Search
  • Follow NativePlanet
Share
» »മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്ക്

മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്ക്

By Maneesh

ഭഗവാന്‍ പരമശിവന്റെ വാസ സ്ഥലം ടിബറ്റിലെ കൈലാസമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ ഇന്ത്യയിലൂടെ നീളം ശിവക്ഷേത്രങ്ങള്‍ കാണാം. ഇന്ത്യയില്‍ ഒരു ശിവക്ഷേത്രങ്ങളെങ്കിലും ഇല്ലാത്ത നഗരങ്ങള്‍ കുറവാണ്. ചില നഗരങ്ങള്‍ തന്നെ അറിയപ്പെടുന്നത് ശിവ ക്ഷേത്രത്തിന്റെ പേരിലാണ്. വിശാലമായ ക്ഷേത്രങ്ങള്‍ക്ക് പുറമെ മരചുവട്ടിലും ഗുഹകളിലും വനാന്തരങ്ങളിലും ശിവനെ വിവിധ രൂപത്തില്‍ ആളുകള്‍ ആരാധിക്കുന്നുണ്ട്. അമര്‍നാഥില്‍ മഞ്ഞിന്റെ രൂപത്തിലാണ് ശിവന്‍ ആരാധിക്കപ്പെടുന്നത്.

ലിംഗ രൂപത്തിലാണ് ശിവനെ കൂടുതല്‍ സ്ഥലങ്ങളിലും ആരാധിക്കുന്നത്. അതില്‍ വിശേഷപ്പെട്ട ലിംഗരൂപമാണ് ജ്യോതിര്‍ലിംഗ. ഇത്തരത്തില്‍ 12 സ്ഥലങ്ങളിലാണ് ജ്യോതിര്‍ലിംഗം ആരാധിക്കപ്പെടുന്നത്. ഇതില്‍ ഒരു സ്ഥലമാണ് മഹാരാഷ്ട്രയിലെ ഭീമശങ്കര്‍ ക്ഷേത്രം. പൂനെയ്ക്ക് സമീപമുള്ള ഖേഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്ക്
Photo Courtesy: ସୁରଥ କୁମାର ପାଢ଼ୀ

മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്ക്

മുംബൈയില്‍ നിന്ന് പൂനെ വഴി ഭീമശങ്കറിലേക്ക് 265 കിലോമീറ്റര്‍ യാത്ര ചെയ്യണം. മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്കുള്ള യാത്ര സുന്ദരമായ അനുഭമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് നിന്നാണ്, കൃഷ്ണാ നദിയുടെ കൈവഴിയായ ഭീമാ നദിയുടെ ഉത്ഭവം. ഭീമശങ്കര്‍ വന്യജീവി സങ്കേതവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്താണ് നിങ്ങളുടെ യാത്രയെങ്കില്‍ നിരവധി വെള്ളച്ചാട്ടങ്ങളും കാണാന്‍ കഴിയും. ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകളും അതിനെ മൂടിക്കിടക്കുന്ന കോടമഞ്ഞും ഈ സ്ഥലത്തെ ശരിക്കും ഹിമാലയത്തോട് സാദൃശ്യപ്പെടുത്തും.

മുംബൈയില്‍ നിന്ന് ഭീമശങ്കറിലേക്ക്

Photo Courtesy: Indu

ക്ഷേത്രത്തെക്കുറിച്ച്

ദേവന്‍മാരുടെ ആവശ്യപ്രകാരം ത്രിപുരാസുരന്‍ എന്ന അസുരനെ ശിവന്‍ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം ഈ ക്ഷേത്രത്തിന് പറയാനുണ്ട്. അസുരനുമായുള്ള യുദ്ധത്തിന് ശേഷം ശിവന്‍ ഇവിടെ വിശ്രമിച്ചെന്നും ശിവന്റെ വിയര്‍പ്പ് കണങ്ങള്‍ ഭീമ നദിയായി രൂപപ്പെട്ടെന്നുമാണ് വിശ്വാസം. പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഈ സ്ഥലത്തെ ക്ഷേത്രം നിര്‍മ്മിച്ചത് നാനാ ഫഡ്‌നാവിസ് ആണ്. മറാത്ത രാജാവായ ശിവാജി ഈ ക്ഷേത്രത്തില്‍ വരാറുണ്ടെന്ന് പറയപ്പെടുന്നു.

നാഗര നിര്‍മാണശൈലിയിലാണ് ജ്യോതിര്‍ലിംഗം നിര്‍മിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള ശിലാലിഖിതങ്ങള്‍ ഇവിടെ കാണാം. സമീപത്തായി ഒരു ചെറിയ ശനി ക്ഷേത്രവും ഇതോടനുബന്ധിച്ച് കാണാം. ഹേമന്ദ്പതി രീതിയില്‍ നിര്‍മിച്ച ഒരു കൂറ്റന്‍ മണിയാണ് ഇവിടത്തെ പ്രത്യേകത. തീര്‍ത്ഥാടകര്‍ മാത്രമല്ല, പക്ഷിനിരീക്ഷകരും ട്രക്കിംഗ് പ്രിയരും ഇവിടെയെത്തുന്നു. മഹാശിവരാത്രി കാലത്താണ് ക്ഷേത്രത്തില്‍ ഏറ്റവും അധികം ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്നത്.

Read more about: mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X