Search
  • Follow NativePlanet
Share
» »കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

By Maneesh

ഗോകര്‍ണയില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ബനവാസി എന്ന സ്ഥലത്ത് എത്തിച്ചേരാം. അവിടു‌ത്തെ മധുകേശ്വര ക്ഷേത്രം പ്രസിദ്ധമാണ്. കര്‍ണാടകയിലെ ഏറ്റവും പഴക്കം ചെ‌ന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന മലമ്പാതകളിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്തിച്ചേരാന്‍. അത് തന്നെയാണ് ഇവിടേയ്ക്കുള്ള യാത്രയിലെ ഏറ്റവും വലിയ ത്രില്ലും.

കര്‍ണാടകയിലെ ഏറ്റവും പഴക്ക‌മുള്ള ക്ഷേ‌ത്രമാണ് ബനവാസി ക്ഷേത്രം. ബദാമി ഗുഹാക്ഷേത്രങ്ങളേക്കാളും, ഐഹോള്‍, പാട്ടഡക്കല്‍ ക്ഷേത്രങ്ങളേക്കാളും പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

Photo Courtesy: Clt13

വരദാ നദി

കര്‍ണാടകയിലെ വരദാ നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലാം നൂറ്റാണ്ടില്‍ ഹൊയ്സാല ഭരണകാലത്താണ് ഇവിടെ ആദ്യമായി ക്ഷേത്രം പണികഴിപ്പിച്ചത്. എന്നാല്‍ രണ്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രത്തിന്റെ ചെറിയ ഒരു ഭാഗം പണിതിരുന്നതായി പറയപ്പെടുന്നുണ്ട്.

പിന്നീട് വന്ന അഞ്ച് ഭരണകൂടങ്ങള്‍ ക്ഷേത്ര സമുച്ഛയത്തിന്റെ മോടികൂട്ടിക്കൊണ്ടിരുന്നു. ക്ഷേത്ര പരിസ‌രത്തുകൂടി നടക്കുമ്പോള്‍ നിര്‍മ്മാണ രീതിയിലെ വിവിധ ശൈലികള്‍ ക്ഷേത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ക്ഷേത്രത്തിന്റെ ഏറ്റവു പഴയഭാഗ‌ത്തെ തൂണുകള്‍ ചതുരാകൃതിയി‌ലും പിന്നീട് നിര്‍മ്മിച്ച തൂണുകള്‍ വൃത്താകൃതിയിലും കൊത്തു പണികള്‍ നിറഞ്ഞവയുമാണ്.

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

Photo Courtesy: Karthickbala

ഉച്ച ഭക്ഷണം

ക്ഷേ‌ത്രത്തില്‍ എത്തുന്നവര്‍ക്ക് ഉച്ചഭക്ഷണം ക്ഷേത്രത്തില്‍ ലഭിക്കും. ‌വെറും 10 രൂപ മാത്രമെ ഊണിനായി ഈടാക്കുന്നുള്ളു. എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കാനായി സന്ദര്‍ശകരി‌ല്‍ നിന്ന് സംഭാവന സ്വീകരിക്കാറുണ്ട്.

നന്ദിയുടെ കണ്ണുകള്‍

ക്ഷേത്രത്തിന് മുന്നിലെ നന്ദിപ്രതിമയുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയാണ്. ഒരു കണ്ണ് ശിവനേയും മറ്റേകണ്ണ് ശിവന്റെ പത്നിയായ പാര്‍വതിയേയും നോക്കുന്ന തരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

Photo Courtesy: Karthickbala

വിഗ്രഹങ്ങള്‍

ക്ഷേത്രത്തിനകത്ത് നിരവധി വിഗ്രഹങ്ങള്‍ കാണാം. വലിപ്പമുള്ള ശിവ‌ലിംഗമാണ് അതില്‍ ഒന്ന്. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവനെ ലിംഗരൂപത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഹാവേരിയും ഹൂബ്ലിയുമാണ് സമീപത്തെ റെയില്‍വെ സ്റ്റേഷനുകള്‍. വിമാന മാര്‍ഗം വരുന്നവര്‍ക്ക് ഹൂബ്ലിയാണ് അടുത്ത വിമാനത്താവളം.

കര്‍ണാടകയിലെ ഏറ്റവും പ്രാചീന ക്ഷേത്രം

Photo Courtesy: Karthickbala

ക്ഷേത്ര സമുച്ഛയത്തിനകത്ത് ഫോട്ടോയെടുക്കാ അനുവാദം ഉണ്ട്. ക്ഷേത്ര സമുച്ഛയ‌ത്തിലെ പ്രാചീന ക്ഷേത്രത്തിനകത്ത് ഫോട്ടൊയെടുക്കാന്‍ അനുവദിക്കില്ലാ.

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് 374 കി‌ലോ‌മീറ്റര്‍ അകലെയായാണ് ബന‌വാസി സ്ഥിതി ചെയ്യുന്നത്. കാടിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 23 കിലോമീറ്റര്‍ അകലെയുള്ള സിര്‍സിയാണ് ഏറ്റവും അടുത്തുള്ള നഗരം.
ബനവാസിയേക്കുറിച്ച് കൂടുതല്‍ വായിക്കാം

Read more about: temples karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X