Search
  • Follow NativePlanet
Share
» »പെരുന്നാളുകൂടാന്‍ പരുമലയിലേക്ക്

പെരുന്നാളുകൂടാന്‍ പരുമലയിലേക്ക്

By Maneesh

കേരളത്തില്‍ പ്രശസ്തമായ നിരവധി തുരുത്തുകള്‍ ഉണ്ട്. അതില്‍ ഒരു തുരുത്താണ് പമ്പാ നദിയില്‍ സ്ഥിതി ചെയ്യുന്ന പരുമല. പ്രശസ്തമായ പരുമല പള്ളി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നാണ് പരുമല പള്ളിയുടെ ഔദ്യോഗിക നാമം. പരുമലയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

Photo Courtesy: Joe Ravi

പരുമല പള്ളി

മലങ്കരസഭയുടെ അദ്വിതീയനായ ശ്രേഷ്‌ഠഗുരുവായ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്നതിനാലാണ് പരുമല പള്ളി ഏറെ പ്രശസ്തമായത്. അതിനാൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ തീർത്ഥാടന കേന്ദ്രമാണ് പരുമല.

പരുമല പെരുന്നാൾ

എല്ലാവർഷവും നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുനാൾ കൊണ്ടാടുന്നത്. പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആണ് ഇത്. 1902 നവംബര്‍ രണ്ടിനു രാത്രിയാണ് പരുമല തിരുമേനി കാലം ചെയ്തത്. 1947 നവംബര്‍ രണ്ടിനാണ് ഓർത്തോഡോക്സ് സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

പെരുന്നാളുകൂടാന്‍ പരുമലയിലേക്ക്

Photo Courtesy: Gramam at ml.wikipedia

പെരുന്നാളിനു ഒരാഴ്ചമുമ്പ് മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിൽ നിന്ന് പരുമല പള്ളിയിലേക്ക് തീര്‍ഥയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു.

പരുമലയിൽ എത്തിച്ചേരാൻ

പത്തനംതിട്ട ജില്ലയിലാണ് പരുമല സ്ഥിതി ചെയ്യുന്നത്. ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിരുവല്ലയിലാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുള്ളത്. ചെങ്ങന്നൂരിൽ നിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ പരുമലയിൽ എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X