Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ അറിയപ്പെടാത്ത 15 അത്ഭുതങ്ങള്‍

ഇന്ത്യയിലെ അറിയപ്പെടാത്ത 15 അത്ഭുതങ്ങള്‍

അധികമാരും ചെന്നെത്താത്ത ഇന്ത്യയിലെ 15 സ്ഥലങ്ങള്‍. കാഴ്ചകള്‍ക്കൊണ്ടും പ്രത്യേകതകള്‍കൊണ്ടും മികച്ചു നില്ക്കുന്ന അത്ഭുത സ്ഥലങ്ങളെക്കുറിച്ച്...

By Elizabath Joseph

നിര്‍മ്മാണ ശൈലികൊണ്ടും കാഴ്ചയിലെ പ്രത്യേകതകൊണ്ടും മികച്ചു നില്ക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.

മിക്കപ്പോഴും പോയ സ്ഥലങ്ങള്‍ തേടി പിന്നെയും പോകുന്നതല്ലാതെ പുതിയതായുള്ള യാത്രകള്‍ക്ക് അധികമാരും തയ്യാറാകുന്നില്ല. എന്നാല്‍ ആരും കാണാത്ത കാഴ്ചകള്‍ കണ്ടു വരണമെന്നുള്ളവര്‍ക്ക് 15 സ്ഥലങ്ങളുടെ ഈ ലിസ്റ്റ് സൂക്ഷിക്കാം. ഇന്ത്യയിലെ അധികം അറിയപ്പെടാത്ത അത്ഭുതം നിറഞ്ഞ 15 സ്ഥലങ്ങള്‍.

1. ചന്ദിപ്പൂര്‍ ബീച്ച്

1. ചന്ദിപ്പൂര്‍ ബീച്ച്

ഒഡീഷയിലെ ചന്ദിപ്പൂര്‍ ബീച്ച് പ്രകൃതിയുടെ അത്ഭുത സൃഷ്ടികളില്‍ ഒന്നാണെന്ന് നിസംശയം പറയാം. നോക്കി നില്ക്കുമ്പോള്‍ തീരത്തു നിന്നുള്ള തിരയുടെ പിന്‍മാറ്റവും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുന്‍പേ ആഞ്ഞടിച്ചുള്ള തിരിച്ചുവരവും അത്ഭുതമെന്നല്ലാതെ എന്തു പറയാനാണ്.
pc: Nihar.race

2. സാഞ്ചിയിലെ സ്തൂപം

2. സാഞ്ചിയിലെ സ്തൂപം

മധ്യപ്രദേശിലെ സാഞ്ചിയിലെ ബുദ്ധമത സ്മാരകങ്ങള്‍ ഇന്ത്യയില്‍ ബുദ്ധമത്തിനു ഒരു കാലത്തുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്.
ബേത്വാ നദിയുടെ സമീപം മുന്നൂറടിയോളം ഉയരമുള്ള കുന്നിന്‍ മുകളിലാണ് സാഞ്ചിയിലെ സ്തൂപം സ്ഥിതി ചെയ്യുന്നത്. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സാഞ്ചിയിലെ ബുദ്ധമത സങ്കേതം അശോക ചക്രവര്‍ത്തി നിര്‍മ്മിച്ചതായാണ് പറയപ്പെടുന്നത്.
pc: Arian Zwegers

3.ഗണ്ടിക്കോട്ട

3.ഗണ്ടിക്കോട്ട

ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയില്‍ പെണ്ണാര്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ട 1123 ലാണ് നിര്‍മ്മിക്കുന്നത്.
ഗണ്ടിക്കോട്ട കുന്നുകള്‍ എന്നറിയപ്പെടുന്ന മലനിരകളുടെ ഇടയിലൂടെയാണ് പെണ്ണാര്‍ നദി ഒഴുകുന്നത്. കടന്നു ചെല്ലാന്‍ വളരെ ബുദ്ധമുട്ടുള്ള, കരിങ്കല്ലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം അക്കാലത്തെ തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു.
ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകിയെത്തുന്ന ഈ നദി ഫോട്ടോഗ്രാര്‍മാരുടെ ഇഷ്ട ലൊക്കേഷനാണ്.
pc: solarisgirl

4. നളന്ദ സര്‍വ്വകലാശാല

4. നളന്ദ സര്‍വ്വകലാശാല

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വകലാശാലകളിലൊന്നാണ് ബീഹാറിലെ നളന്ദ സര്‍വ്വകലാശാല. ബുദ്ധമത വൈജ്ഞാനിക കേന്ദ്രമായാണ് ഇവിടം കണക്കാക്കുന്നത്.

ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തനാണ് ഇത് സ്ഥാപിച്ചത്. ലോകമെമ്പാടുനിന്നുമുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടെ താമസിച്ചിരുന്നു. 1427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വര്‍ഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചുവെന്നാണ് ചരിത്രം. ഇവിടെ നൂറു പ്രഭാഷണ ശാലകളുണ്ടായിരുന്നു.
pc: Agnibh Kumar

5. ആന്ധ്രയിലെ യഗന്തി

5. ആന്ധ്രയിലെ യഗന്തി

ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലെ യഗന്തി വളര്‍ന്നുകൊണ്ടിരിക്കുന്ന നന്ദി വിഗ്രഹത്തിന്റെ പേരിലാണ് പ്രശസ്തം. ഓരോ ഇരുപത് വര്‍ഷം കൂടുന്തോറും ഒരിഞ്ച് വെച്ച് വിഗ്രഹം വളരും. വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്ന കല്ലിന്റെ പ്രത്യേതകയാണ് വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
pc: Sanju189

6. മറവാന്തെ ബീച്ച്

6. മറവാന്തെ ബീച്ച്

കര്‍ണ്ണാടകയിലെ മറവാന്തെ ബീച്ച് ശാന്തമായ ഒരു ടൂറിസ്റ്റ് സ്ഥലമാണ്. എന്‍.എച്ച് 17 നോട് തൊട്ടുകിടക്കുകയാണെങ്കിലും അതിന്റേതായ ബഹളങ്ങളൊന്നും ഇവിടെ എത്തിയിട്ടില്ല.
ഹൈവേയിലൂടെ കടന്ന് പോകുമ്പോള്‍ ഒരു വശത്ത് അറബിക്കടലും മറുവശത്ത് സൗപര്‍ണ്ണിക നദിയും മത്സരിച്ച് ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്. കടല്‍ ഭക്ഷണം ആസ്വദിക്കാനും കടല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടാനും പറ്റിയ സ്ഥലമാണിത്.
pc: Ashwin Kumar

7. ലേപാക്ഷി

7. ലേപാക്ഷി

ആമയുടെ ആകൃതിയിലുള്ള പാറയില്‍ സ്ഥിതി ചെയ്യുന്ന ലേപാക്ഷി ക്ഷേത്രം ആന്ധ്രയിലെ അന്തപൂര്‍ ജില്ലയിലാണ്. എഴുപതിലധികം കല്‍ത്തൂണുകളിലാണ് ക്ഷേത്രമുള്ളത്. എന്നാല്‍ ഈ തൂണുകളിലൊന്നുപോലും നിലത്ത് സ്പര്‍ശിച്ചിട്ടില്ലയെന്നതാണ് ഇവിടുത്തെ നിര്‍മ്മാണത്തിന്റെ പ്രത്യേകത.

ശിവന്‍, വിഷ്ണു, വീരഭദ്രന്‍ എന്നീ മൂന്നു ദൈവങ്ങള്‍ക്കും പ്രത്യേക ക്ഷേത്രം ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഒറ്റക്കല്ലില്‍ തീര്‍ത്ത നാഗപ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയാണ്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തില്‍ ഇരിക്കുന്നതായാണ് പ്രതിമ.
pc: MADHURANTHAKAN JAGADEESAN

8. ലോണാര്‍ തടാകം

8. ലോണാര്‍ തടാകം

പൗരാണിക കാലത്ത് ഛിന്നഗ്രഹം പതിച്ച് രൂപം കൊണ്ടതെന്ന വിശ്വസിക്കപ്പെടുന്ന ലോണാര്‍ തടാകം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപ്പുകലര്‍ന്ന വെള്ളമുള്ള ഈ തടാകം കൃഷ്ണശിലയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തടാകത്തിനുള്ളില്‍ ജീവജാലങ്ങള്‍ ഒന്നുമില്ല. ഇവിടുത്തെ സായാഹ്നം കാണാനായാണ് സഞ്ചാരികള്‍ എത്തുന്നത്.
pc: Aditya Laghate

9. ചാന്ത് ബോലി

9. ചാന്ത് ബോലി

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള കുളമാണ് രാജസ്ഥാനിലെ ചാന്ത് ബോലി. നൂറടി താഴ്ചയുള്ള ഈ കുളത്തിന് മൂവായിരത്തിയഞ്ഞൂറ് ചവിട്ടുപടികളും 13 നിലകളുമുണ്ട്. ജലസംരക്ഷണത്തിന് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ് സമീപ ഗ്രാമങ്ങള്‍ക്ക് മുഴുവന്‍ വെള്ളം നല്കിയിരുന്ന ഈ കുളം.
pc: Vetra

10. ലോക്താക് തടാകം

10. ലോക്താക് തടാകം

ജലം നിശ്ചലമായി കിടക്കുകയും കടവുകളും തീരങ്ങളും ഒഴുകി നടക്കുകയും ചെയ്യുന്ന അത്ഭുത തടാകമാണ് മണിപ്പൂരിലെ ലോക്താക് തടാകം. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ഇതുതന്നെയാണ്.

തടാകത്തിനകത്തെ കെയ്ബുള്‍ ലംജാവോ സാന്‍ഗായി പാര്‍ക്ക് ദേശീയോദ്യാനമാണ്. 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോകത്തിലെ ഏക ഒഴുകുന്ന ഉദ്യാനമാണിത്.
pc: Sharada Prasad CS

11. ദ്രാസ്

11. ദ്രാസ്

ലഡാക്കിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ദ്രാസ് ലോകത്തില്‍ മനുഷ്യവാസമുള്ള ഏറ്റവും കൂടുതല്‍ തണുപ്പുള്ള രണ്ടാമത്തെ സ്ഥലമാണ്. ജമ്മു ആന്‍ഡ് കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് ഈ സ്ഥലം. മൈനസ് അറുപത് ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ടെന്നറിയുമ്പോഴാണ് ഇവിടുത്തെ ഭീകരത മനസ്സിലാവുക. തണുപ്പുകാലത്ത് മഞ്ഞിന്റെ ആവരണം നിറഞ്ഞു കിടക്കുന്ന ഇവിടെ മറ്റു സമയങ്ങളില്‍ പച്ചപ്പുംവിവധ നിറങ്ങളില്‍ പൂത്തു നില്‍ക്കുന്ന പൂക്കളും കൊണ്ട് സമ്പന്നമാണ്.
pc: Narender9

12. മുഴപ്പിലങ്ങാട് ബീച്ച്

12. മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിന് നാലു കിലോമീറ്റര്‍ നീളമുണ്ട്. താഴ്ന്നു പോകാത്ത മണ്ണില്‍ കടലിനു സമാന്തരമായി വണ്ടിയോടിക്കുന്നത് നല്ല ഒരു അനുഭവമാണ്.
pc: Uberscholar

13. മലാന

13. മലാന

ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട ഗ്രാമമായ മലാന പ്രകൃതി സൗന്ദര്യത്തിന്റെയും കണ്‍നിറയ്ക്കുന്ന കാഴ്ചകളുടെയും സംഗമഭൂമിയാണ്.കുളു താഴ്‌വരയില്‍ 2652 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ മലാന വിഭാഗക്കാരാണ് താമസിക്കുന്നത്.
pc: morisius cosmonaut

14. ടോഷ്

14. ടോഷ്

പാര്‍വ്വതി വാലിക്കു സമീപം സ്ഥിതി ചെയ്യുന്ന ടോഷ് ട്രക്കേഴ്‌സിന്റെയും ബാക്ക് പാക്കേഴ്‌സിന്റെയുമൊക്കെ സങ്കേതമാണ്. മരത്തില്‍ തീര്‍ത്ത പാലം കടന്നു മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മലകളുടെയും താഴ് വാരങ്ങളുടെയുമൊക്കെ ഭംഗി ആസ്വദിക്കാന്‍ ഇതിലും മികച്ചൊരു സ്ഥലം വേറെയില്ല.
pc: Sanchitgarg888

15.ഒര്‍ച്ച

15.ഒര്‍ച്ച

നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാണണെമങ്കില്‍ മധ്യപ്രദേശിലെ ഒര്‍ച്ചയിലെത്തിയാല്‍ മതി. ബേട്വാ നദിക്കരയില്‍ കോട്ടയോടു കൂടിയ കൊട്ടാരം പറയുന്നത് എന്നോ നഷ്ടപ്പെട്ട പ്രതാപത്തിന്റെ കണക്കുകളാണ്. ഒര്‍ച്ചയിലെ രാജാവായിരുന്ന രുദ്രപ്രതാപ് സിങാണ് 1501 ല്‍ നഗരം സ്ഥാപിക്കുന്നത്.

ജഹാംഗീര്‍ മഹല്‍, ചതുര്‍ഭുജ് ക്ഷേത്രം, രാം രാജാ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന നിര്‍മ്മിതികള്‍.
pc: Damini1992

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X