വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

സഞ്ചാരികളുടെ ഹൃദയം കവരുന്ന, രാജസ്ഥാനിലെ മരുപ്പച്ച

Written by:
Published: Friday, February 17, 2017, 11:18 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള്‍ നിറഞ്ഞ രാജസ്ഥാനില്‍ ആയതുകൊണ്ടാണ്. രജസ്ഥാന്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ മരുപ്പച്ചയാണ് രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷനും.

വേനല്‍ക്കാലമായാല്‍ രാജസ്ഥാന്‍ ചുട്ടുപഴുക്കും, അതുകൊണ്ട് തന്നെ വേനല്‍ക്കാലയാത്രയ്ക്ക് ആരും തന്നെ രാജസ്ഥാന്‍ തെരഞ്ഞെടുക്കാറില്ലാ. അഥവാ വേനല്‍ക്കാലത്ത് രാജസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് മൗണ്ട് അബു.

സുന്ദരമായ തടാകങ്ങളും പച്ചവിരിച്ച ചെറുചെറു കുന്നുകളും മൗണ്ട് അബുവില്‍ എത്തുന്ന സഞ്ചാരികളുടെ മനസിനെ കുളിരണിയിപ്പിക്കും. മൗണ്ട് അബുവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മനസിലാക്കാം

എവിടെയാണ് മൗണ്ട് അബു?

രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രമുഖ നഗരമായ ഉദയ്പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൗണ്ട് അബുവില്‍ എത്തി‌ച്ചേരാം.

Photo Courtesy: Selmer van Alten

 

മൗണ്ട് അബുവിന്റെ പ്രത്യേകതകള്‍

ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേ‌ന്ദ്രമായ മൗണ്ട് അബുവില്‍, പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. സുഖകരമായ കാലവസ്ഥയും പ്രകൃതിഭംഗിയും മൗണ്ട് അബുവിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നു.

Photo Courtesy: Antoine Gady

 

മിനി കശ്മീര്‍

മൗണ്ട് അബുവില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ മൗണ്ട് അബുവിനെ മിനി കാശ്മീര്‍ എന്ന ഒരു വിളിപ്പേരും നല്‍കിയിട്ടുണ്ട്.
Photo Courtesy: Tetyana Pryymak

 

 

പേരിന് പിന്നില്‍

നാഗ ദൈവമായ അര്‍ബുധയുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഒരിക്കല്‍ ശിവ വാഹനമായ നന്ദിയെ രക്ഷിക്കാന്‍ നാഗ ദൈവം ഇവിടെ എത്തിചേര്‍ന്നെന്നാണ് സങ്കല്‍പം. അതില്‍ പിന്നെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീടത്‌ അബു പര്‍വത് അഥവാ മൌണ്ട് അബുവായി മാറി.

Photo Courtesy: Andreas Kleemann

 

ചരിത്രം

കോളനിഭരണകാലത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാര്‍ ഇവിടത്തെ രജപുത്രരാജാവില്‍നിന്ന് സ്ഥലം പാട്ടത്തിനെടുത്തത്.
Photo Courtesy: Marc Hoffmann

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധം ദൃശ്യവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണിവിടം. നക്കി തടാകം, സണ്‍ സെറ്റ് പോയിന്റ്‌, ട്ടോട് റോക്ക്, കൊടുമുടികളുടെ ഭംഗി ആസ്വദിക്കാന്‍ ഗുരുശിഖര്‍ തുടങ്ങി കാഴ്ചകള്‍ അനവധിയാണ്. വിശദമായി

Photo Courtesy: Jeff Hart

 

 

ക്ഷേത്രങ്ങള്‍

ദില്‍വാര ജൈന ക്ഷേത്രങ്ങള്‍, ആധാര്‍ ദേവി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളുടെ നിര തീര്‍ത്ഥാടകരേയും വരവേല്‍ക്കുന്നു.

Photo Courtesy: BOMBMAN

 

നക്കി തടാകം

മൌണ്ട് അബുവിലെത്തിയാലുടനെ നിങ്ങളാദ്യം പോകുക നക്കി തടാകത്തിലെക്കയിരിക്കും. അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും ചുറ്റുമുള്ള പ്രകൃതിക്കും.ഇന്ത്യയിലെ ഒരേയൊരു മനുഷ്യനിര്‍മിത തടാകമാണിത്.
Photo Courtesy: Sanyam Bahga

സണ്‍സെറ്റ് പോയന്റ്

വൈകുന്നേരമായാല്‍ പിന്നെ മൗണ്ട് അബുവിലെത്തുന്ന സഞ്ചാരികള്‍ നേരെ സണ്‍സെറ്റ് പോയിന്ടിലേക്കാവും പോകുക. ചിത്രങ്ങളിലും മറ്റും സണ്‍സെറ്റ് കണ്ടു എത്ര മനോഹരം എന്ന് പറയുന്നവര്‍ക്ക് ആ മനോഹാരിത നേരിട്ട് കണ്ടു ആസ്വദിക്കാന്‍ നേരെ ഇങ്ങോട്ട് പോന്നാ മതി. വിശദമായി വായിക്കാം

Photo Courtesy: shri Kshetra

 

റോട്ട് റോക്ക്

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെ ആവേശം കൊള്ളിക്കാനായി നക്കി തടാകതിനരികെയുള്ള മറ്റൊരു വിനോദ കേന്ദ്രമാണിത്. ഒരു ആമയുടെ ആകൃതിലുള്ള ഒരു വലിയ പാറയുണ്ടിവിടെ. ഈ പേര് എങ്ങനെ കിട്ടിയെന്നു പിന്നെ പറയേണ്ട കാര്യമില്ലല്ലോ. വിശദമായി വായിക്കാം

Photo Courtesy: Kondephy

 

അചല്‍ഗര്‍ഹ് ഫോര്‍ട്ട്

ചരിത്ര കുതുകികളെ ആവേശം കൊള്ളിക്കുന്ന ഒന്നാണ് അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌. മൗണ്ട് അബുവില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് അചല്‍ഗര്‍ഹ് ഫോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്. പര്‍മാര വംശത്തിലെ രാജാക്കന്‍മാരാണ് ഈ കോട്ട ആദ്യമായി നിര്‍മ്മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Nagarjun Kandukuru

 

 

ദില്‍വാര ജൈന ക്ഷേത്രങ്ങള്‍

രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണിവ. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണിവിടെയുള്ളത്. വിശദമായി വായിക്കാം

Photo Courtesy: thisishowitshouldbe.blogspot.com

ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റി

മൌണ്ട് അബുവിലെ മറ്റൊരു പ്രധാന സ്ഥാപനമാണ്‌ ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റി. ലോക പ്രശസ്തമായ ബ്രഹ്മകുമാരിസ് വേള്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. വിശദമായി വായിക്കാം

Photo Courtesy: Bksimonb

മൗണ്ട് അബു വന്യ ജീവി സങ്കേതം

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മൌണ്ട് അബു സന്ദര്‍ശിക്കുന്ന ഒരാള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം .1960 ലാണ് ഇതൊരു വന്യ ജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. ആരവല്ലി പര്‍വതനിരയിലെ ഒരു പീഠഭൂമിയിലാണ് മൌണ്ട് അബു വന്യ ജീവി സങ്കേതത്തിന്റെ സ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: CorrectKnowledge

താമസിക്കാന്‍

മൗണ്ട് അബുവില്‍ താമസിക്കാന്‍ അനുയോജ്യമായ ഹോട്ടലുകള്‍ എതെന്നും അവയുടെ നിരക്കുകളും മനസിലാക്കാം

Photo Courtesy: gags9999

 

 

എങ്ങനെ എത്തിച്ചേരും

176 കിലോമീറ്റര്‍ അകലെയുള്ള ഉദയ്പ്പൂര്‍ ആണ് മൗണ്ട് അബുവിന് സമീപത്തുള്ള നഗരം. ഇവിടെയാണ് ഏറ്റവും അടുത്ത് വിമാനത്താവളമുള്ളത്. ഡല്‍ഹിയില്‍ നിന്ന് 742 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദ് (225 കി മീ), ജയ്പൂര്‍ (468 കി മീ) എന്നീ നഗരങ്ങളില്‍ നിന്നും മൗണ്ട് അബുവിലേ‌ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

Photo Courtesy: Babipal197414

 

English summary

Travel to Mount Abu; oasis of Rajasthan

Mount Abu, located in the Sirohi District of Rajasthan, is a famous hill station. Mount Abu is best place for Summer vacation tour. Many Budget Hotels are available in Mount Abu.
Please Wait while comments are loading...