വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മറന്ന ഇടങ്ങള്‍

Written by: Elizabath
Published: Saturday, July 15, 2017, 10:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വിനോദസഞ്ചാര രംഗത്ത് നിരവധി പ്രശസ്ത സ്ഥലങ്ങളെ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അറിയപ്പെടാത്ത, സഞ്ചാരികള്‍ അധികമൊന്നും ചെന്നെത്താത്ത നിരവധി ഇടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.
കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇനിയും എത്തിയിട്ടില്ലാത്ത കുറച്ച് മനോഹര പ്രദേശങ്ങള്‍ പരിചയപ്പെടാം.

പഴശ്ശി അണക്കെട്ട്

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാരികള്‍ ഏറെ അടുപ്പം കാണിക്കാത്ത ഒരിടമാണ് മട്ടന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പഴശ്ശി അണക്കെട്ട്. വളപട്ടണം നദിക്കു കുറുകെ കുയിലൂരിനടുത്ത് മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിലെ പ്രധാന ആകര്‍ഷണം ബോട്ട് യാത്രയാണ്. ഡാമിലൂടെ പക്ഷികള്‍ മാത്രം പാര്‍ക്കുന്ന ചെറുതുരുത്തുകള്‍ പിന്നിട്ടുള്ള ബോട്ട് യാത്ര മനോഹരമാണ്. പൂന്തോട്ടവും ഉല്ലാസസൗകര്യങ്ങളും സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് സാമസസൗകര്യങ്ങളും ലഭ്യമാണ്.

PC: Vinayaraj

മീന്‍കുന്ന് കടപ്പുറം

ചെറിയൊരു ക്ലിഫിനോട് സാദൃശ്യമുള്ള മീന്‍കുന്ന് കടപ്പുറം സൂര്യസ്തമയം കാണാന്‍ പറ്റിയ ഒരു കടല്‍ത്തീരമാണ്. കണ്ണൂരിനു സമീപമുള്ള അഴീക്കോട് സ്ഥിതി ചെയ്യുന്ന മീന്‍കുന്ന് പയ്യാമ്പലം ബീച്ചിന്റെ ഭാഗമാണ്.

PC: Prof. Mohamed Shareef

മാപ്പിള ബേ

കണ്ണൂരിലെ പ്രശസ്തമായ മത്സ്യബന്ധന തുറമുഖമാണ് മാപ്പിള ബേ. സെന്റ് ആഞ്ചലോസ് കോട്ടയ്ക്ക സമീപം സ്ഥിതി ചെയ്യുന്ന മാപ്പിള ബേ പണ്ടുമുതലേ ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ലക്ഷദ്വീപിനെയും മറ്റും കൂട്ടിയിണക്കുന്ന ഇവിടെ നിന്നും പുരാതനമായ ഒരു കോട്ടയുടെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

PC: MANOJTV

ഏലപ്പീടിക

സമുദ്രനിരപ്പില്‍ നിന്നും അറുന്നൂറ് മുതല്‍ ആയിരം മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഏലപ്പീടിക
പേരാവൂരിനു സമീപമാണുള്ളത്. മലകളും അരുവികളും ധാരാളമായുള്ള ഈ ഗ്രാമം പ്രകൃതിഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. വയനാട് ചുരത്തിന്റെ അടിവാരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടെ നല്ല കാലാവസ്ഥയാണ്. കടുത്ത വേനലിലും തണുപ്പുള്ള ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്. പേരിയ ചുരം, വെള്ളച്ചാട്ടം, കറപ്പത്തോട്ടം എന്നിവയെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന (സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍) സെന്റ് സെബസ്റ്റ്യാനോസ് പള്ളി ഇവിടെയാണ്.

PC:Elpknr

അറക്കല്‍ മ്യൂസിയം

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ രാജവംശത്തിന്റെ കൊട്ടാരത്തിന്റെ ഭാഗമാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. വിദേശികള്‍ വളരയധികം പേര്‍ ഇവിടെഎത്തുന്നുണ്ടെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ് ഇവിടെ.
തമ്പുരാട്ടി വിളക്ക്, അറക്കല്‍ രാജവംശം ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കള്‍, കത്തുകള്‍, ഖുര്‍-ആന്‍ കയ്യെഴുത്തു പ്രതികള്‍, യുദ്ധോപകരണങ്ങള്‍, തുടങ്ങിയവ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ആയിക്കരയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

PC :Sreejithk2000,

മുണ്ടേരിക്കടവ് പക്ഷിസങ്കേതം

ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ മുണ്ടേരിക്കടവ് പക്ഷിസങ്കേതം തണ്ണീര്‍ത്തടങ്ങള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പക്ഷി സങ്കേതമാണ്. സൈബീരിയയില്‍ നിന്നും ഹിമാലയത്തില്‍ നിന്നും ഇവിടെ ദേശാടന പക്ഷികള്‍ എത്തിച്ചേരാറുണ്ട്. കൂടാതെ അപൂര്‍വ്വയിനത്തില്‍ പെട്ട നിരവധി പക്ഷികളും മത്സ്യങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്.
2012 ല്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച ഇവിടം മുണ്ടേരി ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Lip Kee Yap

കേരള ഫോക്‌ലോര്‍ അക്കാദമി

നാടന്‍ കലകളുടെ സംരക്ഷണത്തിനും പ്രചരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചതാണ് ചിറക്കലില്‍ സ്ഥിതി ചെയ്യുന്ന കേരള ഫോക്‌ലോര്‍ അക്കാദമി. നാലുകെട്ടിന്റെ മാതൃകയില്‍ ചിറക്കല്‍ ചിറയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിയില്‍ നാടന്‍കലകളുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകളും കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.

PC: Official site

വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക്

കണ്ണൂര്‍ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വയലപ്ര കായലില്‍ സ്ഥിതി ചെയ്യുന്ന വി-പ്ര ഫ്‌ലോട്ടിങ് പാര്‍ക്ക് അഥവാ വയലപ്ര കായല്‍ ഫ്‌ലോട്ടിങ് പാര്‍ക്ക്.
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള ബോട്ടിങ്ങും കയാക്കിങ്ങും രുചിയേറിയ ഭക്ഷണവും മാത്രമല്ല ഇവിടുത്തെ ആകര്‍ഷണം.കായലിനു കുറുകെയുള്ള നടപ്പാലത്തിലൂടെയുള്ള നടത്തവും നടത്തം തീരുന്നിടത്തുനിന്നുള്ള സിമുലേറ്റര്‍ ഡ്രൈവിങ്ങും ക്ലൈംബിങ്ങും സ്‌നൂക്കറും കിഡ്‌സ് ബോട്ടിങ്ങുമൊക്കെ കിടിലന്‍ അനുഭവമായിരിക്കും.

PC: Nadchallenge1

മാടായിപ്പാറ

അറുന്നൂറേക്കറോളം ദൂരത്തില്‍ പരന്നു കിടക്കുന്ന കുന്നിന്‍ പ്രദേശമായ മാടായിപ്പാറ പ്രകൃതിഭംഗിയാല്‍ സമ്പന്നമായ ഒരിടമാണ്. ഏതുവേനലിലും വറ്റാത്ത പാറക്കുളങ്ങളും ഓണക്കാലത്ത് പൂവിടുന്ന കാക്കപ്പൂക്കളും കണ്ണാന്തളിയും കണ്ണിന് ഇവിടെ വിരുന്നൊരുക്കും.
അപൂര്‍വ്വങ്ങളായ സസ്യങ്ങളും ജീവികളുമുള്ള ഒരു ആവാസ വ്യവസ്ഥയാണ് ഇവിടുത്തേത്. പാറയുടെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യസ്തമയമാണ് ഇവിടുത്ത ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്.

PC: Uajith

ധര്‍മ്മടം തുരുത്ത്

കണ്ണൂരില്‍ സാഹസികയാത്രയ്ക്ക് അനുയോജ്യമായ സഥലങ്ങളിലൊന്നാണ് രണ്ട് ഹെക്ടര്‍ വിസ്തീര്‍ണ്ണം മാത്രമുള്ള ധര്‍മ്മടം തുരുത്ത്. തലശ്ശേരിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള ധര്‍മ്മടം മുന്‍പ് ഒരു ബുദ്ധകേന്ദ്രമായിരുന്നു.
ധര്‍മ്മടം കടപ്പുറത്തുനിന്നും 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തുരുത്തിലേയ്ക്ക് വേലിയിറക്കത്തിന്റെ സമയത്ത് നടന്നുപോകാന്‍ സാധിക്കും. സ്വകാര്യ സ്വത്തായിരുന്ന ഈ തുരുത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

pc: Dvellakat

പെരളശ്ശേരി തൂക്കുപാലം

കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ സ്ഥിതി ചെയ്യുന്ന പെരളശ്ശേരിയിലെ തൂക്കുപാലം പ്രാദേശികമായി ആളുകള്‍ വന്നെത്തുന്ന ഒരിടമാണ്. കണ്ണൂരിലെ അപൂര്‍വ്വം തൂക്കുപാലങ്ങളിലൊന്നാണിത്.

PC: Uberscholar

തോട്ടട ബീച്ച്

കണ്ണൂരില്‍ വൈകുന്നേരങ്ങള്‍ മനോഹരമായി ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തോട്ടട ബീച്ച്. കണ്ണൂര്‍-തലശ്ശേരി ദേശീയപാതയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ ബീച്ചില്‍ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
800 മീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ ബീച്ച് സണ്‍ബാത്തിന് പറ്റിയ ഇടമാണ്.

PC: Arjunmangol

കൊട്ടത്തലച്ചിമല

മലബാറിലെ പ്രധാന ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ചെറുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കൊട്ടത്തലച്ചിമല. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പുതുഞായര്‍ ആചരണത്തിന്റെ ഭാഗമായി നിരവധി പേര്‍ എത്താറുണ്ട്.

PC :Saneeshms1986

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

മലബാറിലെ ഉയര്‍ന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കണ്ണൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം. കണ്ണൂരില്‍ നിന്നും ഒറ്റദിവസത്തെ യാത്രകള്‍ക്ക് പറ്റിയ ഇടമായ കാഞ്ഞിരക്കൊല്ലി ഇരിട്ടിയ്ക്കടുത്താണ്. മലകളാലും താഴ്വരകളാലും കാടിനാലും ചുറ്റപ്പെട്ട കാഞ്ഞിരക്കൊല്ലി ട്രക്കിങ്ങിനു പറ്റിയ ഇടംകൂടിയാണ്.

PC: Youtube

ഏഴിമല

കണ്ണൂരിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് ഏഴിമല. മലകളാലും കടലിനാലും ചുറ്റപ്പെട്ടു കിടക്കുന്ന ഏഴിമല അക്കാലത്തെ പ്രധാനപ്പെട്ട തുറമുഖവും വാണിജ്യകേന്ദവുമായിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ നാവിക സേനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ പുരാതനമായ ഒരു മോസ്‌കും മൗണ്ട് ഡെലി ലൈറ്റ് ഹൗസുമാണ് പ്രധാനപ്പെട്ട കാഴ്ചകള്‍.

pc: Sreejithk2000

English summary

Unexplored places in Kannur

Kannur is the land of looms and lores. There are many explored and unexplored tourist spots including beaches, temples and monuments. unexplored places in Kannur
Please Wait while comments are loading...