Search
  • Follow NativePlanet
Share
» »പൂരം കാണാൻ ഉത്രാളിക്കാവിലേക്ക്!

പൂരം കാണാൻ ഉത്രാളിക്കാവിലേക്ക്!

തൃശൂർ പൂരത്തിന് മുൻപ് മറ്റൊരു പൂരം കാണാൻ ഉത്രാളിക്കാവിലേക്ക് പോയലോ?

By Maneesh

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. 2017 ഫെബ്രുവരി 28ന് ആണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. തൃശൂർ പൂരത്തിന് മുൻപ് മറ്റൊരു പൂരം കാണാൻ ഉത്രാളിക്കാവിലേക്ക് പോയലോ?

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പരിത്തിപ്രയിലെ ശ്രീ രുധിര മഹാകാളിക്കാവിലാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. കേരളത്തിലെ പേരുകേട്ട കാളിക്ഷേത്രമാണ് ശ്രീ രുധിര മഹാകാളി ക്ഷേത്രം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവർഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്.

ഉത്രാളിക്കാവിൽ എത്തിച്ചേരാൻ

തൃശരിൽ നിന്ന് ഷോർണൂരിലേക്ക് പോകുന്ന റൂട്ടിൽ വടക്കഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായി പരുത്തിപ്പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കാഞ്ചേരിയിൽ റെയിൽവേസ്റ്റേഷനുണ്ട്. അല്ലെങ്കിൽ തൃശൂരിലോ ഷോർണൂരിലോ ട്രെയിൻ ഇറങ്ങി സ്വകാരി ബസിൽ വടക്കാഞ്ചേരിയിൽ എത്തിച്ചേരാം.

ഉത്രാളിക്കാവിലെ കൂടുതൽ വിശേഷങ്ങൾ

രുധിരമഹാകാളിക്കാവ്

രുധിരമഹാകാളിക്കാവ്

തൃശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന പരുത്തിപ്പാറയിലെ ശ്രീരുധിര മഹാകാളിക്കാവിലാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്.

Photo Courtesy: Mullookkaaran

പതിനെട്ടരക്കാവ്

പതിനെട്ടരക്കാവ്

വേല ഉത്സവങ്ങൾക്ക് പേരുകേട്ട മധ്യകേരളത്തിലെ പതിനെട്ടരക്കാവുകളിൽ ഒന്നാണ് ഉത്രാളിക്കാവ്

Photo Courtesy: Manojk

വെടിക്കെട്ട്

വെടിക്കെട്ട്

ഉത്രാളിക്കാവ് പൂരത്തിലെ ഏറ്റവും പ്രധാനം വെടിക്കെട്ടാണ്. പൂരം നാളിൽ വൈകുന്നേരവും പിറ്റേദിവസം പുലർച്ചയ്ക്കുമാണ് വെടിക്കെട്ട് നടക്കുന്നത്.

Photo Courtesy: Manojk

മൂന്ന് പങ്കുകാർ

മൂന്ന് പങ്കുകാർ

മൂന്ന് പങ്കുകാർ ചേർന്നാണ് പൂരം നടത്തുന്നത്. എങ്കക്കാവ്, കുമരനല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിലുള്ളവരാണ് മൂന്ന് പങ്കുകാർ.

Photo Courtesy: Vm devadas.

33 ആനകൾ

33 ആനകൾ

മൂന്ന് ദേശക്കാർ പതിനൊന്ന് ആനകളെ വീതം 33 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്.


Photo Courtesy: Vm devadas.

എഴുന്നള്ളത്ത്

എഴുന്നള്ളത്ത്

പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നു

Photo Courtesy: Vm devadas.

വേലകൾ

വേലകൾ

വേലകളാണ് ഉത്രാളിക്കാവ് പൂരത്തിന്റെ മറ്റൊരു പ്രത്യേകത.


Photo Courtesy: Manojk

ആനയ്ക്കുള്ള ആഭരണങ്ങൾ

ആനയ്ക്കുള്ള ആഭരണങ്ങൾ

എഴുന്നള്ളത്തിനുള്ള ആനയ്ക്ക് ചാർത്താനുള്ള വെൺചാമരങ്ങളും നെറ്റിപ്പട്ടങ്ങളും ആലവട്ടങ്ങളും തിടമ്പും

Photo Courtesy: Manojk

ദേവിയുടെ തിടമ്പ്

ദേവിയുടെ തിടമ്പ്

പൂരത്തിന് എഴുന്നള്ളിക്കുന്ന ദേവിയുടെ തിടമ്പ്

Photo Courtesy: Manojk

ഉത്രാളിക്കാവ് പൂരം

ഉത്രാളിക്കാവ് പൂരം

ഉത്രാളിക്കാവ് പൂരത്തിലെ കാഴ്ചകൾ

Photo Courtesy: Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X