Search
  • Follow NativePlanet
Share
» »മാള ഒരു സ്ഥലത്തിന്റെ പേരാണ്

മാള ഒരു സ്ഥലത്തിന്റെ പേരാണ്

By Maneesh

മാള എന്ന പേരിന് ഇത്ര പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത ആളാണ് അന്തരിച്ച സിനിമാ നടന്‍ മാള അരവിന്ദന്‍. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്ക് 14 കിലോമീറ്റര്‍ അകലെയായാണ് മാള സ്ഥിതി ചെയ്യുന്നത്. മാളയെ പ്രശസ്തനാക്കിയ മാള അരവിന്ദന്റെ ജന്മനാട് പക്ഷെ മാളയല്ല. എറണാകുളം ജില്ലയിലെ വളവുകോട്ടാണ് മാള അരവിന്ദന്റെ ജനനം. പിന്നീട് അഛന്റെ മരണ ശേഷം എറണാകുളത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മാളയിലേക്ക് താമസം മാറുകയായിരുന്നു. ആ സ്ഥലപ്പേരാണ് അരവിന്ദന്‍ എന്ന
സിനിമതാരം പ്രശസ്തമാക്കിയത്.

സൗജന്യമായി യാത്ര കൂപ്പണ്‍ നേടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാള എന്ന സ്ഥലത്തേക്കുറിച്ച്

ഹീബ്രുവാക്കായ മാല്‍ അഗ എന്ന വാക്കില്‍ നിന്നാണ് മാള എന്ന സ്ഥലപ്പേര് ഉണ്ടായതെന്നാണ് ഐതീഹ്യം. അഭയാര്‍ത്ഥികളുടെ അഭയകേന്ദ്രം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഒരു കാലത്ത് ജൂതന്മാര്‍ താമസിച്ചിരുന്ന സ്ഥലമാണ് മാള. അതിന്റെ അടയാളമായി മാളയിലെ ജൂത സിനഗോഗ് ഇപ്പോഴും നിലനില്‍ക്കുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാളയില്‍ എത്തിച്ചേരം. കൊടുങ്ങല്ലൂരിനും ചാലക്കുടിക്കും ഇടയിലായാണ് മാള സ്ഥിതി ചെയ്യുന്നത്.

ജൂതക്കല്ലറ

ജൂതക്കല്ലറ

മാളയിലെ പുരാതനമായ ജൂതക്കല്ലറകളില്‍ ഒന്ന്. ഒരു കാലത്ത് ജൂതന്മാരുടെ പ്രധാന സങ്കേതമായിരുന്നു മാള. ഇവിടുത്തെ സിനഗോഗും ജൂതസ്മാരകവും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്.

Photo Courtesy: Challiyan.

ചര്‍ച്ച്

ചര്‍ച്ച്

മാളയിലെ പ്രധാനപ്പെട്ട ആകര്‍ഷങ്ങളില്‍ ഒന്നായ ഈ പള്ളി 1840ല്‍ സ്ഥാപിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. വിശുദ്ധ സ്റ്റനിസ്ലാവോസിന്റെ നാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rameshng at ml.wikipedia

പാമ്പുമേക്കാട്ടുമന

പാമ്പുമേക്കാട്ടുമന

ചാലക്കുടിക്ക് 11 കിലോമീറ്റര്‍ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് ഈ മന. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ മന സ്ഥിതി
ചെയ്യുന്നത്. കൂടുതല്‍ വായിക്കാം

Photo Courtesy: Aruna at ml.wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊടുങ്ങല്ലൂരിനും ചാലക്കുടിക്കും ഇടയിലായാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശൂര്‍, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാളയിലേക്ക് നിരവധി ബസുകള്‍ ലഭ്യമാണ്.

Photo Courtesy: കാക്കര

കെ എസ് ആര്‍ ടി സി

കെ എസ് ആര്‍ ടി സി

മാളയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്
Photo Courtesy: കാക്കര

ജുമാ മസ്ജിദ്

ജുമാ മസ്ജിദ്

മാളയിലെ മുഹൈദീന്‍ ജുമമസ്ജിദ്

Photo Courtesy: കാക്കര

കരുണാകരന്റെ മണ്ഡലം

കരുണാകരന്റെ മണ്ഡലം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നിരവധി തവണ വിജയിച്ച മണ്ഡലമാണ് മാള. മാളയില്‍ അദ്ദേഹത്തിന് നിര്‍മ്മിച്ച
സ്മാരകമാണ് ലീഡര്‍ സ്‌ക്വയര്‍.

Photo Courtesy: കാക്കര

Read more about: kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X