Search
  • Follow NativePlanet
Share
» »മല‌മ്പുഴ യാത്രയി‌ല്‍ ഒഴിവാക്കാനാവാത്ത 30 കാഴ്ചകള്‍

മല‌മ്പുഴ യാത്രയി‌ല്‍ ഒഴിവാക്കാനാവാത്ത 30 കാഴ്ചകള്‍

By Maneesh

കേരളത്തിലെ തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയേക്കുറിച്ച് കേട്ടിട്ടില്ലാത്ത ആരും തന്നെയുണ്ടാകില്ലാ. സ്കൂള്‍ കോളേജ് കാല‌ത്തെ പ്രശസ്തമായ പിക്നിക്ക് കേന്ദ്രം കൂടിയായിരുന്നു മലമ്പുഴ. അതിനാല്‍ തന്നെ മലമ്പുഴ സന്ദര്‍ശിച്ചവരാണ് കൂടുതലും.

പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മലമ്പുഴയിലേക്ക് യാത്ര ചെയ്യുമ്പോള്‍. മലമ്പുഴയിലേയും പരിസരത്തേയും മാത്രമല്ലാ. പാലക്കാട് ജില്ലയിലെ തന്നെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.

5000 രൂപ വരെ ‌ലാഭം നേടിത്തരുന്ന CLEARTRIP കൂപ്പണുകള്‍ സ്വന്തമാക്കാം

മലമ്പുഴയിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍. മലമ്പുഴയ്ക്ക് സമീപ‌ത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒന്ന് പരിചയപ്പെടുന്നത് നല്ലതാണ്. മലമ്പുഴയിലേയും പരിസര പ്രദേശത്തേയും 30 കാഴ്ചകള്‍ നമുക്ക് കാണാം.

01. മല‌മ്പുഴ ഡാം

01. മല‌മ്പുഴ ഡാം

പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഇവിടെയെത്താന്‍. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതുതന്നെയാണ്. വിശദമായി വായിക്കാം

Photo Courtesy: Dilshad Roshan

02. മ‌ലമ്പുഴ ഗാര്‍ഡന്‍

02. മ‌ലമ്പുഴ ഗാര്‍ഡന്‍

കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം. വിശദമായി വായിക്കാം

Photo Courtesy: Zuhairali
03. റോപ്പ് വേ

03. റോപ്പ് വേ

മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ റോപ് വേ കാര്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ് വേയാണിത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ് ഇതിലുള്ള യാത്ര. വിശദമായി വായിക്കാം

Photo Courtesy: കാക്കര
04. സ്നേക്ക് പാര്‍ക്ക്

04. സ്നേക്ക് പാര്‍ക്ക്

ഇഴജന്തുക്കളുടെ പുനരധിവാസ കേന്ദ്രമാണ് ഈ പര്‍ക്ക്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തുതന്നെയാണ് ഇത്. പലതരത്തില്‍പ്പെട്ട പാമ്പുകള്‍ ഇവിടെയുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji

05. ചില്‍ഡ്രന്‍സ് പാര്‍ക്ക്

05. ചില്‍ഡ്രന്‍സ് പാര്‍ക്ക്

മലമ്പുഴ ഗാര്‍ഡനില്‍ ആണ് ചില്‍ഡ്രന്‍സ് പാര്‍ക്കുള്ളത്. കുട്ടികള്‍ക്ക് രസിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് ഇവിടെ പ്രവേശനം.

Photo Courtesy: Ranjithsiji

06. അക്വേറിയം

06. അക്വേറിയം

മലമ്പുഴ ഉദ്യാനത്തില്‍ ആണ് കൂറ്റന്‍ മത്സ്യത്തിന്റെ മാ‌തൃകയിലുള്ള ഈ അക്വേറിയം സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 വരെയാണ് ഇവിടെ ‌പ്രവേശനം.

Photo Courtesy: Ranjithsiji

07. ജപ്പാനീസ് പാര്‍ക്ക്

07. ജപ്പാനീസ് പാര്‍ക്ക്

മലമ്പുഴ ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണമാണ് ജപ്പാനീസ് പാര്‍ക്ക്. ജപ്പാന്‍ ശൈലിയിലാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: Ranjithsiji

08. റോക്ക് ഗാര്‍ഡന്‍

08. റോക്ക് ഗാര്‍ഡന്‍

കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Zuhairali

09. മലമ്പുഴ യക്ഷി

09. മലമ്പുഴ യക്ഷി

കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Neon at ml.wikipedia
10. ത്രെഡ് ഗാര്‍ഡന്‍

10. ത്രെഡ് ഗാര്‍ഡന്‍

മലമ്പുഴയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണി ഈ ത്രെഡ് ഗാര്‍ഡന്‍. ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. മറ്റെല്ലാം പൂന്തോട്ടങ്ങളെയും പോലെ ഇവിടെയും പൂക്കളും ചെടികളുമെല്ലാമുണ്ട്. നൂലുകൊണ്ടുണ്ടാക്കിയതാണ് ഇവിടുത്തെ എല്ലാ കാഴ്ചകളുമെന്നതാണ് മറ്റ് പൂന്തോട്ടങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Zuhairali
11. ഫാന്റസി പാര്‍ക്ക്

11. ഫാന്റസി പാര്‍ക്ക്

മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്. 1998ല്‍ ഈ പാര്‍ക്കിന് കേരളത്തിലെ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റീസ് ടൂറിസം പ്രൊഡക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Asokants
12. സമീ‌പ സ്ഥലങ്ങള്‍

12. സമീ‌പ സ്ഥലങ്ങള്‍

മലമ്പുഴയിലേക്ക് യാത്ര ചെയ്യുന്നവര്‍‌ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ അടുത്ത സ്ലൈഡുകളില്‍ പരിചയപ്പെടാം
Photo Courtesy: കാക്കര

13. ധോണി വെള്ളച്ചാട്ടം

13. ധോണി വെള്ളച്ചാട്ടം

അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വിശദമായി വായിക്കാം

Photo Courtesy: Abhishek Jacob
14. മീന്‍വല്ലം വെള്ളച്ചാട്ടം

14. മീന്‍വല്ലം വെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമത്തിലാണ് മീന്‍വ‌‌ല്ലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാ‌ലക്കാട് നിന്ന് 22 കിലോമീറ്റര്‍ ദൂര‌മുണ്ട് ഇവിടേയ്ക്ക്.
Photo Courtesy: Zuhairali

15. ‌നെല്ലിയാമ്പതി

15. ‌നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലാണ് പ്രശസ്ത ഹില്‍സ്റ്റേഷനായ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. സാഹസികപ്രിയരുടെ ഇഷ്ട സ്ഥ‌ലമായ നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോട്ടേജുകള്‍ ലഭ്യമാണ്. വിശദമായി വായിക്കാം

Photo Courtesy: Zuhairali

16. മയിലാടുംപാറ

16. മയിലാടുംപാറ

മയിലാടുംപാറ മയിലുകള്‍ നൃത്തം ചെയ്യുന്ന പാറ എന്നാണ് മയിലാടുംപാറ എന്ന വാക്കിനര്‍ത്ഥം. പാലക്കാട് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മയിലാടും പാറയി‌ല്‍ എത്താം.

Photo Courtesy: keralatourism

17. സയലന്റ് വാലി

17. സയലന്റ് വാലി

സയലന്റ് വാലി ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളില്‍ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തില്‍ സയലന്റ് വാലിയില്‍ എത്താം ഇവിടെ നിന്ന് 30 കിലോമീറ്റര്‍ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം.
Photo Courtesy: PP Yoonus ([email protected])

18. കവ

18. കവ

മലമ്പുഴ ഉദ്യാനത്തില്‍ നിന്ന് അധികം ദൂരെയല്ലാതെയാണ് കവ എന്ന സു‌ന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്ന‌ത്.
Photo Courtesy: Joseph Lazer

19. ആനക്കല്‍

19. ആനക്കല്‍

മലമ്പുഴയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ആനക്കല്‍ സ്ഥിതി ചെയ്യുന്നത്.

20. തേന്‍കുറിശ്ശി

20. തേന്‍കുറിശ്ശി

വളരെ ചെറിയ എന്നാല്‍ മനോഹരമായ ഗ്രാമമാണ് തേന്‍കുറിശ്ശി. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെ എത്തിച്ചേരാം.

21. പാലക്കാട് കോട്ട

21. പാലക്കാട് കോട്ട

പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായിയ്യാണ് പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയും പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിശദമായി വായിക്കാം

Photo Courtesy: Me haridas

22. കാഞ്ഞിരപ്പുഴ

22. കാഞ്ഞിരപ്പുഴ

പാലക്കാട് പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് കാഞ്ഞിരപ്പുഴ. അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: കാക്കര
23. പറമ്പിക്കുളം

23. പറമ്പിക്കുളം

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. പാലക്കാട് നിന്ന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Prashanth dotcompals

24. കരുവാര വെള്ളച്ചാട്ടം

24. കരുവാര വെള്ളച്ചാട്ടം

പാലക്കാട്ടെ മുക്കാളിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്ററോളം നടന്നുവേണം ഇവിടെ എത്തിച്ചേരാന്‍. ഒന്നര കിലോമീറ്റര്‍ വനത്തിലൂടെയാണ് നടക്കേണ്ടത്.

Photo Courtesy: നിരക്ഷരൻ

25. കേശവന്‍ പാറ

25. കേശവന്‍ പാറ

പാലക്കാട്ടെ നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേ‌ശവന്‍പാറയില്‍ എത്തിച്ചേരാം. നെല്ലിയാമ്പതിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Baburajpm at ml.wikipedia

26. പോത്തുണ്ടി

26. പോത്തുണ്ടി

പാലക്കാട് നിന്ന് 40 കിലോമീറ്റര്‍ അകലെയായി നെന്മറയ്ക്ക് സമീപത്തായാണ് പോ‌ത്തുണ്ടി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇവിടെ സന്ദര്‍ശിക്കാം.
Photo Courtesy: LIC Habeeb at ml.wikipedia

27. സീതാര്‍കുണ്ട്

27. സീതാര്‍കുണ്ട്

നെല്ലിയാമ്പതിയിലെ ഒരു പ്രധാന വ്യൂ പോയന്റാണ് സീതാര്‍ കുണ്ട് വ്യൂ പോയിന്റ്. മലമ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത സ്ലൈഡില്‍.

Photo Courtesy: Baburajpm, മലയാളം Wikipedia-ല്‍ നിന്നും

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

മലമ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Photo Courtesy: Shanmugamp7

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

മലമ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Photo Courtesy: Ranjithsiji

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

മലമ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Photo Courtesy: Ranjithsiji

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X