Search
  • Follow NativePlanet
Share
» »ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

അറിയപ്പെടാത്ത ഒട്ടേറെ സ്ഥലങ്ങള്‍ ഫോര്‍ട്ട് കൊച്ചിക്കു സ്വന്തമായുണ്ട്. സഞ്ചാരികള്‍ കയറിയിറങ്ങി പരിശുദ്ധി നശിപ്പിച്ചിട്ടില്ലാത്ത കുറച്ച് സ്ഥലങ്ങള്‍.

By Elizabath Joseph

ഒരു വശത്ത് ബംഗ്ലാവുകളും പഴയ ഭവനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാനായുള്ള ഭക്ഷണശാലകളും നിറഞ്ഞ വഴി. മറുവശത്ത് ചീനവലകള്‍ നിറഞ്ഞ കായല്‍. ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ മായിക്കാതെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫോര്‍ട്ട് കൊച്ചിക്ക് പറയാനേറെ കഥകളുണ്ട്. കാണിക്കാനായി നിറയെ കാഴ്ചകളും.

അറിയപ്പെടാത്ത ഒട്ടേറെ സ്ഥലങ്ങള്‍ ഫോര്‍ട്ട് കൊച്ചിക്കു സ്വന്തമായുണ്ട്. സഞ്ചാരികള്‍ കയറിയിറങ്ങി പരിശുദ്ധി നശിപ്പിച്ചിട്ടില്ലാത്ത കുറച്ച് സ്ഥലങ്ങള്‍. ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍ പരിചയപ്പെടാം.

1.ഫോര്‍ട്ട് കൊച്ചി

1.ഫോര്‍ട്ട് കൊച്ചി

കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പായിരുന്നു ഫോര്‍ട്ട് കൊച്ചി. കൊച്ചിയിലെ അഴിമുഖത്തിന് അഭിമുഖമായി പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ വരവോടെയാണ് ഫോര്‍ട്ട് കൊച്ചിയുണ്ടാവുന്നത്. കോട്ടക്കൊച്ചി പിന്നീട് ഫോര്‍ട്ട് കൊച്ചിയായി മാറിയതാണത്രെ.
pc: Elroy Serrao

2.കാഴ്ചകള്‍ മാത്രമുള്ള ഫോര്‍ട്ട് കൊച്ചി

2.കാഴ്ചകള്‍ മാത്രമുള്ള ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചിയില്‍ എങ്ങോട്ടു തിരിഞ്ഞാലും കാവ്ചകള്‍ മാത്രമാണ്. സാന്റാക്രൂസ് ബസലിക്ക, സെന്റ് ഫ്രാന്‍സീസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകള്‍, പഴയ ബംഗ്ലാവുകള്‍, കെട്ടിടങ്ങള്‍ തുടങ്ങി നിറയെ കാഴ്ചകളാണ് ഫോര്‍ട്ട് കൊച്ചിയില്‍.
pc: Ranjith Siji

3.ഇമ്മാനുവല്‍ കോട്ട

3.ഇമ്മാനുവല്‍ കോട്ട

കൊച്ചി മഹാരാജാവും പോര്‍ച്ചുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമാണ് ഫോര്‍ട്ട് കൊച്ചിയിലെ ഇമ്മാനുവല്‍ കോട്ട. 1503-ല്‍ പണികഴിപ്പിച്ച ഈ കോട്ട പോര്‍ച്ചുഗീസുകാരുടെ സ്വന്തമായിരുന്നു. ഇന്ന് ഈ കോട്ടയുടെ ചിലഭാഗങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. കെ.ജെ. മാര്‍ഷല്‍ റോഡിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.
pc: Challiyan

4.ഡച്ച് സെമിത്തേരി

4.ഡച്ച് സെമിത്തേരി

1724 ല്‍ നിര്‍മ്മിച്ചതാണ് ഫോര്‍ട്ട് കൊച്ചിയിലെ ഡച്ച് സെമിത്തേരി. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയായ ഇത് സി.എസ്.ഐ. ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് സംരക്ഷിക്കുന്നത്. കരിങ്കല്ലും ചെങ്കല്ലും ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന ശവകുടീരങ്ങളില്‍ ഒന്നിലും കുരിശില്ല എന്നത് എടുത്തു പറയേണ്ടതാണ്.
pc: Nagarjun Kandukuru

5.താക്കൂര്‍ ഹൗസ്

5.താക്കൂര്‍ ഹൗസ്

കൊളോണിയല്‍ കാലത്തിന്റെ സ്മരണകളുമായി നില്ക്കുന്ന കെട്ടിടമാണ് കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന താക്കൂര്‍ ഹൗസ്. ബ്രിട്ടീഷ് ഭരണകാലത്തില്‍ നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് ഇവിടെ താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്‍ഡ് കമ്പനിയുടെ കൈവശമാണിപ്പോള്‍ ഈ കെട്ടിടം.

6.ഡേവിഡ് ഹാള്‍

6.ഡേവിഡ് ഹാള്‍

1695ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച ഡേവിഡ് ഹാള്‍ ഫോര്‍ട്ട് കൊച്ചിയിലെ കൊളോണിയല്‍ സ്മരണകളുണര്‍ത്തുന്ന കെട്ടിടമാണ്. ഡച്ച് ശൈലിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടം ആര്‍ട്ട് ഗാലറിയായി ഉപയോഗിക്കുന്നു.
pc: Rudolph.A.furtado

7.സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്‌

7.സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്‌

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണ് ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്‌.

വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്ത ഈ പള്ളി ഇപ്പോള്‍ സി.എസ്.ഐ. സഭയുടെ കൈവശമാണ്. 1503-ല്‍ പോര്‍ച്ചുഗീസുകാരാണ് ദേവാലയം നിര്‍മ്മിച്ചത്.
pc: Elroy Serrao

8.ബാസ്റ്റിയന്‍ ബംഗ്ലാവ്

8.ബാസ്റ്റിയന്‍ ബംഗ്ലാവ്

1667 ല്‍ നിര്‍മ്മിച്ച ബാസ്റ്റിയന്‍ ബംഗ്ലാവ് എന്ന കൂറ്റന്‍ മന്ദിരം സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണ്. ഇന്തോ-യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
pc: kerala tourism official website

9.വാസ്‌കോഡഗാമ സ്‌ക്വയര്‍

9.വാസ്‌കോഡഗാമ സ്‌ക്വയര്‍

വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയര്‍. കടലില്‍ നിന്നു പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങള്‍ ഫ്രഷായി വില്ക്കാന്‍ വെച്ചിരിക്കുന്നത് കാണേണ്ട കാഴ്ചയാണ്.
pc: kerala tourism official website

10. ജൂതപ്പള്ളി, മട്ടാഞ്ചേരി

10. ജൂതപ്പള്ളി, മട്ടാഞ്ചേരി

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ
ഏറ്റവും പഴയ സിനഗോഗായാണ് മട്ടാഞ്ചേരി ജൂതപള്ളി അറിയപ്പെടുന്നത്.

പള്ളിക്ക് പുറത്തായുള്ള ഒരു വലിയ ഘടികാരം ഇവിടുത്തെ പ്രധാന കാഴ്ചയാണ്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയില്‍ നിര്‍മ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്‌സ്‌ലെയിന്‍ തറയോടുകള്‍ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.
pc: Deepujoseph

11. തീരാത്ത വിശേഷങ്ങള്‍

11. തീരാത്ത വിശേഷങ്ങള്‍

ഒരിക്കലും പറഞ്ഞ് തീരാത്തതാണ് ഫോര്‍ട്ട് കൊച്ചിയുടെ വിശേഷങ്ങള്‍. കണ്ടുതീര്‍ക്കാന്‍ കഴിയുന്നതിലധികമുണ്ട് ചുറ്റുമുള്ള കാഴ്ചകള്‍.
pc: Connie Ma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X