Search
  • Follow NativePlanet
Share
» »മുതുമലയിലേക്ക് യാത്ര പോയിട്ടുണ്ടോ?

മുതുമലയിലേക്ക് യാത്ര പോയിട്ടുണ്ടോ?

By Maneesh

തമിഴ് നാട്ടിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ മുതുമല സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ കേരളം, കര്‍ണാടകം, എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്നാണ്. അതിനാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.
മുതുമല വന്യജീവി സങ്കേതത്തിനടുത്തായി തന്നെ സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് ഗുഡലൂര്‍.

ഹോട്ടലുകളും, ഫ്ലൈറ്റുകളും ബുക്ക് ചെയ്യൂ, 65% ലാഭം നേടൂ

ഉദകമണ്ഡലംമൈസൂര്‍ ഹൈവേയില്‍ ഏകദേശം 30 കിലോമീറ്റര്‍ അകലെയാണിത്. ഉദകമണ്ഡലം, മൈസൂര്‍ എന്നിവങ്ങളില്‍ നിന്നും ചുറ്റുമുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ മുതുമലയിലേക്ക് ധാരാളം ബസുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ മറ്റു സ്വകാര്യ വാഹനങ്ങളിലും യാത്രികര്‍ ഇവിടെ എത്തിച്ചേരുന്നു. യാത്രാമദ്ധ്യേ അപകടകരമായ ഒട്ടേറെ ഹെയര്‍ പിന്‍ വളവുകള്‍ ഉള്ളതിനാല്‍ ഒരല്പം ശ്രദ്ധിച്ചു വേണം വാഹനമോടിക്കാന്‍.

മുതുമലയുടെ കൂടുതല്‍ വിശേഷങ്ങളും കാഴ്ചകളും സ്ലൈഡുകളില്‍

01. മൂന്ന് സംസ്ഥാനങ്ങളുടെ സ്വന്തം

01. മൂന്ന് സംസ്ഥാനങ്ങളുടെ സ്വന്തം

കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന നീലഗിരി മലനിരകളിലാണ് മുതുമല സ്ഥിതി ചെയ്യുന്നത്. എങ്കിലും മുതുമല വന്യജീവി സങ്കേതം തമിഴ്‌നാടിന്റെ ഭാഗമാണ്.

Photo Courtesy: Harsha K R

02. സ്വാതന്ത്ര്യത്തിന് മുന്‍പേ

02. സ്വാതന്ത്ര്യത്തിന് മുന്‍പേ

സ്വാതന്ത്ര്യത്തിന് മുന്‍പെ 1940 ലാണ് വന്യജീവി സങ്കേതം ഇവിടെ സ്ഥാപിച്ചത്. വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യവര്‍ഗ്ഗങ്ങളുടെയും
ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.
Photo Courtesy: Vinoth Chandar

03. കാനന സവാരികള്‍

03. കാനന സവാരികള്‍

യാത്രികരുടെ സൗകര്യാര്‍ത്ഥം വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെ കാനന സവാരികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കടുവകള്‍ തിങ്ങി പാര്‍ക്കുന്ന കടുവ സങ്കേതവും ഇവിടെ യാത്രികര്‍ക്ക് സന്ദര്‍ശിക്കാം.
Photo Courtesy: benuski

04. ആനകളുടെ രാജ്യം

04. ആനകളുടെ രാജ്യം

ഏതാണ്ട് 700 ലധികം ആനകള്‍ സ്വര്യ വിഹാരം നടത്തുന്ന ഇടമാണിതെന്നത് ആരിലും കൗതുകമുളവാക്കുന്ന ഒരു
വസ്തുതയായിരിക്കും. ഇവ കൂടാതെ വംശനാശ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും

സംരക്ഷിത കേന്ദ്രം കൂടിയാണ് മുതുമല.
Photo Courtesy: Adtiya Banerjee

05. വ്യത്യസ്ത ഇനത്തിലുള്ള മുളകള്‍

05. വ്യത്യസ്ത ഇനത്തിലുള്ള മുളകള്‍

ബാംബുസ,ഡെണ്‍ഡ്രോകലാമസ് സ്ട്രിക്റ്റസ് എന്നിങ്ങനെ രണ്ടു വ്യത്യസ്തയിനം മുളകള്‍ ഇവിടെയായി കാണാന്‍ സാധിക്കും. ആന,മലമ്പോത്ത് തുടങ്ങിയവയ്ക്ക് ഇവ പ്രധാന ആഹാരമായി വര്‍ത്തിക്കുന്നു.
Photo Courtesy: Harsha K R

06. സുന്ദരമായ കാഴ്ചകള്‍

06. സുന്ദരമായ കാഴ്ചകള്‍

പൈകാര തടാകം, കല്ലാട്ടി വെള്ളച്ചാട്ടം, തെപ്പക്കാട് ആന സങ്കേതം,മോയര്‍ നദി എന്നിവ മുതുമലയാത്രയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്. യാത്രയില്‍ ഉടനീളം വന്യജീവികളെ കാണാന്‍ സാധിക്കും.
Photo Courtesy: muscicapa

07. കാലവസ്ഥയേക്കുറിച്ച്

07. കാലവസ്ഥയേക്കുറിച്ച്

വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാല്‍ വര്‍ഷത്തില്‍ ഏതുസമയത്തും ഇവിടെ സന്ദര്‍ശിക്കാം.
Photo Courtesy: Samuel Jacob

08. റോഡുകളെക്കുറിച്ച്

08. റോഡുകളെക്കുറിച്ച്

എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും റോഡു മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്താന്‍ സാധിക്കുകയും ചെയ്യും. മൈസൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം.
Photo Courtesy: Adtiya Banerjee

09. കുടുംബമായി പോകാന്‍ പറ്റിയ സ്ഥലം

09. കുടുംബമായി പോകാന്‍ പറ്റിയ സ്ഥലം

ഫാമിലിയുമായി ചേര്‍ന്നു വെക്കേഷന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും കൂട്ടുകാര്‍ക്കൊപ്പം ഒരു ഉല്ലാസ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഇതിലും നല്ലൊരു ചോയ്‌സ് വേറെ നോക്കാനില്ല.

Photo Courtesy: mdemon

10. അപൂര്‍വ കാഴ്ചകള്‍

10. അപൂര്‍വ കാഴ്ചകള്‍

പെരുപാമ്പിന്റെ വായിലായ ഒരു പുള്ളിമാന്‍. മുതുമലയില്‍ നിന്ന് ഒരു കാഴ്ച. മുതുമലയിലെ കൂടുതല്‍ കാഴ്ചകള്‍ അടുത്ത സ്ലൈഡുകളില്‍
Photo Courtesy: Rakesh Dogra

11. കാട്ടുപോത്തുകള്‍

11. കാട്ടുപോത്തുകള്‍

മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Srihari Kulkarni

12. മയിലുകള്‍

12. മയിലുകള്‍

മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Marcus Sherman

13. ആനകള്‍

13. ആനകള്‍

മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Taz

14. മഞ്ഞക്കിളി

14. മഞ്ഞക്കിളി

പശ്ചിമഘട്ട കാടുകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന മഞ്ഞക്കിളി. Golden Oriole എന്നാണ് ഇംഗ്ലീഷില്‍ ഇത് അറിയപ്പെടുന്നത്.
Photo Courtesy: Srihari Kulkarni

15. യൂറേഷ്യന്‍ മഞ്ഞക്കിളി

15. യൂറേഷ്യന്‍ മഞ്ഞക്കിളി

മഞ്ഞക്കിളികളിലെ മറ്റൊരു ഇനമായ യൂറേഷ്യന്‍ മഞ്ഞക്കിളി
Photo Courtesy: Srihari Kulkarni

16. ആല്‍ക്കിളി

16. ആല്‍ക്കിളി

കുഞ്ഞിന് തീറ്റകൊടുക്കുന്ന ഒരു ആല്‍ക്കിളി

Photo Courtesy: Srihari Kulkarni

17. കുരങ്ങന്മാര്‍

17. കുരങ്ങന്മാര്‍

വിവിധ തരത്തിലുള്ള കുരങ്ങന്മാരുടെ വിഹാര കേന്ദ്രം കൂടിയാണ് ഇത്.

Photo Courtesy: Marcus Sherman

18. പുള്ളിമാനുകള്‍

18. പുള്ളിമാനുകള്‍

മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Mahesh Balasubramanian

19. കൗതാരി

19. കൗതാരി

കോഴിയുടെ രൂപ സാദൃശ്യമുള്ള ഒരിനം പക്ഷി

Photo Courtesy: Srihari Kulkarni

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X