Search
  • Follow NativePlanet
Share
» »മുംബൈയില്‍ നിന്ന് താര്‍കര്‍ളിയിലേക്ക്

മുംബൈയില്‍ നിന്ന് താര്‍കര്‍ളിയിലേക്ക്

By Maneesh

മഹാരാഷ്ട്രയിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നാണ് താര്‍കര്‍ളി ബീച്ച്. സിന്ധുദുര്‍ഗിന് സമീപമുള്ള ചെറിയ ഒരു ഗ്രാമമാണ് താര്‍കര്‍ളി. അതികം അറിയപ്പെടാത്തതും തിരക്കില്ലാത്തതുമായ ബീച്ചയതിനാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയ ബീച്ചാണ് ഇത്.
തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം തീരത്തെ പഞ്ചാരമണല്‍കൂടിയാകുന്നതോടെ ഒരു മനോഹരമായ ചിത്രം കാണുന്ന
പ്രതീതിയാണ്.

കൂറേ അകലെവരെ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയുന്ന അത്രയും തെളിനീലിമയാണ് ഇവിടുത്തെ കടല്‍വെള്ളത്തിന്. കടലാമകളുടെ പ്രധാനപ്രജനനകേന്ദ്രങ്ങളില്‍ ഒന്നാണിത്. മുട്ടയിടാനായി കരയിലേയ്ക്കുവരുന്ന ആമകളെ തീരത്ത് കാണാം. താര്‍കര്‍ളി
ബീച്ചില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വായിക്കാം.

ഗോവയുടെ അതിര്‍ത്തിയില്‍

ഗോവയുടെ അതിര്‍ത്തിയില്‍

മുബൈയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയായാണ് താര്‍കര്‍ളി സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ നോര്‍ത്ത് ഗോവയുടെ അതിര്‍ത്തിയില്‍ കാര്‍ളി നദി അറബിക്കടലിനോട് ചേരുന്ന സ്ഥലത്താണ് താര്‍കര്‍ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rohit Keluskar

താര്‍കര്‍ളിയില്‍ എത്തിച്ചേരാന്‍

താര്‍കര്‍ളിയില്‍ എത്തിച്ചേരാന്‍

ഗോവയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊങ്കണ്‍ റെയില്‍വെയില്‍ കൂടല്‍ (Kudal) റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഇവിടെ എത്തിച്ചേരാം. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ യാത്ര
ചെയ്യേണ്ടതുണ്ട് ഇവിടെ എത്തിച്ചേരാന്‍. കൂടലില്‍ നിന്ന് തര്‍ക്കാളിയിലെ ബസുകളും ടാക്‌സികളും ലഭ്യമാണ്.
Photo Courtesy: Rohit Keluskar

മുംബൈയില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍

മുംബൈയില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍

മുംബൈയില്‍ നിന്ന് തര്‍ക്കാളിയിലേക്ക് ബസുകള്‍ ലഭ്യമാണ്. മുംബൈയില്‍ നിന്ന് യാത്ര ചെയ്യുകയാണെങ്കില്‍ പൂനെ വഴി ദേശീയപാത 4ലൂടെ ഇവിടെ എത്തിച്ചേരാം. എട്ട് മുതല്‍ പത്തുമണിക്കൂര്‍ വരെ യാത്ര ചെയ്യണം മുംബൈയില്‍ നിന്ന് ഇവിടെ
എത്തിച്ചേരാന്‍. ദേശീയ പാത 17ലൂടെ യാത്ര ചെയ്താലും ഇവിടെ എത്തിച്ചേരാം. എന്നാല്‍ യാത്ര സമയം പത്ത് മുതല്‍ 12
മണിക്കൂര്‍വരെ എടുക്കും.
Photo Courtesy: Rohit Keluskar

ബൈക്ക് യാത്ര

ബൈക്ക് യാത്ര

യാത്ര ബൈക്കിലാണെങ്കില്‍ സംസ്ഥാനപാത നാലിലൂടെയുള്ള യാത്രയാണ് ഏറ്റവും നല്ലത്. മഹാരാഷ്ട്രയുടെ തീരപ്രദേശത്തുകൂടിയുള്ള ഈ യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. യാത്രയ്ക്കിടെ നിങ്ങളുടെ
വാഹനങ്ങള്‍ ചങ്ങാടത്തിലൊക്കെ കയറ്റേണ്ടി വരും. മാത്രമല്ല ചില സ്ഥലങ്ങളില്‍ റോഡിന്റെ അവസ്ഥ വളരെ ശോചനീയവുമാണ്. അതിനാല്‍ അങ്ങേയറ്റം സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്ര ഇതുവഴി യാത്ര ചെയ്താല്‍ മതിയാകും.

Photo Courtesy: cprogrammer

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

എപ്പോഴും ചൂടുള്ള കാലവസ്ഥയാണ് ഇവിടെ എന്നാല്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ ചെറിയ തോതില്‍ തണുപ്പ് അനുഭവപ്പെടും. ഏപ്രില്‍, മെയ് മാസത്തിലാണ് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്.

Photo Courtesy: Rohit Keluskar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X