്ന ഒന്ന് രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഇവിടെയുണ്ട്.

Photo Courtesy: Challiyan at ml.wikipedia

20. തൃശൂര്‍

20. തൃശൂര്‍

പൂരങ്ങളുടെ നാടായ തൃശൂര്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ഒരു സഞ്ചാരി കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തൃശൂരില്‍ ഉണ്ട്. ക്ഷേ‌ത്രങ്ങളും മ്യൂസിയങ്ങളും കൊട്ടാരങ്ങളും എന്തിനേറെ കായല്‍ വരെ തൃശൂരി‌ല്‍ എത്തിച്ചേരു‌ന്ന സഞ്ചാരിയെ കാത്തിരിക്കു‌ന്നുണ്ട്.
Photo Courtesy: Mullookkaaran

21. ഗുരുവായൂര്‍

21. ഗുരുവായൂര്‍

ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം.

Photo Courtesy: RanjithSiji

22. മലമ്പുഴ

22. മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്.
Photo Courtesy: Shanmugamp7

23. നിലമ്പൂര്‍

23. നിലമ്പൂര്‍

നീലഗിരിക്കുന്നുകളുമായും ഏറനാട്,പാലക്കാട്, കോഴിക്കോട് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ചാലിയാറിന്റെ തീരത്തുള്ള ഈ കൊച്ചുഗ്രാമത്തിന് മലബാറിന്റെ ചരിത്രത്തില്‍ പ്രധാന ഭാഗമാണുള്ളത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്.
Photo Courtesy: PP Yoonus

24. കോഴിക്കോട്

24. കോഴിക്കോട്

അറബിക്കടലിനോട് ചേര്‍ന്ന് കേരളത്തിന്റെ വടക്കന്‍ ജില്ലകളുടെ പ്രധാനകേന്ദ്രമായി കഴിയുന്ന കോഴിക്കോട് അതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങള്‍ കോഴിക്കോടിനുണ്ട്.
Photo Courtesy: Manojk

25. കല്‍പ്പ‌റ്റ

25. കല്‍പ്പ‌റ്റ

കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം കൂടിയാണ് കല്‍പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ പട്ടണമാണ് ഇത്. വയനാട്ടിലെ ഒരേയൊരു മുനിസിപ്പല്‍ പട്ടണം കൂടിയാണ് കല്‍പ്പറ്റ.
Photo Courtesy: Challiyan

26. സുല്‍ത്താന്‍ബത്തേരി

26. സുല്‍ത്താന്‍ബത്തേരി

സുല്‍ത്താന്റെ ബാറ്ററി എന്ന വാക്കില്‍ നിന്നാണ് കലക്രമേണ സുല്‍ത്താന്‍ ബത്തേരിയായിത്തീര്‍ന്നത് എന്നാണ് പറയപ്പെടുന്നത്. ചരിത്രപരമായ ഈ പ്രാധാന്യം മാത്രമല്ല വയനാടന്‍ കാടുകളുടെ മാസമരികത കൂടിയാണ് ബത്തേരിയിലേക്ക് സന്ദര്‍ശകരെ ആകൃഷ്ടരാക്കുന്നത്. വയനാട്ടിലെ പ്രധാനപ്പെട്ട ടൗണ്‍ഷിപ്പുകളിലൊന്നാണ് ബത്തേരി എന്ന് വിളിക്കപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി
Photo Courtesy: Joseph Lazer

27. മാനന്തവാടി

27. മാനന്തവാടി

വയനാട്ടിലെ പ്രമുഖമായ മറ്റൊരു ടൗണ്‍ ആണ് മാനന്തവാടി. കല്‍പ്പറ്റയില്‍ നിന്ന് 28 കിലോമീ‌റ്ററും തലശ്ശേരിയില്‍ നിന്ന് 80 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. പഴശ്ശിരാജയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് മാനന്തവാടിയുടെ ചരിത്രം.
Photo Courtesy: Sreejithk2000

28. കണ്ണൂര്‍

28. കണ്ണൂര്‍

തെയ്യാട്ടം അഥവാ തെയ്യമാണ് കണ്ണൂരിനെ ലോക വിനോദസഞ്ചാരഭൂപടത്തില്‍ വേറിട്ടുനിര്‍ത്തുന്ന ചമയക്കാഴ്ച. നിരവധി ക്ഷേത്രങ്ങളുണ്ട് കണ്ണൂരില്‍. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, കൊട്ടിയൂര്‍ ശിവക്ഷേത്രം, ഊര്‍പഴശിക്കാവ്, മാടായിക്കാവ്, കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം, ശ്രി രാഘവപുരം ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
Photo Courtesy: Ks.mini

29. തലശ്ശേരി

29. തലശ്ശേരി

ഇംഗ്ലീഷ് ചര്‍ച്ച്, തലശ്ശേരി കോട്ട, ജുമാ മസ്ജിദ്, ജഗന്നാഥ ക്ഷേത്രം തുടങ്ങിയവയാണ് തലശ്ശേരിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ചരിത്രപ്രേമികള്‍ക്ക് പ്രിയങ്കരങ്ങളായ പല കാഴ്ചകളും തലശ്ശേരിയിലുണ്ട്, ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഖണ്ടുവിന്റെ കര്‍ത്താവ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സായിപ്പിന്റെ ബംഗ്ലാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന മാഹിയാണ് തലശ്ശേരിക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണകേന്ദ്രം. തലശ്ശേരിയില്‍ നിന്നും മാഹിയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്.
Photo Courtesy: Axel Grabitz Hoxel http://hoxel.org

30. ധര്‍മ്മടം

30. ധര്‍മ്മടം

കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധര്‍മ്മടം സ്ഥിതി ചെയ്യുന്നത്. ധര്‍മ്മടം തുരുത്തും മുഴപ്പിലങ്ങാട് ബീച്ചുമാണ് ധര്‍മ്മടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങ‌ള്‍.
Photo Courtesy: Vinayaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X