Search
  • Follow NativePlanet
Share
» »കൂര്‍ഗിന്റെ സ്വന്തം ദ്വീപ്; കാവേരിയിലെ നിസര്‍ഗധാമ

കൂര്‍ഗിന്റെ സ്വന്തം ദ്വീപ്; കാവേരിയിലെ നിസര്‍ഗധാമ

By Maneesh

കാവേരി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നതിനിടെ നിരവധി ദ്വീപുകളും തീര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ ഒരു ദ്വീപാണ് നിസര്‍ഗധാമ. കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയില്‍ കുശാല്‍ നഗറിന് സമീപത്തായാണ് നിസര്‍ഗധാമ സ്ഥിതി ചെയ്യുന്നത്. കര്‍ണാടക വനം വകുപ്പാണ് മുളംകാടുകള്‍ നിറഞ്ഞ ഈ ദ്വീപ് പരിപാലിക്കുന്നത്.

തൂക്കൂപാലത്തിലൂടെ പ്രകൃതിയിലേക്ക്

കാവേരി നദിയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് ഒരു തൂക്കുപാലത്തിലൂടെയാണ് എത്തിച്ചേരേണ്ടത്. തൂക്കുപാലത്തിലൂടെയുള്ള ഈ യാത്ര തന്നെ അവിസ്മരണീയമായ ഒന്നാണ്. 90 മീറ്റർ നീളമുണ്ട് ഈ തൂക്കുപാലത്തിന്. തുക്കുപാലം കടന്ന് അക്കരെയെത്തിയാൽ 35 ഏക്കറിലായി പടർന്ന് കിടക്കുന്ന സുന്ദരമായ നിസർഗധാമ ആയി. മുളങ്കാടുകൾ കൂടാതെ മറ്റു പലയിനം വൃക്ഷലതാതികളും ഇവിടെ വളരുന്നുണ്ട്.

എത്തിച്ചേരാൻ

കുശാൽ നഗറാണ് നിസർഗധാമിന് അടുത്തുള്ള പ്രധാനനഗരം. കുശാൽ നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് നിസർഗധാമം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ഇരിട്ട് വീരാജ് പേട്ട വഴിയും, മാനന്തവാടിയിൽ നിന്ന് കുട്ട വഴിയും മടിക്കേരിയിൽ എത്തിച്ചേരാം. മടിക്കേരിയിൽ നിന്ന് 38 കിലോമീറ്റർ യാത്ര ചെയ്താൽ നിസർഗാധാമിലെത്താം. മൈസൂരിൽ നിന്ന് കുശാൽ നഗർ വഴി എളുപ്പത്തിൽ നിസർഗധാമിൽ എത്തിച്ചേരാം.

രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് ഇവിടെ പ്രവേശന സമയം. വളരെ ചെറിയ പ്രവേശന ഫീസ് നിസർഗധാമയിൽ പ്രവേശിക്കുന്ന സഞ്ചാരികൾ അടയ്ക്കണം.

നിസർഗധാമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചിത്രങ്ങളിലൂടെ മനസിലാക്കാം

നിസർഗധാമിലേക്ക്

നിസർഗധാമിലേക്ക്

നിസർഗധാമിലേക്ക് പ്രവേശിക്കുന്ന തൂക്കുപാലത്തിന് മുന്നിലെ കവാടം

Photo Courtesy: Tinucherian

തൂക്കുപാലം

തൂക്കുപാലം

നിസർഗധാമിലേക്കുള്ള തൂക്കുപാലം. 90 മീറ്റർ ആണ് ഈ പാലത്തിന്റെ നീളം

Photo Courtesy: Rameshng

പഴയപാലം

പഴയപാലം

നിസർഗധാമയിലേക്കുള്ള പഴയ പാലം

Photo Courtesy: Tinucherian

കാവേരി നദി

കാവേരി നദി

നിസർഗധാമിന് ചുറ്റുമായി ഒഴുകുന്ന കാവേരി നദി

Photo Courtesy: Tinucherian

കാവേരിയമ്മ

കാവേരിയമ്മ

നിസർഗധാമയിൽ കയറി ചെല്ലുന്ന ഇടം. കാവേരി നദിയെ കർണാടകയിൽ ഉള്ളവർ ദേവിയായാണ് കരുതുന്നത്. കാവേരി ദേവിയുടെ പ്രതിഷ്ടയാണ് ഇത്.

Photo Courtesy: Akarsh Simha

മുളങ്കാടുകൾക്ക് ഇടയിലൂടെ

മുളങ്കാടുകൾക്ക് ഇടയിലൂടെ

നിസർഗധാമ ദ്വീപിനുള്ളിൽ മുളങ്കാടുകൾക്ക് നടുവിലൂടെ നീളുന്ന വഴി

Photo Courtesy: Sajith T S

കുരങ്ങുകൾ

കുരങ്ങുകൾ

നിസർഗധാമിൽ എവിടെയും കാണാൻ കഴിയുന്ന കുരങ്ങുകൾ

Photo Courtesy: Sajith T S

ഏറുമാടം

ഏറുമാടം

നിസർഗധാമിലെ കാഴ്ചകൾ കാണാൻ ഒരുക്കിയിരിക്കുന്ന ഏറുമാടങ്ങളിൽ ഒന്ന്
Photo Courtesy: Akarsh Simha

മുളങ്കാടുകൾ

മുളങ്കാടുകൾ

നിസർഗധാമയിലെ മുളങ്കാടുകൾ

Photo Courtesy: Akarsh Simha

ബോട്ടിംഗ്

ബോട്ടിംഗ്

നിസർഗധാമയിൽ കാവേരി നദിയിലൂടെ ബോട്ടിംഗിനും സൗകര്യമുണ്ട്.

Photo Courtesy: Avinash Raj

ഡീർ പാർക്ക്

ഡീർ പാർക്ക്

ഡീർ പാർക്കാണ് നിസർഗധാമിലെ മറ്റൊരു ആകർഷണം
Photo Courtesy: Sajith T S

ആന സവാരി

ആന സവാരി

നിസർഗധാമിലെ ആനസവാരി

Photo Courtesy: Tinucherian

മുയലുകൾ

മുയലുകൾ

നിസർഗധാമിലെ വളർത്തുമുയലുകൾ

Photo Courtesy: Tinucherian

കാക്ക

കാക്ക

നിസർഗധാമിൽ നിന്ന് പകർത്തിയ ഒരു ചിത്രം

Photo Courtesy: Rameshng

മ്ലാവ്

മ്ലാവ്

നിസർഗധാം ഡീർ പാർക്കിലെ ഒരു കേഴമാൻ
Photo Courtesy: Tinucherian

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X