Search
  • Follow NativePlanet
Share
» »ഭാര്യയോടൊപ്പം സാഹസികനാകാന്‍ 5 സ്ഥലങ്ങള്‍

ഭാര്യയോടൊപ്പം സാഹസികനാകാന്‍ 5 സ്ഥലങ്ങള്‍

By Maneesh

യാത്രകള്‍ ദാമ്പത്യ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കുന്നതിനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നതിനും സഹായകരമാണ്. ഇത് അറിഞ്ഞ് നിങ്ങള്‍ പങ്കാളിയൊടൊപ്പം നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാല്‍ ഇപ്രാവിശ്യം പങ്കാളിയോടൊപ്പം ഒരു സാഹസിക യാത്ര നടത്തിയാലോ?

ഇന്ത്യയിൽ സാഹസിക യാത്ര നടത്താൻ പറ്റിയ നിരവധി സ്ഥലങ്ങളാണ് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ വനങ്ങളിലൂടെ ജംഗിൾ സഫാരി നടത്താം. മരുഭൂമിയിലെ മണലാരണ്യത്തിലൂടെ അലഞ്ഞ് നടക്കാം അതുമല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോടൊപ്പം മഞ്ഞുമലകളിലൂടെ സ്കീയിംഗ് നടത്താം. ഇത്തരത്തിൽ ഭാര്യയോടൊപ്പം സാഹസിക യാത്ര നടത്താവുന്ന 5 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

രണ്‍തമ്പോര്‍ ദേശീയ പാര്‍ക്ക്

ഭാര്യയോടൊപ്പം വനത്തിലൂടെ ഒരു ജംഗിൾ സഫാരി നടത്താൻ ആഗ്രഹിക്കുന്നവർ നേരെ രൺതബോർ ദേശീയ പാർക്കിലേക്ക് പൊയ്ക്കൊളു.392 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ഇവിടുത്തെ ടൈഗര്‍ പ്രൊജക്ട്, ഇന്ത്യയിലെ തന്നെ ഏറ്റവും വലുതാണെന്നാണ് പറയപ്പെടുന്നത്. ഫോറസ്റ്റ് അധികൃതര്‍ നിർമ്മിച്ച റോഡുകളിലൂടെ സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ചുറ്റിസഞ്ചരിക്കാന്‍ കഴിയും. അവരുടെ സഹായത്തോടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നടത്താനുമാകും. രൺ തബോറിനെക്കുറിച്ച് വായിക്കാം

കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Koshy Koshy

ഓലി

ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഓലി. ഭാര്യയോടൊപ്പം സാഹസികയാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് ഓലി. മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ്‌ ഓലിയിലെ കാഴ്‌ചകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നത്‌. ഓലിയിലെ സ്‌കീയിങ്‌ കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. ഓലിയിലെ മഞ്ഞ്‌ വീണ മലഞ്ചെരുവുകള്‍ സ്‌കീയിങിനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനുള്ള അവസരമാണ്‌ നല്‍കുന്നത്‌. ലോകത്തിലെ ഏറ്റവും നല്ല സ്‌കീയിങ്‌ സൈറ്റുകളില്‍ ഒന്നായാണ്‌ ഓലിയെ കണക്കാക്കുന്നത്‌. ഓലിയേക്കുറിച്ച് കൂടുതൽ വായിക്കാം

ഉത്തരാഖണ്ഡ് ചിത്രങ്ങൾ കാണാം

Photo Courtesy: Anuj Kumar Garg

ഋഷികേശ്

പൊതുവെ പുണ്യ ഭൂമിയായി അറിയപ്പെടുന്ന ഋഷികേശിൽ തീര്‍ത്ഥാടകര്‍ക്കുമാത്രമല്ല, സാഹസികരായ യാത്രക്കാര്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട്. മലനിരകള്‍ക്കിടയിലെ ഈ നഗരത്തില്‍ ട്രക്കിംഗിനും മലകയറ്റത്തിനുമായി നിരവധി യാത്രികര്‍ എത്തിച്ചേരുന്നു. ഗംഗാ നദിയിലെ റിവർ റാഫ്റ്റിംഗ് ആണ് ത്രില്ലടിപ്പിക്കുന്ന മറ്റൊന്ന്. നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയോടൊപ്പം റിവർ റാഫ്റ്റിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ സ്ഥലം ഋഷികേശ് തന്നെ. ഋഷികേശിനേക്കുറിച്ച് കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ
Photo Courtesy: Cordavida

ജയ്സാൽമീർ

ജയ്സാല്‍മീര്‍ ആരേയും വശീകരിക്കുന്ന സുന്ദരിയേപ്പോലേയാണ് ജയ്‍സാല്‍മീറിലെ മണലാരണ്യം പരന്ന് കിടക്കുന്നത്. അതിന്‍റെ വിരിമാറിലൂടെ ആനന്ദിക്കാന്‍ ക്യാമല്‍ സഫാരിയേക്കാള്‍ മികച്ച എന്തെങ്കിലും വിനോദം നിങ്ങള്‍ക്ക് കണ്ടെത്താന്‍ ആകില്ല. ഭാര്യയോടൊപ്പം ഒരു ക്യാമൽ സഫാരി ആഗ്രഹിക്കുന്നുവെങ്കിൽ ജയ്സാൽമീറിൽ പോകാൻ മടിക്കേണ്ടതില്ല. ട്രാവല്‍ ഏജന്‍റുമാര്‍ ഒരുക്കുന്ന ക്യാമല്‍ സഫാരിക്ക് പുറമേ, ഒന്നോ രണ്ടോ ഒട്ടകങ്ങള്‍ സ്വന്തമായുള്ളവരും ഇവിടെ ക്യാമല്‍ സഫാരി നടത്തുന്നുണ്ട്. ക്യാമൽ സഫാരിയെക്കുറിച്ച് വായിക്കാം

കൂടുതൽ ചിത്രങ്ങൾ
Photo Courtesy: Meharban Singh Hundal

കൂർഗ്

ഭാര്യയോടൊപ്പം കൂർഗിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരു സാഹസിക യാത്ര ചെയ്തിട്ടില്ലെങ്കിൽ അത് വലിയ നഷ്ടമായിരിക്കും. സാഹസികയാത്രികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണിത്, കാരണം മറ്റൊന്നുമല്ല, കയറിത്തീര്‍ക്കാന്‍ മലകളിങ്ങനെ നിരന്നുകിടക്കുകയാണ്. ട്രക്കിങ് അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ ഇവിടെ ആസ്വദിക്കാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം. കാവേരി നദിയിലൂടെയുള്ള റിവർ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്. കൂർഗിനേക്കുറിച്ച് വായിക്കാം

ഭാര്യയോടൊപ്പം സാഹസികനാകാന്‍ 5 സ്ഥലങ്ങള്‍

കൂടുതൽ ചിത്രങ്ങൾ

Photo Courtesy: Philip Larson

ഭാര്യയോടൊപ്പം സാഹസിക യാത്ര നടത്താൻ പറ്റിയ മറ്റു സ്ഥലങ്ങൾ നിർദ്ദേശിക്കാൻ താഴത്തെ കമന്റ് ബോക്സ് ഉപയോഗിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X