വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മലാനയെക്കുറിച്ച് പുറംലോകമറിയാത്ത കാര്യങ്ങള്‍

Written by: Elizabath
Published: Tuesday, July 11, 2017, 13:50 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഹിമാചല്‍ പ്രദേശിലെ കുളുവിനു സമീപം സ്ഥിതി ചെയ്യുന്ന മലാന സഞ്ചാരികള്‍ക്ക് എന്നും അത്ഭുതവും ആശ്ചര്യവും ഒളിപ്പിച്ചുവച്ചിട്ടുള്ള സ്ഥലമാണ്.

പുരാതനമായ ഈ കൊച്ചുഗ്രാമം നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും കേന്ദ്രമാണ്. മഞ്ഞുപുതച്ച മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടം സമുദ്രനിരപ്പില്‍ നിന്നും 9,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
മലാനയെക്കുറിച്ച് പുറംലോകത്തിനറിയാത്ത കാര്യങ്ങള്‍ നോക്കാം.

മലാന ക്രീം

കഞ്ചാവും ചരസ്സും തേടിയെത്തുന്നവരാണ് മലാനയില്‍ കൂടുതലും എന്നു പറഞ്ഞാല്‍ അതൊരു തെറ്റാവില്ല. ഏറ്റവും മികച്ച കഞ്ചാവ് കിട്ടുന്ന ഇടമാണ് മിസാന. ഗവണ്‍മെന്റ് കഞ്ചാവ് വില്പന നിയമപരമായി തടഞ്ഞിട്ടുണ്ടെങ്കിലും മലാനാ ക്രീം എന്ന പേരില്‍ കഞ്ചാവ് വ്യാപകമായി ഇവിടെ വിറ്റഴിക്കുന്നുണ്ട്.
മലാനയിലെത്തുമ്പോള്‍ ഒരു ചെറിയ കുട്ടി മലാനാ ക്രീമിനായി നിങ്ങളെ ക്ഷണിച്ചാലും അതിലത്ര അത്ഭുതപ്പടാനില്ല. അത്രയും സാധാരണമാണ് ഇവിടെ ഇത്തരം വ്യാപാരങ്ങള്‍.

PC: Anees Mohammed KP

ലോകത്തിലെ പഴക്കംചെന്ന ജനാധിപത്യം

ലോകത്തിലെ പഴക്കം ചെന്ന ജനാധിപത്യ സംവിധാനങ്ങളിലൊന്നായ മലാന. ഇവിടെ ഇപ്പോഴും പിന്തുടരുന്നതും അതേ രീതികളാണ്.
ഹക്കിമ എന്നറിയപ്പെടുന്ന വില്ലേജ് കൗണ്‍സിലാണ് ഗ്രാമത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹയര്‍ കോര്‍ട്ടും എന്നും ലോവര്‍ കോര്‍ട്ട് എന്നും ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ വ്യത്യസ്തമായ ഒരു നിയമവ്യവസ്ഥയും ഇവര്‍ക്കുണ്ട്.


PC: Travelling Slacker

സ്പര്‍ശനേ പാപം

വ്യത്യസ്തമായ ആചാരങ്ങളുള്ള ജനവിഭാഗമാണ് മലാന നിവാസികള്‍. തങ്ങളുടെ കുലത്തിന് പുറത്തു നിന്നുള്ളവരെ തൊടുന്നതും അവരുടെ വസ്ത്രങ്ങളിലോ പുറത്തുള്ളവരുമായി ബന്ധപ്പെട്ട എന്തിലും സ്പര്‍ശിക്കുന്നത് വളരെ മോശമായി കണക്കാക്കുന്ന ഇവര്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഓടിപ്പോടി കുളിക്കുകയോ അല്ലെങ്കില്‍ ചെറിയൊരു തുക ഫൈനായി ഈടാക്കുകയോ ചെയ്യും.
അവരുടെ ഭാഷയായ കനാശിയും അവരുടെ ക്ഷേത്രങ്ങളും ഇതുപോലെ തന്നെ പവിത്രമായാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം ആചാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇവര്‍ നല്ല ആളുകളാണ്.

PC: Anshul Dabral

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാര്‍

തൊട്ടുകൂടായ്മ നിയമത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ എത്തിനില്‍ക്കുന്നത് വിചിത്രമായ ഒരു കാര്യത്തിലാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കുന്ന ഇവര്‍ യഥാര്‍ഥ ആര്യന്‍മാരാണത്രെ. ഇതിന്റെ പ്രതിഫലനമാണ് ഭരണ കാര്യങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന പഴയ ഗ്രീക്ക് മാതൃകകള്‍.

PC: Sajith T S

ആടിനെകൊന്ന് പരിഹരിക്കുന്ന പ്രശ്‌നങ്ങള്‍

മറ്റൊരിടത്തും കേള്‍ക്കാത്ത വിചിത്രമായ രീതികള്‍ പിന്തുടരുന്നവരാണ് മലാനയിലെ ജനവിഭാഗങ്ങള്‍.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന് വളരെ വിചിത്രമായ രീതിയില്‍ ഇവിടെ പരിഹാരം കാണും.

PC: Sajith T S
ഇത്തരം അവസരങ്ങളില്‍ രണ്ടുു കുഞ്ഞാടുകളുടെ മുന്‍കാലുകളിലൊന്ന് അരയിഞ്ച് നീളത്തില്‍ മുറിച്ച് വിഷംകൊണ്ട് പൊതിഞ്ഞ് കെട്ടിവെക്കും. ഓരോ ആടിനെയും ഒരോ വിഭാഗക്കാര്‍ക്ക് നല്കും. പിന്നീട് ഏത് ആടിന്റെ ജീവനാണോ ആദ്യം പോകുന്നത്, ആ വിഭാഗക്കാര്‍ തോറ്റതായി പ്രഖ്യാപിക്കും.

PC: Sajith T S

അവസാനമില്ലാത്ത വിലക്കുകള്‍

തൊട്ടുകൂടായ്മയും കനാശി ഭാഷ പുറത്തുള്ളവരോട് സംസാരിക്കാത്തതും മാത്രമല്ല ഇവിടുത്തെ ആചാരങ്ങള്‍. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന ഇവര്‍ക്ക് മരം മുറിക്കുന്നതിനോട് എതിര്‍പ്പാണ്. വനത്തില്‍ നിന്നും ഉണക്കക്കൊമ്പുകളും ഇലകളും മാത്രമേ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. കൂടാതെ വനത്തിനുള്ളില്‍ തടി കത്തിക്കാനും ഇവര്‍ സമ്മിതിക്കില്ല.
പോലീസിന്റെ ഇടപെടലുകള്‍ ഇവരുടെ വ്യവസ്ഥ അനുവദിക്കുന്നില്ല. ഗ്രാമത്തില്‍ ആരെങ്കിലും പോലീസിന്റെ സഹായം തേടിയാല്‍ വില്ലേജ് കൗണ്‍സിലിന് ആയിരം രൂപ പിഴയായി അടയക്കേണ്ടി വരും.

PC: Karan Bharti

കര്‍ശനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും

കര്‍ശനമായ ആചാരങ്ങള്‍ പിന്തുടരുന്ന മലാന നിവാസികള്‍ ഇതു പാലിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
കൗമാരപ്രായത്തില്‍ തന്നെ ഇവിടെ വിവാഹം ഉറപ്പിക്കുന്നു. പിന്നീട് ഭത്താവിന്റെ പുറകെ ഭാര്യ ഓടുന്നതും വിവാഹ രാത്രിയില്‍ ഭര്‍തൃപിതാവ് ടോര്‍ച്ചുമായി നില്‍ക്കുന്നതുമെല്ലാം ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്.
ഭര്‍ത്താവിന് ഒന്നിലധികം വിവാഹം കഴിക്കാന്‍ ഇവിടെ അനുവാദമുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഭാര്യ ബന്ധം വേര്‍പെടുത്തിയാല്‍ അവരെ സാമ്പത്തികമായി സഹായിക്കാന്‍ ഭര്‍ത്താവിന് ഉത്തരവാദിത്വമുണ്ട്.

PC: morisius cosmonaut

English summary

Unknown facts about Malana

Malana is an ancient village in Himachal Pradesh located on the side of Parvati Valley. The people lived here follow many strange rules.
Please Wait while comments are loading...