Search
  • Follow NativePlanet
Share
» »ഇയ്യോബിന്റെ പുസ്തകത്തിലെ ‌വാഗമണ്‍

ഇയ്യോബിന്റെ പുസ്തകത്തിലെ ‌വാഗമണ്‍

By Maneesh

‌പഴയകാലത്തെ മൂന്നാറിന്റെ പ‌ശ്ചാത്തലത്തില്‍ അമ‌ല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം കണ്ടിട്ടില്ലാത്ത മലയാളികള്‍ കുറവായിരിക്കും. മൂന്നാറിന് സമീപത്തെ വാഗമണിലെ പുല്‍മേടുകളാണ് ചിത്രത്തില്‍ മൂന്നാറായി ചിത്രീകരിച്ചിട്ടുള്ളത്.

വാഗമണിനെ ഇത്രയും സുന്ദരമായി ചിത്രീകരിച്ച സിനിമ വേറെ ഉണ്ടാകുമെന്ന് ‌തോന്നുന്നില്ല. പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയുമാണ് വാഗമണിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്.

ഹണിമൂണ്‍ ലൊക്കേഷ‌ന്‍

ഹണിമൂണ്‍ ലൊക്കേഷ‌ന്‍

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്.


സൂയിസൈഡ് പോയന്റ്

സൂയിസൈഡ് പോയന്റ്

മൂണ്‍പാറയെന്നാണ് വാഗമണിലെ ആത്മഹത്യാമുനമ്പിന്റെ പേര്. വി ആകൃതിയിലുള്ള വലിയൊരു കൊക്കയാണിത്. വാഗമണിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നാല്‍ വാഗമണിലെ സമതലങ്ങളുടെ ഭംഗി ആസ്വദിയ്ക്കാം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള സ്ഥലംകൂടിയണ്.

വഴിയിലേക്ക് ഒരു വെള്ളച്ചാട്ടം

വഴിയിലേക്ക് ഒരു വെള്ളച്ചാട്ടം

വാഗമണിലേക്ക് പോകുന്ന റോഡിലേക്ക് ഒഴുകിയെത്തുന്ന ചെറിയ അരുവി.

Photo Courtesy: Visakh wiki

ട്രെക്കിംഗ്

ട്രെക്കിംഗ്

വാഗമണിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. മലകയറ്റത്തിനിടയില്‍ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം പരിചയപ്പെടുകയും ചെയ്യാം. ചരിഞ്ഞികിടക്കുന്ന പൈന്‍ മരക്കാടുകളിലൂടെയുള്ള ട്രക്കിങ് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും.

ട്രെക്കിംഗ് ട്രെയിലുകള്‍

ട്രെക്കിംഗ് ട്രെയിലുകള്‍

വാഗമണിലെ ഭൂപ്രകൃതി ട്രക്കിങ്ങിന് ഏറെ യോജിച്ചതാണ്. റോക്ക് ക്ലൈംബിങ്ങിലും മലകയറ്റത്തിനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് വാഗമണ്‍.

പൈന്‍കാടുകള്‍

പൈന്‍കാടുകള്‍

മൂന്നാറിനെ തേയിലത്തോട്ടങ്ങള്‍ സുന്ദരി ആക്കുന്നത് പോലെ, പൈ‌ന്‍ മരങ്ങളാണ് വാഗമണിനെ കൂടുതല്‍ ആകര്‍ഷമാക്കുന്നത്.

Photo Courtesy: Anoop Joy

കുരിശുമല

കുരിശുമല

വാഗമണ്‍ ടൗണില്‍ നിന്നും 10 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. ക്രിസ്ത്യാനികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല.

Photo Courtesy: Vanischenu

തേയിലത്തോട്ടങ്ങള്‍

തേയിലത്തോട്ടങ്ങള്‍

മൂന്നാറിലെ അത്ര തന്നെ ഇല്ലെങ്കിലും വാഗമണിലും തേയിലത്തോട്ടങ്ങള്‍ക്ക് കുറവൊന്നും ഇല്ല.
Photo Courtesy: Kerala Tourism

പരുന്തും പാറ

പരുന്തും പാറ

വാഗമണിലെ പരുന്തും പാറ
Photo Courtesy: Vanischenu

മൊട്ടക്കുന്നുകള്‍

മൊട്ടക്കുന്നുകള്‍

വഗമണിനെ സുന്ദരമാക്കുന്ന മൊട്ടക്കുന്നുകള്‍മൊട്ടക്കുന്നുകള്‍
വഗമണിനെ സുന്ദരമാക്കുന്ന മൊട്ടക്കുന്നുകള്‍

Photo Courtesy: Vanischenu

മൂടല്‍മഞ്ഞ്

മൂടല്‍മഞ്ഞ്

വഗമണിനേ മൂടിയ മൂടല്‍മഞ്ഞ്
Photo Courtesy: SAMNAD.S

വാഗമണ്‍ തടാകം

വാഗമണ്‍ തടാകം

പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.

Photo Courtesy: Riju K

മുണ്ടക്കയം ഘട്ട്

മുണ്ടക്കയം ഘട്ട്

വാഗമണില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കയം ഘട്ട്. മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന പോയിന്റാണിത്. പക്ഷിനിരീക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്ഥലമാണിത്. തൊട്ടടുത്ത പ്രദേശങ്ങളുടെയൊക്കെ മനോഹരമായ കാഴ്ച ഈ പോയിന്റില്‍ നിന്നും കാണാന്‍ കഴിയും.

Photo Courtesy: Sajetpa

പുല്‍മേടുകള്‍

പുല്‍മേടുകള്‍

വാഗമണിലെ പുല്‍മേടുകള്‍
Photo Courtesy: Bibin C.Alex - Bibinca

തങ്ങള്‍പ്പാറ

തങ്ങള്‍പ്പാറ

കുരിശുമല കഴിഞ്ഞാല്‍ വാഗമണിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമാണിവിടം. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനുമുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

Photo Courtesy: Sajetpa

വാഗമണിലേക്ക് പോകുന്ന വഴി

വാഗമണിലേക്ക് പോകുന്ന വഴി

കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേര്‍ന്ന് വാഗമണിലേക്ക് പോകാനുള്ള വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ്.

Photo Courtesy: Visakh wiki

ഇയ്യോബിന്റെ പുസ്തകത്തിലെ ‌വാഗമണ്‍

വാഗമണിലെ വാച്ച് ടവര്‍

Photo Courtesy: manu sankerms

റോഡ് യാത്ര

റോഡ് യാത്ര

ത്രില്ലടിച്ച് യാത്ര ചെയ്യാന്‍ പറ്റിയ റോഡാണ് വഗമണിലേക്കുള്ളത്. കേരളത്തില്‍ ത്രില്ലടിച്ച് യാത്ര ചെയ്യാന്‍ പറ്റിയ റോഡുകള്‍ പരിചയപ്പെടാം.

Photo Courtesy: Sajetpa
കൂടുത‌ൽ ചിത്രങ്ങൾ

കൂടുത‌ൽ ചിത്രങ്ങൾ

വാഗമണിൽ നിന്നുള്ള കൂടുതൽ കാഴ്ചകൾ

Photo Courtesy: Madhu Kannan

സൂയിസൈഡ് പോയന്റ്

സൂയിസൈഡ് പോയന്റ്

സൂയിസൈഡ് പോയന്റിന്റെ വേനൽക്കാല കാഴ്ച

Photo Courtesy: Vanischenu

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

വാഗമണ്ണിലെ സുന്ദരമായ ഒരു വെള്ളച്ചാട്ടം

Photo Courtesy: anumodbalan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X