വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കണ്ണൂ‌രിന്റെ തീരങ്ങളിലെ ബീച്ചുകളും പാർക്കുകളും

Written by:
Published: Monday, April 17, 2017, 12:23 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കണ്ണൂരിലെ ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ പയ്യാമ്പലം ബീച്ചാണ് മനസിൽ ആദ്യം എത്തുക. യാത്രകളിൽ എന്തെങ്കിലും പുതുമ ആഗ്രഹിക്കുന്നവർക്ക് പയ്യാമ്പലത്തേക്ക് ഒരു യാത്ര പോകാം. പുതുമയുള്ള ഒരു യാത്ര. തലശ്ശേരി കട‌ൽപ്പാലം മുതൽ പയ്യാമ്പലം ബീച്ച് വരെ കണ്ണൂരിലെ തീരപ്രദേശത്തുകൂടെ പുതുമകൾ തേടി നമുക്ക് ഒരു യാത്ര പോയാലോ?

വളരെ അടുത്ത് കിടക്കുന്ന നഗരങ്ങളാണ് തലശ്ശേരിയും കണ്ണൂരും ഈ നഗരങ്ങൾക്കിടയിൽ നിരവധി ബീച്ചുകളുണ്ട്. ഇവയിൽ പയ്യാമ്പലം ബീച്ചും മുഴപ്പിലങ്ങാട് ബീച്ചുമാണ് പ്രശസ്തമായത്. ഈ യാത്രയിൽ അധികം അറിയപ്പെടാത്ത ബീച്ചുകളും നമുക്ക് കണ്ടുപിടിക്കാം.

ഉറുമ്പാണ് ദൈവം, ഉറുമ്പ‌ച്ചനാണ് അഭയം! കണ്ണൂരിലെ ഉറുമ്പച്ചൻ കോട്ടം എന്ന ഉറുമ്പ് ക്ഷേത്രം

കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

മുഴപ്പിലങ്ങാട് ബീച്ചി‌നേക്കുറിച്ച് ചില കാര്യങ്ങള്‍

തലശ്ശേരി കടൽപ്പാലം

തട്ടത്തിൻമറയത്തെ ആദ്യത്തെ സീൻ‌ ഓർമ്മയില്ലേ, കടലിലേക്ക് നീണ്ടു നിൽക്കുന്ന സുന്ദരമായ കടൽപ്പാലം. കണ്ണൂരിന്റെ കടലോരത്തെ അറിഞ്ഞ് കൊണ്ടുള്ള യാത്ര ഈ കടൽപ്പാലത്തിൽ നിന്ന് തുടങ്ങാം.
Photo Courtesy: ജസ്റ്റിൻ

കോളനി സ്മാരകം

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1910 നിർമ്മിച്ചതാണ് ഈ പാലം. തലശ്ശേരിനഗരത്തിന് തൊട്ടടുത്ത് തന്നെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shagil Kannur

ഓവർബറീസ് ഫോളി

തലശ്ശേരിയിലെ കടലോരത്ത് ചേർന്നുള്ള ഒരു വിശ്രമ കേന്ദ്രമാണ് ഓവർബറീസ് ഫോളി. നിർമ്മാണത്തിൽ ഉണ്ടായ പാകപ്പിഴകളെത്തുടർന്ന് നിർമ്മാണം പൂർത്തിയാകാത്ത ഒരു വിശ്രമകേന്ദ്രമാണ് ഇത്.
Photo Courtesy: Shijaz at English Wikipedia

ഓവർബറിയുടെ മണ്ടത്തരം

ഇ എൻ ഓവർബറി എന്ന ബ്രിട്ടീഷുകാരൻ 1879ൽ ആണ് ഇവിടെ വിശ്രമ കേന്ദ്രം നിർമ്മിക്കാൻ ശ്രമിച്ചത്. എന്നാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഓവർബറിയുടെ മണ്ടത്തരം എന്ന അർത്ഥത്തിലാണ് ഇതിന് ഓവർബറീസ് ഫോളി എന്ന പേര് ലഭിച്ചത്.
Photo Courtesy: Akhil chandran

എത്തിച്ചേരാൻ

തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ ജില്ലാകോടതിക്ക് സമീപത്തായാണ് ഈ സ്ഥലം. തലശ്ശേരി കോടതിയും മുനിസിപ്പല്‍ സ്റ്റേഡിയവുമാണ് ഓവര്‍ബറീസ് ഫോളിക്കരികിലെ രണ്ട് കാഴ്ചകള്‍.
Photo Courtesy: Shijaz Abdulla at shijaz.com

ധർമ്മടം തുരുത്ത്

ഓവർബറീസ് ഫോളിയിൽ നിന്നാൽ കാണാവുന്ന തുരുത്താണ് ധർമ്മടം തുരുത്ത്. തലശ്ശേരിയിൽ നിന്ന് കണ്ണൂരേക്കുള്ള യാത്രയിൽ എട്ട് കിലോമീറ്റർ പിന്നിട്ടാൽ ധർമ്മടത്ത് എത്താം. ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേലിയിറക്ക സമയത്ത് ആളുകൾ കടലിലൂടെ ധർമ്മടം തുരുത്തിലേക്ക് നടന്നു പോകാറുണ്ട്.
Photo Courtesy: ShajiA

മുഴപ്പിലങ്ങാട് ബീച്ച്

ധർമ്മടത്തിന് അടുത്ത് തന്നെയാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രത്യേകത. ബീച്ചിന്റെ വടക്ക് ഭാഗത്തായുള്ള പാറക്കെട്ടുകളാണ് ചിത്ര‌ത്തിൽ.
Photo Courtesy: Shagil Kannur

ഡ്രൈവിങ്

നാലു കിലോമീറ്റർ നീളമുള്ള ഈ ബീച്ചിലൂടെ വാഹനം ഓടിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഇവിടെ നിന്ന് നോക്കിയാലും ധർമ്മടം തുരുത്ത് കാണാനാകും. ഇവിടെ നിന്ന് 15 കിലോമീറ്റർ ആണ് കണ്ണൂരിലേക്കുള്ള ദൂരം.
Photo Courtesy: Neon at Malayalam Wikipedia

കീഴുന്ന ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇരട്ട ബീച്ചുകളാണ് ഏഴരബീച്ചും കീഴുന്ന ബീച്ചും. മുഴപ്പിലങ്ങാട് നിന്ന് എടക്കാട് ബീച്ച് റോഡിലൂടെ മുന്നോട്ട് പോയാൽ ഈ ബീച്ചിൽ എത്താം. ദേശീയ പാത പതിനേഴിലൂടെ യാത്ര ചെയ്യുന്നവർക്ക് നടാലിൽ നിന്ന് തിരിഞ്ഞ് ഇവിടേക്ക് എത്തിച്ചേരാം.
Photo Courtesy: Ks.mini

തോട്ടട ബീച്ച്

കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കടൽതീരമാണ് തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. കണ്ണൂർ - തലശ്ശേരി റോഡിൽ ദേശീയ പാത 17ൽ ആണ് തോട്ടട സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arjunmangol

 

 

പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ( ഏകദേശം 2 കിലോമീറ്റര്‍) സ്ഥിതിചെയ്യുന്ന ഈ ബീച്ച് വിനോദ സഞ്ചാരികള്‍ക്ക് ഒരു പറുദീസയായിരിക്കും. പ്രണയിതാക്കള്‍ക്ക് ഒരുമിച്ചിരുന്ന് ഐസ്ക്രീം നുണയാനുള്ള പാര്‍ക്കുമുതല്‍, സാഹസികരായ സഞ്ചാര പ്രിയര്‍ക്കുള്ള പാരാസെയിലിംഗ് വരെ പയ്യാമ്പലത്ത് ഒരുക്കിയിരിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പിന്നെ എന്തിന്‌ മറ്റൊരു ബീച്ച് പരതിപോകണം.

Photo Courtesy: MANOJTV at English Wikipedia

 

 

മാപ്പ്

നമ്മുടെ യാത്രയുടെ മാപ്പ് കാണാം. ക്ലിക്ക് ചെയ്യുക

English summary

A Travel Through Coastal Areas of Kannur

Kannur, the coastal town in the northern Malabar area is bounded by a wealth of natural beauty.
Please Wait while comments are loading...