Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ - ഷിമോഗ - ജോഗ്ഫാള്‍

ബാംഗ്ലൂര്‍ - ഷിമോഗ - ജോഗ്ഫാള്‍

By Maneesh

നിരവധി സിനിമകളിലൂടെ പ്രശസ്തമായ കര്‍ണാടകയിലെ ജോഗ്ഫാള്‍സ് കാണാന്‍ ബാംഗ്ലൂരില്‍ നിന്ന് ഷിമോഗ വഴി ഒരു യാത്ര ചെയ്താലോ. ജോഗ് ഫാള്‍സ് കണ്ടതിന് ശേഷം ഹൊന്നാവരയും കുംതയും കടന്ന് ഗോകര്‍ണയിലേക്ക് യാത്ര പോകാം. ബാംഗ്ലൂരില്‍ നിന്ന് 403 കിലോമീറ്റര്‍ ഉണ്ട് ജോഗ്ഫാളിലേക്ക്. ബാംഗ്ലൂരില്‍ നിന്ന് ഷിമോഗയിലേക്കും അവിടെ നിന്ന് ജോഗ് ഫാള്‍സിലേക്കും രണ്ട് ദിവസമായി യാത്ര ചെയ്യുന്നതാണ് നല്ലത്.

ഒന്നാം ദിവസത്തെ യാത്ര

ബാംഗ്ലൂരിൽ നിന്ന് ഷിമോഗയിലേക്കാണ് ഒന്നാം ദിവസത്തെ യാത്ര പ്ലാൻ ചെയ്യേണ്ടത്. ബാംഗ്ലൂരിൽ നിന്ന് 302 കിലോമീറ്റർ ആണ് ഷിമോഗയിലേക്കുള്ളത്. രാവിലെ അഞ്ച് മണിക്ക് ബാംഗ്ലൂരി‌ൽ നിന്ന് യാത്ര പുറപ്പെട്ടാൽ 11 മണിയോടെ ഷിമോഗയിൽ എത്തിച്ചേരും. ഒന്ന് കറങ്ങിയടിക്കാനുള്ള കാഴ്ചകൾ ഷിമോഗയിൽ ഉണ്ട്. ഷിമോഗയിലെ മികച്ച ഒരു ഹോട്ടലിൽ താമസിക്കുകയുമാവാം. ഷിമോഗയിലെ ഹോട്ടലുകൾ ബുക്ക് ചെയ്യാം

രണ്ടാം ദിവസം ജോഗ് ഫാൾസ് കാണാം

ഷിമോഗയിൽ നിന്ന് ജോഗ് ഫാൾസിലേക്കുള്ള യാത്രയാണ് രണ്ടാം ദിവസം. ഷിമോഗയിൽ നിന്ന് 107 കിലോമീറ്റർ ആണ് ജോഗ് ഫാൾസിലേക്കുള്ള ദൂരം. രാവിലെ ആറുമണിയോടെ യാത്ര പുറപ്പെട്ടാൽ എട്ടുമണിയോടെ ജോഗ്ഫാൾസിൽ എത്തിച്ചേരാം. ഇനിയും യാത്ര പോകാം.

ജോഗ്ഫാൾസ് സന്ദർശിച്ചതിന് ശേഷം വേണമെങ്കിൽ ഹൊന്നാവര, കുംത, ഗോകർണ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം.

യാത്രയെക്കുറിച്ച് വിശദമായി

ഷിമോഗയിലേക്കുള്ള റൂട്ട്

ഷിമോഗയിലേക്കുള്ള റൂട്ട്

ബാംഗ്ലൂർ - തുംകൂർ - അരിസിക്കരെ - തരിക്കരെ - ഷിമോഗ. ഇങ്ങനെയാണ് ബാംഗ്ലൂരിൽ നിന്ന് ഷിമോഗയിലേക്കുള്ള റൂട്ട്. ബാംഗ്ലൂരിൽ നിന്ന് തുംകൂരിലേക്കാണ് ആദ്യം പോകേണ്ടത്.

തുംകൂറി‌ലേക്ക്

തുംകൂറി‌ലേക്ക്

ബാംഗ്ലൂരിൽ നിന്ന് തുംകൂർ റോഡിലൂടെ തുംകൂരിൽ എത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ബാംഗ്ലൂരിൽ നിന്ന് 75 കിലോമീറ്റർ അകലെയായാണ് തുംകൂർ സ്ഥിതി ചെയ്യുന്നത്.

Photo courtesy: Rsrikanth05

അരിസിക്കരെ

അരിസിക്കരെ

തുംകൂരിൽ നിന്ന് അരസിക്കരെയിലേക്കാണ് ഇനി യാത്ര. തുംകൂരിൽ നിന്ന് ദേശീയ പാത 206ൽ കയറി 100 കിലോമീറ്റർ യാത്ര ചെയ്താൽ അരസിക്കരയിൽ എത്തിച്ചേരാം. രണ്ട് മണിക്കൂർ യാത്ര ചെയ്താൽ തുംകൂരിൽ നിന്ന് അരസിക്കരെയിൽ എത്തിച്ചേരാം

Photo courtesy: Jean-Pierre Dalbéra

തരിക്കരെ

തരിക്കരെ

അരസിക്കരയിൽ നിന്ന് 68 കിലോമീറ്റർ യാത്ര ചെയ്താൽ തരിക്കരെയിൽ എത്തിച്ചേരം. ദേശീയപാത 206ലൂടെ ഏകദേശം ഒന്നേകാൽ മണിക്കൂർ യാത്ര ചെയ്താൽ മതിയാകും.

ഷിമോഗയി‌ലേക്ക്

ഷിമോഗയി‌ലേക്ക്

തരിക്കരയിൽ നിന്ന് 40 കിലോമീറ്റർ യാത്ര ചെയ്താ‌ൽ ഷിമോഗയി‌ൽ എത്തിച്ചേരാം. ഷിമോഗയിലെ കാഴ്ചകൾ കാണാം

Photo courtesy: Anandamatthur

ഷിമോഗയിൽ നിന്ന് ജോഗ് ഫാൾസിലേക്ക്

ഷിമോഗയിൽ നിന്ന് ജോഗ് ഫാൾസിലേക്ക്

ഷിമോഗയിൽ നിന്ന് സാഗര വഴി 107 കിലോമീറ്റർ യാത്ര ചെയ്താൽ ജോഗ് ഫാൾസിൽ എത്തിച്ചേരാം. സാഗരയാണ് ജോഗ് ഫാൾസിന് സമീപത്തുള്ള നഗരം. ജോഗ് ഫാൾസിന്റെ വിശേഷങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo courtesy: Bharath Achuta Bhat

ഇന്ത്യയി‌ൽ രണ്ടാമത്തെ ഉയരമുള്ള വെള്ളച്ചാട്ടം

ഇന്ത്യയി‌ൽ രണ്ടാമത്തെ ഉയരമുള്ള വെള്ളച്ചാട്ടം

പ്രകൃതിയുടെ മനോഹാരിതയും രൗദ്രതയും അതിന്റെ ഏറ്റവും പരമകോടിയില്‍ കാണണമെങ്കില്‍ അതിന് ജോഗ് ഫാള്‍സിനോളം ചേര്‍ന്ന മറ്റൊരിടമുണ്ടാകാനില്ല. 830 അടിയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ രാജകീയ വെള്ളച്ചാട്ടം ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമത്തേതാണ്.
Photo courtesy: SajjadF

ശരാവതി നദിയിൽ

ശരാവതി നദിയിൽ

ശരാവതി നദിയില്‍ നിന്നുത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത 830 അടിയോളം താഴേക്കുള്ള പതനത്തില്‍ എവിടെയും തട്ടാതെയാണ് ഇതിന്റെ യാത്ര എന്നതാണ്. നാലു ജലപാതങ്ങളാണ് ജോഗ് ഫാള്‍സിലുള്ളത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിവയാണ് അവ.
Photo courtesy: Julijan Nyča (j.budissin)

സാഹസിക യാത്ര

സാഹസിക യാത്ര

വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ജോഗിന്റെ സൗന്ദര്യം കണ്ടാസ്വദിക്കുന്നതിനായി ഇവിടെയത്തുന്നത്. പച്ചപുതച്ചുനില്‍ക്കുന്ന ചുറ്റുപാടും വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാടും ജോഗിന് സാഹസികയാത്രയുടെ ഒരു പരിവേഷം കൂടി നല്‍കുന്നുണ്ട്.
Photo courtesy: Vmjmalali

വെള്ളച്ചാട്ടം കാണാൻ

വെള്ളച്ചാട്ടം കാണാൻ

ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിന്റെ പൂര്‍ണതയില്‍ കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന വ്യൂ പോയന്റുകളുണ്ട്. അവയില്‍ ഏറ്റവും പ്രമുഖമാണ് വാട്കിന്‍സ് പ്ലാറ്റ്‌ഫോം. ആയിരത്തഞ്ഞൂറോളം പടികളിറങ്ങി ജലപാതത്തിന്റെ താഴെയെത്തിയാല്‍ ജോഗ് ഫാള്‍സിന്റെ വന്യത അടുത്തുകണ്ടാസ്വദിക്കാം. എന്നാല്‍ മഞ്ഞിന്റെ മറനീക്കി ജോഗിനെ അടുത്തുകാണാനുള്ള ഈ കുന്നിറക്കവും തിരിച്ചുകയറ്റവും തീരെ ആയാസരഹിതമല്ല. കുറച്ചെങ്കിലും സാഹസികത ഇഷ്ടപ്പെടുന്ന ട്രക്കിംഗുകാരെ ഈ പണിക്ക് മുതിരാവൂ എന്ന് ചുരുക്കം.

Photo courtesy: BostonMA

Read more about: road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X