Search
  • Follow NativePlanet
Share
» »കർണാടകയിലെ വിചിത്രമായ ഹിൽസ്റ്റേഷനുകൾ

കർണാടകയിലെ വിചിത്രമായ ഹിൽസ്റ്റേഷനുകൾ

By Maneesh

ശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കർണാടകയുടെ മലനിരകളിൽ പലതും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷനുകളാണ്. ചിക്കമഗളൂർ, കൂർഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കർണാടകയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ അധികവും സ്ഥിതി ചെയ്യുന്നത്.

ചരിത്രപരമായ മതപരമായും ഏറേ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ ഭൂരിഭാഗം ഹിൽസ്റ്റേഷനുകളും. എന്നിരുന്നാലും അതിന്റെ മനോഹാരിത തേടിയാണ് സഞ്ചാരികൾ അവിടേയ്ക്ക് എത്തിച്ചേരുന്നത്. കർണാടകയിലെ ഓരോ ഹിൽസ്റ്റേഷനും ഓരോ പ്രത്യേകതയുണ്ട്.

നിബിഢ വനങ്ങളും വന്യജീവികളുമായിരിക്കും ചില സ്ഥലങ്ങളുടെ പ്രത്യേകത. ട്രെക്കിംഗിന് അനുയോജ്യമായ പുൽമേടുകളാണ് ചില സ്ഥലങ്ങൾ. വെള്ളച്ചാട്ടങ്ങളുടെ ആഘോഷമായിരിക്കും മറ്റ് ചില സ്ഥലങ്ങളുടെ പ്രത്യേകത. ഈ ഹിൽസ്റ്റേഷനുകളെല്ലാം സഞ്ചരിക്കുമ്പോൾ കർണാടക ടൂറിസത്തിന്റെ ആപ്തവാക്യമായിരിക്കും മനസിൽ വരിക. 'ഒരു സംസ്ഥാനം, പല ലോകം'

അഗുംബെ

അഗുംബെ

കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷനാണ് അഗുംബെ. ദക്ഷിണേന്ത്യയിൽ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നും അഗുംബെ അറിയപ്പെടുന്നു. മഴയുടെ ധാരാളിത്തം നിമിത്തം വെള്ളച്ചാട്ടങ്ങൾക്കും ഇവിടെ പഞ്ഞമില്ല. രാജവെമ്പാലയടക്കം നിരവധി വിഷപാമ്പുകൾ ഇവിടുത്തെ വനത്തിൽ ഉണ്ട്. അതിനാൽ ട്രെക്കിംഗ് കൂടുതൽ അപകടകരമാണ്. ബാംഗ്ലൂരിൽ നിന്ന് 300 കിലോമീറ്റർ ആണ് അഗുംബയിലേക്കുള്ള ദൂരം. കൂടുതൽ വായിക്കാം

Photo: Mylittlefinger

കുടജാദ്രി

കുടജാദ്രി

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. സഹ്യപര്‍വ്വതമലനിരകലില്‍ സമുദ്രനിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉരത്തിലാണ് കുടജാദ്രിയുടെ കിടക്കുന്നത്. എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടുത്തെ മഴക്കാടുകളുടെ ദൃശ്യം ആകര്‍ഷണീയമാണ്. കൂടുതൽ വായിക്കാം. കുടജാദ്രി ട്രെക്കിംഗിനെക്കുറിച്ച് മനസിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Photo: Vijayakumarblathur

സാഗര

സാഗര

ഷിമോഗ ജില്ലയിലെ ജോഗ്ഫാള്‍സിന് സമീപത്തെ ഒരു പ്രധാന ടൂറിസ്റ്റ് ലൊക്കേഷനാണ് സാഗര. ചരിത്രപ്രാധാന്യമുള്ള ഇക്കേരിയുടെയും കേളടിയുടെയും സമീപത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കേളഡ്ജി വംശത്തിലെ രാജാവായിരുന്ന സദാശിവ നായക് പണികഴിപ്പിച്ച സദാശിവ സാഗര തടാകം ഇവിടയാണ്. ഈ തടാകം ഇപ്പോള്‍ അറിയപ്പെടുന്നത് ഗണപതി കരെ എന്ന പേരിലാണ്. കൂടുതൽ വായിക്കാം

Photo: Vmjmalali

ബി ആർ ഹി‌ൽസ്

ബി ആർ ഹി‌ൽസ്

പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ - ജന്തുവൈവിദ്ധ്യമാണ് ബി ആര്‍ ഹില്‍സിന്റെ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി ക്ഷേത്രത്തില്‍നിന്നാണ് ബിലിഗിരി രംഗണ ഹില്‍സിന്ആ പേര് ലഭിച്ചതെന്നാണ് വിശ്വാസം. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്‌പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര്‍ ഹില്‍സ്. കൂടുതൽ വായിക്കാം

Photo: Dineshkannambadi

കെമ്മനഗുണ്ടി

കെമ്മനഗുണ്ടി

കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലാണ് കെമ്മനഗുണ്ടി സ്ഥിതി ചെയ്യുന്നത്. ഒറ്റദിനം കൊണ്ട് ആകെ ചുറ്റിക്കളയാം എന്നു വിചാരിച്ചാല്‍ കെമ്മനഗുണ്ടി മുഴുവന്‍ കാണാന്‍ കഴിയില്ല. അത്രയേറെയുണ്ട് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുപ്പത് മിനിറ്റ് മലകയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. സെഡ് പോയിന്റ് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ഇവിടെയെത്തിയാല്‍ പരിസപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം, ഒപ്പം ശാന്തി ഫാള്‍സ് എന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയുമുണ്ട്. കൂടുതൽ വായിക്കാം

Photo: Yathin S Krishnappa

കുദ്രേമുഖ്

കുദ്രേമുഖ്

കർണാടകയിലെ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുദ്രേമുഖ് കർണാടകയിൽ മാത്രമല്ല, പശ്ചിമഘട്ട മേഖലയിലെ സുന്ദരമായ ഹിൽസ്റ്റേഷനുകളാണ്. പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo: Adhokshaja

നാഗർഹോളെ

നാഗർഹോളെ

ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിൽ കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായാണ് നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്. നാഗർഹോളയിൽ എത്തുന്ന സഞ്ചാരികളെ ആർഷിപ്പിക്കുന്നത് ഇവിടുത്തെ ദേശീയ ഉദ്യാനമാണ്. കൂടുതൽ വായിക്കാം

Photo: Chinmayisk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X