Search
  • Follow NativePlanet
Share
» »മേചുക; അരുണാചലിലെ അറിയപ്പെടാത്ത താഴ്‌വര

മേചുക; അരുണാചലിലെ അറിയപ്പെടാത്ത താഴ്‌വര

By Maneesh

അരുണാചലില്‍ എത്തിച്ചേരുന്നവര്‍ കണ്ടറിയാന്‍ നിരവധി സ്ഥലങ്ങ‌ളും കാര്യങ്ങളുമുണ്ട് അതിലൊന്നാ‌ണ് മേ‌ചുക എന്ന സുന്ദരമായ താഴ്‌വര.

അരുണാചല്‍ പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അലോംഗില്‍ നിന്ന് 180 കിലോമീറ്റര്‍ അക‌ലെയായാണ് മേചുക സ്ഥിതി ചെയ്യുന്നത്. മേചുകയില്‍ നിന്ന് വെറും 29 കിലോമീറ്റര്‍ അകലെയാണ് ചൈന അതിര്‍ത്തി.

മേചുകയേക്കുറിച്ച് സ്ലൈഡുകളിലൂടെ വായിക്കാം

മേചുകയേക്കുറിച്ച്

മേചുകയേക്കുറിച്ച്

മെഞ്ചുഖ എന്നും മേചുക അറിയപ്പെടുന്നുണ്ട്. അരുണാചല്‍ പ്രദേ‌ശിലെ വെ‌സ്റ്റ് സിയാംഗ് ജില്ലയി‌ല്‍ സമുദ്രനിരപ്പില്‍ നിന്ന് 1,829 മീറ്റര്‍ ഉയരത്തിലായാണ് മേചുക സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Quentin Talon & Mario Geiger

എവിടെയാണ് മേചുക

എവിടെയാണ് മേചുക

അരുണാചല്‍ പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അലോംഗില്‍ നിന്ന് 180 കിലോമീറ്റര്‍ അക‌ലെയായാണ് മേചുക സ്ഥിതി ചെയ്യുന്നത്. മേചുകയില്‍ നിന്ന് വെറും 29 കിലോമീറ്റര്‍ അകലെയാണ് ചൈന അതിര്‍ത്തി.

Photo Courtesy: Quentin Talon & Mario Geiger

പേരിന് പിന്നില്‍

പേരിന് പിന്നില്‍

മേന്‍ - ചു - ഖ എന്ന വാക്കില്‍ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. ഔഷധഗുണമുള്ള മഞ്ഞു‌തുള്ളികള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
Photo Courtesy: Quentin Talon & Mario Geiger

‌തദ്ദേശിയര്‍

‌തദ്ദേശിയര്‍

മെംബ, രാമോ, ബോകാര്‍, ലിബോ തുടങ്ങിയ ഗോത്ര വര്‍ഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. ഇവരില്‍ മെംബ വര്‍ഗക്കാര്‍ക്കാണ് ഭൂരിപക്ഷം.
Photo Courtesy: Quentin Talon & Mario Geiger

വിശ്വാസം

വിശ്വാസം

ബുദ്ധിസം, ക്രിസ്തുമതം തുടങ്ങിയ മതവിശ്വാസികളോടൊപ്പം ഗോത്രമത വിശ്വാസികളും ഇവിടെയുണ്ട്. മെംബ, ആദി, ഹിന്ദി, ഇംഗ്ലീ‌ഷ് എന്നിവ‌യാണ് ഇവരുടെ ഭാഷ.
Photo Courtesy: Quentin Talon & Mario Geiger

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

അലോംഗില്‍ നിന്ന് മെചുകയിലേക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യമുണ്ട്. ഈ റോഡ് നിര്‍മ്മിച്ചിട്ട് അധിക കാലം ആയിട്ടില്ല. ലിലാബരി വിമാനത്താവളമാണ്‌ മെച്ചുകയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌.
Photo Courtesy: Quentin Talon & Mario Geiger

കാഴ്ചകള്‍

കാഴ്ചകള്‍

മെച്ചുകയിലെ സുന്ദരമായ താഴ്‌വരകളും പച്ചപ്പണിഞ്ഞ കാടും മെമ്പ ആദിവാസി വിഭാഗത്തിന്റെ ആവാസകേന്ദ്രമാണ്‌. പ്രകൃതി സൗന്ദര്യത്തിന്‌ പേരുകേട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകര്‍ഷണമാണ്‌ ഇവിടെ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരം.
Photo Courtesy: Quentin Talon & Mario Geiger

സാംറ്റെം യോങ്‌ചാ

സാംറ്റെം യോങ്‌ചാ

400 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരത്തിലെ പുസ്‌തകശാലയില്‍ അമൂല്യങ്ങളായ നിരവധി ബുദ്ധമത ഗ്രന്ഥങ്ങളും പുസ്‌തകങ്ങളും സൂക്ഷിച്ചിരിക്കുന്നു. എലോംഗിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിഹാരം സാംറ്റെം യോങ്‌ചാ എന്നാണ്‌ അറിയപ്പെടുന്നത്‌. ഏറ്റവും പഴയ ബുദ്ധവിഹാരങ്ങളില്‍ ഒന്നാണിത്‌.
Photo Courtesy: Quentin Talon & Mario Geiger

തടാകവും നദിയും

തടാകവും നദിയും

മനോഹരമായ മെച്ചുക തടാകം പ്രകൃതി സൗന്ദര്യത്തിന്റെ അനുപമമായ ഉദാഹരണമാണ്‌. മെച്ചുകയിലെ താഴ്‌വരകളിലൂടെ വെളളി അരഞ്ഞാണം പോലെ സിയോം നദി ഒഴുകുന്നു.
Photo Courtesy: Quentin Talon & Mario Geiger

Read more about: arunachal pradesh north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X