Search
  • Follow NativePlanet
Share
» »മയൂരനൃത്തം കാണാന്‍ ചൂലനൂരിനു പോകാം

മയൂരനൃത്തം കാണാന്‍ ചൂലനൂരിനു പോകാം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതമാണ് ചൂലനൂര്‍. മയിലുകളെ കൂട്ടിലടയ്ക്കാതെ അതിന്റെ സ്വാഭാവീകമായ ആവാസ വ്യവസ്ഥയില്‍ കാണാന്‍ കഴിയുമെന്നതാണ് ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നത്.

By Elizabath

കാട്ടിലൂടെ നടന്ന് കാടിനെ അറിഞ്ഞ് മരക്കൊമ്പിലിരിക്കുന്ന മയിലിനെ കാണണോ അതോ പൂക്കളിലൂടെ പാറിപ്പറന്ന് കളിക്കുന്ന പൂമ്പാറ്റകളെ കാണണോ... ഇതൊക്കെ ഒറ്റപ്പോക്കില്‍ കാണണമെന്നുണ്ടെങ്കില്‍ ഒരിടമുണ്ട്. പാലക്കാടുള്ള ചൂലനൂര്‍. കേരളത്തിലെ ഏക മയില്‍ സംരക്ഷണ കേന്ദ്രമാണ് പാലക്കാടു നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചൂലനൂര്‍.

മയിലുകളുടെ സ്വാഭാവീക ആവാസകേന്ദ്രം

മയിലുകളുടെ സ്വാഭാവീക ആവാസകേന്ദ്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതമാണ് ചൂലനൂര്‍. മയിലുകളെ കൂട്ടിലടയ്ക്കാതെ അതിന്റെ സ്വാഭാവീകമായ ആവാസ വ്യവസ്ഥയില്‍ കാണാന്‍ കഴിയുമെന്നതാണ് ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നത്.

PC: Vimal Kumar V

500 ഹെക്ടറിലെ നിബിഡവനം

500 ഹെക്ടറിലെ നിബിഡവനം

ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയ്ക്കു സമീപമുള്ള അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്തായാണ് ഈ മയില്‍ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിബിഢ വനപ്രദേശമായ ഇവിടെ ഇലപൊഴിയും കാടുകളാണുള്ളത്. ഇവിടെ ഇരുന്നൂറോളം മയിലുകല്‍ ഉണ്ടെന്ന് കരുതുന്നു.

PC: Anastasia R

പക്ഷിസ്‌നേഹികള്‍ക്കും കാടിന്റെ കൂട്ടുകാര്‍ക്കും

പക്ഷിസ്‌നേഹികള്‍ക്കും കാടിന്റെ കൂട്ടുകാര്‍ക്കും

നൂറിലധികം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം. കൂടാതെ വിവധ തരത്തിലുള്ള മൃഗങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്. കാടിനുള്ളിലൂടെ സഞ്ചരിച്ച് പക്ഷി നിരീക്ഷണം നടത്താന്‍ പറ്റിയ ഇടമാണിത്. അക്രമണകാരികളല്ലാത്ത മൃഗങ്ങളാണ് ഇവിടെയുള്ളത്.

PC: Vimal Kumar V

ഇന്ദൂചൂഡന്റെ ഓര്‍മ്മയ്ക്കായി

ഇന്ദൂചൂഡന്റെ ഓര്‍മ്മയ്ക്കായി

ഇന്ത്യയിലെ അറിയപ്പെട്ടിരുന്ന പക്ഷി നിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠന്റെ ഓര്‍മ്മയാണ് ഈ മയില്‍ സംരക്ഷണ കേന്ദ്രം. ഇന്ദുചൂഡന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെ.കെ. നീലകണ്ഠന്‍ മെമ്മോറിയല്‍ മയില്‍ സാങ്ച്വറി എന്നാണിതിന്റെ പേര്.

PC: Superborsuk

മയിലുകളെ സംരക്ഷിക്കാനൊരിടം

മയിലുകളെ സംരക്ഷിക്കാനൊരിടം

മയിലുകളെ സ്വാഭാവീകമായി കാണപ്പെടുന്ന ഒരിടമായിരുന്നു ചൂലനൂര്‍. നെല്‍പ്പാടങ്ങള്‍ ധാരാളമായുള്ള ഇവിടെ മയിലുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണിവിടം സംരക്ഷണ കേന്ദ്രമായത്.

PC: Mathias Appel

ശലഭ ഉദ്യാനം

ശലഭ ഉദ്യാനം

മയിലുകള്‍ മാത്രമല്ല ഇവിടുത്തെ പ്രത്യേകത. പാറിപ്പറന്ന് തേന്‍ നുകരുന്ന പൂമ്പാറ്റകള്‍ ഇവിടുത്തെ ഭംഗിയുള്ള കാഴ്ചയാണ്. മഴക്കാലം കഴിഞ്ഞയുടന്‍ ഇവിടെ സന്ദര്‍ശിച്ചാല്‍ ധാരാളം ചിത്രശലഭങ്ങളെ കാണാന്‍ സാധിക്കും. ഇവയ്ക്കുവേണ്ടി ധാരാളം പൂച്ചെടികല്‍ ഇവിടെ വളര്‍ത്തുന്നുണ്ട്.

PC: neiljs

നക്ഷത്രവനവും ഔഷധത്തോട്ടവും

നക്ഷത്രവനവും ഔഷധത്തോട്ടവും

ജന്‍മ നക്ഷത്രപ്രകാരമുള്ള വൃക്ഷങ്ങള്‍ നിറഞ്ഞ നക്ഷത്രവനവും അപൂര്‍വ്വങ്ങളായ സസ്യങ്ങളുള്ള ഔഷധത്തോട്ടവും ഇവിടുത്തെ പ്രത്യേകതയാണ്. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ നൂറോളം സസ്യങ്ങള്‍ ഇവിടെയുണ്ട്.

ഹെറിറ്റേജ് വാലി

ഹെറിറ്റേജ് വാലി

നവഗ്രഹ വൃക്ഷങ്ങളും രാശിവൃക്ഷങ്ങളും ഇവിടെ പരിപാലിക്കുന്നുണ്ട്. സംസ്‌കൃതിയുടെ താഴ്‌വര എന്നാണിവിടം അറിയപ്പെടുന്നത്.

PC:Vimal Kumar V

കുഞ്ചന്‍ ശാന്തി വനം

കുഞ്ചന്‍ ശാന്തി വനം

മയില്‍ സങ്കേതത്തിലെ ഇരുന്നൂറ് ഏക്കര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ സ്മരണയ്ക്കായി കുഞ്ചന്‍ശാന്തിവനം അളവാ കുഞ്ചന്‍ സ്മൃതിവനം എന്ന പേരില്‍ സംരക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്‍മ സ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം ഇവിടെ അടുത്താണ്.

PC:Arkarjun1

 സന്ദര്‍ശനം ഉച്ചയ്ക്കു ശേഷം

സന്ദര്‍ശനം ഉച്ചയ്ക്കു ശേഷം

മയിലുകളെ കാണാന്‍ താല്പര്യമുണ്ടെങ്കില്‍ ഉച്ചയ്ക്കു ശേഷം എത്തുന്നതാണ് നല്ലത്. ഈ സമയത്താണ് മയിലുകളെ കാണാന്‍ സാധ്യത കൂടുതല്‍.

PC: Matt

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം

ട്രക്കിങ്, പ്രകൃതി പഠനം മുതലായ കാര്യങ്ങള്‍ സങ്കേതം നേരിട്ടു നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കും മൂന്നു ദിവസത്തെ സൗജന്യ ക്യാമ്പാണ് ഒരുക്കിയിരിക്കുന്നത്. ഡോര്‍മിറ്ററി സൗകര്യമുണ്ട്.
ട്രക്കിങ്ങിനായി വരുന്നവര്‍ തലേന്നു തന്നെ വരേണ്ടിവരും. രാവിലെ ആറു മണിക്കാണ് ട്രക്കിങ് ആരംഭിക്കുന്നത്. ഫോണ്‍. 04922 206054.

PC:Arkarjun1

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാടു ജില്ലയിലും തൃശൂര്‍ ജില്ലയിലുമായി കിടക്കുന്ന ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് നേരിട്ടുള്ള ബസുകള്‍ കുറവാണ്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 30 കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X