Search
  • Follow NativePlanet
Share
» »ഇവിടെ ഗ്രാമീണര്‍ നിശ്ചലരാണ് ‍!!

ഇവിടെ ഗ്രാമീണര്‍ നിശ്ചലരാണ് ‍!!

By Maneesh

എണ്‍പത് തൊണ്ണൂറ് കാലഘട്ടത്തിലെ കര്‍ണാടക ഗ്രാമം കാണാന്‍ ആഗ്രഹമുണ്ടോ? ഉണ്ടങ്കില്‍ ഒരു വഴിയുണ്ട്. കര്‍ണാടകയിലെ ഹുബ്ലിയിലേക്ക് വണ്ടി കയറം.

ഹുബ്ലിയില്‍ ഒരു ഗാര്‍ഡന്‍ ഉണ്ട്, ഉത്സവ് റോക്ക് ഗാര്‍ഡന്‍ എന്നാണ് ഈ ഗാര്‍ഡന്റെ പേര്. പഴയകാലത്തെ കര്‍ണാടക ഗ്രാമം ശില്പങ്ങളിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ.

സാധാരണക്കാര്‍ക്കും വിജ്ഞാന ദാഹികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ കര്‍ണാടക ഗ്രാമം, വന്യജീവികള്‍, വിചിത്ര ജീവികള്‍ എന്നിങ്ങനെ പല തീമുകളായിട്ടാണ് ശില്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

എത്തിച്ചേരന്‍

ഹവേരി ജില്ലയില്‍ ബാംഗ്ലൂരില്‍ പൂന റോഡില്‍ ഗോട്ട ഗോഡി എന്ന സ്ഥലത്താണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹുബ്ലിയില്‍ നിന്ന് 37 കിലോമീറ്ററും ഷിഗ്ഗാവോണില്‍ നിന്ന് 6 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.

പ്രവേശനം

എല്ലാ ദിവസവും രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 100 രൂപ, കുട്ടികള്‍ക്ക് 50 രൂപ എന്നീ നിരക്കിലാണ് ഇവിടുത്തെ പ്രവേശന ഫീസ്. കൂടുതൽ വിവരങ്ങൾക്ക് utsavrock.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ഉത്സവ് റോക്ക് ഗാർഡനിലെ കാഴ്ചകൾ കാണാം

നട കാളേ..

നട കാളേ..

കാളകളെ ഉപയോഗിച്ച് നിലം ഉഴുതുന്ന കർഷകൻ.

കൂടെ ഞാനുമുണ്ടേ

കൂടെ ഞാനുമുണ്ടേ

കൃഷിയിടത്തിൽ ജോലി ചെയ്യുന്ന കർഷകനും പ്രിയതമയും.

ഓ ഹൊയ്

ഓ ഹൊയ്

ഗോത്ര വർഗക്കാരുടെ ജീവിത രീതി ആലേഖനം ചെയ്തിരിക്കുന്നു.

എന്റെ ശിവനേ

എന്റെ ശിവനേ

തുടികൊട്ടിപാടുന്ന ഒരു ശിവ ഭക്തൻ

രാരീരോ

രാരീരോ

കുഞ്ഞിനെ തൊട്ടിലിൽ ഉറക്കുന്ന ഒരമ്മ.

പണി തീരാത്ത വീട്

പണി തീരാത്ത വീട്

വിവിധ തരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണർ.

പകിട പന്ത്രണ്ട്

പകിട പന്ത്രണ്ട്

വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണർ. മതതേരത്വം എന്ന ആശയം കൂടി ഇതിലുണ്ട്.

കച്ചവടം പൊടി പൊടിക്കട്ടേ

കച്ചവടം പൊടി പൊടിക്കട്ടേ

ഗ്രാമത്തിലെ പലചരക്കു കട

ഒരു ഒന്നൊന്നര വീട

ഒരു ഒന്നൊന്നര വീട

ഗ്രാമത്തിലെ പ്രമാണിമാർ താമസിക്കുന്ന വീടാ ഇത്.

കണ്ണെഴുതി പൊട്ടും തൊട്ട്

കണ്ണെഴുതി പൊട്ടും തൊട്ട്

കളരി വിളക്ക് തെളിഞ്ഞ് നിൽക്കുന്നത് പോലെ ഒരു പെൺകുട്ടി.

വെടി വട്ടം

വെടി വട്ടം

വീടിന്റെ കോലായിൽ വെടി വട്ടം പറഞ്ഞിരിക്കുന്നവർ.

മകന്റെ ഭാവി എന്താകും

മകന്റെ ഭാവി എന്താകും

മകന്റെ ഭാവി അറിയാൻ ജ്യോതിഷനെ കാണുന്ന അമ്മ

കൈപ്പണികൾ

കൈപ്പണികൾ

വീടിന്റെ അടുക്കൾ ഭാഗത്ത് ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകൾ

ഇടയന്മാർ

ഇടയന്മാർ

കന്നുകാലികളെ മേയ്ക്കുന്ന ഇടയന്മാർ

കുടിവെള്ള പദ്ധതി

കുടിവെള്ള പദ്ധതി

പൊതുകിണറിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന ഗ്രാമീണർ.

ഇതാണ് കഴുത

ഇതാണ് കഴുത

ഭാരം വഹിച്ച് കൊണ്ടു പോകുന്ന ഒരു കഴുത.

വിശ്രമിക്കാൻ

വിശ്രമിക്കാൻ

പാർകിലെ വിശ്രമ കേന്ദ്രങ്ങളിൽ ഒന്ന്.

തണലത്തിരിക്കാം

തണലത്തിരിക്കാം

മരത്തണലിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ നിർമ്മിച്ച ബഞ്ചുകൾ

ബോട്ടു യാത്ര

ബോട്ടു യാത്ര

പാർക്കിൽ ഒരുക്കിയിരിക്കുന്ന ബോട്ടുകൾ

ഉദ്യാനം

ഉദ്യാനം

സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഉദ്യാനം

ശില്പങ്ങൾ

ശില്പങ്ങൾ

പാർക്കിൽ ഒരുക്കിയിരിക്കുന്ന ശില്പങ്ങൾ

അലങ്കാരപ്പണികൾ

അലങ്കാരപ്പണികൾ

അലങ്കരിച്ച് ഒരുക്കിയിരിക്കുന്ന ചുമരുകൾ

ഇല്ലിമുളം കാറ്റ്

ഇല്ലിമുളം കാറ്റ്

പാർക്കിൽ ഒരുക്കിയിരിക്കുന്ന മുളം കാട്.

ടീച്ചറും കുട്ട്യോളും

ടീച്ചറും കുട്ട്യോളും

സ്കൂളുകളിൽ നിന്ന് വിനോദ സഞ്ചാരത്തിന് വന്നിട്ടുള്ള കുട്ടികളും അധ്യാപകരും.

വികൃതി കുട്ടികൾ

വികൃതി കുട്ടികൾ

പാർക്കിൽ ഒരുക്കിയിരിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിമക

മയിലാട്ടം

മയിലാട്ടം

പാർക്കിൽ ഒരുക്കിയിരിക്കുന്ന മയിലുകളുടെ പ്രതിമ.

മാനം നോക്കും മാനുകൾ

മാനം നോക്കും മാനുകൾ

മുകളിലേക്ക് നോക്കിനിൽക്കുന്ന മാ‌ൻകൂട്ടങ്ങൾ

കൊമ്പുകോർക്കൽ

കൊമ്പുകോർക്കൽ

പരസ്മപരം കൊമ്പുകോർക്കുന്ന മാനുകൾ

പുലിക്കുട്ടി

പുലിക്കുട്ടി

തന്റെ കുട്ടിയെ കടിച്ചുകൊണ്ടുപോകുന്ന തള്ളപ്പുലി

കരിമ്പുലി

കരിമ്പുലി

അലറി നിൽക്കുന്ന ഒരു കരിമ്പുലി.

കാട്ടനക്കൂട്ടം

കാട്ടനക്കൂട്ടം

കാട്ടിലൂടെ മേയുന്ന കാട്ടനക്കൂട്ടങ്ങൾ

പുള്ളി പുലികൾ

പുള്ളി പുലികൾ

കാട്ടിൽ വിശ്രമിക്കുന്ന പുലികൾ

കണ്ടോ മൃഗം

കണ്ടോ മൃഗം

ഒറ്റകൊമ്പൻ കണ്ടാമൃഗത്തിന്റെ ഒരു പ്രതിമ.

മാൻകൂട്ടം

മാൻകൂട്ടം

കാട്ടിനുള്ളിൽ കൂട്ടം കൂടി നിൽക്കുന്ന ഒരു മാൻകൂട്ടം

പശുക്കൾ

പശുക്കൾ

തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന പശുക്കൾ. ഇവയൊക്കെ പ്രതിമകളാണ് കേട്ടോ.

പോത്തുകൾ

പോത്തുകൾ

പോത്തുകളുടെ ഒരു പ്രതിമ.

ഇതാണോ കുട്ടിച്ചാത്തൻ?

ഇതാണോ കുട്ടിച്ചാത്തൻ?

പാർക്കിനുള്ളിൽ ഒരുക്കിയിരിക്കുന്ന വിചിത്ര ജീവികളിൽ ഒന്ന്.

വവ്വാൽ മുത്തപ്പൻ

വവ്വാൽ മുത്തപ്പൻ

പാർക്കിനുള്ളിൽ നിർമ്മിച്ചിട്ടുള്ള മനുഷ്യരൂപത്തിലുള്ള വവ്വാൽ

പശുവാ‌ണോ കാളയാണോ

പശുവാ‌ണോ കാളയാണോ

പാർക്കിനുള്ളിൽ നിർമ്മിച്ചിട്ടുള്ള മറ്റൊരു വിചിത്ര രൂപം

കഴുകനും പാമ്പും

കഴുകനും പാമ്പും

പാർക്കിൽ സ്ഥാപിച്ചിട്ടുള്ള കഴുകന്റെ വിചിത്രമായ ഒരു പ്രതിമ.

വിഴുപ്പും കഴുതയും

വിഴുപ്പും കഴുതയും

അലക്കുകാരന്റെ വീട്ടിലെ കഴുത

മരം വെട്ടാനുണ്ടോ മരം

മരം വെട്ടാനുണ്ടോ മരം

മരം വെട്ടി വിറകാക്കുന്ന ഗ്രാമീണൻ

ചരക്കു വണ്ടി

ചരക്കു വണ്ടി

ഗ്രാമത്തിലൂടെ നീങ്ങുന്ന ഒരു കാള വണ്ടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X