Search
  • Follow NativePlanet
Share
» »ഉറുമ്പാണ് ദൈവം, ഉറുമ്പ‌ച്ചനാണ് അഭയം! കണ്ണൂരിലെ ഉറുമ്പച്ചൻ കോട്ടം എന്ന ഉറുമ്പ് ക്ഷേത്രം

ഉറുമ്പാണ് ദൈവം, ഉറുമ്പ‌ച്ചനാണ് അഭയം! കണ്ണൂരിലെ ഉറുമ്പച്ചൻ കോട്ടം എന്ന ഉറുമ്പ് ക്ഷേത്രം

ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാൻ ആരംഭിച്ചത്

By Anupama Rajeev

ഉറുമ്പിനെ ദൈവമായി ആരാധിക്കുന്ന സ്ഥലവും അവിടെ ഉറുമ്പച്ചൻ എന്ന ‌ദൈവവും ആ ദൈവത്തെ കുടിയിരിത്തിയിരിക്കുന്ന ക്ഷേത്രവും ഉണ്ടെന്ന് കേട്ടാൽ നമുക്ക് ഒരു കൗതുകം തോന്നാറുണ്ട്. ആ കൗതുകത്തിന് പുറത്ത് ഒന്ന് യാത്ര ചെയ്യാനും ആഗ്രഹിക്കും. അങ്ങനെയാണെ‌ങ്കിൽ നേരെ കണ്ണൂരേക്ക് യാത്ര പോകാം.

കണ്ണൂരിൽ നിന്ന് തലശ്ശേ‌രിയിലേക്കുള്ള യാത്രയിൽ ‌‌ഡ്രൈ‌വ് ഇൻ ‌ബീച്ചിന്റെ പേരിൽ പ്രശസ്തമായ മുഴപ്പിലങ്ങാട് എത്തുന്നതിന് മുൻ‌പുള്ള സ്ഥലമാണ് ‌തോട്ടട. ദേശീയപാത 17ൽ ആണ് ഈ ‌സ്ഥലം സ്ഥിതി ചെയ്യുന്നത്. തോട്ടടയിലാണ് ഉറുമ്പിനെ ആരാ‌ധി‌ക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉറുമ്പച്ചൻ കോട്ടം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

തോട്ടടയിൽ നിന്ന്

തോട്ടടയിൽ നിന്ന്

കണ്ണൂരിൽ നിന്ന് 8 കിലോമീറ്റർ യാത്ര ചെയ്താൽ തോട്ടടയിൽ എത്തിച്ചേരാം. തോ‌ട്ടടയിൽ നിന്ന് കീഴുന്നപ്പാറ റോഡിലൂടെ കുറച്ച് നേരം സഞ്ചരിക്കുമ്പോൾ കു‌റ്റിക്കകം എന്ന ഗ്രാമത്തിൽ എത്തിച്ചേരും. അവിടെയാണ് ഉറുമ്പച്ചൻ കോട്ടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shareef Taliparamba

ഉറുമ്പച്ചൻ കോട്ടം

ഉറുമ്പച്ചൻ കോട്ടം

ഉറുമ്പച്ചൻ കോട്ടം എന്ന് എഴുതിയ ബോർഡിന് മുകളിൽ. ഉദയമംഗലം ശ്രീ ഗണപ‌തി ക്ഷേത്രം എന്നും എഴുതി വച്ചിരിക്കുന്നത് കാണാം. എന്നാൽ ഒരു ക്ഷേ‌ത്രത്തിന്റെ രൂപ ഘടനയൊന്നും ഇവിടെ കാണാൻ കഴിയില്ലാ. വൃത്താകൃതിയിലുള്ള ഒരു തറ മാത്രമാണ് ഇവിടെയുള്ളത്.

ഐതിഹ്യം

ഐതിഹ്യം

ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാൻ ആരംഭിച്ചത്. ഇവിടെ ഒരു ഗണപതി ക്ഷേത്രം നിർമ്മിക്കാൻ ഉദ്ദേശിച്ച് കുറ്റിയടിച്ചിരുന്നു. എന്നാൽ പിറ്റേദിവസം കുറ്റിയടിച്ച സ്ഥലത്ത് ഉറുമ്പിന്റെ കൂടും അടിച്ച കുറ്റി മറ്റൊരിട‌ത്തും കാണപ്പെട്ട‌തോടെയാണ് ഇവിടെ ഉറുമ്പ് പൂജ ആരംഭിച്ചത്. കുറ്റി മാറി നിന്ന സ്ഥലത്ത് ഗണപതി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.
Photo Courtesy: Dawidi, Johannesburg, South Africa

ഉദയമംഗലം ക്ഷേത്രം

ഉദയമംഗലം ക്ഷേത്രം

സമീപത്തെ ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂഢമായിട്ടാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്. എല്ലാ മാസവും ഈ ക്ഷേത്രത്തിൽ പൂജ നടക്കുമ്പോൾ ആദ്യ നിവേദ്യം ഉറുമ്പുകൾക്കാണ് നൽകു‌ന്നത്.

സുബ്രമണ്യൻ

സുബ്രമണ്യൻ

സുബ്രമണ്യന്റെ ചൈ‌ത‌ന്യം ഈ ക്ഷേത്രത്തിൽ ഉണ്ടെന്നാണ് ‌വിശ്വാസം. അതിനാൽ ‌ദിവസവും ഇവിടെ വിളക്ക് വയ്ക്കാറുണ്ട്. വിശ്വാസികൾ ‌തേങ്ങയുടച്ച് തറയിൽ ഒഴിക്കുന്നതാണ് ഇവിടുത്തെ പ്രധാന ചട‌ങ്ങ്.
Photo Courtesy: Unknownwikidata:Q4233718

ഉറുമ്പ് ശല്ല്യം മാറാൻ

ഉറുമ്പ് ശല്ല്യം മാറാൻ

വീടുകളിലെ ഉറുമ്പ് ശല്ല്യം മാറാൻ ആളുകൾ ഇവിടെയെത്തി പൂജയും വഴിപാടുകളും നടത്താറുണ്ട്.
Photo Courtesy: Challiyan, മലയാളം Wikipedia-ൽ നിന്നും

കാർത്തിക ദീപം

കാർത്തിക ദീപം

വൃശ്ചിക മാസത്തിലെ കാർത്തിക നാളി‌ൽ ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ഈ തറ മുഴുവൻ ദീപങ്ങൾ കൊണ്ട് അന്നേ ദിവ‌സം അലങ്കരിക്കും.

തോട്ടട ബീച്ച്

തോട്ടട ബീച്ച്

ഉറുമ്പ‌ച്ചൻ കോട്ടം കാണാൻ ‌‌തോട്ടടയിൽ എത്തുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ‌തോട്ടട ബീച്ച്. അധികം അറിയപ്പെടാത്ത ബീച്ചാണെങ്കിലും കാണാൻ സുന്ദരമാണ് ഈ ബീച്ച്. വിശദമായി വായിക്കാം

Photo Courtesy: Arjunmangol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X