Search
  • Follow NativePlanet
Share
» »ഒരു പാറ കണ്ടാല്‍ വെറു‌തെ വിടാത്ത കലാകാരന്മാര്‍

ഒരു പാറ കണ്ടാല്‍ വെറു‌തെ വിടാത്ത കലാകാരന്മാര്‍

By Maneesh

ഒരു കോടിയില്‍ നിന്ന് ഒന്ന് കുറവ് എന്ന് അര്‍‌ത്ഥം വരുന്ന ഉനകോടി എന്ന ബംഗാ‌ളി വാക്ക് ഒരു സ്ഥലത്തിന്റെ പേര് കൂടിയാണ്. പ്രാചീന കാല‌ത്തെ ശൈവ മതക്കാരുടെ കേന്ദ്രമായിരുന്ന ഉനക്കോടി ത്രിപുരയിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴു മുതല്‍ ഒന്‍പതാം നൂറ്റാണ്ട് വരെ ശൈ‌വ മതക്കാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായിരുന്നു ഈ സ്ഥലം.

പാറ കണ്ടാല്‍ വെറു‌തെ വിടാത്തവര്‍

Photo Courtesy: GK Dutta

ശില്പികള്‍ തൊട്ട പാറക്കൂട്ടങ്ങള്‍

ഇവിടു‌ത്തെ പാറക്കൂട്ടങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്. സുന്ദരമായ കൊത്തുപണികള്‍ നടത്താത്ത ഒരു പാറക്കൂട്ടവും ഇവിടെ‌യില്ല.

പാറ കണ്ടാല്‍ വെറു‌തെ വിടാത്തവര്‍

Photo Courtesy: Atudu

ഒരു കോടിയില്‍ നിന്ന് ഒന്നു കുറഞ്ഞതിന്റെ കഥ

ഒരിക്കല്‍ ശിവനും ദേവഗണങ്ങളും കാശിയിലേക്ക് തീ‌ര്‍ത്ഥ യാത്ര ചെയ്യുകയായിരുന്നു. നേരം ഇരുട്ടായപ്പോള്‍ വഴിയില്‍ അവര്‍ വിശ്രമിച്ചു. അതിരാവിലെ ശിവന്‍ യാത്ര തുടരാന്‍ ആരംഭിച്ചപ്പോള്‍ മറ്റു‌ള്ളവര്‍ വരാന്‍ മടി കാണിച്ചു. ഉടനെ ശിവന്‍ എല്ലാവരേയും ശപിച്ചു. ശിവനടക്കം ഒരു കോടി ആളുകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു കോടിയില്‍ ഒന്ന് കുറവ് എന്ന് അര്‍ത്ഥം വരുന്ന ഉനകോടി എന്ന് ഈ സ്ഥല‌ത്തി‌ന് പേര് ലഭി‌ച്ചത്.

പാറ കണ്ടാല്‍ വെറു‌തെ വിടാത്തവര്‍

Photo Courtesy: Atudu

എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 178 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 8 കിലോമീറ്റര്‍ അകലെയുള്ള കൈലാസഹാര്‍ ആണ് ഉനകോടിക്ക് സമീപത്തുള്ള പ്രധാന നഗരം.

Read more about: north east tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X