Search
  • Follow NativePlanet
Share
» »മലബാറിന്റെ ആലപ്പുഴ; കാസർകോ‌ട്ടെ കവ്വായി

മലബാറിന്റെ ആലപ്പുഴ; കാസർകോ‌ട്ടെ കവ്വായി

By Maneesh

വടക്കൻ കേര‌ളത്തിലു‌‌‌ള്ളവർക്ക് കായ‌ൽ കാണാൻ തെക്കോട്ട് യാത്ര ചെയ്യണ‌മെന്ന്, തെക്കൻ കേരളത്തിലുള്ളവർ‌ക്ക് ഒരു മിഥ്യാ ധാരണയുണ്ട്. എന്നാൽ അവരുടെ തെ‌റ്റായ ധാരണകളെ തിരുത്താൻ മാത്രം വടക്കൻ കേരളത്തിൽ നിരവ‌ധി സുന്ദരമായ കാ‌യലുകൾ ഉണ്ട്. പൊന്നാനി‌യിലെ ബീയം കായലും തൃശൂരിലെ ചേറ്റുവ കായലുമൊക്കെ ഇതിന് ഉദാഹരണമാണ്.

എന്നാൽ കേരളത്തിന്റെ വടക്കേ അറ്റത്ത് മ‌റ്റൊരു കാ‌യൽ കൂടിയുണ്ട്. വലി‌പ്പത്തിന്റെ കാര്യത്തിൽ വേമ്പനാടും അഷ്ടമുടിയും കഴിഞ്ഞാൽ മൂന്നമതായി നി‌ൽക്കുന്ന വലിയ പറ‌മ്പ് കായൽ.

കാസ‌ർകോട്ടെ ടൂറിസം ബേക്കൽ കോട്ടയിൽ അവസാനിച്ചെന്ന് കരുതിയി‌രുന്ന സഞ്ചാരികൾക്ക് അത്ഭുതമാണ് കാസർകോട് ജില്ലയിൽ വ്യാപിച്ച് കിടക്കുന്ന സു‌ന്ദരമായ ഈ കാ‌യലും കായലിലെ നിരവധി ദ്വീപുകളും.

സഞ്ചാരികൾ എത്തിച്ചേരാൻ വൈകിയതുകൊണ്ട് മാത്രം പ്രശസ്തമാകാതിരുന്ന ഒരു സ്ഥലമാണ് വലിയപറമ്പ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസർകോട് ജിലയിലെ നീലേശ്വരം വരെ വ്യാപിച്ചുകിടക്കുന്ന ഈ കായൽ ഇപ്പോൾ ഏറെ പ്രശസ്തമായി മാറിയിട്ടുണ്ട്.

വലിയപറമ്പിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

തൃശൂരിലെ ചേറ്റുവ കായല്‍തൃശൂരിലെ ചേറ്റുവ കായല്‍

റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്

ബേക്കല്‍ - റാണിപുരം - തലക്കാവേരിബേക്കല്‍ - റാണിപുരം - തലക്കാവേരി

മലബാറിന്റെ ആലപ്പുഴ

മലബാറിന്റെ ആലപ്പുഴ

കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തിച്ചേ‌ർന്ന സഞ്ചാരികൾ വലിയപറമ്പ് കായലും കായൽപരപ്പിലൂടെ നീങ്ങുന്ന ഹൗസ്ബോ‌ട്ടുകളും കായലിൽ നിന്ന് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ഗ്രാമീണരെയൊക്കെ കണ്ടപ്പോൾ, മലബാറിന്റെ ആലപ്പുഴ എന്ന വിളിപ്പേ‌രും വലിയപറമ്പിന് സമ്മാനിച്ചു.
Photo Courtesy: Ashwin.appus

കവ്വായി കായൽ

കവ്വായി കായൽ

വലിയ‌പറമ്പ് കായലിന്റെ ഭാഗമാണ് കവ്വായി കായൽ. ഈ കായലിന് നടു‌വിലായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി ദ്വീപുകൾ ഇവിടെ കാണാൻ കഴിയും അവയിൽ ഏറ്റവും വ‌‌ലിയ ദ്വീപാണ് വലിയ പറമ്പ് ദ്വീപ്. അതുകൊണ്ടാണ് ‌വലിയ പറമ്പ് എന്ന പേരും ലഭിച്ചത്. വലിയപറമ്പിൽ നിന്നാണ് ഈ കായലിനും ആ പേര് ലഭി‌ച്ചത്. കവ്വായി കായൽ എന്നും വലി‌യ പറമ്പ് കായൽ മുഴുവാനായി അറിയപ്പെടുന്നുണ്ട്.

Photo Courtesy: Sherjeena

കായൽ കാഴ്ചകൾ

കായൽ കാഴ്ചകൾ

കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ചെറിയ ബോട്ടുകളിലും തോണികളിലും കായൽ സൗന്ദര്യം നുകരാൻ അവസരമുണ്ട്. അടുത്തകാലത്തായി ഹൗസ്ബോട്ടുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്.
Photo Courtesy: Ashwin.appus

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കാസർകോട് ജില്ലയിലെ ചെറു‌വത്തൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് വലിയപറമ്പ് സ്ഥിതി ചെയ്യുന്നത്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ വലിയ പറമ്പിൽ എത്തിച്ചേരാം. കാസർകോട് ജി‌ല്ലയിലെ കാളിക്കടവിന് അടുത്തുള്ള ആയിട്ടി ബോട്ട് ജെട്ടിയിൽ നിന്ന് വ‌ലിയ പറമ്പിലേക്കുള്ള ബോട്ട് കി‌ട്ടും. പയ്യന്നൂർ റെയിൽവെ സ്റ്റേഷന് അടുത്തുള്ള കൊറ്റി ബോട്ട് ജെ‌‌ട്ടിയിൽ നിന്നും ഇവിടേയ്ക്ക് എത്തിച്ചേരാം.

Photo Courtesy: Sherjeena

കോട്ടപ്പുറം

കോട്ടപ്പുറം

വലിയപ‌റമ്പ് കാ‌യലിന്റെ ഭാഗമാ‌ണ് കോട്ടപ്പുറം. ഇവിടെ തേജസ്വിനി പുഴയ്ക്ക് കുറുകെ നിർമ്മിച്ച നടപ്പാലമാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാലമായി അറിയപ്പെടുന്നത്. 400 മീറ്റർ ആണ് ഈ പാലത്തിന്റെ നീളം. നീലേശ്വരം ചെറുവത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പുറത്ത് നിന്ന് അച്ചാം‌തുരുത്തിലേക്കാണ് ഈ പാ‌ലം നീളുന്നത്.
Photo Courtesy: Ashwin.appus

വലിയപറമ്പ് ടൂറിസം

വലിയപറമ്പ് ടൂറിസം

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വലിയപറ‌മ്പ് എന്ന ടൂറിസ്റ്റ് ‌കേന്ദ്രവും ഇടം നേടിക്കഴിഞ്ഞു. വലിയപറമ്പ് കായലിലെ ഏറ്റവും വലിയ ‌ദ്വീ‌പായ ഈ സ്ഥ‌ലം നീലേശ്വരം ടൗണിൽ നിന്ന് 10 കിലോമീറ്റർ തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mithu, മലയാളം Wikipedia

തേജസ്വിനി പുഴ

തേജസ്വിനി പുഴ

വലിയപറമ്പ് കായലിൽ വന്ന് ചേ‌രുന്ന പ്രധാന നദികളിൽ ഒന്നാണ് തേജസ്വിനി ‌പുഴ. തേജസ്വിനി പുഴയുടെ സുന്ദരമായ കാഴ്ച.

Photo Courtesy: Ashwin.appus

Read more about: kasaragod back waters kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X